
വീട് നിർമ്മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാങ്ങളിൽ ഒന്നാണ് ഫൗണ്ടേഷൻ നിർമ്മാണം. വീട് നിർമ്മാണത്തിലെ ആദ്യത്തെ ഘട്ടം കൂടിയാണ് ആണ് ഇത്.
ഇന്ന് പലതര ഫൗണ്ടേഷനുകളും ഫൗണ്ടേഷൻ മെറ്റീരിയലുകളും നാം ഉപയോഗിക്കുന്നുണ്ട്. ഒരു വീടിനെ സംബന്ധിച്ച് അത്യധികം പ്രധാനമാണ് അതിൻറെ ഫൗണ്ടേഷൻ എന്നുള്ളത്. അത് മുകളിലേക്ക് നാമെത്ര കെട്ടിപ്പടുക്കുന്നുവോ അതെല്ലാം നിലകൊള്ളേണ്ടത് ഈ ഫൗണ്ടേഷനിലാണ്. ഫൗണ്ടേഷനിൽ ഉള്ള ചെറിയ അപര്യാപ്തത പോലും പിന്നീട് ചുവരിലും മുകളിലേക്കുള്ള ഓരോ സ്ട്രകച്ചറിലും വിള്ളലിനും ബാലക്ഷയത്തിനും കാരണമാകുന്നു.

വീട് വെക്കാൻ ഉദേശിക്കുന്ന സ്ഥലത്തെയും, അവിടുത്തെ ഭൂപ്രകൃതിയെയും മണ്ണിൻറെ ഘടനയെയും തുടങ്ങി പല കാര്യങ്ങളെ ആസ്പദമാക്കിയാണ് ഏത് തരം ആണ് ഫൗണ്ടേഷൻ ആണെന്നും ഏതൊക്കെ മെറ്റീരിയൽസ് ഉപയോഗിക്കണം എന്നും നാം നിശ്ചയിക്കുന്നത്. അതുപോലെ തന്നെ ഇതിൽ പ്രധാനമാണ് നമ്മൾ പ്ലാൻ ചെയ്യുന്ന വീടിൻറെ നിലകളും, മറ്റ് കാര്യങ്ങളും.
ഇവിടെ ഒരു ശരാശരി രണ്ടു നില വീടിന് ഏറ്റവും ഉചിതം ഏത് തരം ഫൗണ്ടേഷൻ ആയിരിക്കും എന്നാണ് ചർച്ച ചെയ്യുന്നത്. അതിൽ പ്രധാനമായി വരുന്ന ഓപ്ഷൻസ് എന്നു പറയുന്നത് RR മേസണ്റി കൊണ്ടുള്ള ഫൗണ്ടേഷൻ ആണോ അല്ലെങ്കിൽ കോളം ഫുട്ടിങ് ആണോ എന്നുള്ളത്.

RR masonry-യോ column footing-ഓ??
വീടുവയ്ക്കാൻ പോകുന്ന പ്ലോട്ടിനെ ബേസ് ചെയ്തായിരിക്കും ആർ ആർ മേസിനറി ആണോ കോളം ഫുട്ടിംഗ് ആണോ വേണ്ടത് എന്ന് തീരുമാനിക്കപ്പെടുന്നത്.
മൂന്ന് അടി താഴ്ച വരെ നല്ല മണ്ണ് ആണെങ്കിൽ ഒരു G+1 ബിൽഡിങ്ങിന് (രണ്ട് നില ബിൽഡിങ്ങിന്) ആർ ആർ മേസിനറി മതിയാകും.
എന്നാൽ ചതുപ്പ് നിറഞ്ഞ, അല്ലെങ്കിൽ ലോഡ് ബെയറിങ് കപ്പാസിറ്റി കുറഞ്ഞ മണ്ണുള്ള സ്ഥലമാണെങ്കിൽ കാര്യങ്ങൾ മാറും. ഇങ്ങനെയുള്ള അവസരത്തിൽ നാം കോളം ഫുട്ടിങ് തന്നെ ചെയ്യേണ്ടിവരും.
സൈറ്റിലെ സോയിൽ ടെസ്റ്റ് നടത്തി ബിൽഡിംഗ്ൻറെ ടോട്ടൽ ഫ്ളോറും, വെയിറ്റും കാൽക്കുലേറ്റ് ചെയ്തിട്ടു വേണം കോളം ഫുട്ടിംഗ് പ്ലാൻ ചെയ്യാൻ.

മറ്റ് സവിശേഷതകൾ
ആർ ആർ മേസിനറി വർക്കിന് എക്സ്പേർട്ട് ആയിട്ടുള്ള ലേബേഴ്സ് ആവശ്യമാണ്. അല്ലാത്തപക്ഷം കേടുപാടുകൾ വരുകയും പിന്നീട് വിള്ളലുകൾ ഉണ്ടാവാനുള്ള സാധ്യത ഉണ്ടാവുകയും ചെയ്യുന്നു.
ഭൂമിക്ക് ഉണ്ടാവുന്ന ചെറിയ ചെറിയ അനക്കങ്ങളും മറ്റും താങ്ങാൻ എപ്പോഴും കൂടുതൽ കെൽപ് കോൺക്രീറ്റ് കോളം ഫുട്ടിംഗിനാണ്.
ഏത് തരത്തിലുള്ള മണ്ണാണെങ്കിലും സോയിൽ ടെസ്റ്റ് നടത്തി ആ സൈറ്റിലെ മണ്ണിന്റെ ലോഡ് ബെയറിങ് കപ്പാസിറ്റി മനസ്സിലാക്കി, എത്ര നിലയുടെ ബിൽഡിങ് വേണമെങ്കിലും കോൺക്രീറ്റ് കോളം ഫുട്ടിംഗ് ലൂടെ നമുക്ക് ചെയ്തെടുക്കാനാകും.
ബലം വച്ച് നോക്കുമ്പോഴും കോൺക്രീറ്റ് കോളം ഫുട്ടിംഗ് ബിൽഡിങ് തന്നെയാണ് ആർ ആർ മേസിനറി ഫൗണ്ടേഷൻ ഉള്ള ബിൽഡിംഗ്സിനേക്കാൾ ഉറപ്പുള്ളത്.