വീടിന്റെ ഗ്ലാസ്‌ റൂഫിങ്ങും അബദ്ധങ്ങളും.

വീടിന്റെ ഗ്ലാസ്‌ റൂഫിങ്ങും അബദ്ധങ്ങളും.വളരെ പെട്ടെന്ന് ട്രെൻഡ് മാറി കൊണ്ടിരിക്കുന്ന ഒരു മേഖലയായി വീടുനിർമ്മാണം എത്തിയിരിക്കുന്നു.

വ്യത്യസ്ത രീതികളിലും മെറ്റീരിയലും ഉപയോഗപ്പെടുത്തി വീട് നിർമിക്കുക എന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി തുടങ്ങി.

വീട് നിർമ്മാണത്തിൽ പല രീതികളും പരീക്ഷിക്കാൻ മലയാളികൾ താല്പര്യപ്പെടുന്നു എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ നാട്ടിൽ വ്യത്യസ്ത ശൈലികളിൽ നിർമ്മിക്കുന്ന വീടുകൾ.

ഇവയിൽ തന്നെ പ്രധാനമായും റൂഫിംഗ് രീതികൾക്കായി പല ടെക്നോളജികളും ഉപയോഗപ്പെടുത്തുന്നുണ്ട്.ഇവയിൽ പല റൂഫിംഗ് രീതികളും കാഴ്ചയിൽ ഭംഗി തരുമെങ്കിലും അവയ്ക്ക് പല രീതിയിലുള്ള ദോഷങ്ങളുമുണ്ട് എന്നത് പലരും മറച്ചു വെക്കുന്ന കാര്യമാണ്.

ഇന്ന് പല വീടുകളിലും കൂടുതലായി കണ്ടുവരുന്ന ഒരു റൂഫിംഗ് രീതിയാണ് ഗ്ലാസ് ഉപയോഗപ്പെടുത്തിയുള്ളവ.

പണ്ട് കാലങ്ങളിൽ ഓടിട്ട വീട് നിർമ്മിക്കുമ്പോൾ വീടിന്റെ ഉൾ വശത്തേക്ക് ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നതിനായി ചെറിയ ഗ്ലാസ് ഷീറ്റുകൾ നൽകിയിരുന്നു.

എന്നാൽ ഇന്ന് കണ്ടമ്പററി സ്റ്റൈലിൽ ഉള്ള വീടുകൾ നമ്മുടെ നാട്ടിൽ വർദ്ധിച്ചതോടെ കൂടുതൽ പ്രകാശം ലഭിക്കുന്നതിനു വേണ്ടി ഗ്ലാസ് റൂഫിംഗ് രീതി തിരഞ്ഞെടുക്കാൻ തുടങ്ങി.

എന്നാൽ വീട് നിർമ്മിക്കുമ്പോൾ ഗ്ലാസ് റൂഫിങ് ആണ് ചെയ്യുന്നത് എങ്കിൽ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്.

അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

വീടിന്റെ ഗ്ലാസ്‌ റൂഫിങ്ങും അബദ്ധങ്ങളും.

ഗ്ലാസ് റൂഫിങ് മോഡൽ രീതിയിൽ ഉപയോഗപ്പെടുത്തുമ്പോൾ അവ വീട്ടിലേക്ക് പ്രകാശം തരിക മാത്രമല്ല അതേ സമയം ഒരു പ്രത്യേക ലുക്കും തരുന്നുണ്ട്.

പ്രധാനമായും വീടിന്റെ നടുമുറ്റം, കോർട്ടിയാർഡ്, പാറ്റിയോ സ്പേസ് എന്നിവ സജ്ജീകരിച്ച് നൽകുമ്പോഴാണ് ഗ്ലാസ് റൂഫിംഗ് എന്ന ആശയത്തിലേക്ക് കൂടുതൽ പേരും എത്തിച്ചേരുന്നത്.

