
ഇന്ന് വീട് എന്ന് പറയുന്നത് നമ്മൾ ഓരോരുത്തരുടെയും ക്രിയേറ്റിവിറ്റിയുടെ ഒരു എക്സ്പ്രഷൻ കൂടിയാണ് കാണുന്നത്. പുതിയതായി വരുന്ന ഓരോ ട്രെൻഡുകളും ഡെക്കോറുകളും ഐഡികളും നമ്മുടെ വീടുകളിൽ
പരീക്ഷിക്കാൻ നമുക്ക് എല്ലാവർക്കും അതിയായ താല്പര്യവുമുണ്ട്.
അതോടൊപ്പം തന്നെയാണ് ഓരോ ദിവസവും മാർക്കറ്റിൽ പുതിയതായി വരുന്ന വിദേശ നിർമ്മിതവും സ്വദേശ നിർമ്മിതവുമായ അനവധി നിരവധി അലങ്കാര വസ്തുക്കൾ.
എന്നാൽ ഇതോടൊപ്പം തന്നെ വളർന്നു വരുന്ന ഒരു ആശങ്കയോ, ആശയമോ ആണ് പ്രകൃതിയോട് ഇണങ്ങിയുള്ള വീട് നിർമാണവും പരിപാലനവും നടത്തുക എന്നത്. ഇന്ന് പ്രകൃതി ദിനം പ്രതി ക്ഷയിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. അതിനാൽ തന്നെ ഈ ആശയങ്ങൾ ഏറെ പ്രസക്തവും ആകുന്നു.

പ്രകൃതി സൗഹാർദ്ദം ഒരുവശത്ത് നിൽക്കുമ്പോൾ തന്നെ ആഡംബരവും സൗകര്യങ്ങളും ഏറെ ഇഷ്ടപ്പെടുന്നവരുമാണ് നമ്മൾ. ആഡംബരത്തിന് ഒരു മറുവാക്ക് എന്ന് ഇന്നും മലയാളികൾ പറയുന്നത് വീട്ടിൽ തന്നെ ഒരു സ്വിമ്മിംഗ് പൂൾ ഉണ്ടാവുക എന്നതാണ്.
ഈ ഈ രണ്ട് വിഷയങ്ങളുമായി ബന്ധപ്പെട്ട ചില ചർച്ചകളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗ്രീൻ ബിൽഡിംഗ് എന്ന കൺസെപ്റ്റ് എന്താണ്? പ്രയോജനങ്ങൾ?

പ്രകൃതിയോടിണങ്ങിയ പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച്, വേസ്റ്റേജ് മാക്സിമം കുറച്ചു കൊണ്ട് നിർമ്മിക്കുന്ന നിർമ്മിതിയാണ് ഗ്രീൻ ബിൽഡിംഗ് എന്ന കൺസെപ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രാദേശികമായി കിട്ടുന്ന വസ്തുക്കൾ ഉപയോഗിചായിരിക്കും ഇതിന്റെ നിർമ്മാണം.
വെള്ളത്തിൻറെ ഉപയോഗം പരമാവധി നിയന്ത്രിച്ചും, പുനരുപയോഗിച്ചുമായിരിക്കും എന്നത് മറ്റൊരു പ്രത്യേകത.
മാക്സിമം വെളിച്ചവും വായുവും അകത്ത് കടക്കത്തക്കവണ്ണം ആയിരിക്കും ഇടങ്ങൾ ഡിസൈൻ ചെയ്യുക.

സൗരോർജ്ജത്തെ പരമാവധി ഉപയോഗപ്പെടുത്തി വൈദ്യുതി ചെലവ് കുറക്കുക എന്നത് മറ്റൊരു വശം.
പഴയ മര ഉരുപ്പടികളിൽ നിന്ന് നല്ലത് നോക്കി പുതിയ ഉരുപ്പടികൾ ഉണ്ടാക്കിയെടുക്കണം.
വേസ്റ്റേജ് മാക്സിമം കുറച്ച് പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ കോസ്റ്റ് എഫക്റ്റീവ് ആയിരിക്കും ഇതിൻറെ നിർമ്മിതി.
ഇങ്ങനെയുള്ള നിർമ്മിതി കാരണം ഉണ്ടാകുന്ന ഗുണങ്ങൾ ഇനി എടുത്തു പറയേണ്ടതില്ലല്ലോ.
വൈദ്യുതി ലാഭം, മരങ്ങളുടെ സംരക്ഷണം, non-renewable ഊർജ്ജ സ്രോതസ്സുകളോടുള്ള ആശ്രയം കുറയ്ക്കൽ, അങ്ങനെ അനവധി ആണ് ഇതിൻറെ പ്രയോജനങ്ങൾ. നമ്മുടെ പോക്കറ്റിനും പ്രകൃതിക്കും ഒരുപോലെ സൗഹാർദ്ദം.

രണ്ടുനില വീടിനുമുകളിൽ സിമ്മിംഗ് പൂൾ പണിയുന്നത് എത്ര സുരക്ഷിതമാണ്? സാധ്യമാണോ?
ഇത് സാധ്യമാണ് എന്നതാണ് ഉത്തരം.
എന്നാൽ വീട് നിർമ്മാണം ചിന്തിക്കുന്ന ഘട്ടത്തിൽ തന്നെ ഇങ്ങനെ ഒരു സിമ്മിംഗ് പൂളിന് ഉള്ള ഒരുക്കങ്ങൾ നടത്തി വേണം എല്ലാം പ്ലാനിംഗും നടത്താൻ
ഫൗണ്ടേഷൻ ഡിസൈൻ, കൊടുക്കുന്ന വിവിധ കോളങ്ങൾ, ബീമുകൾ, എല്ലാം ഈ ആവശ്യവുമായി ചേർന്നുനിൽക്കുന്ന രീതിയിൽ ആയിരിക്കണം എന്ന് ഉറപ്പുവരുത്തുക.
സ്വിംമിങ് പൂൾ നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന് കീഴിൽ ഒരു framed structure (കോളങ്ങളും ബീമുകളും ഉപയോഗിച്ച്) കൊടുക്കുന്നത് നല്ലതായിരിക്കും.
അതുപോലെ പോലെ പൂളിന് അടിയിൽ നിന്ന് ചോർച്ച ഒഴിവാക്കാനുള്ള മാർഗങ്ങളും സ്വീകരിക്കണം.