വീട്ടിലെ സിങ്കും ആരോഗ്യ പ്രശ്നങ്ങളും.

വീട്ടിലെ സിങ്കും ആരോഗ്യ പ്രശ്നങ്ങളും.മിക്ക വീടുകളിലും വൃത്തിയാക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരിടമായി സിങ്കിനെ കണക്കാക്കാം.

പലപ്പോഴും ആവശ്യത്തിന് വലിപ്പം ഇല്ലാത്തതും ക്വാളിറ്റി ഇല്ലാത്തതും സിങ്കുകൾ വീടുകളിൽ തലവേദന സൃഷ്ടിക്കുന്ന കാര്യങ്ങളാണ്.

തുടർന്ന് സിങ്കിൽ അടിഞ്ഞു കൂടിയ പാത്രങ്ങൾ കഴുകുക എന്നത് അതു ചെയ്യുന്നയാൾക്ക് കൂടുതൽ മടുപ്പുളവാക്കുന്ന കാര്യമായി മാറും.

കിച്ചൻ സിങ്ക് നൽകുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്.

ഏത് രീതിയിലുള്ള സിങ്ക് തിരഞ്ഞെടുത്താലും അവ വൃത്തിയാക്കുക എന്നത് വളരെയധികം പ്രാധാന്യമുള്ള കാര്യമാണ്.

ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ അടിഞ്ഞു കിടക്കേണ്ട ഒരു ഇടമായി സിങ്കിനെ കരുതുകയാണെങ്കിൽ ആരോഗ്യ പ്രശ്നങ്ങളും പുറകെ വരും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.

പല വീടുകളിലും കണ്ടു വരുന്ന ഒരു പ്രവണതയാണ് രാത്രി സമയത്ത് ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകാതെ രാവിലെ വരെ സിങ്കിൽ ഇടുന്നത്.

സിങ്കിൽ അടിഞ്ഞു കൂടിയ പാത്രങ്ങളിലെ ബാക്ടീരിയകളും അഴുക്കും എത്ര കഴുകിയാലും ചിലപ്പോൾ വൃത്തിയാക്കണം എന്നില്ല.

അതുകൊണ്ടുതന്നെ വീടിന് തലവേദനയാകുന്ന കിച്ചൻ സിങ്ക് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

വീട്ടിലെ സിങ്കും ആരോഗ്യ പ്രശ്നങ്ങളും.

മൂന്ന് നേരത്തെയും ഭക്ഷണം കഴിച്ച ശേഷം ഒരുമിച്ച് കഴികാം എന്ന രീതിയിൽ സിങ്കിൽ പാത്രങ്ങൾ കൊണ്ടു വന്ന് ഇടുന്നത് നല്ല കാര്യമല്ല.

കൂടുതൽ വൃത്തിയായി സൂക്ഷിക്കേണ്ട ഒരിടമായി സിങ്കിനെ കണക്കാക്കണം. എത്ര അഴുക്കുപിടിച്ച സിങ്കും വൃത്തിയാക്കുന്നതിനു വേണ്ടി വിനാഗിരി, ബേക്കിംഗ് സോഡ, ആൽക്കഹോൾ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗപ്പെടുത്താവുന്നതാണ്.

കുറച്ചുനേരം ഇവയിലേതെങ്കിലുമൊന്ന് ഒഴിച്ചശേഷം ഉരച്ച് കഴുകുക യാണെങ്കിൽ ഏത് സിങ്കും വൃത്തിയുള്ള തായി മാറും എന്ന കാര്യത്തിൽ സംശയം വേണ്ട. പാത്രങ്ങൾ കഴുകുന്നതിന് ആവശ്യമായ സോപ്പ് തിരഞ്ഞെടുക്കുമ്പോഴും കൂടുതൽ ശ്രദ്ധ നൽകാവുന്നതാണ്. പാത്രങ്ങൾ കൂടുതൽ വൃത്തിയാകണമെങ്കിൽ ലാക്റ്റിക് ആസിഡ് കൂടുതലുള്ള സോപ്പ് നോക്കി വേണം തിരഞ്ഞെടുക്കാൻ. പാത്രങ്ങളിൽ അടിഞ്ഞു കൂടിയിട്ടുള്ള വഴുവഴുപ്പ് ഇല്ലാതാക്കാൻ ലൗമൈൻ ഓക്സൈഡ് ഉൾപ്പെടുന്ന രീതിയിലുള്ള സോപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്.

