പിന്നെയും കറണ്ട് കാര്യങ്ങൾ: വീട് പണിയുടെ താരിഫിൽ നിന്നും ഗാർഹിക താരിഫിലേക്ക് മാറ്റുന്നത് എങ്ങനെ??

ഇന്നത്തെ കാലത്ത് വീട്ടിലെ വൈദ്യുതി കണക്ഷനും അതിൻറെ ഉപയോഗവും ഒരു വീടിൻറെ പ്രവർത്തനത്തെ സംബന്ധിച്ച് ഏറ്റവും അത്യന്താപേക്ഷിതമായ ഘടകമാണ്.

കെഎസ്ഇബി ആണ് നമ്മുടെ നാട്ടിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഓരോ വീടുകളിലേക്കും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതും അതും ഒരു വീട് നിർമ്മിക്കുമ്പോൾ അതിന് ഇലക്ട്രിസിറ്റി കണക്ഷൻ കിട്ടാൻ ചടങ്ങുകൾ ബിൽഡിംഗ് പെർമിറ്റ് ലഭിച്ചാൽ ആ വീട് വീട് നിർമാണത്തിനാവശ്യമായ ഇലക്ട്രിസിറ്റി കണക്ഷൻ പിന്നീട് പണി പൂർത്തിയായ ശേഷം ആക്കി മാറ്റുക എന്നത് അതിനായുള്ള നടപടിക്രമങ്ങൾ ഈ ലേഖനത്തിൽ വിവരിക്കുന്നു.

അതുപോലെ തന്നെ വൈദ്യുതിയുടെ ലഭ്യത ചോദ്യം ചെയ്യപ്പെടുന്ന ഈ കാലത്ത് വൈദ്യുതിയുടെ ചാർജ് ദിവസംതോറും കൂടുന്ന ഈ കാലത്ത്, ഏറെ ചിന്തകളും പുതിയകാല ടെക്നോളജികളും ഈ വിഷയത്തിലേക്ക് ചെലുത്തേണ്ട ആവശ്യകത ചെറുതല്ല. അപ്പോൾ ഇതിന് ഏറ്റവും നല്ല ഉപാധി സൗരോർജം തന്നെയാണ്.

വീട് പണിയുടെ താരിഫിൽ നിന്നും (6F), ഗാർഹിക താരിഫിലേക്ക് (1A) മാറ്റാൻ ആവശ്യമായ രേഖകൾ

1.അപേക്ഷകൻ്റെ തിരിച്ചറിയൽ രേഖ –

ഇലക്റ്ററൽ ഐഡി കാർഡ്, പാസ്‌പ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, പാൻ, ആധാർ ഇവയിൽ ഏതെങ്കിലും ഒന്ന്.

2.താരീഫ് മാറ്റത്തിനായി നിർദ്ദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ.

അപേക്ഷാ ഫോം ലഭിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ:

 www.kseb.in](http://www.kseb.in/?fbclid=IwAR1CU0yFdVvZbjLOey_7YRWI1v5cx58Z92Tdvs9FeC7IIey0iRojm74SXI

3. അപേക്ഷയോടൊപ്പം, അംഗീകൃത വയറിങ് കോൺട്രാക്ടർ നൽകിയ Test-Cum -Completion സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാൽ സ്ഥല പരിശോധനക്ക് വരുന്ന ഉദ്യോഗസ്ഥന്, Test -Cum -Completion സർട്ടിഫിക്കറ്റ് പരിശോധിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്.

പുതിയ വീടും സോളാർ പവർ പ്ളാന്റും

സോളാർ പവർ നമുക്കിന്നു വളരെ കാര്യക്ഷമമായി, വലിയ മുതൽ മുടക്കില്ലാതെ തന്നെ വീടുകളിൽ സ്ഥാപിക്കാൻ കഴിയും. ഇതാണ് സാദ്ധ്യതകൾ!

1. പുരപ്പുറ സോളാർ പാനലുകൾ :-

പുരപ്പുറത്തു സോളാർ പാനൽ വച്ച് നമ്മുക്ക് രണ്ട് തരത്തിലാണ് വൈദ്യുതി ഉപയോഗിക്കാൻ കഴിയുക. ബാറ്ററിയിലേക്ക് ചാർജ് ചെയ്‌തു ഉപയോഗിക്കാം (OFF GRID). മറ്റൊന്ന് – KSEB-യിൽ കണക്ട് ചെയ്ത് ഉപയോഗിക്കാം (ON GRID).

