വീട്ടിൽ ഓൺ-ഗ്രിഡ് സോളാർ വെക്കാൻ പ്ലാൻ ഉണ്ടോ.

ഓൺ-ഗ്രിഡ് സോളാർ എന്നാൽ നമ്മുടെ വീട്ടിലെ സോളാർ പാനലിൽ നിന്ന് ഉണ്ടാകുന്ന അധിക വൈദ്യുതി യൂട്ടിലിറ്റി പവർ ഗ്രിഡിലേക്ക് നൽകുന്ന സംവിധാനം ആണ്.നമ്മുടെ നാട്ടിലെ പ്രധാന യൂട്ടിലിറ്റി പവർ ഗ്രിഡ് KSEB തന്നെ.എങ്ങനെ KSEBക്ക് നൽകുന്ന അധിക വൈദ്യുതിക്ക് കൃത്യമായ പ്രതിഫലവും നമ്മൾക്ക് ലഭിക്കും.
നമ്മുടെ വീടുകളിൽ പൊതുവെ സ്ഥാപിക്കുന്ന സോളാർ സംവിധാനമാണ് 5kV ഓൺ-ഗ്രിഡ് സോളാർ.എങ്ങനെ ഒന്ന് സ്‌ഥാപിക്കുമ്പോൾ അഭിമുഖികരിക്കേണ്ട ചോദ്യങ്ങളും ഉത്തരങ്ങളും ഇതാ

1-മൊത്തം എത്ര ചിലവ് വരും.


പല റേറ്റിൽ വരുന്നുണ്ട് എങ്കിലും ഏകദേശം ഒരു 3 ലക്ഷം മുതൽ ചിലവ് പ്രതീക്ഷിക്കാം.. Single phase സിംഗിൾ ഫേസ് / 3 ഫേസ് കണക്ഷൻ അനുസരിച്ചു വിലയിൽ മാറ്റങ്ങൾ വരാം.. കൂടാതെ KSEB ചാർജുകൾ,പാനൽ വെക്കാനുള്ള ഫ്രെയിം വർക്ക്‌, വാക് വേ അതൊക്കെ ആവശ്യമെങ്കിൽ അതിനനുസരിച്ചും മാറ്റങ്ങൾ വരാം.. ഉപയോഗിക്കുന്ന മെറ്റീരിയൽ ക്വാളിറ്റി / ബ്രാൻഡ് അനുസരിച്ചും റേറ്റ് വ്യത്യാസം വരും..


2- എത്രവർഷം ഫുൾ വാറന്റി കിട്ടും.


സോളാർ പാനലുകൾക്ക് 25വർഷം പവർ വാറന്റിയും,10വർഷം റീപ്ലേസ്‌മെന്റ് വാറന്റിയുമാണ് പല കമ്പനികളും നൽകുന്നത്. ഓൺഗ്രിഡ് ഇൻവെർട്ടറുകൾക്ക് 5വർഷം മുതൽ 10 വർഷം വരെയും വേണമെങ്കിൽ എക്സ്ടെൻഡഡ്‌ വാറന്റി ഓപ്ഷനുകളും പല കമ്പനികളുടെ മോഡലുകളിലും ലഭ്യമാണ്.


3- രണ്ടു മാസത്തിൽ 500 to 600 യൂണിറ്റ് കറൻ്റ് ഉപയോഗിക്കുന്നവർക്ക് ലാഭകരമാണോ.


5KW ഓൺഗ്രിഡ് സിസ്റ്റത്തിൽ നിന്നും ഒരു ദിവസം ആവറേജ് 20 യൂണിറ്റ് വൈദ്യുതി ഉത്പാദനം ഉണ്ടാകും.. നല്ല വെയിലുള്ള ദിവസങ്ങളിൽ അതിലും കുറച്ചു കൂടി കൂടുതൽ കിട്ടും.. മഴയുള്ളപ്പോൾ അതിനു അനുസരിച്ചു കുറവും വന്നേക്കാം. നമ്മുടെ ഉപയോഗത്തിന് അനുസരിച്ചു ആണ് വെക്കുന്നത് എങ്കിൽ ലാഭകരമാണ്.
കൂടുതൽ വൈദ്യുതി ഉപയോഗം ഉണ്ടെങ്കിൽ തീർച്ചയായും ഓൺഗ്രിഡ് സിസ്റ്റം ലാഭകരമാണ്.


4-ഏത് കമ്പനിയുടെ സോളാർ ആണ് മികച്ച ക്വാളിറ്റിയും,സർവീസും,വിലക്കുറവും നൽകുന്നത്?


നല്ല ക്വാളിറ്റി ബ്രാൻഡ് ഏതാണെന്നു ചോദിച്ചാൽ എല്ലാ ബ്രാൻഡും നല്ലതാണ് എന്ന് പറയേണ്ടി വരും സാധാരണ ഓഫ്‌ ഗ്രിഡ് ഇൻവെർട്ടറുകളെ അപേക്ഷിച്ചു ഓൺഗ്രിഡ് ഇൻവെർട്ടറുകൾക്ക് കംപ്ലൈന്റ്സ് കുറവാണ്.. എങ്കിലും താങ്കളുടെ ഏരിയയിൽ പെട്ടെന്നു സർവീസ് കിട്ടുമെന്നുറപ്പുള്ള ബ്രാൻഡ് /ഇൻസ്റ്റാളർ നെ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ ഉചിതം.

കുറഞ്ഞ ചിലവിൽ ഇന്ന് ഒരുപാട് കമ്പനികളുടെ സിസ്റ്റം ലഭ്യമാണ്.. വിലക്കുറവ് മാത്രം നോക്കി സെലക്ട്‌ ചെയ്യാതെ അവർ മുൻപ് ചെയ്ത ഏതെങ്കിലും വർക്ക്‌ കണ്ടു മനസിലാക്കി സെലക്ട്‌ ചെയ്യുന്നതാണ് ഉചിതം.വിലക്കുറയുമ്പോൾ ചെയ്യുന്ന വർക്കിലും ഉപയോഗിക്കുന്ന മെറ്റീരിയൽസിലും അതിനു അനുസരിച്ചു മാറ്റങ്ങൾ ഉണ്ടായേക്കാം