പാത്രങ്ങൾ പെട്ടെന്ന് വൃത്തിയാക്കാൻ

കരി പിടിച്ചതും കറപിടിച്ച തുമായ പാത്രങ്ങൾ വളരെ എളുപ്പത്തിൽ വൃത്തിയാക്കുന്നതിനു വേണ്ടി കുറച്ചു സമയം വെള്ളത്തിൽ കുതിരാൻ ഇടാവുന്നതാണ്. അങ്ങനെ ചെയ്യുന്നത് വഴി കറ പെട്ടെന്ന് ഉരച്ചു കളയാനായി സാധിക്കും.

കരി അടിയിൽ പിടിച്ച പാത്രങ്ങൾ ആണെങ്കിൽ രാത്രി സമയത്ത് തന്നെ ഉപ്പ് വെള്ളം ഒഴിച്ച് വയ്ക്കുന്നത് നല്ലതാണ്. അതിനു ശേഷം ചൂടുവെള്ളം ഒഴിച്ച് കഴുകുകയാണെങ്കിൽ പാത്രങ്ങൾ വൃത്തിയാക്കും.എന്നിട്ടും കറ പോകാത്ത അവസ്ഥയാണ് ഉള്ളത് എങ്കിൽ ബ്ലീച്ച് വെള്ളമൊഴിച്ചു വയ്ക്കുന്നത് നല്ലതാണ്. തുടർന്ന് സിങ്ക് കഴുകുന്നതിന് വേണ്ടി ഇതേ വെള്ളം തന്നെ ഉപയോഗപ്പെടുത്താനും സാധിക്കും.പാത്രങ്ങൾ വളരെയധികം ഉരച്ചു കഴുകിയാൽ സ്ക്രാച്ച് വീഴാനുള്ള സാധ്യത കൂടുതലാണ്. അതു കൊണ്ട് തന്നെ നല്ല സ്ക്രബ് തിരഞ്ഞെടുത്ത് പാത്രങ്ങൾ കഴുകാനായി ഉപയോഗപ്പെടുത്താവുന്നതാണ്.

സിങ്കിനു വേണം പ്രത്യേക ശ്രദ്ധ.

പല വീടുകളിലും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം അടിക്കടി ഉണ്ടാകുന്ന സിങ്ക് ബ്ലോക്ക്‌ ആണ്. ഭക്ഷണാ വശിഷ്ടങ്ങൾ സിങ്കിൽ അടിഞ്ഞു കിടക്കുന്നതാണ് ഇത്തരത്തിലുള്ള ഒരു പ്രശ്നത്തിന് കാരണമാകുന്നത്. സിങ്ക് ബ്ലോക്ക് ആകാതെ ഇരിക്കാൻ ചൂടുവെള്ളം അടിക്കടി ഒഴിച്ചു കൊടുക്കാവുന്നതാണ്. അതേ സമയം അവ കൂടുതൽ അടഞ്ഞു വെള്ളം പോകാത്ത അവസ്ഥയാണ് ഉള്ളത് എങ്കിൽ ഡ്രൈ ആൻഡ് വെറ്റ് രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്.

നിങ്ങൾക്ക് തന്നെ പരിഹരിക്കാൻ പറ്റാത്ത പ്രശ്നമാണ് എന്ന് തോന്നുകയാണെങ്കിൽ തീർച്ചയായും ഒരു പ്ലംബറുടെ സഹായം തേടാവുന്നതാണ്. ബേക്കിംഗ് സോഡ വിനാഗിരി മിശ്രിതം സിങ്കിൽ ഒഴിച്ചു കൊടുക്കുന്നത് ബ്ലോക്കുകൾ തുറക്കുന്നതിന് സഹായിക്കും. ചെറിയ രീതിയിൽ സിങ്കിൽ അടിഞ്ഞിരിക്കുന്ന ബ്ലോക്കുകൾ ഒഴിവാക്കാൻ ഈ രീതികളെല്ലാം പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ല. അതേ സമയം ലീക്കേജ് പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തിക്കഴിഞ്ഞാൽ എത്രയും പെട്ടെന്ന് അവ ക്ലീൻ ചെയ്തില്ലെങ്കിൽ വീട്ടിനകത്ത് മുഴുവൻ ദുർഗന്ധം പരക്കുന്നതിന് കാരണമായേക്കും. മാത്രമല്ല പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നതിന് കാരണമാകും.

വീട്ടിലെ സിങ്കും ആരോഗ്യപ്രശ്നങ്ങളും വളരെയധികം പ്രാധാന്യമേറിയ ഒരു കാര്യം തന്നെയാണ്.