സുഹൃത്തുക്കളെ, ഞാൻ എനിക്ക് മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി കിട്ടിയ സ്ഥലത്ത് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. ചിത്രത്തിൽ കാണുന്ന രണ്ട് സ്ഥലങ്ങളിൽ(1,2) ഒന്നിലാണ് ഉദ്ദേശിക്കുന്നത്. മറ്റേ സ്ഥലത്ത് ജേഷ്ഠനു വീട് വെയ്ക്കാൻ ഉള്ളതാണ്. ഞങ്ങൾ 4 മക്കൾ ആണ്, ബാക്കിയുള്ള സ്ഥലം ( 3 ) പിന്നീട് വീതം വെക്കാം എന്നാണ് പിതാവ് പറയുന്നത്. വീട് വെയ്ക്കാനുള്ള സ്ഥലം ഇപ്പോൾ ആധാരം ചെയ്തിട്ട് ബാക്കി വീതം കിട്ടുന്നത് പിന്നീട് ചെയ്യുന്നതാണോ, സ്ഥലം മൊത്തം അളന്നു തിരിച്ച് ഓരോരുത്തർക്കും അവരവരുടെ വീതം മുഴുവൻ ഇപ്പോൾ ചെയ്യുന്നതാണോ നല്ലത്?
രണ്ട് ആധാരം ആവുമ്പോൾ ചിലവ് കൂടുതൽ ആവുമോ?
ഇഷ്ടദാനത്തിന്റെ നടപടിക്രമങ്ങൾ എങ്ങനെയൊക്കെയാണ്? (ആധാരചിലവ്)
ഞാൻ ഏകദേശം ഒരു 2000sq താഴെയുള്ള ഇരുനിലകളായുള്ള വീട് ആണ് ഉദ്ദേശിക്കുന്നത്. വീടിന് ചിലവാക്കുന്ന പണം ഡെഡ്മണിയായത് കൊണ്ട് മുകളിലെ ഭാഗം വാടകയ്ക്ക് കൊടുക്കാൻ പാകത്തിന് പണിയാൻ ഒരു ആലോചനയുണ്ട്.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... 🤗🤗
Thanks in advance 😍🥰
ഇപ്പോൾ തന്നെ കൂടെ ഉള്ള സ്ഥലം അളന്നു വീതം വയ്ക്കുക... കാരണം രണ്ടാമത് ആധാരം എഴുതേണ്ട ആവിശ്യം വരുന്നില്ല...... വസ്തുവിലേക്കുള്ള വഴി അതു ഒരു ടാറ്റാ 407 ലോറി കെറുവാനുള്ള വഴി മിനിമം ഉണ്ടായിരിക്കണം.....
kumar vr
Carpenter | Malappuram
അതിരും പുരയിടത്തിലേയ്ക്കുള്ള വഴിയും വ്യക്തമായി നിജപ്പെടുത്തുക. പലപ്പോഴും തർക്കം വരുന്നത് ഇക്കാര്യങ്ങളിലാണ്.
Anurudhan sp
Home Owner | Alappuzha
ഇപ്പോൾ തന്നെ കൂടെ ഉള്ള സ്ഥലം അളന്നു വീതം വയ്ക്കുക... കാരണം രണ്ടാമത് ആധാരം എഴുതേണ്ട ആവിശ്യം വരുന്നില്ല...... വസ്തുവിലേക്കുള്ള വഴി അതു ഒരു ടാറ്റാ 407 ലോറി കെറുവാനുള്ള വഴി മിനിമം ഉണ്ടായിരിക്കണം.....