അത്ഭുതപെടുത്തുന്ന ലിവിങ് റൂം!! തിരുവനന്തപുരത്തെ ഒരു വീട് പരിചയപ്പെടാം.

തിരുവനന്തപുരത്തുള്ള മനോജിനെയും ശരണ്യയുടെയും രസകരമായ വീട് ഒന്നു പരിചയപ്പെട്ടാലോ??

മോഡേൺ സ്‌പെയ്‌സ് കൺസെപ്റ്റ്കളും ഡിസൈൻ കൺസെപ്റ്റ്കളും ഒരുപോലെ ക്രിയാത്മകമായി ഒത്തുചേരുന്ന ഒരു അടിപൊളി വീട്.

തിരുവനന്തപുരത്തുള്ള ഫോക്സ് ഗ്രീൻ ആർക്കിടെക്ചർ ഗ്രൂപ്പാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.

പറയാനാണെങ്കിൽ ഈ വീട്ടിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിൻറെ ലിവിങ് റൂം തന്നെയാണ്!! ഇത്രയധികം ഓപ്പൺ ആയിട്ടും അതുപോലെതന്നെ ക്രിയാത്മകമായും സജ്ജീകരിച്ചിരിക്കുന്ന മറ്റൊരു ലിവിങ് റൂം കാണാൻ ബുദ്ധിമുട്ടായിരിക്കും.

ശരിക്കും പറഞ്ഞാൽ ലിവിംഗ് കം ഡൈനിങ് കം സ്റ്റെയർ സ്പേസ് എന്നുവേണം ഈ ഒരിടത്തെ തന്നെ വിശേഷിപ്പിക്കാം.

ഡബിൾ ഹൈറ്റിൽ ആണ് ആണ് ഈ സ്പേസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ സ്പേസിൽ തന്നെ എടുത്തുപറയേണ്ടതാണ് സജ്ജീകരിച്ചിരിക്കുന്ന സ്റ്റെയർകെയ്സ് ഡിസൈനും.

ഗ്ലാസ് ആൻഡ് വുഡ്, ഓപ്പൺ സ്റ്റെയർകേസ് ആണ് ഈ വീടിനു ഉള്ളത്.  അത് നേരെ ചെന്ന് കേറുന്നതോ, പുറത്തേക്ക് തുറക്കുന്ന വലിയ ഗ്ലാസ് ഭിത്തികൾ ഉള്ള ഒരു ലാൻഡിങ്ങിലേക്കും!! ആ ലാൻഡിൽ നിന്ന് പുറത്തേക്ക് നോക്കുക എന്നത് തന്നെ ഒരു അനുഭൂതിയാണ്.

വുഡൻ ഫ്ലോറിങ് പലയിടങ്ങളിലും ഉപയോഗിച്ചതായി കാണാം. അതുപോലെതന്നെ അത്യധികം ശ്രദ്ധ കൊടുത്തുകൊണ്ട് തിരഞ്ഞെടുത്തിരിക്കുന്ന ഹൃദ്യമായ ഫർണിച്ചറുകൾ ആണ് ഈ വീടിന് അലങ്കരിക്കുന്നത്. 

എടുത്തുപറയേണ്ട മറ്റൊന്ന് ലൈറ്റ് കളർ ടോണിന്റെ പുറത്ത് കൊടുത്തിരിക്കുന്ന രസകരമായ ലൈറ്റിങ് ആണ്. ലൈറ്റ് കളർ  കൂടുതൽ പ്രകാശമാനമായ രീതിയിൽ ആകുന്ന പോലെ വളരെ ചിന്തിച്ചാണ് ഓരോ ലൈറ്റിംഗ് പോയിന്റും കൊടുത്തിരിക്കുന്നത്. ഡബിൾ ഹൈറ്റ് ലിവിംഗ് റൂമിന് മുകളിൽ ഒരു ഷാൻഡലിയർ കൊടുത്തിരിക്കുന്നു.

രസകരമായ മോഡുലാർ കിച്ചൻ ഉം അതിൽ ഒരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും ഒരുക്കിയിരിക്കുന്നു.

ലൈറ്റ് കളർ ടോൺ ആണ് വീടിന് ആകമാനം ഉപയോഗിച്ചിരിക്കുന്നത്. അത് ബെഡ്റൂമുകൾക്കും കൊടുക്കുന്ന എഫക്ട് ചെറുതല്ല.

രസകരമായ ഒരു Indoor patio ഉം ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നു. വുഡൻ ഫ്ലോറിങ് ചെയ്തു. വൈറ്റ് തീമിൽ സജ്ജീകരിച്ച ഇടത്തിന് രസകരമായ ഇൻഡോർ പ്ലാൻസ് കൊടുത്തു. അലസമായ വൈകുന്നേരങ്ങൾ, വായനയ്ക്കായോ അതോ വെറുതെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ആയോ  ഇരിപ്പിടങ്ങളും കൊടുത്തു.

മോഡേൺ രീതിയിൽ തന്നെയാണ് ബാത്ത്റൂമുകൾ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ കാല ഡ്രൈ ഏരിയ വെറ്റ് ഏരിയ കൺസെപ്റ്റ് പാലിച്ചുകൊണ്ട് ചെയ്തിരിക്കുന്നു. വെറ്റ് ഏരിയ പ്രത്യേകമായി തിരിച്ചാണ് പണിതിരിക്കുന്നത്. ഇതിന് ഒരു ഗ്ലാസ് ചേംബർ കൊടുത്തിരിക്കുന്നു. ആധുനിക ഡിസൈനിലുള്ള ക്ലോസെറ്റും, മറ്റു ഫിറ്റിംഗ്സും ആണ് ഉപയോഗിച്ചിരിക്കുന്നത്.

Client: Manoj and Saranya

Location: Trivandrum

Design: Foxgreen @studio_foxgreen

Trivandrum | Kottayam