നിങ്ങളുടെ വീട് അലങ്കരിക്കാൻ ഏറ്റവും മികച്ച സോഫ ഡിസൈനുകൾ part – 3

part – 1

part – 2

ലിവിങ് റൂം ഒരുക്കുന്നതിനേക്കാൾ പ്രയാസമാണ് ലിവിങ് റൂമിലേക്കുള്ള സോഫാ സെറ്റുകൾ കണ്ടുപിടിക്കുന്നത്. പഴയ ക്ലാസിക് ലോസൺ സോഫകൾ മുതൽ മോഡേൺ സെക്ഷണലുകളോ, സുഖപ്രദമായ ലവ് സീറ്റുകൾ വരുന്ന സോഫകൾ വരെ എണ്ണമറ്റ ശൈലികൾ നിങ്ങളുടെ തലയിൽ ചുറ്റിക്കറങ്ങും നല്ല ഒരെണ്ണം തിരഞ്ഞെടുക്കാൻ ഇറങ്ങിയാൽ .

 അതുകൊണ്ടാണ് നിങ്ങളുടെ സ്വപ്നഗൃഹം ഒരുക്കുന്ന സോഫാ സെറ്റുകൾ തിരഞ്ഞെടുക്കുന്നത് എളുപ്പമാക്കാനായി ഏറ്റവും മികച്ച ഡിസൈനുകൾ ഞങ്ങൾ ഒരുമിച്ച് പരിചയപ്പെടുത്തുന്നത്. അവയിൽ പരമ്പരാഗത ശൈലിയിൽ മുതൽ ഏറ്റവും ആധുനികങ്ങൾ ആയവ വരെ ഉണ്ട്. തിരഞ്ഞെടുക്കൂ ഇതിൽനിന്ന് ഏറ്റവും മനോഹരവും നിങ്ങളുടെ വീടിന് യോജിച്ചതുമായ സോഫാ സെറ്റികൾ

മോഡുലാർ മോഡേൺ സോഫകൾ

ഇതുപോലുള്ള ആധുനിക മോഡുലാർ സോഫ ക്രമീകരണങ്ങൾ മൾട്ടിഫങ്ഷണൽ ഡെക്കറുകളായി അറിയപ്പെടുന്നവയാണ് . ഒരു നീണ്ട സോഫയായോ അല്ലെങ്കിൽ ചെറിയ ഇരിപ്പിടങ്ങൾക്കായി വേർതിരിച്ചോ ഉപയോഗിക്കാൻ കഴിയുന്നവയാണ് ഇത്തരം സോഫകൾ.

കേഡ് സോഫകൾ

ആധുനിക സ്റ്റെയിൻലെസ് സ്റ്റീലിൽ കാലുകളും, രൂപവും നിർമ്മിക്കുന്ന ഇത്തരം കേഡ് സോഫകൾ സീറ്റുകൾ വിശ്രമിക്കാനും, ഒഴിവ് നേരം ചെലവിടാനുമായി ഒരുക്കപെട്ടവയാണ്.  കണ്ടംബറി സ്റ്റൈലിൽ ഉള്ള വീടുകൾക്ക് ഇരട്ടി അഴക് പകരുന്നവയാണ് ഈ സോഫകൾ.

ക്യാമെൽബാക്ക് സോഫകൾ

കാമൽബാക്ക് സോഫയുടെ പിൻഭാഗത്തുള്ള ഉയരുന്ന ഭാഗം ഒട്ടകത്തിന്റെ കൂന് പോലെയാണ് കാണപ്പെടുന്നത് അതുകൊണ്ടാണ് ഇങ്ങനെ ഒരു പേര്. സ്വർണ്ണ നിറത്തിൽ കൊത്തിയെടുത്തപോലെയുള്ള ഡിസൈനിൽ ഒരുക്കിയ കാമൽബാക്ക് സോഫകൾ സ്വീകരണമുറിക്ക് ഒരു രാജകീയ ഫിനിഷ് നൽകുന്നവയാണ്.

സോഫ സെറ്റി


ഒരു സോഫയേക്കാൾ ഒതുക്കമുള്ളതാണ് സോഫ സെറ്റികൾ. ഈ ചിത്രത്തിലെ നീല സോഫ സെറ്റി ബെഡ്‌റൂമിലുള്ള ഇരിപ്പിടത്തിന്റെ സാധ്യതകളെ ഇരട്ടിയാക്കുന്നു. തടസ്സമില്ലാത്ത കാഴ്ചകൾ ഉറപ്പാക്കാനായി സോഫയുടെ പിൻഭാഗവും കിടക്കയുടെ ഉയരവവും ഒരേപോലെയാണ് ഒരുക്കിയിരിക്കുന്നത്.

ബ്രിഡ്ജ് വാട്ടർ കാഷ്വൽ സോഫകൾ

കാഴ്ചയിൽ വിചിത്രവും എന്നാൽ ആധുനികവുമായ ഈ ബ്രിഡ്ജ് വാട്ടർ കാഷ്വൽ സോഫകൾക്ക്‌ മറ്റ് സോഫകളെക്കാൾ താഴ്ന്ന കൈകളാണുള്ളത്. ആകർഷകമായ പർപ്പിൾ അപ്ഹോൾസ്റ്ററി ഉപയോഗിച്ച ഇത്തരം സോഫകൾ സ്വീകരണമുറിയിലെ കാഴ്ചകളെ അപഹരിക്കാൻ കഴിവുള്ളവയാണ്.

ആറ്റിക്കസ് സോഫ


ആറ്റിക്കസ് സോഫകൾ സുഖകരമായ വിശ്രമ സൗകര്യങ്ങൾ ഒരുക്കാനായി നിർമിക്കപ്പെട്ടവയാണ്. തൂവലുകൾ പോലെയുള്ള പിൻ തലയണകളും ആഴമേറിയതും മൃദുവായതുമായ ഇരിപ്പിടങ്ങളും ഈ സോഫയുടെ പ്രധാന പ്രത്യേകതകൾ തന്നെ.

ലവ് സീറ്റ്


നിങ്ങൾ രണ്ടുപേർ മാത്രമെ ഉള്ളു എങ്കിൽ ഈ ലവ് സീറ്റ് സോഫകൾ കൃത്യമായ ഒരു തെരഞ്ഞെടുപ്പ് തന്നെയാണ്.