ലിവിങ്റൂം സ്മാർട്ട് സ്പേസാക്കി മാറ്റാൻ.

ലിവിങ്റൂം സ്മാർട്ട് സ്പേസാക്കി മാറ്റാൻ.അതിഥികളെ സൽക്കരിക്കുന്ന ഇടം എന്ന രീതിയിൽ ലിവിങ് റൂമിനുള്ള പ്രാധാന്യം അത്ര ചെറുതല്ല.

കാഴ്ചയിൽ ഭംഗിയും അലങ്കാരവും നൽകുന്ന ലിവിങ് റൂം ഒരുക്കിയെടുക്കാൻ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

ഇന്റീരിയർ ഡിസൈനിൽ ലിവിങ് റൂമുകൾക്ക് ഏറ്റവും അനുയോജ്യമായ നിറങ്ങളായി പറയുന്നത് ഗ്രീൻ ഗ്രേ കോമ്പിനേഷനാണ്.

അതായത് ഗ്രേ നിറത്തിലുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ അവയോടൊപ്പം ഗ്രീൻ കുഷ്യനുകൾ, വാൾ പേപ്പർ പ്രിന്റുകൾ എന്നിവ നൽകുന്നത് കാഴ്ചയ്ക്ക് ഒരു പ്രത്യേക സുഖം നൽകുമെന്ന് ഇന്റീരിയർ എക്സ്പേർട്ട്സ് നിർദ്ദേശിക്കുന്നു.

ലിവിങ് റൂമിനെ സ്മാർട്ട് ആക്കി മാറ്റാനായി പരീക്ഷിക്കാവുന്ന ചില കാര്യങ്ങൾ മനസ്സിലാക്കാം.

ലിവിങ്റൂം സ്മാർട്ട് സ്പേസാക്കി മാറ്റാൻ പരീക്ഷിക്കാവുന്ന കാര്യങ്ങൾ.

ലിവിങ് ഏരിയ സ്മാർട്ട് ആക്കാൻ പലരീതിയിലുള്ള സ്മാർട്ട് ഗാഡ്ജറ്റുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്.

എന്നാൽ കാഴ്ചയിൽ ഭംഗി നൽകി കൊണ്ട് ലിവിങ് റൂമുകൾ മാറ്റാൻ പരീക്ഷിക്കാവുന്ന ഒരു കളർ കോമ്പിനേഷനാണ് ഗ്രേ ഗ്രീൻ നിറങ്ങൾ.

പച്ചയിൽ തന്നെ അമ്പതോളം നിറങ്ങളും ഗ്രേയിൽ ഏകദേശം 56 ഓളം നിറങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്.

എന്നാൽ ഇവയിൽ ഏത് നിറം ഏതിനോട് യോജിച്ചു നിൽക്കുമെന്ന് കണ്ടെത്തുമ്പോഴാണ് മികച്ച ആശയങ്ങൾ നമുക്കു മുന്നിൽ എത്തുക.

പച്ച നിറത്തിന്റെ ഏറ്റവും സോഫ്റ്റ് ഷേഡ് ഇന്റീരിയറിൽ ഉപയോഗിക്കുന്നത് വഴി പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു ഫീൽ ക്രിയേറ്റ് ചെയ്യാനും വീട്ടിനകത്ത് സമാധാനമായ ഒരു അന്തരീക്ഷം നിലനിർത്താനും സാധിക്കും.

സോഫ്റ്റ് ഗ്രീൻ നിറത്തിലുള്ള വാൾ പെയിന്റുകൾ അതിനോടൊപ്പം ഗ്രേ അല്ലെങ്കിൽ ബ്ലൂ നിറത്തിലുള്ള റഗ് എന്നിവ തിരഞ്ഞെടുത്താൽ ഒരു സ്‌കാണ്ടീവിയൻ ഫോറസ്റ്റിൽ പോയ പ്രതീതി ഉളവാകും എന്നാണ് പറയപ്പെടുന്നത്.

സോഫ്റ്റ് സ്കീമിൽ തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഫർണിച്ചറുകൾ തടിയിൽ നിർമ്മിച്ചവ തന്നെയാണ്. ഒരു നാച്ചുറൽ വൈബ് വീട്ടിനകത്ത് ലഭിക്കാനും കൂളിംഗ് ഇഫക്ട് നൽകാനും ഗ്രേ ഗ്രീൻ കോമ്പിനേഷൻ വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല.

കൂടുതൽ ആകർഷണത കൊണ്ടു വരാൻ.

ഗ്രീൻ ഗ്രേ കോമ്പിനേഷ നോടൊപ്പം യെല്ലോ നിറം കൂടി നൽകുന്നത് വഴി ഒരു പോപ്പ് ഫീൽ വീട്ടിനകത്ത് ലഭിക്കും.

അതിനുള്ള ഏറ്റവും ഉദാഹരണമായി പറയുന്നത് ഡാർക്ക് യെല്ലോ നിറത്തിലുള്ള പച്ച ഇലയോടു കൂടിയ പഴുത്ത നാരങ്ങ ഗ്രേ നിറത്തിലുള്ള പ്രതലത്തിൽ വയ്ക്കുമ്പോൾ ലഭിക്കുന്ന ഭംഗിയെ പറ്റി ചിന്തിച്ചു നോക്കിയാൽ മതി.