ബാറ്ററി ഉപയോഗിക്കുന്ന തരത്തിൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ബാറ്ററിയും ഇൻവെർട്ടറും ഇരിക്കുന്ന സ്ഥലത്തേക്ക് സോളാർ പാനലിൽ നിന്നും, സ്റ്റാൻഡ്‌ബെ പവർ കിട്ടേണ്ട സർക്കുട്ടിൽ നിന്നുമുള്ള കേബിളുകൾ എത്തിക്കേണ്ടതാണ്. എത്ര കേബിളുകൾ വേണമെന്നുള്ളത് വയ്ക്കാൻ ഉദ്ദേശിക്കുന്ന സിസ്റ്റത്തിന്റെ kW അനുസരിച്ചാണ് വേണ്ടത്.

KSEB-യിൽ കണക്ട് ചെയ്യുന്ന സിസ്റ്റത്തിലെ ഇൻവെർട്ടർ സോളാർ പാനലിന് അടുത്ത് വയ്ക്കുന്നതാണ് നല്ലത്. പക്ഷേ ഇന്നത്തെ വീടുകൾക്കൊന്നും ഇത്തരം പ്രൊവിഷനുകൾ കാണാറില്ലെന്നതാണ് രസകരം. ആയതിനാൽ തന്നെ KSEB മീറ്റർ ബോക്സിനടുത്താണ് ഇത്തരം ഇൻവെർട്ടറുകളും അനുബന്ധഉപകരണങ്ങളും സ്ഥാപിക്കുന്നതായി കണ്ടുവരുന്നത്. ഈ ഇൻവെർട്ടറിലേക്ക് സോളാർ പാനലിൽ നിന്നും മീറ്റർ ബോക്സിൽ നിന്നും കേബിളുകൾ എത്തേണ്ടതുണ്ട്. ON GRID -ഇൽ ലൈറ്റനിംഗ് അറസ്റ്ററും മറ്റു എർത്തിങ്ങും നിര്ബന്ധമാണ്. എത്ര എർത്തുകൾ/കേബിളുകൾ വേണമെന്നുള്ളത് വയ്ക്കാൻ ഉദ്ദേശിക്കുന്ന സിസ്റ്റത്തിന്റെ kW അനുസരിച്ചാണ് വേണ്ടത്.

2. സോളാർ വാട്ടർ ഹീറ്ററുകൾ:-

വീട് പണിയുടെ തുടക്കം മുതൽ ശ്രദ്ധിക്കുകയാണെങ്കിൽ ഏറ്റവും എളുപ്പത്തിൽ മുടക്കുമുതൽ തിരിച്ചു തരുന്ന ഒരു ഉപകരണമാണ് സോളാർ വാട്ടർ ഹീറ്റർ. വാട്ടർ ടാങ്ക്, ഹീറ്ററിനേക്കാൾ ഉയർത്തി വക്കണമെന്നുള്ളതാണ് ഒന്നാമത്തെ കാര്യം. വാട്ടർ ഹീറ്റർ വക്കാനുള്ള പരന്ന, മുഴുവൻ സമയവും വെളിച്ചം കിട്ടുന്ന; വാട്ടർ ടാങ്കിനെക്കാൾ താഴ്ന്ന തറ വേണമെന്നുള്ളതാണ് രണ്ടാമത്തെ കാര്യം. ഇത്തരം വാട്ടർ ഹീറ്ററുകൾ 100 ലിറ്റർ വലുപ്പത്തിന് മുകളിലാണ് സാധാരണയായി ഉള്ളത്.

3. സോളാറും പാചകവും:-

ഇന്ന് മാർക്കറ്റിൽ കിട്ടുന്ന Induction Stove സോളാർ വൈദുതിയോടൊപ്പം ഉപയോഗിക്കാവുന്ന ഒന്നാം തരം ഉൽപ്പന്നമാണ്. ഭാരിച്ച LPG വിലയിൽ നിന്നും ഫ്രീ സോളാറിലേക്ക് പാചകം മാറ്റാവുന്നതാണ്.

വാൽക്കഷണം: സോളാർ വൈദ്യുതി കാർബൺ ന്യൂട്രലും പരിസ്ഥിതി സൗഹൃദവുമാണ്. നിങ്ങളുടെ ധാരാളിത്തത്തിന് വരും തലമുറ പഴി പറയില്ല. നമ്മുടെ മക്കൾക്ക് ഇതിനേക്കാൾ സുന്ദരമായ ഭൂമിയെക്കാൾ മറ്റെന്താണ് കൈമാറേണ്ടത്!!!