hamburger
Sarath Chandran

Sarath Chandran

Home Owner | Thiruvananthapuram, Kerala

തട്ട് അടിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പറയാമോ? .
likes
1
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

തട്ട് അടിയ്ക്കുമ്പോൾ Plan , Section details , elevation drawing ഒക്കെ അനുസരിച്ച് വേണ്ടതായ കാര്യങ്ങൾ ശ്രദ്ധിയ്ക്കണം , തട്ട് ലവൽ ചെക്ക് ചെയ്യണം , ബലമുള്ള പലകയാണോ / പ്ലൈവുഡ് ആണോ എന്നത് ശ്രദ്ധിയ്ക്കണം , വെള്ളം തങ്ങിനിൽക്കാതെ ഒഴുകിപ്പോകാൻ വേണ്ട slope ശ്രദ്ധിയ്ക്കണം. നിർദ്ദിഷ്ട കോൺക്രീറ്റിന് അനുസരിച്ചുള്ള ബോർഡർ (vertical ) പലക ഉണ്ടോ എന്ന് ചെക്ക് ചെയ്യുക. തട്ടിനെ താങ്ങി നിർത്തുന്ന props, 60 cm അകലത്തിൽ സ്ക്വയർ ആയി നൽകിയിട്ടുണ്ടോ , ഉറച്ച പ്രതലത്തിലാണോ , മതിയായ ബലം ( തട്ടിനെയും കോൺക്രീറ്റ് ഭാരത്തെയും താങ്ങാൻ മതിയായ ) ഉള്ളതാണോ എന്ന് പരിശോധിക്കണം .തട്ടിലെ പലക / പ്ലൈവുഡ് / തകിടിന് ഇടയിൽ ഗ്യാപ് ( വിടവ് ) ഇല്ല എന്ന് ഉറപ്പാക്കണം . Sunken slab ന് വേണ്ടി ( ഉണ്ടെങ്കിൽ ) 20-25 cm തട്ട് താഴ്ത്തി അടിയ്ക്കണം , ഓപ്പൺ ബാൽക്കണി , ടെറസ്സ് എന്നിവ അല്പം താഴ്ത്തി കൊടുക്കണം .ബീം കൊടുക്കുന്ന നടു ഭാഗം അല്പം ഉയർത്തി തട്ട് കൊടുക്കണം . തട്ട് എല്ലാ രീതിയിലും ബലമുള്ളതായിരിയ്ക്കണം . Drain pipe ( Down spout ,scupper ) വരുന്ന ഭാഗം കൃത്യതയോടെ തട്ടിൽ ക്രമീകരിച്ച് / സ്ലീവ് കൊടുത്ത് ചെയ്യണം . ഇലക്ട്രിക്കൽ drawing അനുസരിച്ചുള്ള rigid pvc conduits , junction box ഒക്കെ ഉണ്ടോ എന്ന് electrical എഞ്ചിനീയർ ചെക്ക് ചെയ്ത് ഉറപ്പാക്കണം .

Manoj Manoj
Manoj Manoj

Building Supplies | Thiruvananthapuram

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ആദ്യം തട്ട് എല്ലാം ലെവൽ ആണോ എന്ന് ചെക്ക് ചെയ്യുക. മുകളിലത്തെ നിലയിൽ bath room ഉണ്ടെങ്കിൽ അത്രയും ഭാഗം 6 - 8 ഇഞ്ച് താഴ്ത്തി അടിച്ചിട്ടുണ്ടോ എന്ന് നോക്കുക. open terrace & balcony area 5cm താഴ്ത്തി അടിക്കുക. normal beam വരുന്നുണ്ടെങ്കിൽ അതിനുള്ള Portion നും ഉൾകൊള്ളിച്ചിട്ടുണ്ടോ എന്നുകൂടി നോക്കുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store