ലാൻഡ്സ്കേപ്പിങ് ഭംഗിയാക്കാനായി ഉപയോഗപ്പെടുത്താം ആർട്ടിഫിഷ്യൽ ഗ്രാസുകൾ.

വീടുകൾക്കുള്ള അത്രയും പ്രാധാന്യം പൂന്തോട്ടങ്ങൾ ക്കും നൽകാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. അതുകൊണ്ടുതന്നെ ഏതെല്ലാം രീതിയിൽ തങ്ങളുടെ പൂന്തോട്ടം ഭംഗിയാക്കാം എന്നതിനെപ്പറ്റി ആണ് പലരും അന്വേഷിക്കുന്നത്. വീടു മുഴുവൻ പച്ചപ്പ് നിറയ്ക്കുന്നതിനായി പല മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷൻ ആണ് ആർട്ടിഫിഷ്യൽ ഗ്രാസുകൾ. വ്യത്യസ്ത ക്വാളിറ്റിയിലും, വലിപ്പത്തിലും ആർട്ടിഫിഷ്യൽ ഗ്രാസുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

ആർട്ടിഫിഷ്യൽ ഗ്രാസ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

ഏകദേശം 32 രൂപ മുതൽ വിലയിൽ ആരംഭിക്കുന്ന ആർട്ടിഫിഷ്യൽ ഗ്രാസുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഗ്രാസിന്റെ തിക്ക്നെസ്,ഡെൻസിറ്റി എന്നിവ അനുസരിച്ചാണ് വില നിശ്ചയിക്കപ്പെടുന്നത്.

ഓരോരുത്തർക്കും തങ്ങളുടെ ആവശ്യപ്രകാരം ഗ്രാസ് കട്ട് ചെയ്ത് വാങ്ങി ഉപയോഗപ്പെടുത്താൻ സാധിക്കും.അതനുസരിച്ച് തിരഞ്ഞെടുക്കേണ്ട പുല്ലിന്റെ ക്വാളിറ്റിയിലും വ്യത്യാസം വരുന്നുണ്ട്.

25 mm തിക്നെസ്സ് ഉള്ള ആർട്ടിഫിഷ്യൽ ഗ്രാസുകൾ സാധാരണയായി ഗാർഡനിൽ ഉപയോഗിക്കില്ല എന്ന് പറയപ്പെടുന്നു. എന്നാൽ ഇത് തീർത്തും തെറ്റായ ഒരു ധാരണ മാത്രമാണ്. ഗ്രാസിന്റെ ക്വാളിറ്റിയെ അനുസരിച്ചാണ് ഇത് തീരുമാനിക്കപ്പെടുന്നത്.

വീടുകളിൽ മാത്രമല്ല ഫുട്ബോൾ ടറഫുകളുടെ നിർമ്മാണത്തിലും ഇന്ന് ആർട്ടിഫിഷ്യൽ ഗ്രാസ് സുലഭമായി ഉപയോഗിക്കുന്നുണ്ട്. ഹൈ ക്വാളിറ്റിയിൽ ഉള്ള ഗ്രാസിന് ഏകദേശം 65 രൂപയുടെ അടുത്താണ് വില വരുന്നത്.

നല്ല ക്വാളിറ്റി യിലുള്ള ഗ്രാസ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ യാതൊരുവിധ പ്രശ്നങ്ങളും ഭാവിയിൽ ഉണ്ടാവുകയില്ല.

എന്നാൽ ലോ കോളിറ്റി ഗ്രാസ് ഉപയോഗിക്കുമ്പോൾ വാഹനങ്ങളും മറ്റും കയറിയിറങ്ങി അവ നശിക്കാനുള്ള സാധ്യത കൂടുതലാണ്.

ആർട്ടിഫിഷ്യൽ ഗ്രാസുകൾ സുലഭമായി നമ്മുടെ നാട്ടിൽ ഇപ്പോൾ ഉപയോഗിക്കുന്നതു കൊണ്ട് തന്നെ അവയുടെ പേരിലുള്ള തട്ടിപ്പുകളും കൂടിവരുന്നു .

ഒരേ രീതിയിലുള്ള ഗ്രാസ് മാത്രം ഉപയോഗിച്ചുകൊണ്ടും, മിക്സ് ചെയ്തു കൊണ്ടും ആർട്ടിഫിഷ്യൽ ഗ്രാസ് വിപണിയിൽ ലഭിക്കുന്നുണ്ട്.

പ്രധാനമായും നാഗാലാൻഡ്, ചൈന ഭാഗങ്ങളിൽ നിന്നാണ് ഇവ ഇറക്കുമതി ചെയ്യപ്പെടുന്നത് . നല്ല ക്വാളിറ്റി ഉള്ള ആർട്ടിഫിഷ്യൽ ഗ്രാസ് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവയിൽ സൂര്യപ്രകാശം തട്ടിയാലോ വെള്ളം നിന്നാലോ പ്രശ്നം വരുന്നില്ല.

പ്രീമിയം ടൈപ്പ് ഗ്രാസ് ഉപയോഗിച്ച് വീട് ഭംഗിയാക്കുക യാണെങ്കിൽ കാലാകാലം യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ തന്നെ മുന്നോട്ടുപോകാൻ സാധിക്കുന്നതാണ്.