ഒരു വീടു വയ്ക്കുമ്പോൾ അതിൽ നാം ആഗ്രഹിക്കുന്ന ഒരുപാട് സവിശേഷതകളുണ്ട്. സുരക്ഷിതത്വം, കാഴ്ച ഭംഗി, ഉപയോഗപ്രദം ആയിരിക്കുക തുടങ്ങിയുവ. എന്നാൽ ആ കൂടെ അതോടൊപ്പം പ്രധാന്യമുള്ളതാണ് ബലവത്തായ ഒരു ഒരു നിർമ്മാണം എന്നുള്ളത്. 

ആ ആഗ്രഹത്തിന് ക്ഷതം സംഭവിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ചുവരുകളിൽ പിന്നീട് രൂപപ്പെട്ടുവരുന്ന പല രീതിയിലുള്ള പൊട്ടലുകൾ. അവ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ അകാരണമായ അസ്വസ്ഥത നമ്മുടെ ഉള്ളിൽ രൂപപ്പെടുന്നു. 

ഈ പൊട്ടലുകൾ വീടിൻറെ ഏതെങ്കിലും രീതിയിലുള്ള ബലക്ഷയം സൂചിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ എല്ലാ പൊട്ടലുകളും ഒരുപോലെ ഭയപ്പെടേണ്ടതില്ല താനും. ഈ വിഷയത്തിൽശ്രദ്ധിക്കേണ്ടതായ കാര്യങ്ങളൾ വിശദമായി ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നു:

ചുവരിലെ പൊട്ടലുകൾ (cracks on walls): 

പൊട്ടലുകൾ രണ്ടുവിധമുണ്ട്. 

  1. തൊലിപ്പുറത്തു മാത്രമുള്ള പ്ലാസ്റ്ററിങ്ങിൽ മാത്രമായി ഒതുങ്ങിനിൽക്കുന്ന പൊട്ടലുകൾ ആണ് ആദ്യത്തേത്. 

കാരണം: അധികമായി ചേർക്കപ്പെടുന്ന സിമൻറ് കൊണ്ടോ കൂടിയ ഗ്രേഡ് ഉള്ള സിമൻറ് ഉപയോഗിക്കുന്നതുകൊണ്ടോ ആണ് ഇത് പ്രധാനമായും ഉണ്ടാകുന്നത്. 

പ്രതിവിധി: പുട്ടി ഇടുന്നതോടുകൂടിയോ പെയിൻറിങ്ങോട് കൂടിയോ നേരിയ ചിലന്തിവലയുടെ രൂപത്തിലുള്ള ഈ പൊട്ടലുകൾ മിക്കവയും അപ്രത്യക്ഷമാകും. അതിനാൽ ഇവയെ അത്ര പ്രാധാന്യത്തിൽ എടുക്കേണ്ടതില്ല.

  1. ഇനി ഉള്ളതാണ് സ്ട്രക്ചറൽ ആയ പൊട്ടലുകൾ. ഇവയെ കെട്ടിടത്തിന്റെ എല്ലിൽ വന്ന പൊട്ടലുകൾ എന്ന നിലയിലാണ് കാണേണ്ടത്. ഇക്കൂട്ടരാണ് ഭയക്കേണ്ടത്. 

കാരണം: പല കാരണങ്ങൾ കൊണ്ടും പല ഭാഗങ്ങളിലും ഇത് ഉണ്ടാവാം. ഭിത്തിയിൽ വരുന്ന അധിക സമ്മർദം, താപവ്യതിയാനങ്ങൾ കൊണ്ടുണ്ടാകുന്ന തിരശ്ചീനമായ വിള്ളലുകൾ ഒക്കെ കാരണമാകാം.

ലക്ഷണം: സ്ട്രക്ച്ചറൽ ആയ പൊട്ടലുകളുടെ സവിശേഷത എന്താണെന്നുവെച്ചാൽ സാധാരണ പ്ലാസ്റ്ററിംഗ് പൊട്ടലുകളെക്കാൾ ഇവയ്ക്ക് വീതി കൂടിയിരിക്കും എന്നതാണ്. കൂടാതെ ഒട്ടുമിക്ക പൊട്ടലുകളും ഭിത്തിയുടെ രണ്ടുവശത്തും ഉണ്ടായിരിക്കുകയും ചെയ്യും.