ആവശ്യാനുസരണം സ്ലൈഡ് ചെയ്ത് ഓപ്പൺ ചെയ്യാവുന്ന രീതിയിലുള്ള ഗ്ലാസ് റൂഫുകളും നമ്മുടെ നാട്ടിൽ കൂടുതലായി കണ്ടു വരുന്നുണ്ട്. പലപ്പോഴും വീടിന്റെ നടുമുറ്റത്തിന് നൽകുന്ന ഗ്ലാസ് റൂഫിംഗ് സുരക്ഷയുടെ കാര്യത്തിൽ വലിയ രീതിയിൽ പേടിക്കേണ്ടി വരുന്നില്ല. അതേസമയം മരങ്ങൾ തിങ്ങി നിൽക്കുന്ന ഭാഗങ്ങളിൽ ഗ്ലാസ് റൂഫിംഗ് നൽകുന്നത് വളരെയധികം അപകടകരമായ കാര്യമാണ്. റൂഫിംഗ് ചെയ്യുന്നതിനായി ഗ്ലാസ് ഉപയോഗപ്പെടുത്തുകയാണെങ്കിൽ ടെമ്പേർഡ് അല്ലെങ്കിൽ ലാമിനേറ്റഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഗ്ലാസ് തന്നെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ടെമ്പേർഡ് ടൈപ്പ് ഗ്ലാസ് ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അവ ചെറിയ രീതിയിൽ പൊട്ടി താഴെ വീണാലും വലിയ അപകടങ്ങൾ ഇല്ലാതെ ഒഴിവാക്കാൻ സാധിക്കും.

മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ

നാട്ടിലെ കാലാവസ്ഥയിൽ ആവശ്യത്തിന് സൂര്യപ്രകാശം വീട്ടിലേക്ക് ലഭിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ പ്രകാശം ലഭിക്കുന്നതിനായി പ്രത്യേക ഒരിടം സജ്ജീകരിച്ച് നൽകേണ്ട ആവശ്യം വരുന്നില്ല. മാത്രമല്ല ഗ്ലാസ് ഷീറ്റുകളിൽ സാധാരണ ടൈപ്പ് ഷീറ്റുകൾ ഉപയോഗപ്പെടുത്തുമ്പോൾ അവക്ക് ചൂട്,തണുപ്പ് എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവ് വളരെ കുറവാണ്. പലപ്പോഴും നല്ല ക്വാളിറ്റിയിൽ ഉള്ള ഗ്ലാസ് അല്ല ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അവ ചൂടു കൂട്ടുന്നതിന് കാരണമാകുന്നു.

ഗ്ലാസുകളിൽ ഫാബ്രിക്കേറ്റഡ് ടൈപ്പ് തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. പോളികാർബണേറ്റ് ഷീറ്റുകൾ ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ചെറിയ രീതിയിൽ മങ്ങൽ ഉണ്ടാവുമെങ്കിലും വീട്ടിനകത്തേക്ക് ആവശ്യത്തിന് വെളിച്ചം നൽകുന്നതിൽ യാതൊരു കുറവും വരുത്തുന്നില്ല. മാത്രമല്ല ഇവയ്ക്ക് അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്.വ്യത്യസ്ത നിറങ്ങളിൽ അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിച്ചു കൊണ്ട് ഗ്ലാസ് റൂഫിങ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന രീതി അക്രിലിക് ഷീറ്റ് ആണ്. വളരെ കുറഞ്ഞ വിലയിൽ അതേസമയം സുതാര്യമായ രീതിയിൽ പ്രവർത്തിക്കാൻ അക്രിലിക് ഗ്ലാസ് ഷീറ്റുകൾക്ക് സാധിക്കുന്നു.

വീടിന്റെ ഗ്ലാസ്‌ റൂഫിങ്ങും അബദ്ധങ്ങളും മനസിലാക്കി കൊണ്ട് അവ വീടിന് ആവശ്യമാണോ എന്ന കാര്യം തീരുമാനിക്കാം.