അകത്തളങ്ങളിലെ വ്യത്യസ്ത അലങ്കാരങ്ങൾ.

അകത്തളങ്ങളിലെ വ്യത്യസ്ത അലങ്കാരങ്ങൾ.അകത്തളങ്ങൾ അലങ്കരിക്കാനായി വ്യത്യസ്ത മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

ഒരു ഇന്റീരിയർ ഡിസൈനറുടെ സഹായത്തോടെ ഇത്തരം മെറ്റീരിയലുകൾ അതിന്റെ ക്വാളിറ്റി മനസ്സിലാക്കി വാങ്ങിക്കാനായി സാധിക്കും.

ഇന്റീരിയറിൽ വ്യത്യസ്ത രീതിയിലുള്ള അലങ്കാരങ്ങൾ നൽകുന്നതിന് പെയിന്റുകളും, കർട്ടനുകളും, ലൈറ്റുകളും വരെ ഉപയോഗപ്പെടുത്താനായി സാധിക്കും.

എന്നാൽ ആഡംബരം കൂടുതലുള്ള വീടുകൾ പലപ്പോഴും കാഴ്ചയിൽ അരോചകമായ അവസ്ഥയാണ് ഉണ്ടാക്കുക.

മിനിമൽ ഡിസൈൻ ഫോളോ ചെയ്ത് വീടിന്റെ ഇന്റീരിയർ ഭംഗിയാക്കാനായി തിരഞ്ഞെടുക്കാവുന്ന വ്യത്യസ്ത മാർഗങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

അകത്തളങ്ങളിലെ വ്യത്യസ്ത അലങ്കാരങ്ങൾ,അതിനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ഇന്റീരിയറിൽ കൂടുതലായി പരീക്ഷിക്കപ്പെടുന്ന ഒരു കാര്യം പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ ഒരു വാൾ മാത്രം ഹൈലൈറ്റ് ചെയ്ത് നൽകുന്ന രീതിയാണ്.

വീടിന്റെ മറ്റു ഭാഗങ്ങളിൽ നൽകിയിട്ടുള്ള നിറങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ഡാർക്ക് അല്ലെങ്കിൽ ലൈറ്റ് നിറം ഒരു വാളിൽ മാത്രം ഹൈലൈറ്റ് ചെയ്ത് നൽകി അവിടെ ടിവി യൂണിറ്റ് പോലുള്ള കാര്യങ്ങൾ സജ്ജീകരിച്ച് നൽകാവുന്നതാണ്.

ബെഡ്റൂമുകളിൽ ഹൈലൈറ്റ് ചെയ്യുമ്പോൾ ഒരു പ്രത്യേക തീമിനെ അടിസ്ഥാനമാക്കി ചെയ്യുകയാണെങ്കിൽ അവ കാഴ്ചയിൽ കൂടുതൽ ഭംഗി നൽകും.

ഭിത്തി തേക്കുന്ന സമയത്ത് ഉണ്ടാകുന്ന ചെറിയ രീതിയിലുള്ള ഏച്ചു കൂട്ടലുകൾ അറിയാതിരിക്കാൻ അവയ്ക്ക് മുകളിൽ വലിയ ഫ്രെയിമുകൾ ഉപയോഗപ്പെടുത്തിയുള്ള ഫോട്ടോ, വോൾ ആർട്ടുകൾ എന്നിവ പരീക്ഷിക്കാം.

അതല്ലെങ്കിൽ ആ ഒരു ഭാഗത്ത് മാത്രം വാൾപേപ്പർ നൽകി ഹൈലൈറ്റ് ചെയ്തു നൽകുകയും ചെയ്യാം. വാൾപേപ്പറുകൾ ആണ് ഹൈലൈറ്റ് ചെയ്യാനായി തിരഞ്ഞെടുക്കുന്നത് എങ്കിൽ അവയുടെ ക്വാളിറ്റിയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.

ക്വാളിറ്റി കുറഞ്ഞ വാൾപേപ്പറുകൾ ആണ് ഒട്ടിച്ചു നൽകുന്നത് എങ്കിൽ അവയ്ക്ക് ചിലപ്പോൾ ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടായിരിക്കണം എന്നില്ല.

അതുകൊണ്ട് അവ പെട്ടെന്ന് കീറി വരാനുള്ള സാധ്യത കൂടുതലാണ്.

ഈർപ്പം കൂടുതലായി നിൽക്കുന്ന സ്ഥലങ്ങളിൽ തീർച്ചയായും വാട്ടർപ്രൂഫിംഗ് രീതികൾ ഉപയോഗപ്പെടുത്തേണ്ടതാണ്.

