വീട് നിർമ്മാണവും കണക്ക് കൂട്ടലുകളും.കൺസ്ട്രക്ഷൻ വർക്കിൽ കണക്കിനുള്ള പ്രാധാന്യം വളരെ വലുതാണെന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്.

ചെറിയ രീതിയിലുള്ള കണക്കിലെ തെറ്റുകൾ പോലും വലിയ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് വഴിവെക്കാൻ സാധ്യതയുള്ള ഒരു മേഖലയായി കൺസ്ട്രക്ഷൻ വർക്കിന് കാണാം.

വീട് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന മണൽ സിമന്റ് എന്നിവയുടെ മിശ്രിതത്തിലെ ചെറിയ രീതിയിലുള്ള അളവ് വ്യത്യാസം മുതൽ ഉപയോഗിക്കുന്ന കമ്പിയുടെ തിക്ക്നസ്സിൽ വരെ കണക്കിന് വരെ ഇവിടെ പ്രാധാന്യമുണ്ട്.

മാത്രമല്ല വീടിന്റെ ആകെ വിസ്തീർണ്ണം,ഭിത്തിക്ക് നൽകുന്ന ഹൈറ്റ്, വീടിന്റെ മതിലും പ്ലോട്ട് മായുള്ള അകലം, ഫ്ളോറിങ് മെറ്റീരിയൽ തിരഞ്ഞെടുക്കേണ്ട അളവ് എന്നിവയിലെല്ലാം കൃത്യമായി കണക്കുകൾ പാലിക്കാതെ വരുമ്പോഴാണ് പലപ്പോഴും അത് വീട് നിർമ്മാണവുമായി ബന്ധപ്പെട്ട കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതിന് കാരണമാകുന്നത്.

വീട് നിർമ്മാണത്തിൽ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

വീട് നിർമ്മാണവും കണക്ക് കൂട്ടലുകളും അറിഞ്ഞിരിക്കാം.

വീടിന് ആവശ്യത്തിന് ഈടും ഉറപ്പും ലഭിക്കണമെങ്കിൽ അതിനനുസരിച്ച് കൃത്യമായ അളവിൽ മെറ്റീരിയലുകൾ തിരഞ്ഞെടുത്ത് ഉപയോഗിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് കമ്പി വളച്ച് നൽകുമ്പോൾ വരുന്ന ബെൻഡ് കുറച്ചധികം കൂടിപ്പോയാൽ അത് കെട്ടിടം പൂർണ്ണമായും തകരുന്നതിന് വരെ കാരണമായേക്കാം.

അതുപോലെ സിമന്റ് മണൽ എന്നിവയുടെ അളവ് കൂടിയാലും കുറഞ്ഞാലും അത് ദോഷകരമായ രീതിയിൽ നിർമ്മാണ പ്രവൃത്തികളെ ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.

വീടിന്റെ പ്ലാൻ വരച്ചിരിക്കുന്ന രീതി,വാർപ്പ് കഴിഞ്ഞ് വെള്ളം നനയ്ക്കേണ്ട രീതി സമയം എന്നിവയെല്ലാം കണക്കുമായി ബന്ധപ്പെടുത്തി വീട് നിർമ്മാണത്തിൽ പറയാവുന്ന കാര്യങ്ങളാണ്.

ഇത്തരം കണക്കുകളിലെ വ്യത്യാസങ്ങൾ മൂലം വീടിന്റെ സ്ട്രക്ച്ചറിൽ പലപ്പോഴും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് ബെൻഡിങ്. വീടിന് അകത്തും പുറത്തും നൽകിയിട്ടുള്ള ഭിത്തികൾ, തൂണുകൾ, സൺഷേഡ് പോലുള്ള ഭാഗ്യങ്ങളിൽ നൽകിയിട്ടുള്ള സ്ലാബ് എന്നിവയ്ക്കെല്ലാം ബെൻഡിങ് വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

പലപ്പോഴും വളരെ ചെറിയ അളവിൽ നിർമ്മാണ സമയത്ത് പറ്റുന്ന പാകപ്പിഴകളാണ് പിന്നീട് ബെന്റുകളുടെ രൂപത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുക.

