hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

Paint ചെയ്തിട്ട് ഒരു കൊല്ലമേ ആയുള്ളൂ.. ചില ഭാഗം പൊളിഞ്ഞു പോകുന്നു.. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ?
likes
6
comments
8

Comments


Vahab Vahabudheen
Vahab Vahabudheen

Painting Works | Malappuram

വാട്ടർ proofing ചെയ്ത് rediyakam

സണ്ണി വെള്ളല്ലൂർ
സണ്ണി വെള്ളല്ലൂർ

Painting Works | Thiruvananthapuram

പല കാരണങ്ങൾ ഉണ്ട്. ലോക്കൽ പ്രൈമർ, നനവ്, ഉപ്പ് രസമുള്ള മണൽ, ക്രിത്രിമം കാട്ടിയ പി സാൻ്റ് എം സാൻ്റ് എന്നിവയുടെ ഉപയോഗം തുടങ്ങിയവയാണ്..

shajahan shan
shajahan shan

Interior Designer | Malappuram

ഈർപ്പം, പെയിന്റ്ന്റെ ക്വാളിറ്റി, പൂട്ടിയുടെ ക്വാളിറ്റി, വർക്ക്‌ന്റെ ക്വാളിറ്റി ഇങ്ങനെ പലതും കാരണമാവം

ഇസ്മായിയിൽ പെരുമണ്ണൂർ
ഇസ്മായിയിൽ പെരുമണ്ണൂർ

Painting Works | Palakkad

Peter thomas സർ , ഈർപ്പം തന്നെയാണ് ഇതിന് കാരണക്കാരൻ ഈ ഈർപ്പം വരുന്നത് പല കാരണങ്ങൾ കൊണ്ടാണ് 1 ഉള്ളിലൂടെ പോകുന്ന പൈപ്പുകൾക്ക് പൊട്ടലുണ്ടാക്കുകയോ ലീക്ക് സംഭവിക്കുമ്പോ ആണ് 2 ബാത്ത് റൂമുകളിലേയോ കിച്ചൻ ഭാഗത്തോ ഉപയേഗിച്ചിട്ടുള്ള ടൈലുകളുടെ ഇടയിലൂടെ വെള്ളം ഉള്ളിലേക്ക് ഇറങ്ങുന്നുണ്ടാക്കാം 3 പുറം ചുമരിൽ ഈർപ്പം നിലനിൽക്കാൻ കാരങ്ങളായ പൂപ്പൽ , മണ്ണ് അടിഞ്ഞു നിൽക്കൽ , നിൽക്കാതെയുള്ള വെള്ളം ഒലിക്കൽ 4 പെയ്ന്റ് ജോലി ചെയ്യുന്നതിന് കൃത്യമായ അറിവില്ലാത്ത ചൈയ്ത വർക്ക് ഉണ്ടാവൽ ഇതിൽ ഒന്നാമത്തെ കാരണം കൊണ്ടായാൽ പൊട്ടൽ ഉണ്ടായ പൈപ്പ് എവിടെയാണണ് കണ്ടുപിടിച്ചതിന് ശേഷം കൃത്യമായി നല്ല മെന്റീരിയലുകൾ ഉപയോഗിച്ച് പെയ്ന്റ് ചെയ്യുക രണ്ടാം കാരണം കൊണ്ടാണങ്കിൽ അപ്പോക്സി പോലുള്ള ടൈൽ ഗ്യാപ് ഫില്ലർ ഉപയോഗിച്ച് അടച്ച് പെയ്ന്റ് ചെയ്യുക ( ഒരു 60% ഇതാവും കാരണം ) മൂന്നാമതാണങ്കിൽ കൃത്യമായ രീതിയിൽ പരിഹാരശേഷം പെയ്ന്റ് ചെയ്യാം നാലാമതാണങ്കിൽ നിങ്ങളുടെ ചിന്തകളും രീതിയും താൽകാലികമായി മാറ്റി ചിന്തിച്ചു തുടങ്ങാം

v shade  painting and maintenance
v shade painting and maintenance

Painting Works | Kottayam

wallil uppuresamundayirikkam

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരുപാട് കാര്യങ്ങൾ ഉണ്ട് , work കണ്ടാലേ പറയാൻ കഴിയൂ

premraj  r
premraj r

Contractor | Ernakulam

ഭിത്തിയിൽ താഴെ ഉള്ള ഭാഗം ആണ് പോകുന്നത് എങ്കിൽ ക്യാപ്പിലറി റൈസ് ( മണ്ണിനു അടിയിൽ ഉള്ള ഈർപ്പം മുകളിലേക്കു കയറുന്നു )ആണ് കാരണം, ബാത്രൂം ഭിത്തിയിൽ ആണ് എങ്കിൽ ബാത്‌റൂമിൽ നിന്നും വരുന്ന ഈർപ്പം ആണ് കാരണം , നല്ല രീതിയിൽ ഉള്ള ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് അല്ല പ്ലാസ്റ്ററിങ് നടത്തിയതെങ്കിൽ ഇങ്ങനെ കാണാറുണ്ട്

