വീട്ടിലെ ബാത്റൂമും പതിയിരിക്കുന്ന അപകടങ്ങളും.

വീട്ടിലെ ബാത്റൂമും പതിയിരിക്കുന്ന അപകടങ്ങളും.മിക്ക വീടുകളിലും അപകടങ്ങൾ കൂടുതലായും സംഭവിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഒന്ന് ബാത്റൂമുകൾ തന്നെയാണ്.

പ്രത്യേകിച്ച് പ്രായമായവരും കുട്ടികളും ഉള്ള വീടുകളിൽ ബാത്റൂമുകൾക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.

നനഞ്ഞു കിടക്കുന്ന പ്രതലത്തിൽ വെള്ളത്തുള്ളികൾ കാണാതെ വഴുതി വീഴുകയും പരിക്ക് പറ്റുകയും ചെയ്യുന്നത് കൂടുതലായി കേൾക്കുന്ന കാര്യമാണ്.

എന്നിരുന്നാലും ആവശ്യമായ ശ്രദ്ധ ബാത്റൂമുകൾ നിർമ്മിക്കുമ്പോൾ നൽകുന്നുണ്ടോ എന്നത് ചിന്തിക്കേണ്ട കാര്യം തന്നെയാണ്.

ബാത്റൂം നിർമ്മാണത്തിന്റെ കാര്യത്തിലും ഉപയോഗത്തിന്റെ കാര്യത്തിലും ശ്രദ്ധ നൽകിയില്ലെങ്കിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെ പറ്റി ഒന്ന് വിലയിരുത്താം.

വീട്ടിലെ ബാത്റൂമുകളും പതിയിരിക്കുന്ന അപകടങ്ങളും അറിഞ്ഞിരിക്കാം.

കാഴ്ചയിൽ ഭംഗി തോന്നുന്ന മിനുസമുള്ള ടൈലുകൾ ബാത്റൂമുകളിലേക്ക് തിരഞ്ഞെടുക്കുകയേ വേണ്ട. അതിന് പകരമായി നല്ല ഗ്രിപ്പ് ലഭിക്കുന്ന രീതിയിലുള്ള മെറ്റീരിയലുകൾ നോക്കി വേണം ഫ്ളോറിങ്ങിനായി തിരഞ്ഞെടുക്കാൻ.

നിലത്ത് വെള്ളത്തിന്റെ അംശം ഉണ്ടെങ്കിൽ അത് തിരിച്ചറിയാൻ സാധിക്കുകയും വേണം. ബാത്റൂമിന്റെ ഡ്രൈ ഏരിയ വെറ്റ് ഏരിയ എന്നിവ തമ്മിൽ വേർതിരിച്ച് നൽകുകയാണെങ്കിൽ ഒരു പരിധിവരെ വലിയ അപകടങ്ങളിൽ നിന്നും രക്ഷ നേടാൻ സാധിക്കും.

പ്രായമായവർ ഉള്ള വീടുകളിൽ അവരുപയോഗിക്കുന്ന ബാത്റൂമിൽ ആവശ്യത്തിന് വെളിച്ചവും പിടിക്കാൻ ആവശ്യമായ ഹാൻഡ് റെയിലുകളും ഫിറ്റ് ചെയ്ത് നൽകാൻ ശ്രദ്ധിക്കുക.

കുളിക്കുമ്പോഴും ക്ലോസറ്റിൽ നിന്ന് പിടിച്ച് എഴുന്നേൽക്കുന്ന സമയത്തും സപ്പോർട്ട് നൽകാൻ ഇത്തരം ഹാൻഡ് റെയിലുകൾക്ക് സാധിക്കും.

അതോടൊപ്പം തന്നെ ആന്റി സ്കിഡ് ടൈപ്പ് റബ്ബർ മാറ്റുകൾ ബാത്റൂമിൽ നിന്നും ഇറങ്ങുന്ന ഭാഗത്ത് ഇട്ടു നൽകാനായി ശ്രദ്ധിക്കുക.

