പുരപ്പുറ സൗരോർജ്ജ പദ്ധതി അറിയേണ്ടതെല്ലാം.

പുരപ്പുറ സൗരോർജ്ജ പദ്ധതി അറിയേണ്ടതെല്ലാം.എല്ലാ മാസവും ഉയർന്നു വരുന്ന കറണ്ട് ബില്ല് മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ്.

പ്രത്യേകിച്ച് ചൂട് കാലത്ത് ഫാൻ, AC എന്നിവയുടെ ഉപയോഗം കൂടി വർദ്ധിക്കുന്നതോടെ പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ തുക കറണ്ട് ബില്ല് ഇനത്തിൽ അടക്കേണ്ടി വരുന്ന അവസ്ഥയാണ് മിക്ക വീടുകളിലും ഉള്ളത്.

ഇത്തരം പ്രശ്നങ്ങളെയെല്ലാം മറികടക്കുക എന്ന ഉദ്ദേശത്തോടു കൂടി സംസ്ഥാന ഗവൺമെന്റ് കെഎസ്ഇബി വഴി നടപ്പിലാക്കുന്ന സൗരോർജ്ജ പദ്ധതിയാണ് പുരപ്പുറ സൗരോർജ പദ്ധതി.

ഏകദേശം 2021 കാലയളവിൽ തന്നെ ഈയൊരു പദ്ധതി കേരളത്തിൽ നടപ്പിലാക്കി തുടങ്ങിയെങ്കിലും അതേപ്പറ്റി കൃത്യമായ ധാരണ ഇല്ലാത്ത പലരും ഉണ്ടായിരിക്കും.

പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഗുണങ്ങൾ ,വൈദ്യുത ഉൽപാദന രീതി എന്നിവയെപ്പറ്റിയെല്ലാം വിശദമായി മനസിലാക്കാം.

പുരപ്പുറ സൗരോർജ്ജ പദ്ധതി അറിയേണ്ടതെല്ലാം അറിഞ്ഞിരിക്കാം.

കേരളത്തിൽ ഉയർന്നു വരുന്ന വൈദ്യുത പ്രതിസന്ധി തരണം ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടി ആരംഭിച്ച ഒരു സൗരോർജ്ജ പദ്ധതിയാണ് പുരപ്പുറ സോളാർ.

സോളാർ പാനലുകൾ വീടിന്റെ റൂഫിൽ ഫിറ്റ്‌ ചെയ്ത് നൽകി വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഈ ഒരു രീതിക്ക് മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെയധികം വ്യത്യാസങ്ങൾ ഉണ്ട്.

സൗരോർജത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുക എന്നത് തീർച്ചയായും ചിലവ് കുറഞ്ഞ രീതി തന്നെയാണ്. തുടക്കത്തിൽ കുറച്ച് ചിലവ് വരുന്ന കാര്യമാണെങ്കിലും ഇവയുടെ ശരിയായ ഉപയോഗം കറണ്ട് ബില്ലിൽ വലിയ മാറ്റം കൊണ്ടു വരും.

വീടിന്റെ മേൽക്കൂരയിൽ നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം നോക്കി വേണം സോളാർ പാനൽ ഫിറ്റ് ചെയ്ത് നൽകാൻ.

പാനലുകൾ വഴി ലഭിക്കുന്ന സൗരോർജ്ജം ഡിസി കറന്റ് ആക്കി മാറ്റുകയും തുടർന്ന് അത് ഒരു ഇൻവെർട്ടറിൽ സ്റ്റോർ ചെയ്യുകയുമാണ് ഇവിടെ ചെയ്യുന്നത്.

വ്യത്യസ്ത കപ്പാസിറ്റിയിലുള്ള സോളാർ പാനലുകൾ വീടിന്റെ വലിപ്പം നോക്കി ഫിറ്റ് ചെയ്ത് നൽകാൻ സാധിക്കും.

