വിക്ടോറിയൻ ശൈലിയിൽ വീടൊരുക്കുമ്പോൾ.

വിക്ടോറിയൻ ശൈലിയിൽ വീടൊരുക്കുമ്പോൾ.പഴയ കാലത്ത് വീട് നിർമ്മിക്കാൻ നമ്മുടെ നാട്ടിൽ ഒരു പ്രത്യേക ശൈലി ഒന്നും ആരും പിന്തുടർന്നിരുന്നില്ല.

എട്ടുകെട്ട്,നാലുകെട്ട് പോലുള്ള ചില നിർമ്മാണ രീതികൾ വലിയ വീടുകൾക്ക് വേണ്ടി ഉപയോഗപ്പെടുത്തിയിരുന്നുവെങ്കിലും സാധാരണ വീടുകളിൽ സൗകര്യങ്ങൾ നോക്കി വീട് നിർമ്മിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.

എന്നാൽ ഇന്ന് നമ്മുടെ നാട്ടിലെ വീടുകളിൽ പലരീതിയിലുള്ള നിർമ്മാണ രീതികളും ഉപയോഗപ്പെടുത്തുന്നുണ്ട്.

കണ്ടംപററി, കൊളോണിയൽ, യൂറോപ്പ്യൻ, വിക്ടോറിയൻ ശൈലികളിൽ വീട് ഒരുക്കുമ്പോൾ അവ കാഴ്ചയിൽ ഭംഗിയും വീടിന് വ്യത്യസ്തതയും നൽകുന്നു.

ഇത്തരത്തിൽ വിക്ടോറിയൻ ശൈലി പിന്തുടർന്നു കൊണ്ട് വീട് ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

വിക്ടോറിയൻ ശൈലിയിൽ വീടൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വിന്റേജ് സ്റ്റൈൽ രീതികളാണ് കൂടുതലായും വിക്ടോറിയൻ ശൈലിയിൽ ഉപയോഗപ്പെടുത്തുന്നത്.

അതുകൊണ്ടുതന്നെ ഫർണിച്ചറുകൾ, ഫ്ളോറിങ്, പെയിന്റുകൾ എന്നിവ തിരഞ്ഞെടുക്കുമ്പോഴും വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്.

വുഡൻ മെറ്റീരിയലുകൾക്ക് വിക്ടോറിയൻ നിർമ്മാണ രീതിയിൽ വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്.

ക്ലാസിക് വിന്റേജ് ടൈപ്പ് ചെയറുകൾക്ക് എല്ലാ കാലത്തും ഇന്റീരിയർ ഡിസൈനിങ്ങിൽ വളരെയധികം ഡിമാൻഡ് ഉണ്ട് .

മാത്രമല്ല ഫ്ളോറിങ് മെറ്റീരിയൽ, പാനലുകൾ ക്ലോക്കുകൾ എന്നിവയ്ക്കു വേണ്ടിയെല്ലാം തടി തന്നെയാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

വാർഡ്രോബുകൾ നിർമ്മിക്കാനും തടി, വെനീർ പോലുള്ള മെറ്റീരിയലുകളാണ് ഉപയോഗപ്പെടുത്തുന്നത്.

വീടിന്റെ ഇന്റീരിയറിൽ മാത്രമല്ല എക്സ്റ്റീരിയർ വർക്കുകളിലും വിക്ടോറിയൽ ശൈലിക്ക് പ്രാധാന്യം നൽകാനായി പുറത്തെ ചുമരുകൾക്ക് ബ്രിക്ക് ഫിനിഷ്, അവയോടൊപ്പം വൈറ്റ് നിറത്തിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിലുള്ള ബേ വിൻഡോകൾ എന്നിവ നൽകാനായി ശ്രദ്ധിക്കാം.

മെയിൻ ഡോറിന് മുൻവശത്ത് വലിയ ആർച്ച് നൽകി ഡാർക്ക് ബ്ലൂ അല്ലെങ്കിൽ ഗ്രേ ഷെയ്ഡിലുള്ള ഡോറുകൾ ആണ് ഏറ്റവും അനുയോജ്യം.

എക്സ്റ്റീരിയലിൽ ഒരു ഗാർഡൻ സെറ്റ് ചെയ്യുമ്പോഴും വിന്റേജ് ഫിനിഷ് ലഭിക്കുന്നതിനായി പോട്ടുകളിൽ വൈറ്റ്,ഗ്രേ നിറങ്ങൾ ഉപയോഗപ്പെടുത്താം. ഗാർഡനിൽ വൈറ്റ് നിറത്തിലുള്ള ക്ലാസിക് ചെയറുകൾ ഒരു കോഫി ടേബിൾ എന്നിവ സജ്ജീകരിച്ചു നൽകാം.

