ഇന്റീരിയർ ഡിസൈനിൽ മൈക്ക ലാമിനേറ്റ്സ് തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും.

ഏതൊരു വീടിനെയും ഭംഗിയാക്കുന്നതിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. വളരെ കുറഞ്ഞ ചിലവിൽ വീടിന്റെ ഇന്റീരിയർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മെറ്റീരിയലാണ് മൈക്ക ലാമിനെറ്റ്സ്.

ഇന്റീരിയറിൽ വുഡൻ അല്ലെങ്കിൽ വെനീർ ഫിനിഷിംഗ് ലഭിക്കുന്നതിനുവേണ്ടിയാണ് മൈക്ക ഉപയോഗപ്പെടുത്തുന്നത്. ഇവ തന്നെ വ്യത്യസ്ഥ ക്വാളിറ്റിയിലും തിക്ക്നെസ്സിലും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

വ്യത്യസ്ത ഫിനിഷിങ്ങിൽ ഉള്ളവ,മരങ്ങളുടെ ഡിസൈനിൽ ഉള്ളത്, വ്യത്യസ്ത നിറങ്ങളിൽ ഉള്ളത് എന്നീ രീതികളിൽ എല്ലാം മൈക്ക വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

മൈക്ക ലാമിനേറ്റ്സ് എവിടെയെല്ലാം ഉപയോഗപ്പെടുത്താം?

പ്രധാനമായും വാർഡോബുകൾ, ഷെൽഫ്, ബെഡ് കോട്ട്, ടിവി യൂണിറ്റ് എന്നിവിടങ്ങളിലെല്ലാം മൈക്ക ലാമിനേറ്റ് ഉപയോഗപ്പെടുത്താം.

അതോടൊപ്പം തന്നെ വാൾ ഏരിയ,കിച്ചൺ എന്നിവിടങ്ങളിൽ മൈക്ക ലാമിനേറ്റ് ഉപയോഗിക്കുന്നത് പ്രത്യേക ഭംഗി നൽകുന്നതിനു സഹായിക്കും.

പ്രധാനമായും വിപണിയിൽ 8*4 സൈസിലുള്ള മൈക്ക ഷീറ്റുകളാണ് കൂടുതലായും ലഭിക്കുന്നത്. തിക്ക്നെസ് പരിശോധിക്കുകയാണെങ്കിൽ .6 mm മുതൽ 1.5 mm വരെയുള്ള മൈക്ക ഷീറ്റുകൾ ലഭ്യമാണ്.

എന്നാൽ കൂടുതലായും .8 mm തിക്നസ് ഉള്ള ഷീറ്റുകളും 1 mm തിക്ക്നെസ് ഉള്ള മൈക്ക ഷീറ്റുകളുമാണ് കൂടുതലായും ഉപയോഗിക്കുന്നത് . ഒരു ഷീറ്റിന് 800 രൂപ മുതൽ 1500 രൂപ വരെയാണ് വില വരുന്നത്. തിക്ക്നെസിന്റെ അടിസ്ഥാനത്തിൽ വിലയിൽ മാറ്റം വരും.

മാറ്റ്, സാറ്റിൻ,ഗ്ലോസി എന്നിങ്ങനെ വ്യത്യസ്ത രീതിയിൽ മൈക്ക മെറ്റീരിയൽ തരം തിരിച്ചിട്ടുണ്ട്. മെറ്റീരിയലിന്റെ തിളക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഇവ തരം തിരിച്ചിട്ടുള്ളത്.

ഏറ്റവും തിളക്കം കുറവുള്ളത് മാറ്റ് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇവയിൽ തന്നെ ഏറ്റവും തിളക്കമുള്ള താണ് ഗ്ലോസി ഫിനിഷിംഗ്ൽ ഉൾപ്പെടുന്നത്.

കിച്ചൻ,ലിവിങ് ഏരിയ എന്നിവിടങ്ങളിൽ വ്യത്യസ്ത നിറങ്ങൾ നൽകുന്നതിനായി പ്രത്യേക കളറുകളിലുള്ള മൈക്ക ലാമിനെറ്റ് മെറ്റീരിയലുകൾ ഉപയോഗപ്പെടുത്താം.

വ്യത്യസ്ത കളർ കോമ്പിനേഷനുകൾ തിരഞ്ഞെടുത്ത് കിച്ചൻ പോലുള്ള സ്ഥലങ്ങളിൽ പരീക്ഷിക്കാവുന്നതാണ്.

മൈക്ക പ്ലൈവുഡ് , എംഡിഎഫ് പോലുള്ള മെറ്റീരിയലിനു മുകളിൽ ഒട്ടിച്ച് നൽകുമ്പോൾ പലപ്പോഴും അതിനടിയിൽ നൽകിയിട്ടുള്ള ക്രാഫ്റ്റ് പേപ്പർ മുകളിലേക്ക് കാണുന്ന രീതിയിൽ വരാറുണ്ട്. അതു കൊണ്ടു തന്നെ ഇവ ഒട്ടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധ നൽകണം.

മൈക്ക മെറ്റീരിയൽ ഒട്ടിക്കുന്ന രീതി, ഉപയോഗിക്കുന്ന ഷീറ്റ് അളവ് എന്നിവയെ അടിസ്ഥാനമാക്കി കോസ്റ്റിൽ വ്യത്യാസം വരും.

പ്ലേ വുഡിന് മുകളിൽ ഒട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

പ്രധാനമായും രണ്ടു രീതിയിലാണ് മൈക്ക പ്ലൈവുഡിന് മുകളിൽ ഒട്ടിക്കുന്നത്. ഇതിൽ ആദ്യത്തെ രീതി കാർപെൻഡർ മാനുവലായി കട്ട് ചെയ്ത് ഒട്ടിക്കുന്ന രീതിയാണ്.

കൃത്യമായ അളവുകളിൽ മൈക്ക് മുറിച്ചെടുത്ത് പശ ഉപയോഗിച്ച് ഒട്ടിക്കുന്ന രീതിയാണ് ഇവിടെ ചെയ്യുന്നത്.

എന്നാൽ വാഷ്ബേസിൻ പോലുള്ള സ്ഥലങ്ങളിൽ മൈക്ക ലാമിനേറ്റ് ഒട്ടിച്ച് നൽകുമ്പോൾ പശ നല്ല രീതിയിൽ തന്നെ ഉപയോഗപ്പെടുത്തണം.അല്ലെങ്കിൽ അവ പെട്ടെന്ന് കേടായി പോകുന്നതിന് കാരണമാകും.

മൈക്ക ലാമിനേറ്റ് വീടിന് കൂടുതൽ ഭംഗി നൽകുന്നതിൽ സഹായിക്കുമെങ്കിലും അവ ക്വാളിറ്റിയിൽ ഉള്ളത് തിരഞ്ഞെടുത്ത് ഉപയോഗിക്കുക എന്നതിന് വളരെയധികം പ്രാധാന്യമുണ്ട്.