സീലിങ്ങിൽ കൂടുതൽ ഭംഗി നൽകാനായി ഉപയോഗപ്പെടുത്താം വുഡൻ ജിപ്സം സീലിംഗ്.

സീലിംഗ് വർക്കുകൾ ക്കുള്ള പ്രാധാന്യം വീടു നിർമ്മാണത്തിൽ വളരെയധികം കൂടി കൊണ്ടിരിക്കുകയാണ്. വീടിന്റെ അകത്തളങ്ങൾക്ക് കൂടുതൽ മിഴിവേകുന്നതിൽ സീലിംഗ് വർക്കുകൾ ക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല. സാധാരണയായി ജിപ്സം പ്ലാസ്റ്ററിങ് വർക്കുകൾ ചെയ്താണ് സീലിംഗ് ഭംഗി യാക്കുന്നത് എങ്കിൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമായി ചെയ്യാവുന്ന വുഡൻ ജിപ്സം സീലിംഗ് വർക്കുകൾക്ക് പ്രത്യേകതകളും നിരവധിയാണ്. പലപ്പോഴും ഇത്തരം സീലിംഗ് വർക്കുകൾക്ക് ചിലവ് കൂടുതലാണ് എന്ന പേരിലാണ് ഒഴിവാക്കപ്പെടുന്നത്. അതേസമയം കാഴ്ചയിൽ ഒരു പഴമ നിലനിർത്താനും അതോടൊപ്പം തന്നെ ഒരു മോഡേൺ ലുക്ക് തരുന്നതിലും വുഡൻ ജിപ്സം സീലിംഗ് വർക്കുകൾ ക്കുള്ള പ്രാധാന്യം ചെറുതല്ല . വുഡൻ ജിപ്സം സീലിങ് വർക്കുകളെ പറ്റി വിശദമായി മനസ്സിലാക്കാം.

വുഡൻ ജിപ്സം സീലിംഗ് വർക്കുകളെ മറ്റ് സീലിംഗ് വർക്കുകളിൽ നിന്നും വ്യത്യസ്തമാക്കുന്ന കാര്യങ്ങൾ.

വീടിനകത്ത് മരത്തിൽ തീർച്ച ഫർണിച്ചറുകൾ നൽകുന്ന അതേ ഭംഗി തന്നെ വുഡൻ ജിപ്സം സീലിംഗ് വർക്കുകളും നൽകുന്നുണ്ട്. എന്നാൽ വുഡ് ഉപയോഗിച്ച് സീലിംഗ് ചെയ്യുന്നതിന് വരുന്ന ചിലവ് ഇവിടെ വരുന്നുമില്ല. വുഡൻ സീലിംഗ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ചിതൽ പോലുള്ള പ്രശ്നങ്ങളും ഇത്തരം വർക്കുകളിൽ പേടിക്കേണ്ടി വരുന്നില്ല.

ഇവയിൽ തന്നെ വ്യത്യസ്ത നിറങ്ങൾ നൽകിയും പോളിഷ് നൽകിയും വുഡൻ ജിപ്സം സീലിംഗ് വർക്കുകൾ കൂടുതൽ ഭംഗിയാക്കാം. വീടിന്റെ ബാൽക്കണി, ലിവിങ് ഏരിയ എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിൽ ഫിനിഷിംഗ് നൽകുമ്പോൾ ഒരു പ്രത്യേക ഭംഗി തന്നെയാണ് ലഭിക്കുക. ജിപ്സം പൗഡർ ഉപയോഗിച്ചാണ് വുഡൻ ഫിനിഷിങ് സീലിംഗുകൾ ചെയ്തെടുക്കുന്നത്.വീടിന്റെ പറഗോള പോലുള്ള സ്ഥലങ്ങളിൽ ഇത്തരം ജിപ്സം വർക്കുകൾ ചെയ്തെടുക്കുന്നത് വഴി ഒരു പ്രീമിയം ലുക്ക് നൽകാൻ സാധിക്കുന്നതാണ്. വ്യത്യസ്ത ഡിസൈനുകളിലും പാറ്റേണുകളിലും വുഡൻ ജിപ്സം സീലിംഗ് വർക്കുകൾ ചെയ്തെടുക്കാൻ സാധിക്കും.

വീടിന് ഒരു പഴമയും പുതുമയും ഒരേ രീതിയിൽ സമന്വയിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്നതാണ് വുഡൻ ജിപ്സം സീലിംഗ് വർക്കുകൾ. ഏകദേശം 60 രൂപ നിരക്കിലാണ് ഒരു സ്ക്വയർഫീറ്റിന് ചിലവ് വരുന്നത്.

ഗുണങ്ങൾ

  • മരത്തിൽ തീർത്ത വർക്കുകളുടെ അതേ ഫിനിഷിംഗ് ലഭിക്കുന്നു.
  • വ്യത്യസ്ത വുഡൻ പാറ്റേണുകൾ, ടെക്സ്ചർ എന്നിവ പരീക്ഷിക്കാം.
  • വളരെ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്ത് നൽകാനാകും.
  • ചിലവ് കുറവാണ്.
  • ആണികൾ, സ്ക്രൂ എന്നിവ ഉപയോഗിച്ച് ഫിക്സ് ചെയ്ത് നൽകിയാൽ മാത്രം മതി.
  • നല്ല ക്വാളിറ്റിയിൽ നിർമ്മിക്കുന്ന വുഡൻ ജിപ്സം സീലിംഗ് വർക്കുകൾ കൂടുതൽ കാലം നിലനിൽക്കും.
  • വീടിന് ഒരു പ്രീമിയം ലുക്ക് നൽകുന്നതിന് സഹായിക്കുന്നു.

ദോഷങ്ങൾ

  • മറ്റ് മെറ്റീരിയൽ വർക്കുകളെ അപേക്ഷിച്ച് വില കൂടുതലാണ്.
  • മെയിൻടൈൻ ചെയ്യുന്നതിനുള്ള കോസ്റ്റ് കൂടുതലായിരിക്കും.
  • കൂടുതൽ കാലം ഭംഗിയിൽ നിലനിർത്തുക ബുദ്ധിമുട്ടുള്ള കാര്യമാണ്.