ഒരാൾക്ക് ഒറ്റ തണ്ടപ്പേര് ; ആദ്യം പുതിയ ആധാരങ്ങൾ മാത്രം

സംസ്ഥാനത്ത് നടപ്പാക്കുന്ന ഒരാൾക്ക് ഒറ്റ തണ്ടപ്പേർ യൂണിക്ക് തണ്ടപ്പേർ ആദ്യഘട്ടത്തിൽ ലഭിക്കുകയോ പുതിയതായി രജിസ്റ്റർ ചെയ്ത ആധാരങ്ങൾക്ക് മാത്രം. നേരത്തെ ഉള്ളവയിൽ ഘട്ടംഘട്ടമായി ആകും യൂണിറ്റ് തണ്ടപ്പേർ നടപ്പാക്കുക. ഈമാസം 16 ന് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ സംവിധാനം നിലവിൽ വരും. ഒരാൾക്ക് ഒന്നിലധികം ഭൂമി ഉണ്ടെങ്കിൽ അവയെല്ലാം ഒറ്റ തണ്ടപ്പേര് ലഭ്യമാക്കുന്ന പദ്ധതിയാണ് ഇത്.


16 ന് ശേഷം രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങൾക്ക് റവന്യൂ വകുപ്പിൽ നിന്ന് ലഭിക്കുന്നത് 12 തണ്ടപ്പേർ നമ്പർ ആകുന്നു. വസ്തു ഉടമയുടെ ആധാർ മൊബൈൽ നമ്പറും ‘റെലിസ്’ പോർട്ടലും ആയി ബന്ധിപ്പിച്ചാകും യൂണിക്ക്‌ തണ്ടപ്പേർ നൽകുക. നിലവിലുള്ള വസ്തു ഉടമകൾക്ക് പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത് യൂണീക്ക് തണ്ടപ്പേർ സ്വന്തമാക്കാം.


പോർട്ടലിൽ യൂണീക്ക് തണ്ടപ്പേരിനായുള്ള മെനുവിൽ ആധാർ നമ്പറും മൊബൈൽ നമ്പറും നൽകിയാണ് ലിങ്ക് ചെയ്യേണ്ടത്. തുടർന്നു ഫോണിൽ ലഭിക്കുന്ന ഒറ്റത്തവണ പാസ്സ്‌വേർഡ് ടൈപ്പ് ചെയ്താൽ രജിസ്ട്രേഷൻ പൂർത്തിയാകും. ഇത് ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ എത്തുകയും ചെയ്യും. വില്ലേജ് ഓഫീസർ ഇത് പരിശോധിച്ച് അനുമതി നൽകിയാൽ 12 അക്ക തണ്ടപ്പേർ ലഭ്യമാകും. സംശയങ്ങൾ ഉണ്ടെങ്കിലോ രേഖകൾ അപൂർണമാണെങ്കിലോ അപേക്ഷകരെ വില്ലേജ് ഓഫീസിലേക്ക് വിളിപ്പിച്ച് രേഖകൾ പരിശോധിക്കും. പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് വില്ലേജ് ഓഫീസിൽ എത്തിയും യൂണിറ്റ് തണ്ടപ്പേരിന് രജിസ്റ്റർ ചെയ്യാം.

നിലവിലെ തണ്ടപ്പേരുകളെല്ലാം യൂണീക്ക് ആക്കുന്നത് അടുത്ത നാല് കൊല്ലം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ളവ രജിസ്റ്റർ ചെയ്യാൻ പ്രത്യേക സമയം നിശ്ചയിച്ചിട്ടില്ല. പദ്ധതി നടപ്പാക്കുന്നതിലൂടെ ഭൂമിതട്ടിപ്പു വിവരങ്ങൾ മറച്ച് വച്ചുള്ള തിരിമറികളും തടയാനാകും. ബിനാമി ഇടപാടിലൂടെ വസ്തുവകകൾ സമ്പാദിക്കുന്നതും, വസ്തു വിവരങ്ങൾ മറച്ചുവെച്ച് ആനുകൂല്യങ്ങൾ നേടുന്നതും ഒഴിവാക്കാനാകും. പരിധിയിൽ കൂടുതൽ വസ്തു സമ്പാദിക്കുന്നതും ഇതിലൂടെ തടയപ്പെടും.