വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ എസി മാത്രമല്ല മാർഗം: 6 വഴികൾ

കോൺക്രീറ്റ് കെട്ടിയ വീടുകൾ ഈ വേനലിൽ ഓവനുകൾ ആയി മാറുന്നു. എസിയും ഫാനും പോലും കാര്യമായി നമ്മെ സഹായിക്കാതെ വരുന്നു. 

ഇങ്ങനെ ഉള്ളപ്പോൾ വീടിൻറെ ഉയർന്ന താപം കുറയ്ക്കുക എന്നുള്ളത് മാത്രമല്ല മാർഗ്ഗം. ഉള്ളിലെ താപം ഉയരാതെ നോക്കാനും ചില പൊടിക്കൈകളുണ്ട്. അവയിൽ ചിലത് ലേഖനത്തിൽ വിവരിക്കുന്നു

ചൂട് കുറയ്ക്കാൻ 6 വഴികൾ:

  • ഒരു പാത്രത്തിൽ ഐസ് നിറച്ച് അത് ഫാനിന്റെ കീഴിൽ വെക്കുക. ഐസ് ഉരുകുന്നത്തോടൊപ്പം ചുറ്റുമുള്ള ചൂട് അത് വലിച്ചെടുക്കുന്നു.
  • ടെറസിൽ അല്പം മണ്ണോ പുല്ലോ  നിരത്തി അതിനു മുകളിൽ വെള്ളം ഒഴിച്ച് ഇടുന്നത് വീടിനുള്ളിലേക്ക് വമിക്കുന്ന ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും. വീടിനുമുകളിൽ പാഷൻഫ്രൂട്ട് പോലുള്ള വള്ളിച്ചെടികൾ വളർത്തുന്നതും ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും.
  •  വീട്ടിലെ ജനാലകൾ രാവിലെയും വൈകുന്നേരവും തുറന്നിടുന്നത് ചൂടു കുറയ്ക്കാൻ സഹായിക്കും. ജനാലയിൽ നനഞ്ഞ തുണി വലിച്ചിടുന്നത് ഉള്ളിലേക്ക് വീശുന്ന കാറ്റിന്റെ ഊഷ്മാവ് കുറയ്ക്കാൻ സഹായിക്കും.
  • പുതിയ വീട് വയ്ക്കുമ്പോൾ തന്നെ കിഴക്ക്-പടിഞ്ഞാറ് ദിശയിൽ മരങ്ങൾ നട്ടു വളർത്തുക. ഇത് സൂര്യപ്രകാശം നേരിട്ട് വീട്ടിലേക്ക് പ്രവേശിക്കുന്നതിനെ തടയും.
  • വീട് ഡിസൈൻ ചെയ്യുമ്പോഴോ പുതുക്കുമ്പോഴോ അനാവശ്യ ചുവരുകൾ മാറ്റി ഓപ്പൺ ശൈലിയിലേക്ക് മാറ്റിയെടുക്കുക. ക്രോസ് വെന്റിലേഷൻ ഉറപ്പാക്കുക. ഇതിലൂടെ കൂടുതൽ വിശാലതയ്ക്കൊപ്പം ചൂടു കുറയ്ക്കാനും സഹായിക്കും.
  • പെയിൻറിങ് സമയത്ത് അകത്തളങ്ങളിൽ ഇളം നിറങ്ങൾ നൽകുന്നത് ചൂട് ആഗിരണം ചെയ്യുന്നത് കുറയ്ക്കും.

ഉയരുന്ന ഏസി വിൽപ്പന ഒരു ശാശ്വത പരിഹാരമല്ല

കേരളത്തിലെ എസി വിൽപ്പനയുടെ കണക്കുകൾ കുതിച്ചുയരുകയാണ്. മുൻപ് 20,000 രൂപയ്ക്ക് അടുത്ത് വിലയുണ്ടായിരുന്ന ഏസികൾക്ക് ഇപ്പോൾ 30,000 രൂപയ്ക്കടുത്ത് വില ആണ്.

ആധുനിക ഇൻവർട്ടർ എസിക്കാണ് വിപണിയിൽ മേൽകൈ എന്നതിനാൽ സ്വാഭാവികമായും അവയ്ക്ക് വിലയും കൂടുതൽ ആയിരിക്കുമല്ലോ. 

എസി ഉപയോഗിക്കുമ്പോൾ 

  • സെൻട്രലൈസ്ഡ് എസി ആണെങ്കിൽ ജനാലകളും എയർ  ഹോളുകളും ഇൻസുലേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
  • പഴയ എസികൾ വേനൽക്കാലത്ത് സർവീസ് ചെയ്യുന്നതും പ്രവർത്തനക്ഷമത ഉറപ്പാക്കാൻ സഹായിക്കും.
  • എസി പ്രവർത്തിപ്പിക്കുന്ന മുറിയിൽ പേപ്പറുകളും മറ്റും അലക്ഷ്യമായി ഇടാതിരിക്കുക. കാരണം ഇതിൽ പൊടിയടിഞ്ഞാൽ അത് എസിയുടെ പ്രവർത്തനക്ഷമതയും ഒപ്പം മുറിയിലിരിക്കുന്നവരുടെ  ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും.

എന്താണ് എസിയുടെ സ്റ്റാർ റേറ്റിംഗ്?? (Ac star rating)

വൈദ്യുതി ഉപഭോഗം കുറയുന്നത് അനുസരിച്ചുള്ള റേറ്റിംഗ് ആണ് ത്രീ സ്റ്റാർ ഫോർ സ്റ്റാർ ഫൈവ് സ്റ്റാർ തുടങ്ങിയവ. ഏറ്റവും കുറഞ്ഞ വൈദ്യുതി ഉപയോഗം അടിസ്ഥാനത്തിലാണ് ഇവ കൊടുക്കുന്നത്. 

കേന്ദ്ര ഗവൺമെൻറിൻറെ ഊർജ മന്ത്രാലയം ഇക്കൊല്ലം മുതൽ ഇന്ത്യൻ സീസണൽ എനർജി എഫിഷ്യൻസി (ISEER) റേറ്റിംഗ് നിർബന്ധമാക്കിയിട്ടുണ്ട്.

അതനുസരിച്ച് വർഷം ഏസിയുടെ ഉപയോഗം 1600 മണിക്കൂർ കണക്കാക്കിയാൽ എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗം എന്നിവ രേഖപ്പെടുത്തണം. 

നിശ്ചിത യൂണിറ്റ് ഉപഭോഗത്തിൽ കുറഞ്ഞിരിക്കുന്നത് അനുസരിച്ച് റേറ്റിംഗ് ലഭിക്കുന്നു. ഏറ്റവും ഉപഭോഗം കുറഞ്ഞതിന് ഫൈവ് സ്റ്റാർ ലഭിക്കും. സ്റ്റാർർ ഉയരുന്നത് അനുസരിച്ച് വില കൂടുമെങ്കിലും വൈദ്യുതി ചെലവ് കുറയും.