എന്താണ് മൈക്രോ സോളാർ /നാനോ സോളാർ ഡിസി സംവിധാനം ???

സാധാരണ 50,000 -1 ലക്ഷം രൂപയോളം വളരെ മുടക്കുമുതൽ വരുന്ന സോളാർ പവർ പ്ലാൻറുകൾ ആണ് നാം കാണുന്നത്.

എന്നാൽ വെറും 15,000 രൂപയുടെ ചിലവിൽ നമുക്ക് സ്ഥാപിച്ചെടുക്കാൻ ആവുന്ന, 100 watt നു താഴെ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ഒരു സോളാർ സിസ്റ്റം ആണ് നാനോ സോളാർ സംവിധാനം.

ഇത് യഥാർത്ഥത്തിൽ ഒരു stand alone system ആണ്. ഇത് ഉപയോഗിച്ചു 100 watts ന് താഴെയുള്ള എല്ലാ ലോഡുകളും നമുക്ക് പ്രവർത്തിപ്പിക്കാൻ കഴിയും. 

ഇതിനൊക്കെ പുറമെ നാനോ സോളാർ സംവിധാനത്തിന് സ്‌ഥിരം കാണുന്ന സംവിധാനത്തിൽ നിന്ന് ഏറെ ഗുണങ്ങൾ ഉണ്ട്:

ഇപ്പോഴുള്ള ലെഡ് ആസിഡ് ബാറ്ററികൾ സ്ഥിരമായി maintenance വേണ്ടവയാണ്. 

അതുപോലെ ഇൻവേർട്ടറുകൾ ഉപയോഗിക്കുന്നത്, ബാറ്ററിയിൽ നിന്നും ഉയർന്ന കറന്റ് വലിക്കുന്നതിന് കാരണം ആവുന്നു. ഇങ്ങനെ ഈ ബാറ്ററിയുടെ ആയുസ്സ് വീണ്ടും കുറയാൻ കാരണം ആവുന്നു. 

Vector solar panel isolated with sun and light bulb on blue background

നാനോ പ്ലാന്റിൽ ഇൻവേർട്ടർ ഉപയോഗിക്കേണ്ടി വരുന്നില്ല. തന്മൂലം കുറഞ്ഞ മെയിന്റനൻസും. 

ഒരു സാധാരണക്കാരന് ആവശ്യം വമ്പൻ സോളാർ പ്ലാന്റുകൾ അല്ല. വീട്ടിലെ ഫാനും ലൈറ്റും TV യും ഫോൺ ചാർജിങ് ഉം ഒക്കെയാണ്.

അതും ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ, 

100 watts ന്റെ ഒരു പാനലൽ. അത് ഒരു ദിവസം ശരാശരി നാലുമണിക്കൂർ പ്രവർത്തിക്കുന്നു എന്ന് കരുതുക. അപ്പോൾ തന്നെ 400 Watt Hour ഊർജ്ജം ഒരു ദിവസം ലഭിക്കും. 

ഒരു bldc ഫാൻ അതിന്റെ മീഡിയം speed ൽ ഏകദേശം 10 watts ഊർജ്ജം മാത്രമാണ് ഉപയോഗിക്കുക,  ബാക്കിയുള്ള ലൈറ്റുകൾ , ഫോൺ charging , എന്നിവയ്ക്ക് ബാക്കിയുള്ള 10 watts വെച്ചു 18 മണിക്കൂർ ധാരാളമാണ്, 

ലൈറ്റും ,ഫോൺ ചാർജിങ്ങും, TV യും ഒക്കെ 24 മണിക്കൂർ ഉപയോഗിക്കില്ല എന്നതാണ് സത്യം, 

ഇങ്ങനെ സോളാർ ഊർജ്ജം സാധാരണക്കാരനിലേക്ക് എത്തിക്കാൻ കഴിയും.