പ്രീ ഫാബ് സ്റ്റീലും ഉപയോഗങ്ങളും.വീട് നിർമ്മാണ രംഗത്ത് വളരെ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി വന്നു കൊണ്ടിരിക്കുന്നത്.

നിർമ്മാണ സാമഗ്രികൾക്ക് ദിനംപ്രതി വില വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വീട് നിർമ്മാണം എങ്ങിനെ ചിലവ് ചുരുക്കി ചെയ്യാമെന്ന് ചിന്തിക്കുന്നവർക്ക് മുന്നിൽ വളരെ വലിയ ആശയങ്ങളാണ് പ്രീ ഫാബ് സ്റ്റീൽ മെറ്റീരിയലുകൾ തുറന്നിടുന്നത്.

മാത്രമല്ല വരും കാലം പ്രീ ഫാബ് ഹൗസുകളുടെ രീതിയിലേക്ക് മാറി തുടങ്ങും എന്നതിലേക്ക് വരെ കാര്യങ്ങൾ എത്തി തുടങ്ങിയിരിക്കുന്നു.

പുതിയതായി വീടുകൾ നിർമ്മിക്കാനും പഴയ വീടുകൾ പുതുക്കിപ്പണിയാനും പ്രീ ഫാബ് സ്റ്റീൽ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.

ഇത്തരം മെറ്റീരിയൽ ഉപയോഗിക്കുന്ന രീതി അതുകൊണ്ടുള്ള ഗുണങ്ങൾ എന്നിവയെല്ലാം മനസിലാക്കാം.

പ്രീ ഫാബ് സ്റ്റീലും ഉപയോഗങ്ങളും. ഇവയെല്ലാമാണ്.

പഴയ കാലത്ത് നിർമ്മിച്ചിരുന്ന ഓടിട്ട വീടുകളിലെ ചിതൽ ശല്യം, ചോർച്ച എന്നിവയ്ക്ക് എല്ലാമുള്ള ഒരു പരിഹാരമായി ഫ്രീ ഫാബ് സ്റ്റീൽ ഉപയോഗപ്പെടുത്താൻ സാധിക്കും.

മാത്രമല്ല ഇരുനില വീട് നിർമ്മിക്കാനായി ഉദ്ദേശിക്കാതെ പിന്നീട് മുകളിലേക്ക് പണിതെടുക്കാൻ ആഗ്രഹിക്കുന്ന സന്ദർഭങ്ങളിലും ഇത്തരം മെറ്റീരിയലുകൾ വലിയ ഒരു അനുഗ്രഹം തന്നെയാണ്.

വീടിന്റെ അടിത്തറയ്ക്ക് ആവശ്യത്തിന് ബലമില്ലാത്ത സാഹചര്യങ്ങളിലും കനം കുറഞ്ഞ പ്രീ ഫാബ് സ്റ്റീൽ ഉപയോഗപ്പെടുത്തുന്നത് വഴി ആഗ്രഹിക്കുന്ന രീതിയിലേക്ക് വീടിനെ മാറ്റിയെടുക്കാൻ സാധിക്കും.

പ്രീ ഫാബ് ചെയ്തെടുത്ത ഗാൽവനൈസ്ഡ് സ്റ്റീൽ സ്ട്രക്ചർ എന്നാണ് ഇത്തരം നിർമ്മാണ രീതികൾ അറിയപ്പെടുന്നത്.

പൂർണ്ണമായും പ്രീ ഫാബ് മെറ്റീരിയൽ മാത്രം ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന വീടുകളും നമ്മുടെ നാട്ടിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.

ആവശ്യാനുസരണം പൊളിച്ചു മാറ്റാനും വ്യത്യസ്ത ഷേയ്പ്പുകളിലേക്ക് മാറ്റിയെടുക്കാനും സാധിക്കും എന്നതാണ് ഇത്തരം മെറ്റീരിയലുകളുടെ മറ്റൊരു പ്രത്യേകത.

വീട് നിർമ്മാണത്തിനായി പ്രീ ഫാബ് സ്റ്റീൽ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ വീടിന്റെ മാതൃക അനുസരിച്ച് ഒട്ടുമിക്ക ഭാഗങ്ങളും ഫാക്ടറിയിൽ തന്നെ നിർമ്മിക്കുകയും പിന്നീട് ചെറിയ ചില വർക്കുകൾ മാത്രം ഫിറ്റ് ചെയ്ത ശേഷം നൽകുകയുമാണ് ചെയ്യുന്നത്.

വളരെ കുറഞ്ഞ സമയത്തിൽ ചിലവ് ചുരുക്കി വീടുപണിയാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷൻ ആണ് പ്രീ ഫാബ് സ്ട്രക്ചർ.