ഏകദേശം ഒരു കിലോ വാട്ട് ശേഷിയുള്ള സോളാർ പാനൽ ഫിക്സ് ചെയ്തു നൽകിയാൽ തന്നെ അതിൽ നിന്നും ഏകദേശം ഒരുമാസം ഉല്പാദിപ്പിക്കപ്പെടുന്നത് 100 യൂണിറ്റ് കറണ്ടാണ്.

അതുകൊണ്ടുതന്നെ കറന്റിൽ പ്രവർത്തിക്കുന്ന മിക്ക ഉപകരണങ്ങളും സുഗമമായി ഈ ഒരു പാനൽ ഉപയോഗപ്പെടുത്തി വർക്ക് ചെയ്യിപ്പിക്കാം.

നിരപ്പായ സ്ഥലത്ത് പാനൽ പ്രത്യേക രീതിയിൽ സജ്ജീകരിച്ച് നൽകിയോ,അതല്ലെങ്കിൽ ചരിഞ്ഞ മേൽക്കൂരയിൽ നേരിട്ട് ഫിക്സ് ചെയ്ത് നൽകുകയോ ആവാം.

വീടിന്റെ മുകൾഭാഗത്ത് 10 ചതുരശ്ര മീറ്റർ ഭാഗമെങ്കിലും പാനൽ ഫിറ്റ് ചെയ്യുന്നതിനായി മാറ്റി വെക്കേണ്ടി വരും.

പാനൽ സ്ഥാപിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സൂര്യപ്രകാശത്തിനു തടസം സൃഷ്ടിക്കുന്ന നിഴൽ വരുത്തുന്ന മരങ്ങൾ,വലിയ കെട്ടിടങ്ങൾ എന്നിവ ഉണ്ടെങ്കിൽ അത് ഒഴിവാക്കി സ്ഥാപിക്കുക എന്നതാണ്.

ശരിയായ രീതിയിൽ ആണ് പാനൽ ഫിറ്റ് ചെയ്ത് നൽകുന്നത് എങ്കിൽ നല്ല രീതിയിൽ സൗരോർജം ഉപയോഗപ്പെടുത്താൻ സാധിക്കുകയും അതുവഴി ഏകദേശം കറന്റ് ബില്ലിൽ 60%മെങ്കിലും കുറവ് കൊണ്ടു വരാൻ സാധിക്കുകയും ചെയ്യും.

പദ്ധതി വർക്ക് ചെയ്യുന്ന രീതി.

തുടക്കത്തിലെ മുതൽ മുടക്ക് ഒഴിവാക്കിയാൽ പിന്നീട് നല്ല രീതിയിൽ കറണ്ട് ബില്ലിൽ ലാഭം വരുത്താൻ ഈ ഒരു പദ്ധതി ഉപകാരപ്പെടും.

പദ്ധതിയിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് കെഎസ്ഇബി ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ സ്വീകരിച്ചാൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ സോളാർ പാനൽ ഫിറ്റ് ചെയ്യുന്നതിന് ആവശ്യമായ സ്ഥലം നേരിട്ട് എത്തി പരിശോധിക്കുകയും പാനൽ സ്ഥാപിക്കാൻ അനുയോജ്യമാണ് എങ്കിൽ തുടർനടപടികൾക്ക് എംപാനൽ ഏജൻസിയുമായി ബന്ധപ്പെടുകയും ചെയ്യും.

പാനൽ സ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ ഉപകരണങ്ങളുടെയും ക്വാളിറ്റി ചെക്ക് ചെയ്തതിനു ശേഷം മാത്രമാണ് ഫിറ്റ് ചെയ്യുക.

പാനൽ സ്ഥാപിച്ച് അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കെഎസ്ഇബിക്ക് തന്നെ വിൽക്കാനും, ഗവൺമെന്റ് നൽകുന്ന സബ്സിഡി നേടാനും ഉപയോക്താവിന് അർഹതയുണ്ട്.

