വീടു പണിയിൽ ചിലവു ചുരുക്കാൻ തിരഞ്ഞെടുക്കാം കോൺക്രീറ്റിൽ തീർത്ത കട്ടിളയും, ജനലും വാതിലുമെല്ലാം.

വീടുപണി എല്ലാകാലത്തും ചിലവേറിയ ഒരു പ്രോസസ് തന്നെയാണ്. പണിക്ക് ആവശ്യമായ മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നതു മുതൽ അവ എങ്ങിനെ ഉപയോഗിക്കുന്നു എന്നതിൽ വരെ വളരെയധികം പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ഏതെല്ലാം രീതികളിൽ വീടുപണിയുടെ ചിലവ് ചുരുക്കാം എന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും.

മുൻകാലങ്ങളിൽ പ്രധാനമായും തടി ഉപയോഗിച്ചു കൊണ്ടുള്ള വാതിലുകളും ജനലുകളും തിരഞ്ഞെടുക്കുക എന്നതായിരുന്നു മിക്ക ആളുകളുടെയും രീതി. എന്നാൽ ഇന്ന് അതിൽ നിന്നും തീർത്തും വ്യത്യസ്തമായി വീടുപണിയുടെ ചിലവ് കുറയ്ക്കാൻ മറ്റ് മെറ്റീരിയലുകളിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്ന രീതിയിലേക്ക് ആളുകൾ മാറി.

കോൺക്രീറ്റ് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ.

കോൺക്രീറ്റിൽ തീർത്ത കട്ടിളകൾ, വാതിൽ, ജനൽ, ഇന്റർലോക്ക് ബ്രിക്കുകൾ എന്നിവയെല്ലാം ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. എന്തിനു പറയണം കോൺക്രീറ്റിൽ തീർത്ത കോമ്പൗണ്ട് വാളുകൾ വരെ ഇപ്പോൾ വ്യത്യസ്ത ഡിസൈനിലും വലുപ്പത്തിലും വിപണിയിൽ ലഭിക്കുന്നുണ്ട്.

കോൺക്രീറ്റിൽ തീർത്തെടുക്കുന്ന ജനലുകൾക്കും വാതിലുകൾക്കും ആവശ്യമായ കട്ടിള പ്രീകാസ്റ് ഫ്രെയിമുകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.

വീട് നിർമ്മാണത്തിൽ ബഡ്ജറ്റ് പരിമിതമാണെങ്കിൽ തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഓപ്ഷനായി കോൺക്രീറ്റ് ഉൽപന്നങ്ങളെ കണക്കാക്കാം.

കോസ്റ്റ് ഇഫക്ടീവ് എന്ന പേരിൽ ഒരു മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അതായത് പ്രോഡക്ട് ലഭിക്കുന്നതിനുള്ള അവൈലബിലിറ്റി, സർവീസ്, ലൈഫ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

ലൈഫിന്റെ കാര്യത്തിൽ മിക്ക നിർമ്മാതാക്കളും ലൈഫ്ടൈം ഡ്യൂറബിലിറ്റി അവകാശപ്പെടുമെങ്കിലുംഅത്‌ പാലിക്കപ്പെടണം എന്നില്ല.

സാധാരണയായി കോൺക്രീറ്റ് കട്ടിള കൾക്ക് 15 വർഷം മുതൽ 20 വർഷം വരെയുള്ള ലൈഫ് ആണ് പ്രതീക്ഷിക്കുന്നത്.

കോൺക്രീറ്റിൽ തീർത്ത കട്ടിളകൾ ഉപയോഗിക്കുമ്പോൾ അവയ്ക്ക് നട്ട് ബോൾട്ട് കപ്പാസിറ്റി കുറവാണ് എന്നതായിരുന്നു കൂടുതലായി പറഞ്ഞിരുന്ന പരാതി.

എന്നാൽ പിന്നീട് ഇത് പരിഹരിക്കുന്നതിനായി പല മെത്തേഡുകളും പരീക്ഷിച്ചു. അതായത് ഫൈബർ,നൈലോൺ റാഡുകൾ ഉൾപ്പെടുത്തിയത് ഇത്തരം പ്രശ്നങ്ങളിൽ നിന്നും വലിയ ഒരു മാറ്റം കൊണ്ടു വന്നു.

ചില സാഹചര്യങ്ങളിൽ കോൺക്രീറ്റ് കട്ടിളകൾ ഉപയോഗിക്കുമ്പോൾ അവ പെട്ടെന്ന് പൊട്ടി പോകാനോ ഡാമേജ് വരാനോ ഉള്ള സാധ്യതയുണ്ട്. എന്നാൽ ഇത് എല്ലാ സമയത്തും സംഭവിക്കണം എന്നില്ല.

അതേസമയം കോൺക്രീറ്റ് കട്ടിള കൾക്ക് പകരം മരം WPC,അലുമിനിയം മെറ്റീരിയൽ തിരഞ്ഞെടുത്താലും അതിന്റെതായ പോരായ്മകൾ ഉണ്ട് എന്ന കാര്യം മനസ്സിലാക്കുക.

കോൺക്രീറ്റിൽ നിർമ്മിച്ച മൂന്ന് പാളികളുള്ള ജനലിന് 3400 രൂപ മുതൽ 3500 രൂപ വരെയാണ് വില നൽകേണ്ടി വരുന്നത്.

അതേസമയം കോൺക്രീറ്റ് കട്ടിള കളിൽ സ്റ്റീൽ റോഡുകൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ 4000 രൂപയുടെ അടുത്താണ് വില വരുന്നത്. പ്രീകാസ്റ്റ് ഷെൽഫുകൾ ക്ക് ഏകദേശം 1300 രൂപ മുതൽ 1500 രൂപ വരെയാണ് വില വരുന്നത്.

എന്നിരുന്നാലും മരത്തിൽ തീർത്ത ഷെൽഫുകൾക്ക് ഇതിന്റെ ഇരട്ടി വില നൽകേണ്ടി വരുമ്പോൾ പ്രീ കാസ്റ്റ് ഷെൽഫുകൾ തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ല.

കോൺക്രീറ്റിൽ തീർത്ത വ്യത്യസ്ത അളവുകളിൽ ഉള്ള സെപ്റ്റിക് ടാങ്കുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

ഇവയിൽത്തന്നെ 15, 20 , 35 എന്നീ രീതിയിലാണ് ഫ്ലഷ് ടാങ്കുകൾ വരുന്നത്. ഏകദേശം 26,000 രൂപ നിരക്കിലാണ് കോൺക്രീറ്റിൽ തീർത്ത സെപ്റ്റിക് ടാങ്കുകൾ ക്ക് വില വരുന്നത്.

ബഡ്ജറ്റ് ഫ്രണ്ട്ലി ആയ രീതിയിൽ വീടു നിർമ്മാണത്തിൽ ഉപയോഗപ്പെടുത്താവുന്നതാണ് കോൺക്രീറ്റിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ എന്നാൽ അവയുടെ ഗുണം ദോഷം, വില എന്നിവയെപ്പറ്റി കൃത്യമായി മനസ്സിലാക്കി വേണം തിരഞ്ഞെടുക്കാൻ .