നിർമ്മാണ രീതി

ഒരു നില മാത്രം പണിത വീടുകൾക്ക് മുകളിലേക്ക് പണിതെടുക്കാൻ ആഗ്രഹിക്കുന്ന സമയത്ത് കട്ടയും, സിമന്റും ഉപയോഗിച്ച് കോൺക്രീറ്റിംഗ് ചെയ്തെടുക്കുന്നതിനേക്കാൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാക്കാൻ പ്രീ ഫാബ് മെറ്റീരിയലുകൾ സഹായിക്കുന്നു.

കോൾഡ് ഫോം സ്റ്റീൽ ഫ്രെയിമുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.പ്രത്യേക തരം ഗാൽവനൈസ്ഡ് സ്റ്റീൽ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇത്തരം കെട്ടിടങ്ങൾക്ക് കാഠിന്യവും ബലവും കുറയുന്നുമില്ല.

മറ്റു നിർമ്മാണ രീതികളെ അപേക്ഷിച്ച് മെറ്റീരിയലുകളുടെ ചിലവ്, ലേബർ കോസ്റ്റ് എന്നിവ ഇവയ്ക്ക് കുറവായിരിക്കും.

കാഴ്ചയിൽ കോൺക്രീറ്റിൽ പണിത കെട്ടിടത്തിൽ നിന്നും വലിയ വ്യത്യാസങ്ങളൊന്നും ഇവയ്ക്കില്ല.

മാത്രമല്ല കോൺക്രീറ്റിൽ നിർമ്മിക്കുന്ന വീടുകൾക്ക് നൽകുന്ന എല്ലാവിധ സൗകര്യങ്ങളും ഇത്തരം വീടുകളിൽ നൽകുകയും ചെയ്യാം.

കോൺക്രീറ്റിൽ തീർത്ത കെട്ടിടങ്ങളുടെ മുകൾഭാഗം പ്രീ ഫാബ് മെറ്റീരിയൽ ഉപയോഗിച്ചാണ് ചെയ്യുന്നത് എങ്കിൽ നിലവിൽ ഉള്ള കെട്ടിടത്തിന്റെ ഈടും ഉറപ്പും പരിശോധിച്ചാണ് മുകളിലേക്കുള്ള നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നത്.

തുടക്കത്തിൽ തന്നെ ഒരു സ്ട്രക്ച്ചറൽ പ്ലാൻ തയ്യാറാക്കി ജനാലകൻ, ഡോറുകൾ, വയറിങ്ങിന് ആവശ്യമായ പോയിന്റുകൾ എന്നിവ എവിടെയെല്ലാം വരുമെന്ന് പ്രത്യേകം രേഖപ്പെടുത്തി കൃത്യമായ അളവുകളിൽ സ്ട്രക്ചർ നിർമ്മിച്ച് നൽകുകയാണ് ചെയ്യുന്നത്.

ഒരു ഔട്ടർ പ്ലാറ്റ്ഫോം തയ്യാറാക്കി നൽകുകയും, പിന്നീട് ആവശ്യമുള്ള സ്റ്റീൽ റോഡുകൾ നൽകി സ്ക്രൂ ചെയ്ത് ഫിക്സ് ചെയ്ത് നൽകുന്ന രീതിയുമാണ് ഉപയോഗപ്പെടുത്തുന്നത്.

ഭിത്തി നിർമ്മാണത്തിനായി സിമന്റ് ബോർഡുകളാണ് ഉപയോഗപ്പെടുത്തുന്നത്.

റെഡിമെയ്ഡ് ബോർഡുകൾ ഉപയോഗപ്പെടുത്തുന്നത് കൊണ്ട് തന്നെ പിന്നീട് പുട്ടി,പെയിന്റ് എന്നിവയ്ക്ക് വേണ്ടി പണം കളയേണ്ട ആവശ്യം വരുന്നില്ല.

ഫുൾ ഫിനിഷിങ്ങോടു കൂടിയ പ്രീ ഫാബ് സ്റ്റീൽ ഉപയോഗിച്ച് വീട് നിർമ്മാണം നടത്താൻ ഒരു സ്ക്വയർ ഫീറ്റിന് ഏകദേശം 1600 രൂപ മുതൽ 1800 രൂപ വരെ മാത്രമാണ് ചിലവ് വരുന്നുള്ളൂ.

ചിലവ് ചുരുക്കി കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രീ ഫാബ് സ്റ്റീൽ മെറ്റീരിയൽ ഉപയോഗപ്പെടുത്താവുന്നതാണ്.

മാത്രമല്ല ഇവ ആവശ്യമുള്ള സമയത്ത് പൊളിച്ചു മാറ്റുകയും ഇഷ്ടമുള്ള ആകൃതിയിലേക്ക് മാറ്റിയെടുക്കുകയും ചെയ്യാം.

പ്രീ ഫാബ് സ്റ്റീലും ഉപയോഗങ്ങളും, വീട് നിർമ്മാണത്തിൽ വളരെയധികം ഗുണം ചെയ്യുന്ന കാര്യങ്ങളാണ്.