വീടിന്റെ ഇലക്ട്രിക്കൽ ഡ്രോയിങ്ങ് കൂടുതൽ മനസിലാക്കാം. Part -1

ആദ്യം ഇലക്ട്രിക്കൽ ഡ്രോയിങ്ങിന്റെ ആവിശ്യകത എന്താണ്‌ എന്ന് അറിയാം . വീട് പണിയുന്ന പലരുടെയും അഭിപ്രായം ഇലക്ട്രിക്കൽ ഡ്രോയിങ് ഒരു ആവിശ്യവും ഇല്ലാത്ത ഒരു പാഴ് ചിലവ് എന്നാണ് എന്നാൽ അതു തികച്ചും ഒരു തെറ്റായ ധാരണ ആണ്. ശരിയായ ഒരു ഇലക്ട്രിക്കൽ ഡ്രോയിങ് എന്നത് കൊണ്ട് വീടിന്റെ ലൈഫ്, വീട്ടിലെ അംഗങ്ങളുടെ സുരക്ഷ, വയറിങ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പാഴ് ചിലവ് കുറക്കുക തുടങ്ങി നിരവധി ഗുണങ്ങൾ ഉണ്ട്.

കേരളത്തിൽ പൊതുവായി ചതുരശ്ര അടിക്ക് 1600 രൂപ മുതൽ 2500 രൂപ വരെ എസ്റ്റിമേറ്റ് പോകുന്ന പ്രൊജക്റ്റ്‌ കൾ ആണ് സാധാരണ വീട് നിർമ്മാണ മേഖലയിൽ കണ്ട് വരുന്നത്. വീടിന്റെ നിർമ്മാണ സമയത്ത് ആഡംബരത്തിനും കാണാൻ ഉള്ള ഭംഗിക്കും വേണ്ടി എത്ര രൂപ മുടക്കാനും പലരും തയ്യാർ ആണ്.എന്നാൽ ഒരു വീടിന്റെ ആയുസ്സിനോളം തന്നെ നിലനിൽക്കേണ്ട ഒന്നാണ് വീടിൻറെ ഇലക്ട്രിക്കൽ വയറിങ്. ഇത് ശരിയായ രീതിയിൽ ചെയ്യാത്ത ഒരു വീടിനെ കുറിച്ച് ഇന്നത്തെ കാലഘട്ടത്തിൽ ചിന്തിക്കുവാൻ പോലും സാധ്യമല്ല.

ഇലക്ട്രിക്കൽ വർക്കിൽ ഒരു പ്രഫഷണൽ ക്വാളിറ്റി ഉണ്ടാകാൻ അടിസ്ഥാനമായി ചെയ്യേണ്ട ഒന്നാണ് ഇലക്ട്രിക്കൽ ഡ്രോയിങ്, എസ്റ്റിമേറ്റ് ഡാറ്റാ ഷീറ്റ് എന്നിവ. ഭൂരിപക്ഷം പേരും ഇലക്ട്രിക്കൽ ഡ്രോയിങ് നിർമ്മിക്കേണ്ട ചിലവ് ലഭിക്കാൻ വേണ്ടി ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ചതുരശ്ര അടിക്ക് 2.5 രൂപ മുതൽ 3 രൂപ വരെ ആണ് ഒരു ഇലക്ട്രിക്കൽ ഡ്രോയിങ് ചെയ്യുവാൻ വരുന്ന ചിലവ്. പ്രഫഷണൽ രീതിയിൽ ഒരു ഇലക്ട്രിക്കൽ ഡിസൈൻ ചെയ്താൽ വയറിങ് മെറ്റീരിയൽ എടുക്കുമ്പോൾ ശരാശരി 30% ലാഭം ഉറപ്പായും ലഭിക്കും. ഭാവിയിൽ ഉണ്ടാകുന്ന അറ്റ കുറ്റ പണികൾ 98% ഒഴിവാക്കാനും സാധിക്കും. ഈ വകയിൽ ലഭിക്കുന്ന ലാഭത്തിന്റെ 10% മാത്രം ആണ് ഒരു ഇലക്ട്രിക്കൽ ഡിസൈൻ ചെയ്തു എസ്റ്റിമേറ്റ് ഉണ്ടാക്കാൻ വേണ്ടിയുള്ള ചിലവ്.

നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ലൈറ്റ് ഫാൻ എന്നിവ യഥാസ്ഥാനത്ത് ഉപയോഗിക്കാനും മുറിയിൽ ലൈറ്റ് ഇട്ടാൽ പ്രകാശം എല്ലായിടത്തും എത്തുമോ അതിനെ എന്തുതരം ലൈറ്റ് ഉപയോഗിക്കാൻ പറ്റും വീട്ടിൽ സ്വിച്ച് ബോർഡ് എവിടെയാണ് ഉറപ്പിക്കുക കൂടാതെ എവിടെയൊക്കെ സോപ്പ് ഉണ്ടാകും, ബെഡ് സ്വിച്ച് രണ്ടുപേർക്കും വേണോ, അതിൻറെ ഉയരം, ബാത്റൂമിലെ ലൈറ്റുകൾ, അതിൻറെ സ്ഥാനം, കുട്ടികളുടെ മുറിയിൽ സ്റ്റഡി ടേബിൾ ഇട്ടാൽ അതിനു ലൈറ്റ് ഉണ്ടോ, മാസ്റ്റർ ബെഡ് റൂം കൂടാതെ മറ്റു റൂമിൽ panic switch അഥവാ മാസ്റ്റർ സ്വിച്ച് (ഒരു സ്വിച്ച് ഓൺ ചെയ്താൽ വീടിൻറെ പുറത്ത് ഉള്ള എല്ലാ ലൈറ്റുകളും വീട്ടിൽ കോമൺ ഏരിയയിൽ ഉള്ള എല്ലാ ലൈറ്റുകളും പ്രവർത്തിക്കും മോഷണശ്രമം അല്ലെങ്കിൽ മറ്റ് അനിഷ്ടസംഭവങ്ങൾ എന്നിവ നടന്നാൽ ലൈറ്റുകൾ വേഗത്തിൽ പ്രവർത്തിപ്പിക്കാൻ ഉള്ള ഒരു മാർഗമാണ് മാസ്റ്റർ സ്വിച്ച്.) അതിൻറെ പൊസിഷൻ എസി വെക്കുവാനുള്ള പോയിൻറ് വാട്ടർ പ്യൂരിഫയർ നുള്ള പോയിൻറ്,കിച്ചനിൽ ഫുഡ്, ഹോബ്,വേസ്റ്റ് ക്രൂഷർ പമ്പ് എന്നിവയ്ക്കുള്ള പോയിൻറ് വാഷിംഗ് മെഷീൻ, വാട്ടർ ഹീറ്റർ തുടങ്ങി എല്ലാ ഉപകാരണങ്ങളും പ്രതിപാദിച്ചു കൊണ്ടായിരിക്കണം ഒരു ഇലക്ട്രിക് നിർമിക്കേണ്ടത്.

ഇപ്പോൾ പുതിയ രീതിയിൽ വയറിങ് ചെയ്യുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമാണ് എൽഇഡി ലൈറ്റ് ഡിസൈൻ. ഇതിൽ തന്നെ SMDL അഥവാ Surface Mount Direct Lighting എന്ന രീതിയാണ് മികച്ചത്. ഇതിൽ എൽഇഡി ലൈറ്റ് ഫിറ്റിംഗ്സ് നേരിട്ട് ആർസിസി(RCC) സ്ലാബിൽ സ്ക്രൂ ചെയ്തു ഉറപ്പിക്കുകയാണ് ചെയ്യുക ആദ്യം ഇതിനായി വേണ്ടത് ഡീറ്റെയിൽ ആയി ലൈറ്റ് ഡിസൈൻ ചെയ്യുക എന്നതാണ്.അതിന് ആനുപാതികമായി ആർസി സ്ലാബിൽ പൈപ്പിടാൻ ഉള്ള ഡ്രോയിങ് തയ്യാർ ചെയ്യേണ്ടതാണ്.കൂടാതെ അടുത്ത ഡ്രോയിങ് ഒരു സ്വിച്ച് ഇട്ടാൽ ഏത് ലൈറ്റ് വർക്ക് ചെയ്യും എന്ന കണക്ക് അടിസ്ഥാനപ്പെടുത്തി സ്വിച്ചിങ് പ്ലാൻ, സ്വിച്ച് ബോർഡ് ഉയരം കാണിക്കുന്ന മെഷർമെൻറ് പ്ലാൻ,വീടിൻറെ ടോട്ടൽ ലോഡ്,സർക്യൂട്ട് എന്നിവയുടെ എണ്ണം ഉപയോഗിക്കുന്ന കാൽക്കുലേഷൻ അനുസരിച്ച് ഡിബി ബോക്സ് ഡിസൈൻ ഉണ്ടാക്കണം അതിനു പിറകെ സർക്യൂട്ട് പ്ലാൻ അഥവാ DB യിൽ നിന്നും സ്വിച്ച് ബോർഡ് ലേക്ക് ഉള്ള കണക്ഷൻ എന്നിവ അടങ്ങിയിരിക്കണം.

വീടിന്റെ വയറിങ് ചെയ്യുമ്പോൾ wire എല്ലാം തന്നെ ഒരു കോഡ് ഉപയോഗിച്ച് തരം തിരിക്കുക. ഭാവിയിൽ റിപ്പയർ ജോലിക്ക് വളരെ സഹായകം ആയിരിക്കും.
(Ferrule Coding).കൂടാതെ ആ പ്ലാൻ അനുസരിച്ചുള്ള എസ്റ്റിമേറ്റ്. എസ്റ്റിമേറ്റ് അടിസ്ഥാനത്തിലാണ് ഇലക്ട്രിക്കൽ കോൺട്രാക്ടർ വീടിൻറെ പണി ഏൽപ്പിക്കേണ്ടത്.അതിനായി എസ്റ്റിമേറ്റ് കൂടെ ഒരു BOQ (Book of Quantity) ഉൾപ്പെടുത്തിയാൽ മതിയാകും .എസ്റ്റിമേറ്റ് ഉണ്ടെങ്കിൽ അതും ചെയ്തു തീർക്കാൻ പറ്റും. നല്ല ഒരു ഇലക്ട്രിക്കൽ ഡ്രോയിങ് ഉണ്ടെങ്കിൽ വീടിൻറെ പണി നടക്കുന്ന സമയത്ത് ഏതൊരാൾക്കും വർക്ക് ചെയ്യുന്നത് ശരിയാണോ എന്ന് പരിശോധിക്കാനും പറ്റും.

courtesy : fb group

continue…

Part 2 – ഇലക്ട്രിക്കൽ ഡ്രോയിങ്ങിന്റെ ഗുണങ്ങൾ