CNC പാറ്റേൺ വര്‍ക്ക് വീട് മനോഹരമാക്കും.

CNC പാറ്റേൺ വര്‍ക്ക് വീട് മനോഹരമാക്കും.കാലത്തിനനുസരിച്ച് വീട് നിർമ്മാണ രീതിയിലും പല രീതിയിലുള്ള മാറ്റങ്ങൾ വന്നു കഴിഞ്ഞു.

പഴയ കാലങ്ങളിൽ പ്രധാനമായും കൈ ഉപയോഗിച്ചു കൊണ്ട് വീടിന്റെ ജനാലകൾ, വാതിൽ എന്നിവയ്ക്ക് ആവശ്യമായ കൊത്തു പണികളാണ് ചെയ്തിരുന്നത്.

ഇവയ്ക്ക് പെർഫെക്ഷന്റെ കാര്യത്തിൽ വലിയ കുറവുകൾ ഒന്നും ഇല്ലായിരുന്നുവെങ്കിലും കൂടുതൽ ദിവസം പണിയെടുക്കേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്.

എന്നാൽ ഇന്ന് വീടിന്റെ ഇന്റീരിയർ എക്സ്റ്റീരിയർ എന്നിവ ഭംഗിയാക്കുന്നതിനു വേണ്ടി CNC പാറ്റേനുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

വീടിന്റെ പുറത്ത് ഉപയോഗിക്കാവുന്ന ഹാൻഡ് റെയിലുകൾ മുതൽ, വീടിന്റെ അകത്ത് നൽകാവുന്ന പാർട്ടീഷൻ വർക്കുകൾ വരെ CNC ഉപയോഗപ്പെടുത്തി ചെയ്യാവുന്നതാണ്.

CNC ഉപയോഗപ്പെടുത്തി ചെയ്തെടുക്കുന്ന പാറ്റേൺ വർക്കുകളെ പറ്റി വിശദമായി മനസ്സിലാക്കാം.

CNC പാറ്റേൺ വര്‍ക്ക് വീട് മനോഹരമാക്കും

പാറ്റേൺ ഡിസൈനുകളിൽ ചെയ്ത് എടുക്കുന്നതിനു വേണ്ടി ആദ്യം മെഷീൻ സെറ്റ് ചെയ്യണം.

വീടിന്റെ പുറം ഭാഗങ്ങൾ,ബാൽക്കണി, ഇന്റീരിയർ പാർട്ടീഷൻ എന്നിവയ്ക്കെല്ലാം ഇന്ന് മിക്ക വീടുകളിലും CNC വർക്കുകളാണ് ഉപയോഗപ്പെടുത്തുന്നത്.

പ്രധാനമായും സ്റ്റെയിൻലെസ് സ്റ്റീലിൽ CNC വർക്കുകൾ ചെയ്ത് എടുക്കുമ്പോൾ അവ കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്നു.

വീടുകളിൽ മാത്രമല്ല കൊമേഴ്സ്യൽ സ്പെയ്‌സിന് വേണ്ടി നിർമ്മിക്കുന്ന സ്ഥാപനങ്ങളിലും CNC ഡിസൈനുകൾ ചെയ്തെടുക്കാൻ സാധിക്കും. മൾട്ടിവുഡ് ഉപയോഗിച്ച് CNC വർക്കുകൾ ചെയ്യുകയാണെങ്കിൽ അത് മരത്തിൽ തീർത്ത വർക്കുകളേക്കാൾ കൂടുതൽ ഫിനിഷിംഗ് ലഭിക്കും.

SEP ഷീറ്റ് വർക്കുകളിൽ ഉപയോഗിക്കുമ്പോൾ

പണ്ടു കാലത്ത് വീടുകളുടെ തട്ടുകൾക്ക് മുകളിൽ വ്യത്യസ്ത ഡിസൈനുകൾ നൽകിയിരുന്നു.SEP ഷീറ്റ് ഉപയോഗിച്ച് വ്യത്യസ്ത ഡിസൈനുകൾ ഇത്തരത്തിൽ ചെയ്തെടുക്കാൻ സാധിക്കും. കൂടാതെ ക്ലാഡിങ് വർക്കുകൾ ചെയ്ത് സീലിംഗ് കൂടുതൽ ഭംഗിയാക്കാനും സാധിക്കും. ഇന്ന് മിക്ക സ്ഥലങ്ങളിലും വളരെയധികം ട്രെൻഡിംഗ് ആയ ഒന്നാണ് SEP ഷീറ്റുകൾ.

വ്യത്യസ്ത നിറങ്ങൾ ഉപയോഗിച്ച് സീലിംഗ് വർക്കുകൾ ചെയ്യുമ്പോൾ അവ മരത്തിൽ ചെയ്തതിനേക്കാൾ കൂടുതൽ ഫിനിഷിംഗ് ലഭിക്കും.CNC സ്റ്റോൺ വർക്കുകൾ ചെയ്യുമ്പോൾ അവ കൂടുതൽ പ്രൊജക്ട് ചെയ്ത് കാണിക്കാനും സഹായിക്കും. കൂടാതെ വീടിനകത്ത് സ്റ്റെയർകെയ്സ് റെയിൽ വ്യത്യസ്ത ഡിസൈനുകൾ CNC ട ഡിസൈൻ ഉപയോഗിച്ച് പരീക്ഷിച്ചു നോക്കാവുന്നതാണ്.

CNC പാറ്റേൺ ഡിസൈൻ ചെയ്യുന്ന രീതി

ആവശ്യമുള്ള മെറ്റീരിയൽ എടുത്ത് കൃത്യമായ അളവ് എടുക്കേണ്ടതുണ്ട്. തുടർന്ന് ഒരു കമ്പ്യൂട്ടറിൽ ഡിസൈൻ ആവശ്യമുള്ള അളവിൽ പ്രിന്റ് ചെയ്ത് എടുക്കണം. അളവുകളെല്ലാം കൃത്യമായി നൽകി മെഷീനിലേക്ക് പ്രോഗ്രാം ചെയ്ത് നൽകണം. സാധാരണയായി 8*4 സൈസിലാണ് മെഷീനുകൾ നൽകുന്നത്.SEP ഷീറ്റുകൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ 12 അടി വരെ ഉപയോഗപ്പെടുത്താൻ സാധിക്കും. തുടർന്ന് മെഷീൻ ഓൺ ചെയ്യുമ്പോൾ നൽകിയ പാറ്റേൺ അനുസരിച്ച് മെറ്റീരിയൽ ചെയ്തെടുക്കാൻ സാധിക്കും.

CNC മെഷീൻ ഉപയോഗപ്പെടുത്തി ഹോട്ടലുകൾക്കും മറ്റും ആവശ്യമായ നെയിം ബോർഡുകൾ, പെയിന്റിംഗ്സ് എന്നിവയെല്ലാം ചെയ്തെടുക്കാൻ സാധിക്കും. കൃത്യമായ അളവിൽ മെഷീനിൽ പ്രോഗ്രാം ചെയ്ത് നൽകുകയാണെങ്കിൽ കൂടുതൽ പെർഫെക്ഷനിൽ വർക്കുകളും ലഭിക്കും.ഇന്റീരിയർ വർക്കുകളിൽ വളരെയധികം പ്രാധാന്യം നേടിയെടുക്കാൻ CNC വർക്കുകൾക്ക് വളരെ കുറഞ്ഞ കാലയളവിനുള്ളിൽ സാധിച്ചു എന്നതാണ് സത്യം. എന്തായാലും വരും കാലങ്ങളിൽ CNC ഡിസൈൻ വർക്ക് വീടുകളെ കൂടുതൽ മനോഹരമാക്കും എന്ന കാര്യത്തിൽ സംശയമില്ല.