ഷെൽഫുകൾ നിറഞ്ഞ പ്ലാസർ വില്ല.സ്വന്തം വീട് മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമാകണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല.

എന്നാൽ കാഴ്ചക്കാരെ മുഴുവൻ അത്ഭുതപ്പെടുത്തിക്കൊണ്ട് നിർമ്മിച്ച കാലിഫോർണിയയിലെ പ്ലാസർ വില്ല എന്ന വീടിന്റെ സവിശേഷതകൾ ചെറുതൊന്നുമല്ല.

പുറം കാഴ്ചയിൽ ഒരു സാധാരണ വീടാണ് എന്ന് തോന്നുമെങ്കിലും വീടിന്റെ അകത്തെ കാഴ്ചകളിലേക്ക് പോകുമ്പോഴാണ് ഏവരും അത്ഭുതപ്പെടുന്നത്.

അടുക്കും ചിട്ടയോടും കൂടി വീട് വെക്കാൻ അത്യാവശ്യത്തിന് മാത്രം ഷെൽഫുകൾ നൽകേണ്ടയിടത്ത് വീടിന്റെ മുക്കിലും മൂലയിലും വരെ ഷെൽഫുകൾ നിറച്ച് അത്ഭുതപ്പെടുത്തുകയാണ് പ്ലാസർ വില്ല. വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.

ഷെൽഫുകൾ നിറഞ്ഞ പ്ലാസർ വില്ല, വ്യത്യസ്തമാകുന്നത്.

സാധാരണ വീടുകളിൽ സ്റ്റോറേജ് സ്പേസ് കൂടുതലായി നൽകുന്ന ഭാഗങ്ങൾ അടുക്കളയും ബെഡ്റൂമുകളുമാണ്. അതിനുള്ള പ്രധാന കാരണങ്ങൾ അടുക്കും ചിട്ടയോടും കൂടി സെറ്റ് ചെയ്യാനുള്ള നിരവധി സാധനങ്ങൾ ഇത്തരം ഭാഗങ്ങളിൽ ഉണ്ടായിരിക്കും എന്നത് തന്നെയാണ്.

ഷെൽഫുകളുടെ എണ്ണം കൂട്ടി നൽകേണ്ട മറ്റൊരു ഇടം ലിവിങ് ഏരിയകൾ ആയിരിക്കും. പലപ്പോഴും കുട്ടികളുള്ള വീടുകളിൽ അവരുടെ ടോയ്സ് അടുക്കി പെറുക്കി വക്കാനുള്ള ഒരിടമായി ലിവിങ് ഏരിയയിലെ ഷെൽഫുകൾ മാറാറുണ്ട്.

എന്നാൽ ഇത്തരം ആശയങ്ങളെ എല്ലാം കടത്തി വെട്ടി വീടിന്റെ താഴത്തെ നില മുഴുവനായും സ്റ്റോറേജ് സ്പെയ്സ് ആക്കി ഒരുക്കിയിരിക്കുകയാണ് പ്ലാസർവില്ല എന്ന വീട്ടിൽ.

കേൾക്കുമ്പോൾ തന്നെ എല്ലാവരും നെറ്റി ചുളിച്ചു പോകുന്ന ഈയൊരു കാഴ്ച നേരിട്ട് കണ്ട് അന്തംവിട്ട് നിൽക്കേണ്ട അവസ്ഥയിലാണ് പലരും.

ലൈബ്രറി ബുക്കുകൾ സജ്ജീകരിച്ച് നൽകാൻ വേണ്ടി സെറ്റ് ചെയ്ത് നൽകുന്ന രീതിയിൽ വീടിന്റെ ഇടനാഴികളിലും വരാന്തകളിലും ഷെൽഫുകൾ കൊണ്ട് നിറച്ചിരിക്കുകയാണ് ഈ വിചിത്ര വീട്.

സാധാരണ വീടുകളിൽ നിന്നും വ്യത്യസ്തമായി ഒരു അത്യാഡംബര ഭവനമായാണ് പ്ലാസർവില്ല അറിയപ്പെടുന്നത് എങ്കിലും സ്റ്റോറേജ് സ്പേസിന്‍റെ കാര്യത്തിലാണ് കൂടുതൽ പേർക്കും അറിയുന്നുണ്ടാവുക.

4400 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള വീടിന് മൂന്ന് ബെഡ്റൂമുകളാണ് നൽകിയിട്ടുള്ളത്.

അതോടൊപ്പം തന്നെ ഒരു ഗ്യാരേജ് സെറ്റ് ചെയ്തു നൽകിയിട്ടുണ്ട്. നാല് കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാവുന്ന രീതിയിലാണ് ഗ്യാരേജ് നിർമ്മിച്ചിട്ടുള്ളത്.

ഗ്യാരേജിന്റെ മുകൾഭാഗത്തെ സ്ഥലം വെറുതെ ഒഴിച്ചിടാതെ 1000 സ്ക്വയർഫീറ്റ് വലിപ്പത്തിൽ ഒരു അപ്പാർട്ട്മെന്റ് നിർമ്മിച്ച് നൽകിയിരിക്കുന്നു.

വീടിന്റെ ഉൾക്കാഴ്ചകൾ

വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ വലിയ പ്രത്യേകതകൾ ഒന്നും തോന്നില്ല എങ്കിലും കുറച്ച് മുന്നോട്ട് സഞ്ചരിച്ച് ഇടനാഴികളിൽ എത്തുമ്പോൾ തന്നെ ഷെൽഫുകൾ നിരത്തി നൽകിയ കാഴ്ചയാണ് കാണാൻ സാധിക്കുക.