ഇവയിൽ തന്നെ ചരിച്ചും അല്ലാതെയും നൽകുന്ന സ്ലാബുകളിൽ കനം കുറയുന്നത് ബെൻഡിങ് വരാനുള്ള സാധ്യത കൂട്ടുന്നു.

ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിക്കണമെങ്കിൽ ഒരു നല്ല എൻജിനീയറുടെ സഹായം തന്നെ തേടേണ്ടി വരും.

കണക്ക് കൂട്ടലുകൾ തെറ്റുമ്പോൾ.

വീട് നിർമ്മാണത്തെപ്പറ്റി ശരിയായ ധാരണ ഇല്ലാത്തവർ ഒരു കാരണവശാലും നിർമ്മാണ പ്രവർത്തികൾക്ക് ആവശ്യമായ മെറ്റീരിയൽ നേരിട്ട് പോയി വാങ്ങാതിരിക്കുന്നതാണ് നല്ലത്.

തിരഞ്ഞെടുക്കുന്ന മെറ്റീരിയലിന്റെ ക്വാളിറ്റി നോക്കാതെ വിലക്കുറവ് മാത്രം നോക്കി തിരഞ്ഞെടുത്താൽ അത് പിന്നീട് വലിയ നഷ്ടങ്ങൾക്ക് ഇടയാക്കും.

പ്രത്യേകിച്ച് പെയിന്റ്, ടൈലുകൾ എന്നിവയെല്ലാം എത്ര അളവിൽ വേണം എന്നത് കൃത്യമായി നോക്കാതെ വാങ്ങി കഴിഞ്ഞാൽ കൂടുതൽ വേസ്റ്റേജും, അതല്ലെങ്കിൽ തികയാത്ത അവസ്ഥയും അതേ മെറ്റീരിയൽ തന്നെ കിട്ടാത്ത അവസ്ഥയുമൊക്കെ വരാം.

ടൈലുകൾ തിരഞ്ഞെടുക്കാനായി പോകുമ്പോൾ വീടിന്റെ ഓരോ റൂമുകളിലേക്കും എത്രമാത്രം ടൈലുകൾ വേണ്ടിവരും എന്നത് ഒരു ടെയ്പ്പ് ഉപയോഗിച്ച് അളന്ന് നോക്കിയ ശേഷം വാങ്ങുക.

പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ പെയിന്റ് ബോക്സിന്റെ പുറത്തെ നിറം നോക്കി മാത്രം വാങ്ങേണ്ട.ചുമരിൽ ഒരു കോട്ട് അടിച്ചു നോക്കി ഇഷ്ടപ്പെട്ടാൽ മാത്രം പർച്ചേസ് ചെയ്യാനായി ശ്രദ്ധിക്കുക.

വീടിന് കൂടുതൽ ഈടും ഉറപ്പും ലഭിക്കുന്നതിനു വേണ്ടി സിമന്റ് മണലും എഞ്ചിനീയറോട് കൂട്ടി ഉപയോഗിച്ചോളാൻ പറയുന്ന എത്രയോ പേർ നമ്മുടെ നാട്ടിലുണ്ട്. ഇത്തരം അബദ്ധങ്ങളെല്ലാം ഇനിയെങ്കിലും ഒഴിവാക്കുക.

ഒരു കെട്ടിടം നിർമ്മിക്കുന്നതിന് എത്ര സിമന്റും മണലും ആവശ്യമാണ് എന്നത് വീട് പണി മേൽനോട്ടം വഹിക്കുന്ന എൻജിനീയർക്ക് കൃത്യമായ ധാരണയുണ്ട് എന്ന കാര്യം മറന്നു പോകരുത്.

തിരഞ്ഞെടുക്കുന്ന പ്ലോട്ടിന്റെ ഘടന, കാലാവസ്ഥ, മണ്ണിന്റെ ഘടന എന്നിവയെല്ലാം അടിസ്ഥാനമാക്കി മാത്രം വീട് നിർമ്മാണം ആരംഭിക്കുക.

ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ ഭാവിയിൽ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട കണക്കുകൂട്ടലുകൾ പിഴക്കില്ല.

വീട് നിർമ്മാണവും കണക്ക് കൂട്ടലുകളും പിഴക്കാതിരിക്കാൻ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ നൽകാം.