സബ്സിഡി തുകയുടെ ബാക്കി തുക ഉപയോക്താവ് സ്വന്തമായി അടച്ചാൽ മാത്രമാണ് തുടർ നടപടികൾ കെഎസ്ഇബി ചെയ്തു തരികയുള്ളൂ.വ്യത്യസ്ത മോഡലുകൾ ആയി തരം തിരിച്ചാണ് സൗരോർജ്ജ പദ്ധതി നടപ്പിലാക്കുന്നത്.

കെഎസ്ഇബി ഉദ്യോഗസ്ഥർ വീടുകളിൽ വന്ന് പാനൽ സ്ഥാപിക്കാൻ അനുയോജ്യമാണ് എന്ന് ഉറപ്പു വരുത്തി കഴിഞ്ഞാൽ 1000 +GST എമൗണ്ട് അപേക്ഷ ഫീസ് ആയി അടക്കേണ്ടി വരും.

പുരപ്പുറ സൗരോർജ്ജ പദ്ധതി അറിയേണ്ടതെല്ലാം വ്യത്യസ്ത മോഡലുകൾ

മോഡൽ 1 A പ്രായോഗികമാക്കുന്നതിന് കണക്കാക്കുന്ന മാനദണ്ഡങ്ങൾ ഒരു മാസത്തെ ശരാശരി വൈദ്യുത ഉപയോഗം 120 യൂണിറ്റ് വരെ മാത്രമായിരിക്കണം, ഇതിൽ പ്ലാന്റ് നിർമ്മിക്കുന്നതിന്റെ 12% തുകയാണ് ഉപയോക്താവ് കൈയിൽ നിന്നും ചിലവാക്കേണ്ടി വരുന്നത്.

രണ്ട് കിലോ വാട്ട് മുതൽ 3 കിലോ വാട്ട് വരെ വൈദ്യുതി ഉല്പാദിപ്പിക്കുന്ന പാനൽ ആണ് ഫിറ്റ് ചെയ്യുക.ആകെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 25% യൂണിറ്റ് കറണ്ട് വീട്ടാവശ്യങ്ങൾക്ക് വേണ്ടി
ഉപയോഗപ്പെടുത്താൻ സാധിക്കും.

ഒരുമാസം 150 യൂണിറ്റ് കറണ്ട് വരെ ഉപയോഗപ്പെടുത്തുന്നവർക്കാണ് മോഡൽ 1 B തിരഞ്ഞെടുക്കാൻ സാധിക്കുക. 2 കിലോ വാട്ട് മുതൽ 3 കിലോ വാട്ട് വരെയാണ് പാനൽ കപ്പാസിറ്റി. പ്ലാന്റ് നിർമിക്കുന്നതിന്റെ 20% തുക ഉപയോഗ്താവ് ചിലവഴിക്കേണ്ടി വരും. ലഭിക്കുന്ന കറന്റിന്റെ 40% വീട്ടുകാർക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

ഈയൊരു പദ്ധതി തിരഞ്ഞെടുക്കുകയാണെങ്കിൽ പ്ലാന്റ് സ്ഥാപിച്ച തുടർന്നുള്ള 25 വർഷത്തെ മെയിന്റനൻസ് വർക്കുകൾ കെഎസ്ഇബി തന്നെ ഏറ്റെടുക്കുന്നതാണ്.

ഒരുമാസം 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന വീടുകളിലാണ് മോഡൽ 1C പ്രാവർത്തികമാക്കുക. പ്ലാന്റ് കപ്പാസിറ്റി 2 കിലോ മുതൽ 3 കിലോ വാട്ട് വരെയാണ്. പ്ലാന്റ് സ്ഥാപിക്കുന്ന തുകയുടെ 25% ഉപയോക്താവ് തന്നെ ചിലവഴിക്കേണ്ടി വരും. അതേസമയം ഉല്പാദിപ്പിക്കപ്പെടുന്ന കറണ്ടിന്റെ 50% വീട്ടാവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താം. പ്ലാന്റ് സ്ഥാപിച്ച് പിന്നീട് ഉണ്ടാകുന്ന 25 വർഷത്തെ മൈന്റെനന്റ്സ് വർക്കുകൾ കെഎസ്ഇബി തന്നെ ഏറ്റെടുക്കുന്നതാണ്.