Vahab Vahabudheen
Vahab Vahabudheen

Painting Works | Malappuram

ഈർപത്തിന്റെ പ്രോബ്ലം ആണ്

More like this

സുഹൃത്തുക്കളെ, ഞാൻ എനിക്ക് മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി കിട്ടിയ സ്ഥലത്ത് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. ചിത്രത്തിൽ കാണുന്ന രണ്ട് സ്ഥലങ്ങളിൽ(1,2) ഒന്നിലാണ് ഉദ്ദേശിക്കുന്നത്. മറ്റേ സ്ഥലത്ത് ജേഷ്ഠനു വീട് വെയ്ക്കാൻ ഉള്ളതാണ്. ഞങ്ങൾ 4 മക്കൾ ആണ്, ബാക്കിയുള്ള സ്ഥലം ( 3 ) പിന്നീട് വീതം വെക്കാം എന്നാണ് പിതാവ് പറയുന്നത്. വീട് വെയ്ക്കാനുള്ള സ്ഥലം ഇപ്പോൾ ആധാരം ചെയ്തിട്ട് ബാക്കി വീതം കിട്ടുന്നത് പിന്നീട് ചെയ്യുന്നതാണോ,  സ്ഥലം മൊത്തം അളന്നു തിരിച്ച് ഓരോരുത്തർക്കും അവരവരുടെ വീതം മുഴുവൻ ഇപ്പോൾ ചെയ്യുന്നതാണോ നല്ലത്?
രണ്ട് ആധാരം ആവുമ്പോൾ ചിലവ് കൂടുതൽ ആവുമോ?

ഇഷ്ടദാനത്തിന്റെ നടപടിക്രമങ്ങൾ എങ്ങനെയൊക്കെയാണ്? (ആധാരചിലവ്)

ഞാൻ ഏകദേശം ഒരു 2000sq താഴെയുള്ള ഇരുനിലകളായുള്ള വീട് ആണ് ഉദ്ദേശിക്കുന്നത്. വീടിന് ചിലവാക്കുന്ന പണം ഡെഡ്മണിയായത് കൊണ്ട് മുകളിലെ ഭാഗം വാടകയ്ക്ക് കൊടുക്കാൻ പാകത്തിന് പണിയാൻ ഒരു ആലോചനയുണ്ട്.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... 🤗🤗

Thanks in advance 😍🥰
സുഹൃത്തുക്കളെ, ഞാൻ എനിക്ക് മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി കിട്ടിയ സ്ഥലത്ത് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. ചിത്രത്തിൽ കാണുന്ന രണ്ട് സ്ഥലങ്ങളിൽ(1,2) ഒന്നിലാണ് ഉദ്ദേശിക്കുന്നത്. മറ്റേ സ്ഥലത്ത് ജേഷ്ഠനു വീട് വെയ്ക്കാൻ ഉള്ളതാണ്. ഞങ്ങൾ 4 മക്കൾ ആണ്, ബാക്കിയുള്ള സ്ഥലം ( 3 ) പിന്നീട് വീതം വെക്കാം എന്നാണ് പിതാവ് പറയുന്നത്. വീട് വെയ്ക്കാനുള്ള സ്ഥലം ഇപ്പോൾ ആധാരം ചെയ്തിട്ട് ബാക്കി വീതം കിട്ടുന്നത് പിന്നീട് ചെയ്യുന്നതാണോ, സ്ഥലം മൊത്തം അളന്നു തിരിച്ച് ഓരോരുത്തർക്കും അവരവരുടെ വീതം മുഴുവൻ ഇപ്പോൾ ചെയ്യുന്നതാണോ നല്ലത്? രണ്ട് ആധാരം ആവുമ്പോൾ ചിലവ് കൂടുതൽ ആവുമോ? ഇഷ്ടദാനത്തിന്റെ നടപടിക്രമങ്ങൾ എങ്ങനെയൊക്കെയാണ്? (ആധാരചിലവ്) ഞാൻ ഏകദേശം ഒരു 2000sq താഴെയുള്ള ഇരുനിലകളായുള്ള വീട് ആണ് ഉദ്ദേശിക്കുന്നത്. വീടിന് ചിലവാക്കുന്ന പണം ഡെഡ്മണിയായത് കൊണ്ട് മുകളിലെ ഭാഗം വാടകയ്ക്ക് കൊടുക്കാൻ പാകത്തിന് പണിയാൻ ഒരു ആലോചനയുണ്ട്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... 🤗🤗 Thanks in advance 😍🥰
നൂതന ഗൃഹങ്ങളിൽ ഇന്ന് ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകമാണ്  modular kitchen. 

ഇവ പല shape കളിൽ കണ്ടുവരുന്നു. 

Straightline kitchen
Parallel kitchen
L shaped kitchen
U shaped kitchen
Island kitchen
G shaped kitchen 

എന്നിങ്ങനെ വിവിധ രീതിയിൽ design ചെയ്തു വരുന്നു.  ഇതിൽ  parallel kitchen നെ കുറിച്ചു ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു. 

എന്താണ് parallel kitchen? 

Space തീരെ കുറഞ്ഞ kitchen റൂമുകളിൽ പ്രധാനമായും apartment കളിൽ ഒക്കെ rectangle shaped കിച്ചൻ റൂംസ്  കണ്ടു വരുന്നുണ്ട്. ഇപ്രകാരം ഉള്ള സ്ഥലത്തു  2സൈഡ് കളായി  opposit area യിൽ parallel ആയി cabinet ചെയ്യുന്നു.  

ഒരു സ്ഥലത്തു  cooking സോൺ ഉം മറു വശത്തു preperation zone ആയും  ഉപയോഗിക്കാം. 

Parallel kitchen കളിൽ സെന്ററിൽ നല്ല movement facility ഉണ്ടാവാറുണ്ട്.  ഇത് സ്ഥല പരിമിതി ഇല്ലാതാക്കുന്നു. 

ഈ design ലൂടെ മികവുറ്റ storage planning ഉണ്ടാവുന്നു, മാത്രമല്ല മറ്റുള്ള കിച്ചനുകളെക്കാളും easy access കൂടി കിട്ടുന്നു. 

