കോവിഡ്‌ കാലത്തെ മുന്നൊരുക്കങ്ങൾ: കിടക്ക എങ്ങനെ സാനിറ്റൈസ് ചെയ്യാം???

മുനിസിപ്പാലിറ്റിയിൽ നിന്നും കോർപ്പറേഷനിൽ നിന്നും വേസ്റ്റ് ശേഖരിക്കാൻ വരുന്നവർക്ക് നാം വീട്ടിലെ ട്രാഷ് ബിന്നുകൾ കൈമാറ്റം ചെയ്യുമ്പോൾ രോഗ വ്യാപനത്തിന് ഉള്ള സാധ്യത എത്രയോ ഏറുന്നു. ഈ അവസരത്തിൽ വീട്ടിൽ വേസ്റ്റ് കൈകാര്യം ചെയ്യുമ്പോൾ രോഗവ്യാപനം തടയാൻ ചെയ്യേണ്ട മുന്നൊരുക്കങ്ങൾ (Sanitization) ആണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്.

വേസ്റ്റ് നേരെ വെസ്റ്റ് ബിന്നിൽ ഇടാതെ ഒരു വേസ്റ്റ് ബാഗ് കൂടി ഉപയോഗപ്പെടുത്തുന്നത് ഈ കാലത്ത് നല്ലതായിരിക്കും.

വേസ്റ്റ് ശേഖരിക്കാൻ വരുന്നവർക്കും ഈ വെസ്റ്റ് ബാഗ് കൈമാറ്റം ചെയ്യുക. അല്ലാതെ ബിന്നുകൾ തന്നെ കൈമാറ്റം ചെയ്യുന്നത് പരമാവധി കുറയ്ക്കുക.

മൂന്ന് ദിവസം കൂടുമ്പോൾ ട്രാഷ് ബിന്നുകൾ സാനിട്ടൈസ് ചെയ്യുക. ഇതിനു പുറമേ വേസ്റ്റ് കളക്ട് ചെയ്യാൻ വരുന്ന ദിവസം കൈമാറ്റങ്ങൾക്ക് ശേഷം തീർച്ചയായും സാനിട്ടൈസേഷൻ ഉറപ്പുവരുത്തണം.

ദിവസങ്ങളുടെ ഇടവേളയിൽ സൂര്യനോട് ഓട് തുറന്നു വയ്ക്കുക. കഴുകലിന് ശേഷവും സ്വാഭാവികമായി ഉണങ്ങാൻ ഇത് സഹായിക്കും.

വേസ്റ്റ് ബിന്നുമായി കുട്ടികൾ പരമാവധി അ ഇടപഴകൽ കുറയ്ക്കുക.

വേസ്റ്റ് കൈകാര്യം ചെയ്യുമ്പോൾ ഗ്ലൗസ് ഉപയോഗിക്കുക.

വീട്ടിലെ വാതിലുകൾ, വാതിൽ പിടികൾ, മറ്റ് പ്രതലങ്ങൾ എങ്ങനെ ഡിസ്ഇന്ഫെക്ട് ചെയ്യാം:

പുറത്തേക്ക് ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും പോകുന്നവർ തിരിച്ചെത്തുമ്പോൾ സ്ഥിരമായി സ്പർശിക്കുന്ന ഇടങ്ങളാണ് വാതിൽ, ടാപ്പുകൾ തുടങ്ങിയ പ്രതലങ്ങൾ.

മൈക്രോ ഫൈബർ തുണിയിൽ ഡിസ്ഇൻഫെക്റ്റൻറ്റ് സ്പ്രേ ചെയ്തുകൊണ്ട് പ്രതലങ്ങൾ സാനിറ്റൈസ് ചെയ്യാം. 

ഇങ്ങനെ ചെയ്യുമ്പോൾ തീർച്ചയായും ഗ്ലൗസ് ഉപയോഗിക്കുക.

ക്ലീനിങ്ങിന്റെ ഇടയ്ക്ക് മുഖത്തോ മറ്റു ശരീരഭാഗങ്ങളിലോ പരമാവധി തൊടാതിരിക്കുക

ഒരു ഡിസ്ഇൻഫെക്റ്റൻറ്റ് സ്പ്രേ കരുതുന്നത് നല്ലതായിരിക്കും. എപ്പോഴും വാതിൽ പിടികളും മറ്റും തുടയ്ക്കാൻ സാധിക്കില്ല. ആ സമയം ഇവ സ്പ്രേ ചെയ്തു കൊണ്ട് പരമാവധി സുരക്ഷ ഒരു ഉറപ്പു വരുത്താം.

വീട്ടിലെ കിടക്ക എങ്ങനെ സാനിറ്റൈസ് ചെയ്യാം:

വീട്ടിൽ കോവിഡ് ബാധിതരായി പിന്നീട് അതിൽ നിന്നു മുക്തി നേടിയ ആരെങ്കിലും ഉണ്ടെങ്കിൽ അവർ കിടന്നിരുന്ന കിടക്ക, ബെഡ്ഷീറ്റ് തുടങ്ങിയവ സാനിറ്റൈസ് ചെയ്യുന്നത് അത്യധികം പ്രധാനമാണല്ലോ.

അങ്ങനെ ചെയ്യുമ്പോൾ അവർ ഉപയോഗിച്ച വസ്തുക്കൾ എല്ലാം പ്രത്യേകമായി മാറ്റിയിട്ട് ഇട്ട ശുചിയാക്കാൻ ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

കിടക്കയിൽ അടിഞ്ഞുകൂടിയ പൊടിപടലങ്ങൾ വാക്വം ക്ലീനർ ഉപയോഗിച്ച് ശുചിയാക്കുക.

ആൽക്കഹോൾ ബേസ്ഡ് ആയിട്ടുള്ള സാനിറ്റൈസർ ഉപയോഗിച്ച് കിടക്ക സാനിറ്റൈസ് ചെയ്യുകയും, അതിനുശേഷം പുറത്തിട്ടു വെയിൽ കൊള്ളിച്ച് നന്നായി ഉണക്കി എടുക്കുകയും ചെയ്യണം.

യുവി (UV) രശ്മികൾ ഉപയോഗിച്ച് കിടക്ക  സാനിറ്റൈസ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമ മാർഗം. ഇതിനുള്ള സാഹചര്യം നിങ്ങൾക്കുണ്ടെങ്കിൽ അതും ചെയ്യാവുന്നതാണ്.

രണ്ടോ മൂന്നോ ദിവസത്തേക്ക് തുടർച്ചയായി സൂര്യപ്രകാശത്തിന് കീഴിൽ ഇട്ട് കിടക്കകൾ ഉണക്കുന്നതും ഏറെ ഫലപ്രദമായ ഒരു മാർഗ്ഗമാണ്.