ട്രോപിക്കൽ ഡിസൈനില്‍ വീട് പണിയുമ്പോൾ.

ട്രോപിക്കൽ ഡിസൈനില്‍ വീട് പണിയുമ്പോൾ.സ്വന്തമായി നിർമ്മിക്കുന്ന വീട് മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമാക്കാനായി പരീക്ഷിക്കാവുന്ന നിരവധി കാര്യങ്ങളുണ്ട്.

പൂർണമായും മോഡേൺ രീതി പിന്തുടർന്ന് ഒരു വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്.

തിരഞ്ഞെടുക്കുന്ന ഡിസൈൻ നമ്മുടെ നാട്ടിലെ കാലാവസ്ഥ,മണ്ണ് എന്നിവയ്ക്ക് അനുയോജ്യമാണോ എന്നത് തീർച്ചയായും അറിഞ്ഞിരിക്കണം.

അതല്ല എങ്കിൽ പിന്നീട് വീടുപണി മുഴുവൻ പൂർത്തിയായി കഴിയുമ്പോൾ കൂടുതൽ തണുപ്പ്, ചൂട് എന്നിവയെ പ്രതിരോധിക്കാൻ വീടിന് ശേഷിയില്ലാത്ത അവസ്ഥ ഉണ്ടാകും.

ട്രോപ്പിക്കൽ ഡിസൈനിൽ ഒരു വീട് പണിയുക എന്നത് ഇപ്പോൾ വളരെയധികം ട്രെൻഡിംഗ് ആയി മാറി കൊണ്ടിരിക്കുന്ന കാര്യമാണ്.

ട്രോപിക്കൽ ഡിസൈനിൽ വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

ട്രോപിക്കൽ ഡിസൈനില്‍ വീട് പണിയുമ്പോൾ.

ട്രോപ്പിക്കൽ ഡിസൈനിൽ ഒരു വീട് പണിയുമ്പോൾ വീടിന്റെ മുൻവശത്തായി ഷോ വാളിനോട് ചേർന്ന് കൂടുതൽ ഭംഗിയിൽ ഒരു ക്ലാഡിങ് വർക്ക് നൽകാവുന്നതാണ്.

അതോടൊപ്പം വലിയ ഗ്ലാസ് വിൻഡോകൾ, മേൽക്കൂരയിൽ നൽകുന്ന ലൂവിങ് വർക്കുകൾ എന്നിവ വീടിന്റെ ഭംഗി എടുത്തു കാണിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.

ട്രോപ്പിക്കൽ രീതിയിൽ ഒരു വീട് പണിയുമ്പോൾ മേൽക്കൂര പ്ലെയിൻ ഡിസൈനിൽ ഫോളോ ചെയ്യുന്നതാണ് കൂടുതൽ നല്ലത്,

അതോടൊപ്പം തന്നെ ഒറ്റ നിലയിൽ പ്ലെയിൻ മോഡൽ ഡിസൈൻ തിരഞ്ഞെടുത്താൽ വീടിന്റെ ഭംഗി ഇരട്ടിയായി മാറും.

വീടിന്റെ പൂമുഖത്തോട് ചേർന്ന് ഒരു പുൽ തകിടി നൽകാവുന്നതാണ്. വാഹനം പാർക്ക് ചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്ന ഭാഗം സ്റ്റോണുകൾ പതിച്ച് കൂടുതൽ ഭംഗിയാക്കാം.

വീടിനോട് ചേർന്ന് കാർപോർച്ച് നൽകുന്നതിനേക്കാൾ കൂടുതൽ നല്ലത് കുറച്ച് മാറി സൈഡിലേക്ക് ഒരിടം കണ്ടെത്തുന്നതാണ്.

കാർപോർച്ച് നിർമ്മിക്കുന്നതിനായി GI പൈപ്പ്, ട്രസ് വർക്ക്‌ എന്നിവ ഉപയോഗ പെടുത്താവുന്നതാണ്.

അതല്ല എങ്കിൽ മോഡേൺ രീതിയിലുള്ള നാനോ ടെക്നോളജികളും ഉപയോഗപ്പെടുത്താം.

ട്രോപിക്കൽ ഡിസൈനില്‍ വീട് പണിയുമ്പോൾ ഫ്ലോറിങ്

ഫ്ലോറിങ്ങിനായി സെറാമിക് അല്ലെങ്കിൽ വിട്രിഫൈഡ് ടൈലുകൾ തിരഞ്ഞെടുക്കാം. വീടിന്റെ ഉൾഭാഗം ഭംഗിയാക്കാനായി ഇറ്റാലിയൻ മാർബിളും തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ല. അതോടൊപ്പം വീടിന്റെ ഉൾഭാഗത്ത് ഓപ്പൺ ഏരിയ നൽകുന്നുണ്ടെങ്കിൽ അവിടെ ചെങ്കല്ല്, അതല്ലെങ്കിൽ ടെറാകോട്ട മെറ്റീരിയൽ ഉപയോഗപ്പെടുത്തിയുള്ള ടൈലുകൾ തിരഞ്ഞെടുത്താൽ കൂടുതൽ ഭംഗി ലഭിക്കുന്നതാണ്.