മിനിമം രണ്ട് കിലോ കപ്പാസിറ്റിയിൽ ഉള്ള പാനലുകൾ സ്ഥാപിക്കാൻ മോഡൽ 2 രീതിയാണ് ഉപയോഗപ്പെടുത്തുക. ഈയൊരു രീതിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ വീട്ടാവശ്യങ്ങൾക്ക് വേണ്ടി എടുത്ത കറണ്ടിന്റെ ബാക്കി കെഎസ്ഇബിയുടെ റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്ന ഒരു തുകയ്ക്ക് കെഎസ്ഇബിക്ക് തന്നെ വിൽക്കാനായി സാധിക്കും.

ഓൺ ഗ്രിഡ്, ഓഫ്‌ ഗ്രിഡ് ഇൻവെർട്ടറുകൾ

രണ്ട് രീതിയിലുള്ള ഇൻവെർട്ടറുകൾ ഉപയോഗപ്പെടുത്തിയാണ് ഈ ഒരു പദ്ധതി നടപ്പിലാക്കുന്നത്. വീട്ടിലെ ഉപയോഗ ശേഷം ബാക്കി വരുന്ന കറണ്ട് കെഎസ്ഇബിക്ക് വിൽക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഓൺ ഗ്രിഡ് ഇൻവർട്ടറുകൾ ആണ് ഉപയോഗപ്പെടുത്തുക.

എന്നാൽ ഇത്തരത്തിലുള്ള ഇൻവർട്ടറുകൾ സ്ഥാപിക്കണമെങ്കിൽ കെഎസ്ഇബി വന്ന് കാര്യങ്ങൾ പരിശോധിച്ച് പ്രത്യേക അപ്രൂവൽ ലഭിക്കണം.

അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന കറണ്ട് കെഎസ്ഇബിക്ക് നൽകിയാൽ ആ ഒരു തുക കുറച്ച് മാത്രം കറണ്ട് ബില്ലിൽ അടച്ചാൽ മതി.

ഓൺ ഗ്രിഡ് സിസ്റ്റമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ പാനലിനായി ചിലവഴിച്ച തുക അടുത്ത അഞ്ചുവർഷം കൊണ്ട് തിരിച്ച് നേടാൻ സാധിക്കും.

അതേസമയം ഓഫ്‌ ഗ്രിഡ് രീതിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ബാറ്ററി അടിക്കടി മാറ്റി കൊടുക്കേണ്ടതാണ് ഒരു വലിയ പോരായ്മയായി പറയുന്നത്.

പ്ലാന്റുകൾ സ്ഥാപിച്ചു കഴിഞ്ഞാലും ശരിയായ രീതിയിലുള്ള പരിപാലനം ഉറപ്പു വരുത്തേണ്ടതുണ്ട്.

കൃത്യമായ ഇടവേളകളിൽ പാനലുകളിൽ അടിഞ്ഞു കൂടിയിട്ടുള്ള പൊടി, ഇലകൾ എന്നിവ വൃത്തിയാക്കി നൽകിയില്ല എങ്കിൽ പാനലുകൾ ശരിയായ രീതിയിൽ വൈദ്യുതി ഉല്പാദിപ്പിക്കണമെന്നില്ല.

പുരപ്പുറ സൗരോർജ്ജ പദ്ധതി അറിയേണ്ടതെല്ലാം മനസിലാക്കി ആവശ്യമെങ്കിൽ അപേക്ഷകൾ സമർപ്പിക്കാം.