ലിവിങ് ഏരിയയും ഫ്ലോറിങ്ങിന്റെ പ്രാധാന്യവും.

ലിവിങ് ഏരിയയും ഫ്ലോറിങ്ങിന്റെ പ്രാധാന്യവും.വീടിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ലിവിങ് ഏരിയക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.

വീട്ടിലേക്ക് വരുന്ന അതിഥികളുടെ ശ്രദ്ധ ഏറ്റവും കൂടുതൽ പിടിച്ചു പറ്റുന്ന ഇടം ലിവിങ് ഏരിയ തന്നെയാണ്.

ഫ്ലോറിങ്‌ മുതൽ വാളുകൾ വരെ വളരെയധികം ഭംഗിയോടെയും, വൃത്തിയോടെയും കൈകാര്യം ചെയ്യേണ്ട ലിവിങ് ഏരിയയിലേക്ക് തിരഞ്ഞെടുക്കാവുന്ന നിരവധി ഫ്ലോറിങ്‌ മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

വുഡൻ ടൈലുകൾ, വിനൈയിൽ ബോർഡുകൾ, ടൈൽസ് മാർബിൾ,ഓക്സൈഡ് ഫ്ലോറിങ് എന്നിങ്ങനെ ഫ്ലോറിങ്ങിലെ ട്രെൻഡുകൾ ദിനംപ്രതി മാറി മറിഞ്ഞു കൊണ്ടിരിക്കുകയാണ്.

അതോടൊപ്പം ലിവിങ് ഏരിയയിലേക്ക് ഫ്ളോറിങ് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

ലിവിങ് ഏരിയയും ഫ്ലോറിങ്ങിന്റെ പ്രാധാന്യവും തീർച്ചയായും അറിഞ്ഞിരിക്കണം.

ന്യൂട്രൽ നിറങ്ങൾ താല്പര്യപ്പെടുന്നവർക്ക് ലിവിങ് ഏരിയയിൽ പരീക്ഷിക്കാവുന്ന ഒരു രീതിയാണ് വുഡൻ ഫ്ളോറിങ് തിരഞ്ഞെടുക്കുക എന്നത്.

കാഴ്ചയിൽ ഭംഗിയും അതേസമയം ഒരു ട്രഡീഷണൽ ലുക്കും ലിവിങ് ഏരിയയിൽ കൊണ്ടു വരാൻ വുഡൻ മെറ്റീരിയലുകൾക്ക് ഉള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്.

എന്നാൽ വുഡൻ ഫിനിഷിങ്ങിലുള്ള ടൈലുകളാണ് ഫ്ലോറിങ്ങിനായി ലിവിങ് ഏരിയയിൽ തിരഞ്ഞെടുക്കുന്നത് എങ്കിൽ വ്യത്യസ്ത നിറങ്ങൾ മിക്സ് ചെയ്ത ടെക്സ്ചറിൽ ഉള്ള റഗ് നോക്കി തിരഞ്ഞെടുത്താൽ മാത്രമാണ് അവ കൂടുതൽ ഹൈലൈറ്റ് ചെയ്ത് കാണിക്കാൻ സാധിക്കുകയുള്ളൂ.

ഫ്ളോറിങ്ങിന് പ്രാധാന്യം നൽകുന്ന അതേ രീതിയിൽ തന്നെ ലിവിങ് ഏരിയയിലേക്ക് ആവശ്യമായ മറ്റ് മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ നൽകേണ്ടതുണ്ട്.

കളർഫുൾ പാലറ്റുകളിലുള്ള റഗുകൾ ന്യൂട്രൽ കളർ കോമ്പിനേഷനിൽ നൽകുന്ന വ്യത്യസ്തത എടുത്തു പറയേണ്ടതു തന്നെയാണ്.

വ്യത്യസ്ത പാറ്റേണുകളിൽ വുഡൻ ടൈലുകൾ ലിവിങ് ഏരിയയിൽ നൽകുന്നതും അടുത്തിടെ വളരെയധികം ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ച കാര്യമാണ്.

ലിവിങ് ഏരിയക്ക് മോഡേൺ ലുക്ക് കൊണ്ടു വരാൻ ഈയൊരു രീതി തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്നതാണ്.

