മാലിന്യ നിർമാർജനം ശാസ്ത്രീയമായ രീതിയിൽ.

മാലിന്യ നിർമാർജനം ശാസ്ത്രീയമായ രീതിയിൽ.നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഇന്ന് നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം ശാസ്ത്രീയമായ രീതിയിൽ മാലിന്യ നിർമ്മാർജനം നടത്താൻ സാധിക്കുന്നില്ല എന്നതാണ്.

പ്രത്യേകിച്ച് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വർധിച്ചതോടെ ഉപയോഗ ശേഷം അവ എന്തുചെയ്യണമെന്ന് പലർക്കും ധാരണയില്ല.

തുടക്കത്തിൽ ഒന്നോ രണ്ടോ പ്ലാസ്റ്റിക് കുപ്പികൾ മാത്രമുള്ളപ്പോൾ അവ തൊടിയിലേക്ക് എറിഞ്ഞവർ ഇന്ന് അതിന്റെ ദൂഷ്യ വശത്തെക്കുറിച്ച് മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.

വീട്ടിനകത്തെ മാലിന്യം വീട്ടിൽ തന്നെ ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കാൻ സാധിക്കും.

അതിനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

മാലിന്യ നിർമാർജനം ശാസ്ത്രീയമായ രീതിയിൽ നടപ്പിലാക്കാൻ.

ഓരോരുത്തരും തങ്ങളുടെ വീട് വൃത്തിയായി ഇരിക്കണം എന്ന് ചിന്തിക്കുകയാണെങ്കിൽ മാലിന്യ നിർമ്മാജനം കാര്യക്ഷമമായ രീതിയിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും.

സാധാരണയായി എല്ലാവരും ബാക്കി വരുന്ന ഭക്ഷണപദാർത്ഥങ്ങളും, പഴങ്ങളും പച്ചക്കറികളുമെല്ലാം തൊടിയിലേക്ക് എറിയുന്ന ശീലമാണ് ഉള്ളത്.

പലപ്പോഴും ഇവ തൊടിയിൽ കിടന്ന് ചീഞ്ഞ് അളിയുകയും അത് മറ്റ് ജീവികൾ വലിച്ച് പലയിടത്തും കൊണ്ടു പോയി ഇടുന്ന അവസ്ഥയും കണ്ടു വരാറുണ്ട്.

എന്നാൽ പ്രത്യേക കമ്പോസ്റ്റുകൾ തയ്യാറാക്കി ഇത്തരം മാലിന്യങ്ങൾ നിർമാർജനം ചെയ്യുകയാണെങ്കിൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്താനായി സാധിക്കും.

വീടുകളിൽ മാത്രമല്ല ഫ്ലാറ്റുകളിലും മാലിന്യനിർമാർജനം തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. എല്ലാവിധ വേസ്റ്റുകളും ഒരുമിച്ച് ഇടുന്നത് കൊണ്ടു തന്നെ അവ പിന്നീട് സംസ്കരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

വ്യത്യസ്ത രീതിയിൽ പ്ലാന്റുകൾ സ്ഥാപിക്കാം.

മാലിന്യം നിർമാർജനം ചെയ്യാൻ വീടുകളിൽ ചെയ്യാവുന്ന ഏറ്റവും എളുപ്പമുള്ള കാര്യം പ്രത്യേക കമ്പോസ്റ്റുകൾ നിർമ്മിച്ചു നൽകുക എന്നതാണ്.

പച്ചക്കറി,പഴ മാലിന്യങ്ങളും ബാക്കി വരുന്ന ഭക്ഷണ സാധനങ്ങളും ഒരു കുഴി കുഴിച്ച് അതിലേക്ക് ഇട്ടു നൽകുന്ന രീതിയാണ് ഇവിടെ പ്രാവർത്തികമാക്കുന്നത്.

പച്ചക്കറി പഴമാലിന്യങ്ങൾ കമ്പോസ്റ്റിൽ കിടന്ന് അത് വളമായി മാറുന്നു. വീട്ടിലെ കൃഷി ആവശ്യങ്ങൾക്ക് വേണ്ടി തന്നെ അവ ഉപയോഗപ്പെടുത്താനും സാധിക്കും.

ജൈവ മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്നതിന് പ്രത്യേക ജൈവവള പ്ലാന്റുകൾ, പൈപ്പ് കമ്പോസ്റ്റ് രീതി എന്നിവയെല്ലാം പരീക്ഷിച്ചു നോക്കാവുന്നതാണ്.