മറ്റുള്ള കിച്ചനുകളിൽ corner space utilization ഒരു problem ആയി വരാറുണ്ട്.  Corner solution accessories ഒക്കെ ഇന്ന് easily available ആണെങ്കിലും, ഇവയൊക്കെ ഒരു പരിധി വരെ മാത്രമേ corner space utility ആകുന്നുള്ളൂ... എന്നാൽ parallel കിച്ചനുകളിൽ ഈ പ്രശ്നം ഉണ്ടാവുന്നില്ല. 

കഴിയുന്നതും  cooking space ഉം വാഷിംഗ്‌ space ഉം ഒരു counter top ൽ തന്നെ  കൊടുക്കാൻ കഴിഞ്ഞാൽ കുറെ കൂടി cooking easy ആകും.  ഇങ്ങനെ കൊടുക്കണമെങ്കിൽകിച്ചൻ അത്യാവശ്യം  lengthy ആയിരിക്കണം. 

പിന്നേ ഇപ്രകാരമുള്ള കിച്ചണിൽ കുറെ കൂടി നാച്ചുറൽ light passage കൂടുതൽ ഉള്ളതായി കാണപ്പെടുന്നു.
നൂതന ഗൃഹങ്ങളിൽ ഇന്ന് ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകമാണ് modular kitchen. ഇവ പല shape കളിൽ കണ്ടുവരുന്നു. Straightline kitchen Parallel kitchen L shaped kitchen U shaped kitchen Island kitchen G shaped kitchen എന്നിങ്ങനെ വിവിധ രീതിയിൽ design ചെയ്തു വരുന്നു. ഇതിൽ parallel kitchen നെ കുറിച്ചു ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു. എന്താണ് parallel kitchen? Space തീരെ കുറഞ്ഞ kitchen റൂമുകളിൽ പ്രധാനമായും apartment കളിൽ ഒക്കെ rectangle shaped കിച്ചൻ റൂംസ് കണ്ടു വരുന്നുണ്ട്. ഇപ്രകാരം ഉള്ള സ്ഥലത്തു 2സൈഡ് കളായി opposit area യിൽ parallel ആയി cabinet ചെയ്യുന്നു. ഒരു സ്ഥലത്തു cooking സോൺ ഉം മറു വശത്തു preperation zone ആയും ഉപയോഗിക്കാം. Parallel kitchen കളിൽ സെന്ററിൽ നല്ല movement facility ഉണ്ടാവാറുണ്ട്. ഇത് സ്ഥല പരിമിതി ഇല്ലാതാക്കുന്നു. ഈ design ലൂടെ മികവുറ്റ storage planning ഉണ്ടാവുന്നു, മാത്രമല്ല മറ്റുള്ള കിച്ചനുകളെക്കാളും easy access കൂടി കിട്ടുന്നു. മറ്റുള്ള കിച്ചനുകളിൽ corner space utilization ഒരു problem ആയി വരാറുണ്ട്. Corner solution accessories ഒക്കെ ഇന്ന് easily available ആണെങ്കിലും, ഇവയൊക്കെ ഒരു പരിധി വരെ മാത്രമേ corner space utility ആകുന്നുള്ളൂ... എന്നാൽ parallel കിച്ചനുകളിൽ ഈ പ്രശ്നം ഉണ്ടാവുന്നില്ല. കഴിയുന്നതും cooking space ഉം വാഷിംഗ്‌ space ഉം ഒരു counter top ൽ തന്നെ കൊടുക്കാൻ കഴിഞ്ഞാൽ കുറെ കൂടി cooking easy ആകും. ഇങ്ങനെ കൊടുക്കണമെങ്കിൽകിച്ചൻ അത്യാവശ്യം lengthy ആയിരിക്കണം. പിന്നേ ഇപ്രകാരമുള്ള കിച്ചണിൽ കുറെ കൂടി നാച്ചുറൽ light passage കൂടുതൽ ഉള്ളതായി കാണപ്പെടുന്നു.
നിങ്ങൾക്ക് വേണ്ടി ആണ്.. പോസ്റ്റ്‌ ആണ് repost ചെയ്യുന്നത്... പോസ്റ് കാണുന്നവർ ഒരു ഡോട്ട് എങ്കിലും കമന്റ്‌ ആയി ഇട്ടാൽ കൂടുതൽ ആളുകളിലേക്ക് എത്തും 🙏

#ceilingplastering

സീലിംഗ് തേക്കണോ വേണ്ടയോ എന്നതാണ് വിഷയം !

വിഷയത്തിലേക്ക് കടക്കണമെങ്കിൽ ആദ്യം Plastering എന്താണെന്ന് അറിയണം അത് മൊത്തം എഴുതിയാൽ വളരെ നീണ്ടു പോകുമെന്നതിനാൽ കൗതുകം കൂടുതൽ ഉള്ളവർ IS Code 1661 (1972-Reaffirmed 2001) and IS 2402-1963 വായിക്കുക.

ആദ്യം കേൾക്കുന്ന പൊതുവായ ഉത്തരം ഉറപ്പ് കൂടും എന്നാണ് സത്യത്തിൽ Roof ടlab ന് താഴെ നമ്മൾ കാണിക്കുന്ന ഈ പുശല് കൊണ്ട് പ്രത്യേകിച്ച് load bearing capacity സ്ളാബിന് കൂടില്ല ,കാരണം എടുക്കേണ്ട ലോഡിന് വേണ്ടി design ചെയ്ത കോൺക്രീറ്റിനാണ് നമ്മൾ വെള്ളം കോരിയത് എന്നോർക്കണം.

