ചൂട് കൂടുന്നു. കടുത്ത വേനൽ ചുറ്റും തീ പാറിക്കുന്നു. എത്രയൊക്കെ ആധുനികമായ സമൂഹമാണ് കേരളം എന്നു പറഞ്ഞാലും ഇന്നും ചൂടിനെ പ്രതിരോധിക്കാൻ എല്ലാ വീടുകളിലും സജീവമായി ഉള്ളത് ഫാനുകൾ ആണ്. എസി അല്ല.
അതിനാൽ തന്നെ ഫാനുകളുടെ ഫലപ്രദമായ ഉപയോഗം മാത്രമായിരിക്കും ഒടുവിൽ ചൂടിൽ നിന്ന് ഒരു ആശ്വാസം തരാനായി സഹായിക്കുന്നത്.
അതിനാൽ തന്നെ ഈ ദിവസങ്ങളിൽ 24 മണിക്കൂർ ആയിരിക്കും നമ്മുടെ വീടുകളിൽ ഫാനുകളുടെ ഉപയോഗം. ഇത് കറന്റ് ബില്ല് കൂടാൻ കാരണമാകുന്നു. അതുമാത്രമല്ല ഫലപ്രദമായി ഈ ഫാനുകളെ ഉപയോഗിക്കുക എന്നുള്ളത് നമുക്ക് അത്യധികം ആവശ്യമാണ്.
ഈ രണ്ടു വിഷയങ്ങൾ കൂട്ടിയോജിപ്പിച്ചു കൊണ്ടാണ് ഈ ലേഖനം ഒരുക്കിയിരിക്കുന്നത്.
എന്തിന് 5 റേറ്റിങ് (5 star rating fans)?? പുതിയ ഫാൻ വാങ്ങുമ്പോൾ ശ്രദ്ധിക്കുക
- വില മാത്രം പരിഗണിച്ച്, കാര്യക്ഷമത കുറഞ്ഞ ഫാൻ വാങ്ങുമ്പോൾ നമ്മൾ ലാഭിക്കുന്നതിന്റെ എത്രയോ മടങ്ങ് പണമാണ് നമുക്ക് ബില്ല് ഇനത്തിൽ നഷ്ടപ്പെടാൻ പോകുന്നത് എന്ന കാര്യം ഓർക്കുക.
42 വാട്ട് മുതൽ 128 വാട്ട് വരെയുള്ള ഫാനുകൾ ഇന്ന് കമ്പോളത്തിൽ ലഭ്യമാണ്. ഫാൻ കൂടുതൽ സമയം ഉപയോഗിക്കേണ്ടി വരുന്നതിനാൽ വോൾട്ടേജ് കൂടിയ ഫാനുകളുടെ ഉപയോഗം ഉയർന്ന ഊർജ്ജ ഉപഭോഗത്തിനും ധനനഷ്ടത്തിനും കാരണമാകുന്നു.
അതിനാൽ ഊർജ്ജ ക്ഷമത കൂടിയ ഫൈവ് സ്റ്റാർ ലേബലിംഗ് ഉള്ള ഫാനുകൾ വാങ്ങാൻ ശ്രദ്ധിക്കണം.
ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങൾ
- റെസിസ്റ്റർ ടൈപ്പ് റെഗുലേറ്റർ ഫാൻ പ്രവർത്തിക്കുമ്പോൾ ചൂടിന്റെ രൂപത്തിൽ വൈദ്യുതി പിന്നെയും നഷ്ടപ്പെടുന്നുണ്ട്.
എന്നാൽ ഇവ തന്നെ കുറഞ്ഞ വേഗതയിൽ പ്രവർത്തിക്കുമ്പോൾ ചൂടിന്റെ രൂപത്തിലുള്ള ഊർജ്ജനഷ്ടം കുറയുന്നു.
- ഇലക്ട്രോണിക് റെഗുലേറ്റർ ഉപയോഗിച്ച് മീഡിയം സ്പീഡിൽ ഫാൻ പ്രവർത്തിക്കുകയാണെങ്കിൽ ഊർജ്ജ ഉപയോഗം പകുതിയോളം കുറയ്ക്കാനാകും.
ഫാനുകളുടെ വേഗതയും ഊർജ്ജകാര്യക്ഷമതയും
- 65 വാട്ട് ശേഷിയുള്ള ഒരു സീലിംഗ് ഫാൻ ഒരു മണിക്കൂർ നേരം ഫുൾ സ്പീഡിൽ പ്രവർത്തിപ്പിച്ചാൽ 0.065 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കും. എന്നാൽ ഫാനിന്റെ ഇലക്ട്രോണിക് സ്റ്റെപ്പ് പൊസിഷൻ 5-ൽ നിന്നും 3 ആക്കി സ്പീഡ് കുറച്ചാൽ വൈദ്യുതി ഉപയോഗം 0.035 യൂണിറ്റ് വരെയായി കുറയും.
- സീലിംഗ് ഫാൻ ഉറപ്പിക്കുമ്പോൾ അതിൻറെ ലീഫിന് സീലിങ്ങുമായി ഒരടിയെങ്കിലും അകലമുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
- ലീഫുകൾ ശരിയായ ചെരിവിൽ ആണോ ഘടിപ്പിച്ചിരിക്കുന്നത് എന്ന് നോക്കുക.
- ഫാൻ ലീഫിന് തറ നിരപ്പിൽ നിന്നും ഉണ്ടായിരിക്കേണ്ട സുരക്ഷിതമായ അകലം 2.4 മീറ്റർ ആണ്.
- കറങ്ങുമ്പോൾ ശബ്ദമുണ്ടാക്കുന്ന എന്ന് ഊർജ്ജ നഷ്ടം am നഷ്ടമുണ്ടാകുന്നു
- ഇപ്പോൾ കമ്പോളത്തിൽ ലഭ്യമായിട്ടുള്ള ബി. എൽ. ഡി. സി ഫാനുകൾക്ക് സാധാരണ ഫാനുകൾക്ക് വേണ്ടതിന്റെ പകുതിയോളം വൈദ്യുതി മതിയാകും. റിമോട്ട് ബട്ടൺ ഉപയോഗിച്ച് ഫാൻ സ്പീഡ് നിയന്ത്രിക്കാനുള്ളതാണ് എടുത്തു പറയേണ്ട മറ്റൊരു മേന്മ.
ഊർജ്ജകാര്യക്ഷമമായ BLDC ഫാനുകൾ
ഇലക്ട്രോണിക് റെഗുലേറ്ററോട് കൂടിയ BLDC (Brush less Direct Current) ഫാനുകൾ ഇന്ന് ലഭ്യമാണ്. 24 വാട്ട്സ് മുതൽ 30 വാട്സ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഫാനുകൾ ഉണ്ട്.
ഒരു 5 സ്റ്റാർ റേറ്റഡ് ഫാൻ ഉപയോഗിക്കുവാൻ എടുക്കുന്നത് 55 വാട്ട്സ് ആണ്. അതായത് നമ്മുടെ വൈദ്യുതി ഉപയോഗം പകുതിയായി കുറയ്ക്കാൻ സാധിക്കുന്നു.