വീടിന് നടുമുറ്റം സെറ്റ് ചെയ്യുമ്പോൾ നടുഭാഗം നാച്ചുറൽ സ്റ്റോൺ, ഗ്രാസ് എന്നിവ നൽകി നിർമ്മിച്ചതിനു ശേഷം നടുഭാഗത്ത് മാത്രം ചെറിയ പെബിൾസ് പാകി നൽകാവുന്നതാണ്. നടു മുറ്റത്തിന് നടുഭാഗത്തായി ഏതെങ്കിലും ഒരു ഇൻഡോർ പ്ലാന്റ് കൂടി നൽകുന്നതോടെ അലങ്കാരം പൂർത്തിയായി. വീടിന്റെ നാല് ഭാഗത്തു നിന്നും പ്രവേശിക്കാവുന്ന രീതിയിൽ നടുമുറ്റം സജ്ജീകരിച്ച് നൽകുമ്പോൾ കൂടുതൽ പ്രകാശവും വായുസഞ്ചാരവും വീട്ടിലേക്ക് ലഭിക്കുകയും ചെയ്യും.നാലു വഷത്തും നൽകുന്ന തൂണുകളിൽ ക്ലാഡിങ് വർക്കുകൾ, ടെറാക്കോട്ട ടൈലുകൾ എന്നിവ നൽകിയാൽ വീട് പ്രകൃതിയോട് ഇണക്കി നിർമ്മിച്ച ഒരു ഫീൽ ലഭിക്കുന്നതാണ്.

ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ

വീടിന്റെ പുറം ഭംഗി പൂർണമായും ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലുള്ള ഒരു ഇന്റീരിയർ രീതി തന്നെ ട്രോപ്പിക്കൽ ഡിസൈനിൽ തിരഞ്ഞെടുക്കാവുന്നതാണ്. ഇന്റീരിയറിൽ കർട്ടൻ തിരഞ്ഞെടുക്കുമ്പോൾ സീബ്ര, റോമൻ ടൈപ്പ് രീതിയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് നൽകിയാൽ അവ അഡ്ജസ്റ്റ് ചെയ്യാൻ എളുപ്പമാണ്.

വീടിന് അകത്ത് കൂടുതൽ പ്രകാശം ലഭിക്കുന്നതിനായി വലിയ വിൻഡോകൾ തന്നെ ലിവിങ് ഏരിയയിൽ സെറ്റ് ചെയ്യാം. ഫർണിച്ചറുകളുടെ നിറങ്ങൾക്ക് അനുയോജ്യമായ രീതിയിൽ തന്നെ ഇന്റീരിയർ പെയിന്റും തിരഞ്ഞെടുക്കാവുന്നതാണ്. ലിവിങ്‌ ഏരിയ, ഡൈനിങ് ഏരിയ എന്നിവയെ തമ്മിൽ വേർതിരിക്കുന്നതിനായി ജാളി ബ്രിക്കുകൾ, അല്ലെങ്കിൽ വുഡൻ പാർട്ടീഷനുകൾ ആവശ്യാനുസരണം തിരഞ്ഞെടുക്കാം. ചെറിയ ഇന്റീരിയർ പോട്ടുകളിൽ ചെടികൾ കൂടി നൽകുന്നതോടെ വീടിന്റെ ഇന്റീരിയറിൽ പച്ചപ്പിന്റെ സാന്നിധ്യം കൊണ്ടു വരാൻ സാധിക്കും.

കിച്ചന്‍,ബെഡ് റൂം എന്നിവ സെറ്റ് ചെയ്യുമ്പോള്‍

രണ്ട് അടുക്കളകൾ വീടിന് നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പ്രധാന കിച്ചണിനോട് ചേർന്നു തന്നെ ഒരു ചെറിയ കിച്ചൻ കൂടി സജ്ജീകരിച്ച് നൽകാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി വീട്ടിൽ അതിഥികൾ വരുമ്പോൾ അടുക്കളയിൽ നിന്നും സ്മെൽ ഉണ്ടാകുന്ന അവസ്ഥ കുറയ്ക്കാനും, അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കാവുന്ന രീതിയിൽ പ്രധാന കിച്ചൻ ഉപയോഗപ്പെടുത്താനും സാധിക്കും.

ബെഡ്റൂമുകൾ ഡിസൈൻ ചെയ്യുമ്പോൾ അമിത ആർഭാടം ഒഴിവാക്കി മിനിമൽ ഡിസൈൻ ഫോളോ ചെയ്യാവുന്നതാണ്.ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോഴും വീടിന്റെ മറ്റ് ഇന്റീരിയറിൽ തിരഞ്ഞെടുത്ത നിറങ്ങളോട് സാമ്യം പുലർത്തുന്ന നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. വീടിന്റെ പുറത്തു നിന്ന് നോക്കുമ്പോൾ വളരെ സിമ്പിൾ ആയി തോന്നുമെങ്കിലും വീടിന്റെ ഉൾവശം വളരെയധികം നല്ല രീതിയിൽ വിശാലമാക്കി ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് ട്രോപ്പിക്കൽ ഡിസൈനിലുള്ള വീടുകൾ ഉണ്ടാവുക.

ട്രോപിക്കൽ ഡിസൈനില്‍ വീട് പണിയുമ്പോൾ ഈ കാര്യങ്ങൾക്ക് കൂടി മുൻ തൂക്കം നൽകാവുന്നതാണ്.