സ്റ്റോൺ ടൈപ്പ് ടൈലുകളാണ് ലിവിങ് ഏരിയയിൽ ഉപയോഗിക്കുന്നത് എങ്കിൽ അവയോടൊപ്പം സർക്കിൾ ഷേപ്പിലുള്ള റഗുകളാണ് കൂടുതൽ അനുയോജ്യം.

അതേ ഷേയ്പ്പിലുള്ള കോഫി ടേബിൾ, ഫർണിച്ചറുകൾ എന്നിവ കൂടി തിരഞ്ഞെടുത്താൽ ലിവിങ് ഏരിയക്ക് പുതിയ മാനം കൈവരിക്കപ്പെടുന്നു.

വളരെ സിമ്പിളും അതേസമയം എലഗന്റുമായ ഒരു ലുക്ക് ലിവിങ്ങിൽ കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർക്ക് വൈറ്റ്, അല്ലെങ്കിൽ ബീജ് നിറത്തിലുള്ള വലിയ ടൈലുകൾ പരീക്ഷിച്ച് നോക്കാവുന്നതാണ്.

ഫ്ളോറിങ്ങും സോഫ്റ്റ് ഫർണിഷിങ്ങും.

ഫ്ളോറിങ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് നിലത്ത് ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ കാര്യമാണ് എങ്കിലും അതോടൊപ്പം തന്നെ സോഫ്റ്റ് ഫർണിഷിങ്ങിനായി തിരഞ്ഞെടുക്കുന്ന വസ്തുക്കളുടെ കാര്യത്തിലും ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

ന്യൂട്രൽ നിറങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള ഫ്ലോറിങ്ങിനെ വൈബ്രന്റ് ആക്കി മാറ്റുന്നതിനായി വ്യത്യസ്ത നിറങ്ങളിലുള്ള പാറ്റേണുകളും, ഡിസൈനുകളും ഉപയോഗിക്കാവുന്നതാണ്.

ഉദാഹരണത്തിന് ഗ്രേ നിറത്തിലുള്ള ടൈലുകളോടൊപ്പം ലൈറ്റ് പിങ്ക്, അല്ലെങ്കിൽ പീച്ച് നിറത്തിലുള്ള സോഫ്റ്റ് ഫർനിഷിങ് മെറ്റീരിയലുകൾ നോക്കി വേണം തിരഞ്ഞെടുക്കാൻ.

ഫ്ലോറിലെ റഗ് തിരഞ്ഞെടുക്കുമ്പോൾ ഗ്രേ പീച്ച് കോമ്പിനേഷനിൽ വരുന്നവ നോക്കി സെലക്ട് ചെയ്യാം.

കൂടുതൽ കാലം ഈട് നിൽക്കുന്നതും അതേസമയം സിമ്പിളുമായ ഡിസൈനുകളോടാണ് കൂടുതൽ പേർക്കും ഇപ്പോൾ ഫ്ളോറിങ്ങിൽ പ്രിയമുള്ളത്. തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്തു ആവശ്യമായ സാധനങ്ങൾ വാങ്ങുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്.

ലിവിങ് ഏരിയയുടെ ഫ്ലോറുകൾക്ക് എക്സ്പെൻസീവ് ലുക്ക് കൊണ്ടുവരാൻ ഏറ്റവും നല്ല മാർഗ്ഗം കാർപെറ്റുകൾ തിരഞ്ഞെടുക്കുന്നതിൽ ചെറിയ ശ്രദ്ധ പുലർത്തുക എന്നതാണ്.

കുറഞ്ഞ വിലയിൽ വാങ്ങി ഉപയോഗിച്ചിട്ടുള്ള ടൈലുകൾ ആണ് ലിവിങ് ഏരിയയിൽ ഉപയോഗിച്ചിട്ടുള്ളത് എങ്കിലും അവ മറച്ചു കാണിക്കാൻ കാർപെറ്റുകൾക്ക് സാധിക്കും എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

പ്രത്യേകിച്ച് വൂളൻ മെറ്റീരിയലിൽ ഉള്ള കാർപെറ്റുകൾ സോഫ എന്നിവ തിരഞ്ഞെടുക്കുന്നത് ലിവിങ് ഏരിയക്ക് ഒരു ലക്ഷ്യൂറിയസ് ലുക്ക് കൊണ്ടു വരാനായി സഹായിക്കുന്നു.

വ്യത്യസ്ത മെറ്റീരിയലുകളിലും പാറ്റേർണിലും ഷേയ്പ്പിലും ഉള്ള കാർപെറ്റുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട് എന്നത് തന്നെ ഒരു വലിയ അനുഗ്രഹമായി കണക്കാക്കാം.

ഫ്ളോറിങ്ങിൽ തിരഞ്ഞെടുക്കാവുന്ന പ്രധാന മെറ്റീരിയലുകൾ.

നമ്മുടെ നാട്ടിലെ വീടുകളിൽ വ്യത്യസ്ത ഡിസൈനിലും വിലയിലും ലഭിക്കുന്ന ടൈലുകൾ തന്നെയാണ് ഇപ്പോഴും ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിൽ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

അതേസമയം പഴയ കാവി നിലങ്ങൾ നൽകിയിട്ടുള്ള വീടുകൾക്ക് കൂടുതൽ മിഴിവേകാൻ അതിനുമുകളിൽ പോളി വിനൈൽ ടൈപ്പ് ബോർഡുകൾ നൽകുന്നവരും നിരവധിയാണ്.

മാർബിൾ, ഗ്രാനൈറ്റ്, കടപ്പ പോലുള്ള മെറ്റീരിയലുകളും ടൈലുമായി താരതമ്യം ചെയ്യുമ്പോൾ അവ എക്സ്പെൻസീവ് ആണ് എന്നതും തണുപ്പ് കൂടുതലാണ് എന്നതും പലരെയുംതിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നില്ല.

ഓക്സൈഡ് ഫ്ലോറിങ്ങിൽ വ്യത്യസ്ത നിറങ്ങൾ ലഭ്യമായി തുടങ്ങിയതോടെ ചിലർക്കെങ്കിലും അവയോടുള്ള ഇഷ്ടം തിരിച്ചു വന്നിട്ടുണ്ട്.

അതേസമയം ത്രീഡി പ്രിന്റിംഗ് എപ്പോക്സി ഫ്ളോറിങ് രീതികളോടും ആളുകൾക്കുള്ള പ്രിയം കൂടുതലായി കാണുന്നുണ്ട്.

ലിവിങ് ഏരിയയിലേക്ക് വുഡൻ ടൈലുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ എൻജിനീയെർഡ് വുഡിൽ നിർമ്മിച്ചത് തിരഞ്ഞെടുത്താൽ അവ കൂടുതൽ കാലം ഈട് നിൽക്കുകയും സ്മാർട്ട് ഫിനിഷ് നൽകുകയും ചെയ്യുന്നു.

വിനൈൽ ഫ്ലോർ ബോർഡുകൾ തിരഞ്ഞെടുക്കുന്നത് കാഴ്ചയിൽ ഭംഗി നൽകുമെങ്കിലും ഇവ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്.

ടൈലുകളിൽ എപ്പോഴും ലൈറ്റ് ഗ്രേ,വൈറ്റ് പോലുള്ള നിറങ്ങൾ തിരഞ്ഞെടുത്ത് കൃത്യമായ അകലത്തിൽ എപ്പോക്സി ഫിൽ ചെയ്യുമ്പോഴാണ് കാഴ്ചയിൽ കൂടുതൽ ഭംഗി ലഭിക്കുന്നത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സ്വന്തം വീടിന്റെ ലിവിങ് ഏരിയ ഫ്ളോറുകൾ എങ്ങിനെ അലങ്കരിക്കണമെന്ന് തീരുമാനിക്കാൻ ഓരോരുത്തർക്കും ഓരോ രീതികൾ ഉണ്ടായിരിക്കും.

ലിവിങ് ഏരിയയും ഫ്ലോറിങ്ങിന്റെ പ്രാധാന്യവും തീർച്ചയായും വീടിന്റെ ഭംഗി എടുത്തു കാണിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്.