വെള്ളത്തിൽ ചവിട്ടി സ്ലിപ് ആയി പെട്ടെന്ന് തെന്നി വീഴാതിരിക്കാൻ നല്ല ഗ്രിപ്പുള്ള ചപ്പലുകൾ യൂസ് ചെയ്യാവുന്നതാണ്.

അത്യാവശ്യം നല്ല ഹൈറ്റ് ഉള്ള രീതിയിൽ സജ്ജീകരിച്ചു നൽകുന്ന ടോയ്ലറ്റുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ പ്രായമായവരും കുട്ടികളും ഉള്ള വീടുകളിൽ കുനിഞ്ഞിരിക്കേണ്ട അവസ്ഥ വരില്ല.

ക്ലോസറ്റുകളിൽ തന്നെ പ്രായമായവരെ ഉദ്ദേശിച്ച് രണ്ട് ഭാഗത്തും പിടിച്ച് ഇരിക്കാവുന്ന രീതിയിലുള്ളവയും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

ശ്രദ്ധ നൽകാം ഈ കാര്യങ്ങളിൽ

ബാത്റൂമുകളിലേക്ക് പോകാനുള്ള വഴിയിൽ എപ്പോഴും നല്ല രീതിയിൽ പ്രകാശ ലഭ്യത ഉണ്ട് എന്ന കാര്യം ഉറപ്പു വരുത്തുക. ഒരു കാരണവശാലും ബാത്റൂമിൽ വെള്ളം കെട്ടി നിൽക്കാനായി അനുവദിക്കരുത്.

ഇത് വീഴ്ച മാത്രമല്ല ഉണ്ടാക്കുക ഭാവിയിൽ വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ലീക്കേജ് പ്രശ്നങ്ങളും ഉണ്ടാക്കും. പ്രായമായവർ ഉള്ള വീടുകളിൽ ബാത്റൂം ഡോറുകൾക്ക് കൂടുതൽ ഉയരത്തിൽ ടവർ ബോൾട്ട് ഘടിപ്പിച്ച് നൽകാതിരിക്കാൻ ശ്രദ്ധിക്കുക.

ഇത് അവർക്ക് പെട്ടെന്ന് തുറക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാക്കും.

പുറത്തു നിന്നും തുറക്കാവുന്ന രീതിയിലുള്ള ഡോറുകൾ ഫിറ്റ് ചെയ്തു നൽകുന്നതാണ് ബാത്റൂമുകൾക്ക് നല്ലത്. അങ്ങനെ ചെയ്യുന്നത് വഴി വീഴ്ചയോ മറ്റോ ഉണ്ടായാലും ആളുകൾക്ക് പുറത്തു നിന്നും അകത്തേക്ക് കയറാൻ സാധിക്കും.

ബാത്ത് ടബിൽ ഒരു കാരണവശാലും ആവശ്യമില്ലാത്ത സമയങ്ങളിൽ വെള്ളം കെട്ടി നിർത്താതിരിക്കാൻ ശ്രദ്ധിക്കുക. ചെറിയ കുട്ടികളുള്ള വീടുകളിൽ ഇത് അപകടം സൃഷ്ടിക്കും.

ബാത്റൂമുകളിൽ ഉപയോഗിക്കാൻ ചെരിപ്പുകൾ മാത്രമല്ല ആന്റി സ്‌കിഡ് ടൈപ്പ് സോക്സുകളും ലഭ്യമാണ്. പ്രായമായവരുള്ള വീടുകളിൽ ബാത്റൂമിലേക്ക് പ്രവേശിക്കുന്ന ഇടം അധികം താഴ്ച നൽകുന്ന രീതിയിൽ നൽകാതിരിക്കാൻ ശ്രദ്ധിക്കുക.

വീട്ടിലെ ബാത്റൂമും പതിയിരിക്കുന്ന അപകടങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തന്നെയാണ്.