വർക്ക് ടോപ്പായി ഗ്രാനൈറ്റ് തിരഞ്ഞെടുക്കുമ്പോൾ.

വർക്ക് ടോപ്പായി ഗ്രാനൈറ്റ് തിരഞ്ഞെടുക്കുമ്പോൾ.വൃത്തിയും അടുക്കും ചിട്ടയുമുള്ള അടുക്കളകൾ ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണ്. മോഡുലാർ, സെമി മോഡുലാർ രീതിയിൽ കൗണ്ടർടോപ്പ് ആയി ഗ്രാനൈറ്റ് തിരഞ്ഞെടുക്കാനാണ് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്.

പെട്ടെന്ന് വൃത്തിയാക്കാനും അതേ സമയം ഭംഗിയായി സൂക്ഷിക്കാനും എളുപ്പം ഗ്രാനൈറ്റിൽ തീർത്ത വർക്ക് ടോപ്പുകൾ തന്നെയാണ് നല്ലത്.

പാത്രം കഴുകാനായി നൽകുന്ന കിച്ചൺ സിങ്ക്,പച്ചക്കറി കട്ട് ചെയ്യാനായി ഉപയോഗപ്പെടുത്തുന്ന സ്ലാബ് , ചൂടുള്ള പാത്രങ്ങൾ വക്കാനുള്ള ഇടം എന്നിങ്ങനെ ഏത് രീതിയിൽ വേണമെങ്കിലും എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നവയാണ് ഗ്രാനൈറ്റ് ഉപയോഗിച്ച് നിർമ്മിച്ച കൗണ്ടർ ടോപ്പുകൾ.

ഡാർക്ക് നിറത്തിൽ ഉള്ളതു കൊണ്ട് തന്നെ ഇവയിൽ അഴുക്ക് പിടിച്ചാലും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല. കിച്ചൻ കൗണ്ടർടോപ്പി നായി ഗ്രാനൈറ്റ് തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞിരിക്കാം.

വർക്ക് ടോപ്പായി ഗ്രാനൈറ്റ് തിരഞ്ഞെടുക്കുമ്പോൾ.

മുൻ കാലങ്ങളിൽ അടുക്കളയിൽ സ്ലാബ് നൽകുന്ന രീതി തന്നെ ഉണ്ടായിരുന്നില്ല. അതിന് പകരമായി ഒരു ടേബിളും,ബെഞ്ചുമാണ് നൽകിയിരുന്നത്.

പിന്നീട് സിമന്റ് ഉപയോഗപ്പെടുത്തി സ്ലാബുകൾ നിർമ്മിച്ച് തുടങ്ങിയതോടെ അവയ്ക്ക് മുകളിൽ വച്ച് പച്ചക്കറി കട്ട് ചെയ്യാനും മറ്റു പല ആവശ്യങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തി തുടങ്ങി .

മോഡുലാർ സെമി മോഡുലാർ കിച്ചൺ രീതി വന്നതോടെ ഗ്രാനൈറ്റ്,മാർബിൾ പോലുള്ള സ്ലാബുകൾ കിച്ചൻ ടോപ്പായി ഉപയോഗപ്പെടുത്തി തുടങ്ങിയത്.

ഇവയിൽ തന്നെ മാർബിൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ പൂർണമായും വൈറ്റ് നിറത്തിൽ ആയതു കൊണ്ട് പെട്ടെന്ന് കറ പിടിക്കുകയും വൃത്തികേട് ആവുകയും ചെയ്യുന്നു.

ഇതേ കാരണം കൊണ്ടുതന്നെ ഗ്രാനൈറ്റ് തിരഞ്ഞെടുക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. മറ്റൊരു രീതി ടൈലുകൾ നൽകുക എന്നതാണ്.

എന്നാൽ ഇവയ്ക്കിടയിൽ സ്പേസ് വരുന്നതു മൂലം കറകളും, പൊടിയും എളുപ്പത്തിൽ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. അവ വൃത്തിയാക്കാനും ബുദ്ധിമുട്ടായിരിക്കും.

വ്യത്യസ്ത തിക്നെസിൽ വരുന്ന ഗ്രാനൈറ്റ് കൗണ്ടർ ടോപ്പുകൾക്ക് ഇത്രയുമധികം പ്രാധാന്യം വരുന്നതിനുള്ള കാരണം ഇതൊക്കെ തന്നെയാണ്.

എന്തുകൊണ്ട് ഗ്രാനൈറ്റ് ?

കൂടുതലായും ചൂടും തണുപ്പും തട്ടുന്ന ഇഷ്ടമായത് കൊണ്ടു തന്നെ അതിന് അനുസരിച്ചുള്ള ഒരു മെറ്റീരിയൽ കിച്ചണിലേക്ക് തിരഞ്ഞെടുക്കുക എന്നത് വളരെയധികം പ്രാധാന്യമുള്ള കാര്യമാണ്.