ഓരോ വീട്ടിലെയും ഭക്ഷ്യ മാലിന്യങ്ങൾ അവിടെത്തന്നെ സംസ്കരിക്കപ്പെടുകയാണെങ്കിൽ അത് മറ്റുള്ളവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാനായി സാധിക്കും.

ഉപയോഗിച്ച് പഴകിയ തുണി, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പേപ്പറുകൾ എന്നിവയെല്ലാം ഒരുമിച്ച് സൂക്ഷിച്ചുവെച്ച് അത്തരം വസ്തുക്കൾ വാങ്ങി റീസൈക്കിൾ ചെയ്യുന്ന ആളുകളെ ഏൽപ്പിച്ച് നൽകാവുന്നതാണ്.

ബയോഗ്യാസ് പ്ലാന്റ് വീട്ടിൽ സ്ഥാപിക്കുമ്പോൾ

പാചകവാതക വില ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ വീട്ടിലെ ജൈവ മാലിന്യത്തിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ബയോ ഗ്യാസ് ഉപയോഗപ്പെടുത്തിയുള്ള പാചക രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്.

വീട്ടിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ പ്ലാന്റിൽ നിക്ഷേപിച്ച് അതിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ഗ്യാസ് വീട്ടാവശ്യങ്ങൾക്ക് വേണ്ടി തന്നെ ഉപയോഗപ്പെടുത്താൻ സാധിക്കും.ബയോ ഡിഗ്രേഡബിൾ ആയ വസ്തുക്കൾക്ക് വേണ്ടി പ്രത്യേക പ്ലാന്റുകൾ സ്ഥാപിച്ച് നൽകുകയും ചെയ്യാം.

അടുക്കള, ബാത്റൂം എന്നിവിടങ്ങളിൽ നിന്നും വരുന്ന വേസ്റ്റ് വാട്ടർ മാനേജ് ചെയ്ത് അവ ശുദ്ധീകരിച്ച് ഉപയോഗപ്പെടുത്തുന്ന രീതികളും പല സ്ഥലങ്ങളിലും കണ്ടു വരുന്നുണ്ട്. മാത്രമല്ല ഇവ ഭൂമിയിലേക്ക് ആഴ്‌ന്നി റങ്ങുന്ന രീതിയിലും പ്ലാന്റുകൾ സ്ഥാപിക്കാനായി സാധിക്കും.

സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള ഇടങ്ങളിൽ അവ മാനേജ് ചെയ്യാൻ തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് ഇൻസിനറേറ്റർ.ചപ്പുചവറുകളും പഴയ തുണികളും കത്തിച്ച് കളയാനാണ് ഈയൊരു രീതി ഉപയോഗപ്പെടുത്തുന്നത്.

ഉയർന്ന ടെമ്പറേച്ചറിൽ ഇവ കത്തിച്ച് കളയുന്നത് കൊണ്ട് തന്നെ പുക ഉണ്ടാകുമെന്ന പേടിയും വെണ്ട. ഇത്തരം വേസ്റ്റുകൾക്ക് പുറമേ ഇലക്ട്രോണിക് വേസ്റ്റുകൾ വീട്ടിൽ ഉണ്ടെങ്കിൽ അവ റീസൈക്കിൾ ചെയ്യുന്ന ഏജൻസികളെ സമീപിച്ചാൽ അവരത് എടുത്തു കൊണ്ടു പോകുന്നതാണ്.

ഒരു കാരണവശാലും ഇലക്ട്രോണിക് വേസ്റ്റ് വീടിന് ചുറ്റുമുള്ള ഭാഗങ്ങളിൽ എറിയാതിരിക്കാൻ ശ്രദ്ധിക്കുക.

അത്തരം വസ്തുക്കൾ ഭൂമിയിൽ കിടന്ന് മഴയും വെയിലും ഏറ്റാൽ അതിലടങ്ങിയിട്ടുള്ള രാസവസ്തുക്കൾ പുറന്തള്ളപ്പെടുകയും അത് പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴിക്കുകയും ചെയ്യും.

മാത്രമല്ല ഇവ കൂട്ടിയിട്ട് കത്തിച്ചാൽ ഉണ്ടാകുന്ന പുക ശ്വസിക്കുന്നതും ഒട്ടും നല്ലതല്ല.

മാലിന്യ നിർമാർജനം ശാസ്ത്രീയമായ രീതിയിൽ നടപ്പിലാക്കിയില്ലെങ്കിൽ അത് ആരോഗ്യത്തിന്റെ കാര്യത്തിലും ഭീഷണി സൃഷ്ടിച്ചേക്കാം.