നമുക്കു ചുറ്റും കാണുന്ന നിറങ്ങൾ ഇത്തരത്തിൽ കുറച്ച് ക്രിയേറ്റിവിറ്റി വെച്ച് ആലോചിച്ചു നോക്കുമ്പോൾ തന്നെ നിറങ്ങളുടെ വ്യത്യസ്ത കോമ്പിനേഷനുകൾ മനസ്സിലാക്കാൻ സാധിക്കും.

ലിവിങ് റൂമിന് വെസ്റ്റേൺ ലുക്ക് ലഭിക്കാനായി ജിയോമെട്രിക് പാറ്റേണിലുള്ള വാൾപേപ്പറുകൾ,റഗ് സോഫ്റ്റ്‌ മെറ്റീരിയലുകൾ എന്നിവ ഉപയോഗപ്പെടുത്താം.

ലൈറ്റ് ഗ്രീൻ നിറത്തിലുള്ള വോൾപേപ്പറിൽ ഗ്രേ നിറത്തിലുള്ള പാറ്റേണുകൾ നൽകിയിട്ടുള്ളവ തിരഞ്ഞെടുത്താൽ വീട്ടിനകത്ത് ഒരു പ്രത്യേക വൈബ് ലഭിക്കും.

അതിന് അനുയോജ്യമായ രീതിയിൽ മിഡ് ഗ്രേ കർട്ടനുകൾ നോക്കി വേണം തിരഞ്ഞെടുക്കാൻ.

ഗ്രീൻ ഗ്രേ തീമിനോടൊപ്പം യോജിച്ചു പോകുന്ന മറ്റൊരു മികച്ച ഓപ്ഷനാണ് ഓറഞ്ച്.

ഗ്രേ നിറത്തിലുള്ള സോഫയിൽ ഓറഞ്ച് നിറത്തിലുള്ള കുഷ്യൻ അതിന് മുന്നിലായി വുഡ് ഉപയോഗിച്ച് നിർമിച്ച ചെറിയ ഒരു ടേബിൾ ഗ്ലാസിൽ ഓറഞ്ച് നിറത്തിലുള്ള പൂക്കൾ എന്നിവ കാഴ്ചയിൽ നിറയ്ക്കുന്നത് ഒരു പ്രത്യേക അനുഭൂതിയാണ്.

എമറാൾഡ്,ഗ്രേ, ഗ്രീൻ കോമ്പിനേഷൻ

വീടിന് ഒരു ഡ്രമാറ്റിക് ഫീൽ കൊണ്ടു വരാൻ ഉപയോഗപ്പെടുത്താവുന്ന നിറങ്ങളാണ് എമറാൾഡ് ഗ്രീൻ ഗ്രേ കോമ്പിനേഷൻ.

വീടുകളേക്കാൾ കൂടുതൽ ഓഫീസ്,റസ്റ്റോറന്റുകൾ എന്നിവിടങ്ങളിലാണ് ഈയൊരു തീം കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

ചാർക്കോൾ ഗ്രേ നിറത്തിൽ ക്യാബിനറ്റുകളും, ഗ്രീൻ നിറത്തിലുള്ള ഗ്ലാസ് ബൗളിൽ ഫേൺ പോലുള്ള ഇൻഡോർ പ്ലാന്റും, എമറാൾഡ് നിറത്തിലുള്ള കുഷ്യനുകൾ, കർട്ടനുകൾ എന്നിവ കൂടി തിരഞ്ഞെടുക്കുന്നതോടെ ലിവിങ് ഏരിയ്ക്ക് ഒരു പ്രത്യേക ഭംഗി ലഭിക്കുന്നു.

ഗ്രേ ഗ്രീൻ കോമ്പിനേഷനിൽ കർട്ടനുകൾ ലിനൻ ഫാബ്രിക്ക് നൽകുന്നതാണ് എപ്പോഴും കാഴ്ചയിൽ ഭംഗി നൽകുക. സോഫ തിരഞ്ഞെടുക്കുമ്പോഴും ഡാർക്ക് ഗ്രീൻ നിറത്തിലുള്ള സോഫകളാണ് കാഴ്ചയിൽ ഭംഗി നൽകുക.

ഏത് രീതിയിൽ നോക്കിയാലും ഗ്രേ നിറത്തോട് ഏറ്റവും യോജിച്ചു നിൽക്കുന്ന നിറം ഗ്രീൻ തന്നെയാണ് എന്ന് പറയേണ്ടിവരും.

മാത്രമല്ല ഇന്റീരിയർ ഡിസൈനിൽ ഇപ്പോൾ ഏറ്റവും ട്രെൻഡിങ് ആയി നിൽക്കുന്ന ഒരു കളർ കോമ്പിനേഷനും ഗ്രേ,ഗ്രീൻ നിറങ്ങളാണെന്ന് ഇന്റീരിയർ എക്സ്പേർട്സ് പറയുന്നു.

ലിവിങ്റൂം സ്മാർട്ട് സ്പേസാക്കി മാറ്റാൻ ഇത്തരം ചില പരീക്ഷണങ്ങൾ കൂടി നടത്തി നോക്കാവുന്നതാണ്.