വെള്ളം വീണാൽ ഈർപ്പം കാരണം കേടുപാടുകൾ സംഭവിക്കാതിരിക്കുകയും ചൂടു കൂടുതലായി തട്ടിയാൽ അടർന്നു വരാതിരിക്കുകയും ചെയ്യണമെങ്കിൽ ഗ്രാനൈറ്റ് തന്നെ വേണമെന്ന് ആളുകൾ മനസ്സിലാക്കി.

മാത്രമല്ല സെറാമിക്,വിട്രിഫൈഡ് ടൈലുകൾ ഉപയോഗപ്പെടുത്തുമ്പോൾ നേരിടേണ്ടി വരുന്ന വൃത്തിയാക്കൽ പ്രശ്നവും ഗ്രാനൈറ്റ് ഉപയോഗപ്പെടുത്തുന്നതിലൂടെ ഒഴിവാക്കാൻ സാധിക്കും.

ഓരോരുത്തർക്കും തങ്ങളുടെ ആവശ്യാനുസരണം രണ്ട് അല്ലെങ്കിൽ മൂന്ന് മീറ്റർ അളവിൽ വരെ ഗ്രാനൈറ്റ് കട്ട് ചെയ്ത് വാങ്ങാവുന്നതാണ്.

ഒരു നിറത്തിൽ മാത്രമല്ല വ്യത്യസ്ത നിറങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന ഗ്രാനൈറ്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

എത്ര ദൂരെ നിന്നു പോലും ഗ്രാനൈറ്റ് കിച്ചൻ ടോപ്പിന് നൽകുന്നത് ഒരു പ്രത്യേക ലുക്കാണ്. ഗ്രാനൈറ്റ് കളുടെ വ്യത്യസ്ത ഷേഡുകൾ ബ്രൗൺ, ബീജ്‌,പിങ്ക്,ക്രീം , ഗോൾഡൻ,ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്.

ഇവ അടുക്കളക്ക് കൂടുതൽ അഴക് കൊണ്ടു വരും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.

ഒരു നാച്ചുറൽ സ്റ്റോൺ എന്ന രീതിയിൽ അടുക്കളയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്നത് കൊണ്ട് തന്നെ ഗ്രാനൈറ്റിൽ കട്ടിയുള്ള സാധനങ്ങൾ വീണാലും പെട്ടെന്ന് പൊട്ടി പോകില്ല.

അതേസമയം ടൈൽ ആണ് ഉപയോഗിക്കുന്നത് എങ്കിൽ അവയിൽ പോറലുകൾ വീഴാനും പൊട്ടിപ്പോകാനുമുള്ള സാധ്യത കൂടുതലാണ്.

പ്രധാന ഗുണങ്ങൾ

ചൂടിനെയും തണുപ്പിനെയും ഒരേ രീതിയിൽ പ്രതിരോധിക്കാൻ ഗ്രാനൈറ്റിന് സാധിക്കും. അതുകൊണ്ട് തന്നെ പാചകം ചെയ്ത ചൂടുള്ള പാത്രങ്ങൾ ആദ്യമായി നേരിട്ട് കിച്ചൺ ടോപ്പിലേക്ക് വച്ചു നൽകാം. ടൈൽ ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അവ ഒരുപാട് ചൂടുള്ള വസ്തുക്കൾ സ്ഥിരമായി വച്ചാൽ നിറം മങ്ങുന്നതിന് കാരണമാകാറുണ്ട്. വളരെയധികം മിനുസമായ പ്രതലമാണ് ഗ്രാനൈറ്റിന്റേത്.അതു കൊണ്ടു തന്നെ അവയിൽ കറ പിടിച്ചാലും സോപ്പും വെള്ളവും ഒഴിച്ച് കഴുകി വൃത്തിയാക്കാൻ സാധിക്കും.

ഗ്രാനൈറ്റ് കൗണ്ടർ ടോപ് ക്ലീൻ ചെയ്യുന്നതിന് ആൽക്കഹോൾ അടങ്ങിയ ക്ലീനറുകളും ഉപയോഗപ്പെടുത്താം. അതേ സമയം ടൈലിൽ രാസവസ്തുക്കൾ കൂടുതലായി ഉപയോഗിച്ചാൽ അവ നിറം മങ്ങുന്നതിന് കാരണമാകുന്നു. കൂടുതൽ കാലം ഈടു നിൽക്കുകയും അതേസമയം കുറഞ്ഞ വിലയിൽ ലഭിക്കുമെന്നതും ഗ്രാനൈറ്റ് കിച്ചൻ ടോപ്പിൽ തിരഞ്ഞെടുക്കാൻ ആളുകളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.

വർക്ക് ടോപ്പായി ഗ്രാനൈറ്റ് തിരഞ്ഞെടുക്കുമ്പോൾ അവയുടെ ഉപയോഗവും ഗുണങ്ങളും അറിഞ്ഞിരിക്കാം.