അടുത്ത ഉത്തരം കൂര ചോരില്ല എന്നുള്ളതാണ്! അതും തെറ്റാണ് ! ചോരുന്ന കോൺക്രീറ്റാണ് ചെയ്ത് വച്ചിരിക്കുന്നത് എങ്കിൽ ,തേച്ചാൽ ഇന്ന് തലയിൽ വീഴണ്ട വെള്ളം രണ്ടു ദിവസം കഴിഞ്ഞ തേപ്പിനുപയോഗിച്ച മണലിന്റെ രുചിയോട് കൂടി തലയിൽ വീഴും എന്നുള്ള വ്യത്യാസമേയുള്ളു.

ശരിക്കും പിന്നെന്തിനാണ് തേക്കുന്നത് എന്ന് ചോദിച്ചാൽ , നമ്മുടെ കോൺക്രീറ്റ് കഴിഞ്ഞ് തട്ടെടുക്കുമ്പോൾ അതൊരിക്കലും കാണാൻ സുഖമുള്ള രീതിയിൽ മിനുസമുള്ളതാവില്ല എന്നതും അത് പരിഹരിക്കാൻ ലെവലിങ്ങിന് വേണ്ടി ചെയ്യുന്ന ശ്രമമേറിയ പണിയാണ് തട്ട് തേക്കുക എന്നുള്ളതാണ്! ഒരു കരണ്ടി ചാന്തെടുത്ത് ഒന്നെറിഞ്ഞ് പിടിപ്പിച്ചു നോക്കിയാൽ ബുദ്ധിമുട്ട് മനസിലാകും, ഞാനെറിഞ്ഞ് നോക്കി പരാജയപ്പെട്ടതാണ് 😎

ഇനിയിത് വേണോ വേണ്ടയോ എന്നുള്ളത് താഴെ പറയുന്നതിനെ ആശയിച്ചിരിക്കും....

Budget ആവശ്യത്തിനുള്ളവർ     =  Plaster + Putty+Paint
Budget ലേശം tight ആണേൽ     = Plaster + Paint
Budget മുണ്ട് മുറുക്കിയുടുത്തവർ= ഉരച്ച് ലെവലാക്കിയതിന് മേലെ Paint
കാശില്ലാത്തവർ                                 =  എങ്ങനെ വാർത്തോ അങ്ങനെ
കാശ് എല്ലിന്റിടയിൽ കയറിയവർ = Plaster + Putty+Paint+false Ceiling

മറ്റൊരു കൂട്ടർ ഉണ്ട് വ്യത്യസ്തമായ ഒരു കാഴ്ച ഭംഗിക്ക് വേണ്ടി level ചെയ്ത ഉപരിതലം പോളിഷ് ചെയ്ത് കോൺക്രീറ്റിനെ അതിന്റെ കളറിൽ തന്നെ ഗ്ലാമറാക്കി നിർത്തുന്നവർ, ഇതിൽ യാതൊരു തെറ്റുമില്ല ! ചില സ്ഥലങ്ങളിൽ ഇതുണ്ടാക്കുന്ന ഒരു Rough & Tough , pattern break എനിക്കിഷ്ടപെട്ടിട്ടുമുണ്ട്.ഞാൻ മുൻപ് ജോലി ചെയ്ത ഓഫീസിൽ തേപ്പ് എന്ന സംഗതിയേ ഇല്ലായിരുന്നു, എവിടെ നോക്കിയാലും ഉപരിതലം കോൺക്രീറ്റ് തന്നെ ( ചില ഫോട്ടോസ് കൊടുത്തിട്ടുണ്ട്) അതിനാൽ തന്നെ ഇത് വർഷങ്ങൾക്ക് മുൻപേ ചിര പരിചിതമായ സംഗതിയാണ് താനും.

ഇതിന്റെ ഒരു പ്രശ്നം ,നമ്മുടെ വീട്ടിലെത്തുന്നവർ ആഹാ ഇതെന്താ ഇങ്ങനെ ഒരു unfinished look ?തേച്ച് കളർ പൂശാൻ മേലായിരുന്നോ എന്ന് ചോദിക്കുമ്പോൾ ,നമ്മൾ ഖണ്ഡശുദ്ധി വരുത്തി പണ്ട് നിങ്ങൾ കണ്ട ഇന്ത്യ അല്ല ഇപ്പോഴത്തെ കേരളം ! ഇതിന്റെ ഭംഗി മനസിലാക്കാൻ ആസ്തെറ്റിക്ക് സെൻസ് വേണം സെൻസിബിലിറ്റി വേണം... എന്ന് ഘോരം ഘോരം പ്രസംഗിക്കേണ്ടി വരും ജാഗ്രതൈ 😎(മമ്മൂട്ടി മനസിലേക്ക് വരാത്തവർ close up ൽ ഒന്നൂടെ വായിക്കാൻ അപേക്ഷ, start action 🙌 😅😅😅)

ശീലങ്ങള്‍ പെട്ടെന്നു മാറുകയില്ല എന്നതാണ് വാസ്തവം ! ഭൂതകാലത്ത് ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി വര്‍ത്തമാനകാലത്തും ആവര്‍ത്തിക്കും. അതിനു സാംഗത്യമില്ലെന്നു മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമേ അതില്‍ അന്തര്‍ഭവിക്കുന്ന ബുദ്ധിരാഹിത്യം അയാള്‍ ഗ്രഹിക്കുകയുള്ളു. അതു ഗ്രഹിക്കുന്ന വേളയില്‍ ചിലപ്പോള്‍ വല്ലാത്ത ‘ഷോക്ക്’ ഉണ്ടാകും. ആ ഷോക്കിന്റെ തുടർ ചലനമാണ് Ramu Balakrishnan  ന്റെ പോസ്റ്റിന്റെ താഴെയുള്ള പല കമന്റുകളിലും നമ്മൾ കണ്ടത്.