വീടിന്റെ ഇന്റീരിയറിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

പഴമയും പുതുമയും ഒത്തിണക്കിക്കൊണ്ട് കിച്ചൻ ഡിസൈൻ ചെയ്യുന്ന രീതിയാണ് വിക്ടോറിയൻ ശൈലിയിൽ കൂടുതലായും കണ്ടു വരുന്നത്.

വാർഡ്രോബുകൾക്ക് വേണ്ടി തടി ഉപയോഗപ്പെടുത്തുമ്പോൾ കിച്ചണിന് ഐലൻഡ് അല്ലെങ്കിൽ സെമി ഫർണിഷ്ഡ് രീതികൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം.

ഷെൽഫുകൾക്ക് വേണ്ടിയുള്ള ഫ്രെയിമുകൾ ക്ക് വിക്ടോറിയൻ ഫർണിച്ചറുകളുടെ ഫിനിഷിംഗ് പൂർണമായും നിലനിർത്താൻ സാധിക്കുന്നുണ്ടോ എന്നകാര്യം ഉറപ്പു വരുത്തുക.

ലിവിങ് ഏരിയയിൽ ഡാർക്ക് ഗ്രേ നിറത്തിലുള്ള ഫർണിച്ചറുകൾ ലൈറ്റ് ഗ്രേ നിറത്തിലുള്ള വോൾപെയിന്റ് എന്നിവ നൽകാവുന്നതാണ്.

ലിവിങ് റൂമിൽ ഒരു ഗോൾഡൻ ഫ്രെയിമിലുള്ള മിറർ കൂടി സജ്ജീകരിച്ചു നൽകിയാൽ വിന്റേജ് ലുക്ക് ഓട്ടോമാറ്റിക് ആയി തന്നെ അവിടെ ലഭിക്കുന്നതാണ്.

റഗ് തിരഞ്ഞെടുക്കുമ്പോഴും അധികം ആഡംബരം നിറയ്ക്കാതെ സോഫ്റ്റ് പിങ്ക് നിറത്തിൽ ഫ്ളോറൽ പാറ്റേൺ ജോമെട്രിക് പാറ്റേൺ എന്നിവ നൽകാവുന്നതാണ്.

ഡാർക്ക്‌ നിറങ്ങൾ വിക്ടോറിയൽ ശൈലിയിൽ ഉപയോഗപ്പെടുത്തുന്നത് താരതമ്യേനെ കുറവാണ്.

വൈറ്റ്, ഗ്രേ,ലൈറ്റ് ബ്ലൂ പോലുള്ള നിറങ്ങൾക്കാണ് ഈ ഒരു തീമിൽ കൂടുതൽ പ്രാധാന്യം നൽകുന്നത്.

മാസ്റ്റർ ബെഡ്റൂം ഒരുക്കുമ്പോൾ ബെഡിന്റെ ഹെഡ് ബോർഡ് കബോർഡുകൾ എന്നിവയ്ക്ക് ലൈറ്റ് പിങ്ക് ലൈറ്റ് ഗ്രേ ഷെയ്ഡുകളാണ് കൂടുതൽ അനുയോജ്യം.

കാരണം തടിയിൽ തീർത്ത ഫർണിച്ചറുകളോടൊപ്പം ഏറ്റവും യോജിച്ചു പോകുന്ന നിറങ്ങൾ ഇവ രണ്ടുമാണ്. കുട്ടികൾക്ക് വേണ്ടിയുള്ള ബെഡ്റൂമിൽ വോൾ പാനലിംഗ് ഐഡിയകൾ അപ്ലൈ ചെയ്തു നോക്കാവുന്നതാണ്.

വോൾ പാനലുകളിൽ വ്യത്യസ്ത ടെക്സ്ചറുകൾ കൊണ്ടു വന്ന് MDF പാനലിംഗ് രീതി ഉപയോഗപ്പെടുത്താം.

വിക്ടോറിയൽ ശൈലിയിൽ വീടൊരുക്കുമ്പോൾ പല നിറങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് പകരമായി വീടിന്റെ എല്ലാ ഭാഗങ്ങളിലേക്കും യോജിക്കുന്ന രീതിയിൽ ഏതെങ്കിലും രണ്ട് ലൈറ്റ് നിറങ്ങൾ മാത്രം ഉപയോഗിക്കുന്നതാണ് കൂടുതൽ അനുയോജ്യം. കർട്ടനുകൾ,കുഷ്യൻ എന്നിവക്ക് ബീജ് നിറത്തിലുള്ള ലിനൻ മെറ്റീരിയൽ ആണ് കൂടുതൽ അനുയോജ്യം.

വിക്ടോറിയൻ ശൈലിയിൽ വീടൊരുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം.