നിങ്ങളുടെ വീട് അലങ്കരിക്കാൻ ഏറ്റവും മികച്ച സോഫ ഡിസൈനുകൾ part – 2

part -1

ലിവിങ് റൂം ഒരുക്കുന്നതിനേക്കാൾ പ്രയാസമാണ് ലിവിങ് റൂമിലേക്കുള്ള സോഫാ സെറ്റുകൾ കണ്ടുപിടിക്കുന്നത്. പഴയ ക്ലാസിക് ലോസൺ സോഫകൾ മുതൽ മോഡേൺ സെക്ഷണലുകളോ, സുഖപ്രദമായ ലവ് സീറ്റുകൾ വരുന്ന സോഫകൾ വരെ എണ്ണമറ്റ ശൈലികൾ നിങ്ങളുടെ തലയിൽ ചുറ്റിക്കറങ്ങും നല്ല ഒരെണ്ണം തിരഞ്ഞെടുക്കാൻ ഇറങ്ങിയാൽ .

 അതുകൊണ്ടാണ് നിങ്ങളുടെ സ്വപ്നഗൃഹം ഒരുക്കുന്ന സോഫാ സെറ്റുകൾ തിരഞ്ഞെടുക്കുന്നത് എളുപ്പമാക്കാനായി ഏറ്റവും മികച്ച ഡിസൈനുകൾ ഞങ്ങൾ ഒരുമിച്ച് പരിചയപ്പെടുത്തുന്നത്. അവയിൽ പരമ്പരാഗത ശൈലിയിൽ മുതൽ ഏറ്റവും ആധുനികങ്ങൾ ആയവ വരെ ഉണ്ട്. തിരഞ്ഞെടുക്കൂ ഇതിൽനിന്ന് ഏറ്റവും മനോഹരവും നിങ്ങളുടെ വീടിന് യോജിച്ചതുമായ സോഫാ സെറ്റികൾ

ചെസ്റ്റർഫീൽഡ് സോഫകൾ


ഈ ചെസ്റ്റർഫീൽഡ് സോഫകൾക്ക് പുറകിൽ ഒരു പുതപ്പുള്ളതോ അല്ലെങ്കിൽ ടഫ്റ്റ് ചെയ്തതോ ആയ ബാക്ക് സപ്പോർട്ട് കൂടാതെ കൈപ്പിടികളും ഉണ്ടാകും. ചില ഡിസൈനുകൾക്ക് ഇരു കൈകളുടെ പുറകിലും ഈ പാറ്റേൺ ഉണ്ടായിരിക്കാം.

ടു-വേ ചെയ്‌സ് സെക്ഷണൽ സോഫകൾ


എൽ ആകൃതിയിലുള്ള സീറ്റിംഗ് ഫോർമാറ്റിലേക്ക് മികച്ച ഒരു ഓപ്ഷൻ ആണ് ടു-വേ ചൈസ് സോഫ സെക്ഷണലുകൾ . കാലുകൾ മുകളിലേക്ക് ഉയർത്തി ഇരിക്കുന്നതിനോ വിശ്രമിക്കുന്നതിനോ അലസമായി ഇരിക്കുന്നതിനോ അങ്ങനെ എല്ലാത്തരം സീറ്റിംഗ് പൊസിഷനുകൾക്കും മികച്ചവയാണ് ഇവ.

ലോ ബാക്ക് സോഫകൾ


ഒരു വീട്ടിലെ മറ്റെല്ലാ സ്ഥലങ്ങളെയും പോലെ കാഴ്ചകൾ ബന്ധിപ്പിക്കുന്നതിനും സംഭാഷണങ്ങൾ ഒഴുകുന്നതിനും വളരെയധികം സഹായിക്കുന്നവയാണ് ഈ ലോ-ബാക്ക് സോഫകൾ. ന്യൂട്രൽ നിറത്തിലുള്ള ഫ്ലോറിംഗും പ്രകൃതിദത്ത വെളിച്ചവും ലോ ബാക്ക് സോഫകളും കില്ലർ കോമ്പിനേഷൻ തന്നെയാണ്

ചൂരലിൽ തീർത്ത ക്ലാസിക് സോഫകൾ


കാലാവസ്ഥയ്ക്ക് അനുയോജ്യമായതും പ്രകൃതിദത്തമായ ചൂരൽ കൊണ്ട് നിർമിച്ചതുമായ ഒരു സോഫ നിങ്ങളുടെ ലിവിങ് റൂമിനെ കാഴ്ചയുടെ മറ്റൊരു തലത്തിൽ എത്തിക്കാൻ കഴിവുള്ളവയാണ്. ഭാരക്കുറവ് ആയതിനാൽ എങ്ങോട്ട് വേണമെങ്കിലും ഈസിയായി നീക്കാനും കഴിയും ഈ സോഫകൾ.

എൽ-ആകൃതിയിലുള്ള സെക്ഷണൽ സോഫകൾ

മൃദുവായ വെൽവെറ്റിൽ അപ്‌ഹോൾസ്റ്റേർഡ് ചെയ്‌തിരിക്കുന്ന ഈ എൽ-ആകൃതിയിലുള്ള സെക്ഷണൽ സോഫ ലിവിംഗ് സ്പേസിനെ ഒരു സൂപ്പർ-കംഫർട്ടബിൾ ലോഞ്ചാക്കി മാറ്റാൻ കഴിവുള്ളവയാണ്.  കടുത്ത തവിട്ടുനിറത്തിലെ പാറ്റേണുകളുള്ള  വെൽവെറ്റും, അതിനോട് യോജിക്കുന്ന പിലോകളും, ഒരു ലിവിങ് റൂമിൽ ഒരുക്കുന്ന മനോഹാരിത അത്ഭുതകരമായ ഒരു കാഴ്ച അനുഭൂതി ഉളവാക്കുന്നു.

ഫ്യൂട്ടൺ സോഫകൾ

ബാക്ക് സപ്പോർട്ട്കളോ ആംറെസ്റ്റ്കളോ ഇല്ലാത്ത ഫ്യൂട്ടൺ സോഫകൾ ഫ്ലാറ്റ് പോലെയുള്ള ഇടങ്ങളിൽ വിശ്രമസ്ഥലം സജ്ജമാക്കുന്നതിന് മികച്ച ഒരു ഓപ്ഷൻ ആണ്

ലോസൺ ട്വിസ്റ്റ്


പാസ്റ്റൽ അപ്ഹോൾസ്റ്ററിയോടു കൂടിയ ഈ സെക്ഷണൽ ലോസൺ ഡിസൈൻ വ്യത്യസ്ത നിറങ്ങൾ ആഗ്രഹിക്കുന്നവർക്കുള്ള മനോഹരമായ ചോയ്സ് തന്നെയാണ്.  പേറ്റന്റ് ബോക്‌സി ലുക്കിലും ഇത്തരം സോഫകൾ നിർമ്മിക്കാറുണ്ട്. കൈകളും പിൻഭാഗവും തുല്യ ഉയരമുള്ള സാധാരണ കേസിന് പകരം കൈകൾ പുറകിലേക്ക്‌ താഴ്ന്നതാണണ് പുതിയ ട്രെൻഡ്.

part – 3