വീടിന് മിഴിവേകാന്‍ തിരഞ്ഞെടുക്കാം ചെങ്കല്ലിൽ തീർത്ത ടൈലുകൾ.

വീടുനിർമ്മാണത്തിൽ പഴമ നില നിർത്താൻ ആഗ്രഹിക്കുന്നവരാണ് മിക്ക മലയാളികളും. അതുകൊണ്ടുതന്നെ കേരളത്തനിമ നൽകുന്ന പ്രോഡക്ടുകൾ മാക്സിമം ഉപയോഗപ്പെടുത്തുക എന്നതാണ് പലരും ചിന്തിക്കുന്ന കാര്യം.

കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആണെങ്കിലും കേരളത്തിൽ നിർമ്മിച്ചെടുക്കുന്ന ഫ്ലോർ ടൈലുകൾ ലഭിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.

എന്നാൽ കേരളത്തിൽ തന്നെ നിർമ്മിച്ചെടുക്കുന്ന ചെങ്കല്ലിൽ തീർത്ത ടൈലുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ് എന്ന കാര്യം പലർക്കും അറിയില്ല.

നല്ല ക്വാളിറ്റിയിൽ ചെങ്കല്ലിൽ തീർത്ത ടൈലുകൾ ഉപയോഗിക്കുമ്പോൾ അവ വീടിനകത്ത് തണുപ്പ് നൽകുമെന്നു മാത്രമല്ല, കൂടുതൽ ഭംഗിയും നൽകുന്നു.

പലപ്പോഴും ചെങ്കല്ലിൽ തീർത്ത ടൈലുകൾ എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും തോന്നുന്ന കാര്യം അവ പെട്ടെന്ന് പൊട്ടി പോകില്ലേ എന്നതാണ്. അതുകൊണ്ടുതന്നെ ലാറ്ററേറ്റ് ടൈലുകളുടെ നിർമ്മാണ രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം.

എങ്ങിനെയാണ് ചെങ്കല്ലിൽ തീർത്ത ടൈലുകൾ തിരഞ്ഞെടുക്കേണ്ടത്?

ടൈലുകൾ നിർമ്മിക്കുന്നത് ചെങ്കല്ലിൽ ആയതു കൊണ്ടു തന്നെ സുഷിരങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. നല്ല ക്വാളിറ്റി യിലുള്ള ടൈലിൽ അതിനു മുകളിലെ സുഷിരങ്ങളിലൂടെ എണ്ണം കുറവായിരിക്കും.

അതുപോലെ ടൈലിന്റെ നാല് എഡ്ജും നല്ല രീതിയിൽ ഷാർപ് ആയിരിക്കും.20 mm തിക്ക്നെസ്സിൽ ആണ് ചെങ്കൽ ടൈലുകൾ നിർമ്മിക്കുന്നത്.

12 ഇഞ്ച് നീളം 7 ഇഞ്ച് വീതി വലിപ്പത്തിലാണ് സ്റ്റാൻഡേർഡ് സൈസ് ടൈലുകൾ നിർമ്മിച്ചെടുക്കുന്നത്.

ഈ ഒരു സൈസ് കൂടാതെ 7 ഇഞ്ച് നീളം, 7 ഇഞ്ച് വീതി, 11 ഇഞ്ച് നീളം, 6 ഇഞ്ച് വീതി, 10 ഇഞ്ച് നീളം, 6 ഇഞ്ച് വീതി എന്നിങ്ങനെ നാല് അളവുകളിൽ ടൈൽ ലഭ്യമാണ്.

കൂടാതെ ഓരോരുത്തർക്കും വ്യത്യസ്ത അളവുകൾ ആവശ്യമാണെങ്കിൽ അവ ഫാക്ടറിയിൽ പോയി നിർമ്മിച്ച് വാങ്ങാനും സാധിക്കും.എന്നാൽ 12 ഇഞ്ചിന് മുകളിലേക്ക് ടൈലുകൾ നിർമ്മിച്ച് വാങ്ങാൻ സാധിക്കില്ല.

ക്വാളിറ്റി ചെക്ക് ചെയ്യേണ്ട രീതി

ടൈൽ വാങ്ങുന്നതിന് മുൻപായി ക്വാളിറ്റി ചെക്ക് ചെയ്യാൻ ഒരു നിശ്ചിത ഉയരത്തിൽ നിന്നും താഴേക്ക് ഇട്ടു നോക്കാവുന്നതാണ്. അങ്ങിനെ ചെയ്യുമ്പോൾ വലിയ ഉയരത്തിൽ നിന്ന് അല്ല ഇടുന്നത് എങ്കിൽ കാര്യമായ പൊട്ടലുകൾ ഒന്നും ടൈലിന് ഉണ്ടാകില്ല.

അതേസമയം ചെങ്കല്ലിൽ തീർത്ത ടൈൽ ആയതുകൊണ്ട് തന്നെ പൊട്ടില്ല എന്ന് ഉറപ്പ് പറയുന്നുമില്ല. കൂടാതെ വളരെയധികം ആഴത്തിലുള്ള ഹോളുകൾ ഇല്ലാത്ത ടൈലുകൾ നോക്കി തിരഞ്ഞെടുക്കുകയാണെങ്കിൽ അവ അത്ര പെട്ടെന്നൊന്നും കേടുപാട് സംഭവിക്കുകയില്ല.