നിർജ്ജീവ പൊട്ടലുകൾ: വീടിൻറെ ഭിത്തിയിൽ സ്ട്രക്ചറൽ ആയ ഒരു പൊട്ടൽ കണ്ടു എങ്കിലും അവയിൽ വലിയൊരളവ് സ്ട്രക്ചർ പൊട്ടലുകളും നിർജ്ജീവ അവസ്ഥയിൽ തുടരുന്നതായിരിക്കും. അവ വളരുന്നില്ല.

എന്നാൽ അങ്ങനെയല്ലാത്ത ചെറിയൊരു ശതമാനം പൊട്ടലുകളും ഉണ്ട്. മൊത്തം തകർച്ചയ്ക്ക് തന്നെ കാരണമായേക്കാവുന്നവ.

ഇവയാണ് അപകടകാരികൾ. 

എങ്ങനെ ഇവയെ തിരിച്ചറിയണം 

പൊട്ടലിന്റെ വീതിയും വ്യാപ്തിയും ആഴവും നിരന്തരമായി നിരീക്ഷിക്കണം. മുഖ്യമായും വീതിയും വ്യാപ്തിയും ആണ് നോക്കേണ്ടത്. അത് എങ്ങനെ ചെയ്യാം?? 

സംശയമുള്ള പൊട്ടലിന്റെ ഇരുവശവും ലംബമായി വരുന്ന വിധം പേപ്പർ കഷണങ്ങൾ ഒട്ടിക്കണം.

ഏതാണ്ട് ഒരിഞ്ചു വീതിയുള്ള സാധാരണ പേപ്പർ കഷണങ്ങൾ വലിച്ചു ഒട്ടിക്കുക. പൊട്ടൽ ആരംഭിക്കുന്നിടത്തും അവസാനിക്കുന്നിടത്തും ഇതുപോലെ പേപ്പർ ഒട്ടിക്കണം.

ഇനി ഈ കടലാസ് കഷണങ്ങൾ നിരീക്ഷിക്കുക. സജീവമായ പൊട്ടലുകൾ ആണെങ്കിൽ ദിവസങ്ങൾക്ക് ശേഷം ഈ പേപ്പർ കഷ്ണങ്ങൾ തനിയെ കീറി ഇരിക്കുന്നതായി കാണാം.

ഇങ്ങനെ ഒരു സജീവമായ പൊട്ടൽ വന്നാൽ എന്ത് ചെയ്യാം എന്നുള്ളതാണ് അടുത്ത ചോദ്യം.

പച്ചയായ യാഥാർഥ്യം എന്തെന്നാൽ എന്നാൽ ഇങ്ങനെ ഒരു പൊട്ടൽ ഉണ്ടായാൽ അത്രയധികം ആണ്ബാലൻസ്ഡ് ആയ ഭീമമായ ഒരു ഊർജ്ജം നിങ്ങളുടെ ഭിത്തിയിൽ സജീവമായി നിലകൊള്ളുന്നു എന്നാണർത്ഥം. 

കാര്യമായ പ്രതിവിധി ഒന്നും ഈ ഒരു ഘട്ടത്തിൽ ഇങ്ങനെ ഒരു ഭിത്തിയുടെ മേൽ ചെയ്യാനാവില്ല എന്നുള്ളതാണ് നിരാശാജനകമായ യാഥാർത്ഥ്യം.

ഇവ കെട്ടിടനിർമ്മാണ സമയത്തുള്ള ഉള്ള ഭയങ്കരമായ ശ്രദ്ധ കൊണ്ട് ഒഴിവാക്കാൻ പറ്റും എന്നുള്ളത് മാത്രമാണ്  ചെയ്യാനാവുന്നത്. അതിനാലാണ് കെട്ടിടങ്ങളുടെ നിർമാണത്തിൽ പ്ലാനിങ്ങിൽ മേൽനോട്ടത്തിൽ ഒക്കെ സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തണം എന്ന് പറയുന്നത്.