അപ്പോ വേണോ വേണ്ടയോ എന്നത് നിങ്ങൾക്ക് വിടുന്നു, ഇനി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം,

1. തട്ടെടുത്ത കോൺക്രീറ്റ് ഉപരിതലം നല്ലത് പോലെ ഉരച്ച് ,പൊടിഞ്ഞ് വരാൻ സാധ്യതയുള്ളതെല്ലാം കളഞ്ഞ് പരു പരുത്തതാക്കുക.

2. തേക്കുന്നതിന് മുൻപ് ഉപരിതലം നല്ലത് പോലെ നനയ്ക്കണം.

3. Slow setting ആയ PPC cement ഉപയോഗിക്കുക (cement നെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/879874672888698/ )

4. നല്ല മണൽ ഉപയോഗിക്കുക (മണലിനെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/898102411065924/ )

5. ചാന്തിന്റെ മിശ്രിതം cement: Sand 1:4 ഉപയോഗിക്കുക.

6. 12നന ഘനത്തിൽ കൂടാതെ ചെയ്യാൻ നോക്കുക, കോൺക്കീറ്റിന്റെ ഫിനിഷ് അനുസരിച്ച് ഘനം എത്ര കുറയ്ക്കാൻ പറ്റുമോ അത്രയും കുറയ്ക്കുന്നത് നല്ലത് തന്നെ കൂടുതൽ വേണമെങ്കിൽ ഒരുമിച്ചു ചെയ്യാതെ ലയറുകൾ ആയി വീണ്ടും ചെയ്യുന്നതാവും നല്ലത്.

7. ഏഴു ദിവസമെങ്കിലും നനയ്ക്കുക, ഹോസിട്ട് കുത്തി ഒഴിയ്ക്കാതെ തളിച്ചു കൊടുക്കുക.

8. പ്ലാസ്റ്ററിങ് കഴിഞ്ഞു രണ്ട് coat white സിമന്റ്‌ അടിക്കുന്നത് നല്ലതാണ്.

പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ് civil engineering 😊 പ്രധാനപ്പെട്ട തരം പ്ളാസ്റ്റർ ഏതെല്ലാം എന്ന് പറഞ്ഞ് നിർത്തിയേക്കാം, 