സീലിംഗ് അലങ്കാരങ്ങൾ ചെയ്യുമ്പോൾ

വളരെ കുറച്ചു കാലം മുൻപ് ഇന്റീരിയർ ഡിസൈനിൽ ട്രെൻഡിങ് ആയ രീതിയായിരുന്നു ഫോൾ സീലിംഗ് നൽകി വ്യത്യസ്ത നിറങ്ങളിൽ സ്പോട്ട് ലൈറ്റുകളും മറ്റും നൽകുന്നത്.

ഇവ കാഴ്ചയിൽ ഭംഗി നൽകുന്ന കാര്യമാണെങ്കിലും ശരിയായ രീതിയിൽ അല്ല ചെയ്യുന്നത് എങ്കിൽ വീട്ടിലെ വയറിങ്, പ്ലംബിംഗ് പൈപ്പുകൾ എന്നിവക്കെല്ലാം കേടുപാട് പറ്റാനുള്ള സാധ്യത കൂടുതലാണ്.

മാത്രമല്ല എലി പോലുള്ള ജീവികളുടെ ശല്യവും കൂടുതലായി ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.വ്യത്യസ്ത സീലിംഗ് രീതികൾ പരീക്ഷിക്കുമ്പോൾ അവയ്ക്ക് തിരഞ്ഞെടുക്കുന്ന മെറ്റീരിയലിന് വളരെയധികം പ്രാധാന്യമുണ്ട്.

വീടിനകത്തെ ടെമ്പറേച്ചറിനെ കൺട്രോൾ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമായും സീലിംഗ് വർക്കുകൾ ചെയ്യുന്നത്. സീലിംഗ് വർക്ക് ചെയ്യുന്നതിന് ആവശ്യമായ MR ബോർഡ്‌, ജിപ്സം,കാൽസ്യം സിലിക്കേറ്റ് ബോർഡ്,POP എന്നിവ എല്ലാം ക്വാളിറ്റി മനസ്സിലാക്കി വേണം തിരഞ്ഞെടുക്കാൻ.

സീലിംഗ് വർക്ക് ചെയ്തു കഴിഞ്ഞാൽ പലപ്പോഴും കണ്ടു വരുന്ന ഒരു പ്രധാന പ്രശ്നം മഴക്കാലത്ത് ഉണ്ടാകുന്ന ഈർപ്പവും ലീക്കും ആണ്.

അതുകൊണ്ടു തന്നെ അവയെ പ്രതിരോധിക്കുന്നതിനായി പുട്ടി,മറ്റ് സപ്പോർട്ട് ചെയ്യുന്ന മെറ്റീരിയലുകൾ എന്നിവ നൽകാനായി ശ്രദ്ധിക്കുക.

പ്രകൃതിയോടിണക്കി അലങ്കരിക്കാം

വില കൂടിയ ആഡംബര വസ്തുക്കൾ വാങ്ങി ഇന്റീരിയർ അലങ്കരിക്കാൻ താല്പര്യമില്ലാത്തവർക്ക് ചെടികളും പച്ചപ്പും നിറച്ച് അകത്തളങ്ങളുടെ മോടി കൂട്ടാവുന്നതാണ്.

വീടിനകത്ത് ഗ്ലാസ് പാർട്ടീഷനുകൾ, ജാളി ബ്രിക്കുകൾ എന്നിവ നൽകിയാൽ നാച്ചുറൽ ആയ ഒരു ഭംഗി അകത്തളങ്ങൾക്ക് സ്വാഭാവികമായി തന്നെ കൈവരിക്കും.

ചെടികളോടൊപ്പം തിരഞ്ഞെടുക്കുന്ന ലൈറ്റുകളിൽ കൂടി കുറച്ച് ശ്രദ്ധ പുലർത്താവുന്നതാണ്.

സ്പോട്ട് ലൈറ്റുകൾ കൊടുക്കുന്നത് പരമാവധി കുറച്ച് വലിയ ലൈറ്റുകൾ നൽകുകയാണെങ്കിൽ അവ കാഴ്ചയിൽ കൂടുതൽ ഭംഗി നൽകും.

ഓരോ കോർണറുകളിലും ഇൻഡോർ പ്ലാന്റുകൾ നൽകി ശുദ്ധ വായു ലഭ്യതയും വീട്ടിനകത്ത് ഉറപ്പു വരുത്താം.

അകത്തളങ്ങളിലെ വ്യത്യസ്ത അലങ്കാരങ്ങൾ അതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.