കറുപ്പ് നിറത്തിലും മഞ്ഞ നിറത്തിലും ചെറിയ ഹോളുകൾ മാത്രമുള്ള ടൈലുകളാണ് തിരഞ്ഞെടുക്കേണ്ടത്. ഒരു ടൈലിന് ഭാരം 1.5 കിലോയുടെ അടുത്താണ് വരുന്നത്.

നല്ല ക്വാളിറ്റി യിലുള്ള ഒരു ചെങ്കൽ ടൈലിന് ഏകദേശം 100 രൂപയുടെ അടുത്താണ് വില വരിക.

ടൈലുകളുടെ നിർമ്മാണ രീതി

വലിയ കല്ലുകൾ വെട്ടിയെടുത്ത് അവ വെള്ളം ഉപയോഗിച്ച് നല്ലപോലെ കഴുകി കട്ട് ചെയ്ത് എടുക്കുന്നു. തുടർന്ന് ടൈലിന്റെ എഡ്ജ് കട്ട് ചെയ്ത് എടുക്കുന്നു. ഓരോ അളവ് അനുസരിച്ചാണ് ടൈൽ കട്ട് ചെയ്ത് നൽകുന്നത്.

എഡ്ജ് കട്ട് ചെയ്ത് ടൈലുകൾ നല്ലപോലെ ക്ലീൻ ചെയ്ത് ഫിനിഷിംഗ് നൽകി ഭംഗിയാക്കി മാറ്റുന്നു. നല്ല പോലെ ഫോഴ്സിൽ വെള്ളമടിച്ച് ടൈലുകൾ കഴുകുമ്പോൾ അവ കൂടുതൽ വൃത്തിയുള്ളതും ഭംഗിയുള്ളതും ആയി മാറുന്നു. നല്ല രീതിയിൽ കഴുകി കഴിഞ്ഞാൽ അവ ഉണക്കാനായി വയ്ക്കണം.

ഉപയോഗരീതി

വീടിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ വർക്കുകൾക്കായി ചെങ്കല്ലിൽ നിർമ്മിച്ചെടുത്ത ടൈലുകൾ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ടിവി പാനൽ ഏരിയ സെറ്റ് ചെയ്തു നൽകുന്ന ഭാഗത്ത് വാൾ ക്ലാഡിങ് രീതിയിലും ഇത്തരം ടൈലുകൾ ഉപയോഗപ്പെടുത്താൻ സാധിക്കും. പൂർണമായും നാച്ചുറൽ സ്റ്റോൺ ആയതുകൊണ്ട് തന്നെ വീടിനകത്ത് ചൂട് കാലത്തും നല്ല രീതിയിൽ തണുപ്പ് ലഭിക്കാനായി ഇത്തരം ടൈലുകൾ സഹായിക്കുന്നു.

ഇപ്പോൾ വിപണിയിൽ ചെങ്കല്ലു കളുടെ അതെ രൂപത്തിലുള്ള ടൈലുകൾ ലഭിക്കുന്നുണ്ട് എങ്കിലും അവ ക്വാളിറ്റിയുടെ കാര്യത്തിൽ ഒരുപടി പുറകിൽ തന്നെയായിരിക്കും. കല്ലിന് ചെറിയ രീതിയിൽ ഹോളുകൾ ഉള്ളതു കൊണ്ട് തന്നെ അവ പോളിഷ് ചെയ്തു കവർ ചെയ്യുകയാണെങ്കിൽ ചിതൽ പ്രശ്നങ്ങൾ വരുന്നതല്ല. നിർമാണ സമയത്ത് തന്നെ ടൈലിൽ വലിയ രീതിയിൽ കാണുന്ന ഹോളുകൾ കവർ ചെയ്താണ് ഇവ വിൽക്കുന്നത്. ഇത്തരം സ്റ്റോണുകൾ വാങ്ങി പോളിഷ് ചെയ്തോ അല്ലാതെയോ ഇന്റീരിയർ വർക്കുകൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

ഗുണങ്ങൾ

  • വീടിന് അകത്തും പുറത്തും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ് ലാറ്ററേറ്റ് ടൈലുകൾ.
  • കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്നു.
  • വീടിനകത്ത് നല്ലരീതിയിൽ തണുപ്പ് നൽകുന്നതിന് സഹായിക്കുന്നു.
  • ഇവ പൂർണമായും നാച്ചുറൽ ആയതുകൊണ്ടുതന്നെ ഇക്കോ ഫ്രണ്ട്‌ലി ആയി ഉപയോഗപ്പെടുത്താം.

ദോഷങ്ങൾ

  • നാച്ചുറൽ സ്റ്റോൺ ആയതുകൊണ്ടു തന്നെ പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്.
  • ചെറിയ ഹോളുകളിൽ ചിതൽ, ചെറിയ പ്രാണികൾ പോലുള്ള പ്രശ്നങ്ങൾ വരാതിരിക്കാൻ പോളിഷിംഗ് ചെയ്യേണ്ടതുണ്ട്.
  • മോഡേൺ ബിൽഡിംഗ് ടെക്നിക്കുകളിൽ ഇത്തരം ടൈലുകൾ വലിയ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കില്ല.
  • കനം കുറവായതു കൊണ്ട് തന്നെ ട്രാൻസ്പോർട്ടേഷൻ സമയത്ത് പൊട്ടിപ്പോകാനുള്ള സാധ്യത ഉണ്ട്.
  • സാധാരണ ടൈലുകളെ അപേക്ഷിച്ച് വില കൂടുതലാണ്.