# സിമന്റ്‌ plaster.  
# Lime plaster. 
# Mud plaster.  
# Gypsum plaster.  

നീണ്ട കുറിപ്പുകൾക്ക് വായനക്കാൻ കുറവാണെന്നറിയാം, ആവശ്യക്കാരുണ്ടെങ്കിൽ തേപ്പ് വിശേഷവുമായി വീണ്ടും കാണം
നിങ്ങൾക്ക് വേണ്ടി ആണ്.. പോസ്റ്റ്‌ ആണ് repost ചെയ്യുന്നത്... പോസ്റ് കാണുന്നവർ ഒരു ഡോട്ട് എങ്കിലും കമന്റ്‌ ആയി ഇട്ടാൽ കൂടുതൽ ആളുകളിലേക്ക് എത്തും 🙏 #ceilingplastering സീലിംഗ് തേക്കണോ വേണ്ടയോ എന്നതാണ് വിഷയം ! വിഷയത്തിലേക്ക് കടക്കണമെങ്കിൽ ആദ്യം Plastering എന്താണെന്ന് അറിയണം അത് മൊത്തം എഴുതിയാൽ വളരെ നീണ്ടു പോകുമെന്നതിനാൽ കൗതുകം കൂടുതൽ ഉള്ളവർ IS Code 1661 (1972-Reaffirmed 2001) and IS 2402-1963 വായിക്കുക. ആദ്യം കേൾക്കുന്ന പൊതുവായ ഉത്തരം ഉറപ്പ് കൂടും എന്നാണ് സത്യത്തിൽ Roof ടlab ന് താഴെ നമ്മൾ കാണിക്കുന്ന ഈ പുശല് കൊണ്ട് പ്രത്യേകിച്ച് load bearing capacity സ്ളാബിന് കൂടില്ല ,കാരണം എടുക്കേണ്ട ലോഡിന് വേണ്ടി design ചെയ്ത കോൺക്രീറ്റിനാണ് നമ്മൾ വെള്ളം കോരിയത് എന്നോർക്കണം. അടുത്ത ഉത്തരം കൂര ചോരില്ല എന്നുള്ളതാണ്! അതും തെറ്റാണ് ! ചോരുന്ന കോൺക്രീറ്റാണ് ചെയ്ത് വച്ചിരിക്കുന്നത് എങ്കിൽ ,തേച്ചാൽ ഇന്ന് തലയിൽ വീഴണ്ട വെള്ളം രണ്ടു ദിവസം കഴിഞ്ഞ തേപ്പിനുപയോഗിച്ച മണലിന്റെ രുചിയോട് കൂടി തലയിൽ വീഴും എന്നുള്ള വ്യത്യാസമേയുള്ളു. ശരിക്കും പിന്നെന്തിനാണ് തേക്കുന്നത് എന്ന് ചോദിച്ചാൽ , നമ്മുടെ കോൺക്രീറ്റ് കഴിഞ്ഞ് തട്ടെടുക്കുമ്പോൾ അതൊരിക്കലും കാണാൻ സുഖമുള്ള രീതിയിൽ മിനുസമുള്ളതാവില്ല എന്നതും അത് പരിഹരിക്കാൻ ലെവലിങ്ങിന് വേണ്ടി ചെയ്യുന്ന ശ്രമമേറിയ പണിയാണ് തട്ട് തേക്കുക എന്നുള്ളതാണ്! ഒരു കരണ്ടി ചാന്തെടുത്ത് ഒന്നെറിഞ്ഞ് പിടിപ്പിച്ചു നോക്കിയാൽ ബുദ്ധിമുട്ട് മനസിലാകും, ഞാനെറിഞ്ഞ് നോക്കി പരാജയപ്പെട്ടതാണ് 😎 ഇനിയിത് വേണോ വേണ്ടയോ എന്നുള്ളത് താഴെ പറയുന്നതിനെ ആശയിച്ചിരിക്കും.... Budget ആവശ്യത്തിനുള്ളവർ = Plaster + Putty+Paint Budget ലേശം tight ആണേൽ = Plaster + Paint Budget മുണ്ട് മുറുക്കിയുടുത്തവർ= ഉരച്ച് ലെവലാക്കിയതിന് മേലെ Paint കാശില്ലാത്തവർ = എങ്ങനെ വാർത്തോ അങ്ങനെ കാശ് എല്ലിന്റിടയിൽ കയറിയവർ = Plaster + Putty+Paint+false Ceiling മറ്റൊരു കൂട്ടർ ഉണ്ട് വ്യത്യസ്തമായ ഒരു കാഴ്ച ഭംഗിക്ക് വേണ്ടി level ചെയ്ത ഉപരിതലം പോളിഷ് ചെയ്ത് കോൺക്രീറ്റിനെ അതിന്റെ കളറിൽ തന്നെ ഗ്ലാമറാക്കി നിർത്തുന്നവർ, ഇതിൽ യാതൊരു തെറ്റുമില്ല ! ചില സ്ഥലങ്ങളിൽ ഇതുണ്ടാക്കുന്ന ഒരു Rough & Tough , pattern break എനിക്കിഷ്ടപെട്ടിട്ടുമുണ്ട്.ഞാൻ മുൻപ് ജോലി ചെയ്ത ഓഫീസിൽ തേപ്പ് എന്ന സംഗതിയേ ഇല്ലായിരുന്നു, എവിടെ നോക്കിയാലും ഉപരിതലം കോൺക്രീറ്റ് തന്നെ ( ചില ഫോട്ടോസ് കൊടുത്തിട്ടുണ്ട്) അതിനാൽ തന്നെ ഇത് വർഷങ്ങൾക്ക് മുൻപേ ചിര പരിചിതമായ സംഗതിയാണ് താനും. ഇതിന്റെ ഒരു പ്രശ്നം ,നമ്മുടെ വീട്ടിലെത്തുന്നവർ ആഹാ ഇതെന്താ ഇങ്ങനെ ഒരു unfinished look ?തേച്ച് കളർ പൂശാൻ മേലായിരുന്നോ എന്ന് ചോദിക്കുമ്പോൾ ,നമ്മൾ ഖണ്ഡശുദ്ധി വരുത്തി പണ്ട് നിങ്ങൾ കണ്ട ഇന്ത്യ അല്ല ഇപ്പോഴത്തെ കേരളം ! ഇതിന്റെ ഭംഗി മനസിലാക്കാൻ ആസ്തെറ്റിക്ക് സെൻസ് വേണം സെൻസിബിലിറ്റി വേണം... എന്ന് ഘോരം ഘോരം പ്രസംഗിക്കേണ്ടി വരും ജാഗ്രതൈ 😎(മമ്മൂട്ടി മനസിലേക്ക് വരാത്തവർ close up ൽ ഒന്നൂടെ വായിക്കാൻ അപേക്ഷ, start action 🙌 😅😅😅) ശീലങ്ങള്‍ പെട്ടെന്നു മാറുകയില്ല എന്നതാണ് വാസ്തവം ! ഭൂതകാലത്ത് ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി വര്‍ത്തമാനകാലത്തും ആവര്‍ത്തിക്കും. അതിനു സാംഗത്യമില്ലെന്നു മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമേ അതില്‍ അന്തര്‍ഭവിക്കുന്ന ബുദ്ധിരാഹിത്യം അയാള്‍ ഗ്രഹിക്കുകയുള്ളു. അതു ഗ്രഹിക്കുന്ന വേളയില്‍ ചിലപ്പോള്‍ വല്ലാത്ത ‘ഷോക്ക്’ ഉണ്ടാകും. ആ ഷോക്കിന്റെ തുടർ ചലനമാണ് Ramu Balakrishnan ന്റെ പോസ്റ്റിന്റെ താഴെയുള്ള പല കമന്റുകളിലും നമ്മൾ കണ്ടത്. അപ്പോ വേണോ വേണ്ടയോ എന്നത് നിങ്ങൾക്ക് വിടുന്നു, ഇനി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം, 1. തട്ടെടുത്ത കോൺക്രീറ്റ് ഉപരിതലം നല്ലത് പോലെ ഉരച്ച് ,പൊടിഞ്ഞ് വരാൻ സാധ്യതയുള്ളതെല്ലാം കളഞ്ഞ് പരു പരുത്തതാക്കുക. 2. തേക്കുന്നതിന് മുൻപ് ഉപരിതലം നല്ലത് പോലെ നനയ്ക്കണം. 3. Slow setting ആയ PPC cement ഉപയോഗിക്കുക (cement നെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/879874672888698/ ) 4. നല്ല മണൽ ഉപയോഗിക്കുക (മണലിനെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/898102411065924/ ) 5. ചാന്തിന്റെ മിശ്രിതം cement: Sand 1:4 ഉപയോഗിക്കുക. 6. 12നന ഘനത്തിൽ കൂടാതെ ചെയ്യാൻ നോക്കുക, കോൺക്കീറ്റിന്റെ ഫിനിഷ് അനുസരിച്ച് ഘനം എത്ര കുറയ്ക്കാൻ പറ്റുമോ അത്രയും കുറയ്ക്കുന്നത് നല്ലത് തന്നെ കൂടുതൽ വേണമെങ്കിൽ ഒരുമിച്ചു ചെയ്യാതെ ലയറുകൾ ആയി വീണ്ടും ചെയ്യുന്നതാവും നല്ലത്. 7. ഏഴു ദിവസമെങ്കിലും നനയ്ക്കുക, ഹോസിട്ട് കുത്തി ഒഴിയ്ക്കാതെ തളിച്ചു കൊടുക്കുക. 8. പ്ലാസ്റ്ററിങ് കഴിഞ്ഞു രണ്ട് coat white സിമന്റ്‌ അടിക്കുന്നത് നല്ലതാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ് civil engineering 😊 പ്രധാനപ്പെട്ട തരം പ്ളാസ്റ്റർ ഏതെല്ലാം എന്ന് പറഞ്ഞ് നിർത്തിയേക്കാം, # സിമന്റ്‌ plaster. # Lime plaster. # Mud plaster. # Gypsum plaster. നീണ്ട കുറിപ്പുകൾക്ക് വായനക്കാൻ കുറവാണെന്നറിയാം, ആവശ്യക്കാരുണ്ടെങ്കിൽ തേപ്പ് വിശേഷവുമായി വീണ്ടും കാണം
മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയുടെ ഒരു ഭാഗം തന്നെയാണ് ഇന്നത്തെ നൂതന ഗൃഹ നിർമാണം.  പണ്ടത്തെ പ്ലാനുകൾക്ക് മാറ്റം വരുത്തി കൂടുതൽ open space നു importance കൊടുത്താണ് ഇന്ന് ഓരോ വീട്ടുകളും ഡിസൈൻ ചെയ്തു വരുന്നത്.   

ഈ മാറ്റങ്ങൾക്ക് അനുസരിച്ചു നമ്മുടെ kitchen എന്ന സങ്കൽപ്പങ്ങൾക്കും മാറ്റം വന്നിട്ടുണ്ട്.  പണ്ടത്തെ പോലെ RCC SLAB cast ചെയ്തു ഇടുന്നതിന് പകരം kitchen area free ആയി ഇടുന്നതാണ് കണ്ടുവരുന്നത്‌.  ക്യാബിനറ്റ് കൾ install ചെയ്തു direct ആയി കാബിനു മുകളിൽ ഗ്രാനൈറ്റ് lay ചെയ്യുകയാണ് ഇന്നത്തെ രീതി. ചുരുക്കം ഇടങ്ങളിൽ ഇപ്പോഴും RCC slab use ചെയ്യുന്നുമുണ്ട്. 

ഒരു kitchen plan ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
Layout 

ആദ്യമായി വേണ്ടത് ഒരു പ്രോപ്പർ layout തയ്യാറാക്കുക എന്നതാണ്.  ഇതിൽ ഓരോ സ്പേസും കൃത്യമായി position ചെയ്യേണ്ടതുണ്ട്.  കുക്കിംഗ്‌ area, സിങ്ക് area, fridge position,  ഓവൻ മറ്റ് അപ്ലയൻസസുകളുടെ സ്ഥാനം ഇവയെല്ലാം കൃത്യമായി മാർക്ക് ചെയ്തു പ്ലാൻ ചെയ്തു വയ്ക്കേണ്ടതാണ്. 

Storage 

മറ്റൊരു പ്രധാന ഘടകമാണ് സ്റ്റോറേജ്. ഇതും ഡിസൈൻടെ തന്നെ മറ്റൊരു പ്രധാന ഭാഗമാണ്. കിച്ചനിൽ സാധാരണയായി ഒരുപാട് utensil കളും മറ്റ് ഡെയിലി യൂസ്ഫുൾ ആയിട്ടുള്ള വെസ്സൽസും ഒക്കെ ക്രമീകരിക്കേണ്ടത് ആയിട്ടുണ്ട്.    പ്ലേറ്റ് റാക്ക് യു ടെൻസിൽ റാക്ക്,  കോർണർ സൊല്യൂഷൻസ്, എന്നിങ്ങനെ നിരവധി കിച്ചൻ ആക്സസറീസ് ഇന്ന് ലഭ്യമാണ്.  നമ്മുടെ ആവശ്യത്തിന് അനുസരിച്ച് ഇവയെ ഡ്രോയേഴ്സ് ആയി ക്രമീകരിച്ച് ഉപയോഗിക്കാവുന്നതാണ്. 

Ventilation 

കുക്കിംഗ് ഏരിയ ആയതുകൊണ്ട് തന്നെ നല്ല എയർ പാസ്സേജും വെളിച്ചവും കിച്ചണിൽ ആവശ്യമാണ്.  കൂടുതൽ വെന്റിലേഷൻ കിട്ടുന്നത് വഴി കിച്ചണിലെ നിന്ന് സഫോക്കേഷൻ ഇല്ലാതെ കുക്ക് ചെയ്യുവാനായി സാധിക്കുന്നു.  ഇന്നത്തെ മറ്റൊരു ട്രെൻഡ് ആണ് ഓപ്പൺ കിച്ചണുകൾ എന്ന്.  ഇങ്ങനെയുള്ള കിച്ചണുകളിൽ കൂടുതലായും വായു സഞ്ചാരവും പ്രകാശവും ലഭിക്കുന്നതാണ്.   ഇതിനെ രണ്ടു രീതിയിൽ ആളുകൾ സംസാരിക്കുന്നുണ്ട്.  ഓപ്പൺ കിച്ചൻ ആണെങ്കിൽ പ്രൈവസി പോകും,  എപ്പോഴും കിച്ചൻ വൃത്തിയായി ഇടേണ്ടിവരും എന്നൊക്കെ.  നമ്മുടെ കിച്ചണുകൾ നമ്മൾ എങ്ങനെ സൂക്ഷിക്കുന്നു അതിന്റെ ലൈഫ് അത്രത്തോളം നിലനിൽക്കും.
മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയുടെ ഒരു ഭാഗം തന്നെയാണ് ഇന്നത്തെ നൂതന ഗൃഹ നിർമാണം.  പണ്ടത്തെ പ്ലാനുകൾക്ക് മാറ്റം വരുത്തി കൂടുതൽ open space നു importance കൊടുത്താണ് ഇന്ന് ഓരോ വീട്ടുകളും ഡിസൈൻ ചെയ്തു വരുന്നത്.   ഈ മാറ്റങ്ങൾക്ക് അനുസരിച്ചു നമ്മുടെ kitchen എന്ന സങ്കൽപ്പങ്ങൾക്കും മാറ്റം വന്നിട്ടുണ്ട്.  പണ്ടത്തെ പോലെ RCC SLAB cast ചെയ്തു ഇടുന്നതിന് പകരം kitchen area free ആയി ഇടുന്നതാണ് കണ്ടുവരുന്നത്‌.  ക്യാബിനറ്റ് കൾ install ചെയ്തു direct ആയി കാബിനു മുകളിൽ ഗ്രാനൈറ്റ് lay ചെയ്യുകയാണ് ഇന്നത്തെ രീതി. ചുരുക്കം ഇടങ്ങളിൽ ഇപ്പോഴും RCC slab use ചെയ്യുന്നുമുണ്ട്. ഒരു kitchen plan ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു. Layout ആദ്യമായി വേണ്ടത് ഒരു പ്രോപ്പർ layout തയ്യാറാക്കുക എന്നതാണ്.  ഇതിൽ ഓരോ സ്പേസും കൃത്യമായി position ചെയ്യേണ്ടതുണ്ട്.  കുക്കിംഗ്‌ area, സിങ്ക് area, fridge position,  ഓവൻ മറ്റ് അപ്ലയൻസസുകളുടെ സ്ഥാനം ഇവയെല്ലാം കൃത്യമായി മാർക്ക് ചെയ്തു പ്ലാൻ ചെയ്തു വയ്ക്കേണ്ടതാണ്. Storage മറ്റൊരു പ്രധാന ഘടകമാണ് സ്റ്റോറേജ്. ഇതും ഡിസൈൻടെ തന്നെ മറ്റൊരു പ്രധാന ഭാഗമാണ്. കിച്ചനിൽ സാധാരണയായി ഒരുപാട് utensil കളും മറ്റ് ഡെയിലി യൂസ്ഫുൾ ആയിട്ടുള്ള വെസ്സൽസും ഒക്കെ ക്രമീകരിക്കേണ്ടത് ആയിട്ടുണ്ട്.    പ്ലേറ്റ് റാക്ക് യു ടെൻസിൽ റാക്ക്,  കോർണർ സൊല്യൂഷൻസ്, എന്നിങ്ങനെ നിരവധി കിച്ചൻ ആക്സസറീസ് ഇന്ന് ലഭ്യമാണ്.  നമ്മുടെ ആവശ്യത്തിന് അനുസരിച്ച് ഇവയെ ഡ്രോയേഴ്സ് ആയി ക്രമീകരിച്ച് ഉപയോഗിക്കാവുന്നതാണ്. Ventilation കുക്കിംഗ് ഏരിയ ആയതുകൊണ്ട് തന്നെ നല്ല എയർ പാസ്സേജും വെളിച്ചവും കിച്ചണിൽ ആവശ്യമാണ്.  കൂടുതൽ വെന്റിലേഷൻ കിട്ടുന്നത് വഴി കിച്ചണിലെ നിന്ന് സഫോക്കേഷൻ ഇല്ലാതെ കുക്ക് ചെയ്യുവാനായി സാധിക്കുന്നു.  ഇന്നത്തെ മറ്റൊരു ട്രെൻഡ് ആണ് ഓപ്പൺ കിച്ചണുകൾ എന്ന്.  ഇങ്ങനെയുള്ള കിച്ചണുകളിൽ കൂടുതലായും വായു സഞ്ചാരവും പ്രകാശവും ലഭിക്കുന്നതാണ്.   ഇതിനെ രണ്ടു രീതിയിൽ ആളുകൾ സംസാരിക്കുന്നുണ്ട്.  ഓപ്പൺ കിച്ചൻ ആണെങ്കിൽ പ്രൈവസി പോകും,  എപ്പോഴും കിച്ചൻ വൃത്തിയായി ഇടേണ്ടിവരും എന്നൊക്കെ.  നമ്മുടെ കിച്ചണുകൾ നമ്മൾ എങ്ങനെ സൂക്ഷിക്കുന്നു അതിന്റെ ലൈഫ് അത്രത്തോളം നിലനിൽക്കും.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store