ബെഡ്റൂമിനോട് ചേർന്ന് നീളത്തിൽ നൽകിയിട്ടുള്ള സ്റ്റെയർകേസ് വീടിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഈയൊരു ബെഡ്റൂമിനകത്ത് നിരവധി ഷെൽഫുകൾ ആണ് അറേഞ്ച് ചെയ്ത് നൽകിയിട്ടുള്ളത്.

ബെഡ്റൂമിനോട് ചേർന്ന് എത്തിച്ചേരുന്ന മറ്റൊരു ഇടനാഴിയും ഷെൽഫുകൾ കൊണ്ട് നിറച്ചിരിക്കുകയാണ്.

സത്യത്തിൽ ഇതിന്റെ അവസാനം ഏതൊരാൾക്കും ഭയം സൃഷ്ടിക്കുന്ന രീതിയിലാണ് അവസാനിക്കുന്നത് എന്ന് വീട് കണ്ടവർ പറയുന്നു.

4000 ചതുരശ്ര അടിയിൽ നിർമ്മിച്ച വീടിന്റെ പകുതി ഭാഗവും അതായത് 2000 ചതുരശ്ര അടിയും സ്റ്റോറേജ് സ്പേസ് മാത്രമായാണ് നൽകിയിട്ടുള്ളത്.

പരസ്പരം ഗ്യാപ്പ് നൽകാതെ അടുക്കി വെച്ച പോലുള്ള ഷെൽഫുകൾ മിക്കതും തൂവെള്ള നിറത്തിലാണ് നിർമ്മിച്ചിട്ടുള്ളത്.വീടിനകത്ത് ഇത്രയും ഷെൽഫുകൾ നൽകിയിട്ടുള്ളത് എന്തിനു വേണ്ടിയാണ് എന്നതാണ് ഇപ്പോഴും വീടു കണ്ടവരെല്ലാം അന്വേഷിക്കുന്ന കാര്യം.

ഷെൽഫുകൾക്ക് പുറകിലെ കഥ.

ആഡംബരം നിറച്ച പ്ലാസർവില്ലയിൽ താമസിച്ചിരുന്നത് ജീൻ ക്ലിയറി എന്ന വ്യക്തിയായിരുന്നു എന്നും, അവർക്ക് ഷോപ്പിങ്ങിനോട് വലിയ രീതിയിൽ ഭ്രമം ഉണ്ടായിരുന്നതായും പറയപ്പെടുന്നു.

89-ആം വയസ്സിൽ ക്ലിയറി മരണപ്പെട്ടുവെങ്കിലും അതുവരെ വാങ്ങിച്ചു കൂട്ടിയ വസ്തുക്കൾ സൂക്ഷിച്ചു വയ്ക്കുന്നതിനു വേണ്ടിയാണ് ഇത്രയും ഷെൽഫുകൾ നൽകിയിട്ടുള്ളത് എന്നാണ് പറയപ്പെടുന്നത്.

തനിച്ച് താമസിച്ചിരുന്ന ക്ലിയറിയുടെ കൈവശം ആയിരക്കണക്കിന് ഡിവിഡികൾ,25000 ൽ പരം പുസ്തകങ്ങൾ,ടേപ്പുകൾ എന്നിവയെല്ലാം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

ഇത്തരത്തിൽ വാങ്ങിക്കൂട്ടിയ വസ്തുക്കളെല്ലാം സൂക്ഷിക്കുന്നതിനും ഭാവിയിൽ വാങ്ങിക്കൂട്ടാൻ സാധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കുന്നതിനും സ്ഥലം ആവശ്യമാണ് എന്നത് മുന്നിൽ കണ്ടു കൊണ്ടാണ് ക്ലീയറി ഇത്രയും ഷെൽഫുകൾ വീട്ടിൽ നൽകിയത് എന്നാണ് പറയപ്പെടുന്നത്.

വീടുമായി ബന്ധപ്പെട്ട് പറയുന്ന മറ്റൊരു കാര്യം കാലിഫോർണികയിൽ തീ പടർന്നുപിടിച്ച് നാശനഷ്ടം ഉണ്ടായ സമയത്ത് വീട്ടിലെ സാധനങ്ങളിൽ പകുതിയും കിടപ്പാടം നഷ്ടപ്പെട്ടവർക്ക് ക്ലിയറിയുടെ കുടുംബം വീതിച്ചു നൽകി എന്നതാണ്.

വളരെ തുച്ഛമായ വിലക്ക് ക്ലിയറി വാങ്ങിച്ച ഈ വീട് ആവശ്യങ്ങൾക്ക് അനുസൃതമായി റിനോവേറ്റ് ചെയ്തു വിൽക്കാനായി ലേലത്തിൽ വച്ചപ്പോൾ ഒരു ബില്യൺ രൂപയാണ് വീടിന് വിലയായി പറഞ്ഞതെന്ന് പറയപ്പെടുന്നു.

എന്തായാലും വീട് നിർമ്മാണത്തിൽ വ്യത്യസ്തത പുലർത്തുന്നവരെ തീർച്ചയായും അത്ഭുതപ്പെടുത്തുന്ന ഒന്നായിരിക്കും ഷെൽഫുകൾ നിറഞ്ഞ പ്ലാസർ വില്ലയെന്ന സംശയമില്ല.

ഷെൽഫുകൾ നിറഞ്ഞ പ്ലാസർ വില്ല, മറ്റ് വീടുകളിൽ നിന്നും എല്ലാകാലത്തും വേറിട്ടു തന്നെ നിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല.