ഏവരെയും അതിശയിപ്പിക്കുന്ന ഇന്റീരിയർ ഒരുക്കാൻ.സ്വന്തം വീടിന്റെ ഇന്റീരിയർ കണ്ട് മറ്റുള്ളവർ അത്ഭുത പെടണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും.

എന്നാൽ അതിശയിപ്പിക്കുന്ന ഇന്റീരിയർ ഒരുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ഒരുപാട് പണം ചിലവഴിച്ച് ഇന്റീരിയർ ഡെക്കറേറ്റ് ചെയ്യുക എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇന്റീരിയർ ഡിസൈൻ എന്നതിനെ ഒരു ആർട്ട് എന്ന രീതിയിൽ കാണാവുന്നതാണ്. വീടിന്റെ മോഡി കൂട്ടാൻ ഉപയോഗപ്പെടുത്തുന്ന ചില നുറുങ്ങ് വിദ്യകളായി ഇന്റീരിയർ ഡിസൈൻ ഉപയോഗപെടുത്താം.

കൂടുതൽ സമയമെടുത്ത് കൂടുതൽ ഭംഗിയായും, കൃത്യതയോടും ചെയ്യേണ്ട ഒരു കാര്യമായും ഇതിനെ കണക്കാക്കാം.

മറ്റുള്ളവരെ അതിശയിപ്പിക്കുന്ന രീതിയിൽ ഒരു ഇന്റീരിയർ ഡിസൈൻ ചെയ്യാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ഏവരെയും അതിശയിപ്പിക്കുന്ന ഇന്റീരിയർ ഒരുക്കാൻ.

ഇന്റീരിയർ ഡിസൈൻ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് വീടിന്റെ ഉൾഭാഗം അലങ്കരിക്കുക എന്നത് മാത്രമല്ല. റസിഡൻഷ്യൽ, കൊമേഴ്സ്യൽ, ലാൻഡ്സ്കേപ്പിങ്, ബെഡ്റൂം, കിച്ചൻ ഡിസൈൻ എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്. ഒരു പ്രത്യേക തീമിന് അനുസരിച്ച് ഇന്റീരിയർ ഡിസൈൻ ചെയ്യാൻ താല്പര്യപ്പെടുന്നുവരാണ് മിക്ക ആളുകളും. വീടിന്റെ പ്ലാൻ വരയ്ക്കുമ്പോൾ തന്നെ ഒരു ഇന്റീരിയർ ഡിസൈനറെ കൂടെ കൂട്ടിയാൽ കാര്യങ്ങൾ എളുപ്പമായി.

വീടിന്റെ സ്ഥലപരിമിതി മനസിലാക്കി, ഓരോ ഭാഗത്തും നൽകേണ്ട രീതികൾ പിന്തുടർന്നു കൊണ്ട് ഇന്റീരിയർ അലങ്കരിക്കാൻ ഈയൊരു രീതി ഉപകാരപ്പെടും.

വീടിന്റെ ഏതെല്ലാം ഭാഗങ്ങളിൽ ഏതെല്ലാം നിറങ്ങൾ,വസ്തുക്കൾ എന്നിവ നൽകിയാൽ കൂടുതൽ ആകർഷകമാക്കാൻ സാധിക്കുമെന്നത് ഇന്റീരിയർ ഡിസൈനർക്ക് നിങ്ങളോട് പറഞ്ഞു തരാൻ സാധിക്കും.

ഒരു മികച്ച ഇന്റീരിയർ ഡിസൈനറെ കണ്ടെത്താൻ സാധിച്ചാൽ നിങ്ങളുടെ വീടിന്റെ പണി യുമായി ബന്ധപ്പെട്ട പകുതി തലവേദന ഒഴിഞ്ഞു കിട്ടും. പുതിയ ട്രെൻഡ് അനുസരിച്ച് ക്രിയാത്മകമായ രീതിയിൽ നിങ്ങളുടെ അഭിരുചികൾ കൂടി കോർത്തിണക്കി ഇന്റീരിയർ ഡിസൈൻ ചെയ്യുന്ന ആളെ കണ്ടെത്തണം.

ആവശ്യങ്ങളറിഞ്ഞ് അലങ്കാരങ്ങൾ നൽകാം

ഏതൊരു കാര്യവും ആവശ്യത്തിന് അനുസൃതമായാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. ഇന്റീരിയർ ഡിസൈനിലും ഈ ഒരു മാർഗം തന്നെയാണ് ഉപയോഗപ്പെടുത്തേണ്ടത്.

ഒരു വീട് നിർമ്മിച്ച് അതിന്റെ മുക്കിലും മൂലയിലുമെല്ലാം വാതിലുകളും ജനാലകളും പിടിപ്പിച്ച് നൽകുന്നതല്ല ശരിയായ രീതി.

മറിച്ച് ഓരോന്നിനും ഉള്ള സ്ഥാനം മനസ്സിലാക്കി അവിടേക്ക് അനുയോജ്യമായ നിറങ്ങൾ, കർട്ടൻ, ഫർണീച്ചർ എന്നിവ തിരഞ്ഞെടുക്കുന്നതിലാണ് കാര്യം.

വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിനു മുൻപായി ഓരോരുത്തർക്കും തങ്ങൾ ചിലവഴിക്കാൻ ഉദ്ദേശിക്കുന്ന ഏകദേശ ബഡ്ജറ്റ് എത്രയാണ് എന്ന് ഇന്റീരിയർ ഡിസൈനറോട് പറയാം.

അതനുസരിച്ച് ഏതെല്ലാം മെറ്റീരിയലുകൾ ഉപയോഗിക്കാൻ സാധിക്കുമെന്നതും, എങ്ങിനെ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നതും അവർ നിങ്ങൾക്ക് പറഞ്ഞു തരും. ഒരു വീട്ടിലെ കുടുംബാംഗങ്ങളെയെല്ലാം ഒരുമിപ്പിച്ച് അവർ പറയുന്ന കാര്യങ്ങൾ കേട്ടു കൊണ്ട് വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യിപ്പിക്കുന്ന താണ് ഏറ്റവും അനുയോജ്യമായ രീതി. ബഡ്ജറ്റും ഡിസൈനും ഒത്തൊരുമിച്ച് വന്നാൽ മാത്രമാണ് അത് നിങ്ങൾ ആഗ്രഹിച്ച രീതിയിലുള്ള ഒരു ഇന്റീരിയർ ഡിസൈൻ ആയി മാറുന്നുള്ളൂ. നിങ്ങൾ ഉദ്ദേശിച്ച ബഡ്ജറ്റിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെങ്കിൽ അത് ഒരു അധിക ബോണസ്സായി കണക്കാക്കാം.

ഇന്റീരിയർ ഡിസൈനും സാങ്കേതിക വിദ്യയും

നിങ്ങൾ ആഗ്രഹിക്കുന്ന നിറങ്ങൾ ആഗ്രഹിക്കുന്ന ഇടങ്ങളിൽ എങ്ങിനെ നൽകാം എന്നത് അറിയാനായി പല സാങ്കേതികവിദ്യകളും ഇന്ന് ലഭ്യമാണ്. ഇന്റീരിയറിൽ നൽകാനുദ്ദേശിക്കുന്ന പെയിന്റ്,വാൾപേപ്പർ എന്നിവ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ നിങ്ങൾക്ക് ചുമരിൽ ഫോൺ ഉപയോഗിച്ച് ട്രൈ ചെയ്തു നോക്കാനായി സാധിക്കും.വ്യത്യസ്ത നിറങ്ങളുടെ കോമ്പിനേഷൻ, കിച്ചണിൽ നൽകുന്ന ക്യാബിനറ്റുകളുടെ നിറം, ആകൃതി എന്നിവയെല്ലാം ഇത്തരത്തിൽ വീട്ടിലിരുന്ന് തന്നെ പരീക്ഷിച്ചു നോക്കാൻ സാധിക്കും.

ചിലപ്പോൾ മനസ്സിൽ ഉദ്ദേശിക്കുന്ന നിറങ്ങൾ അപ്ലൈ ചെയ്ത് വരുമ്പോഴായിരിക്കും അവ തമ്മിൽ യോജിക്കില്ല എന്ന് കാര്യം അറിയാൻ സാധിക്കുക. അത് മുൻകൂട്ടി പരീക്ഷിച്ച് നോക്കിയാൽ വലിയ അബദ്ധങ്ങളിൽ നിന്നും രക്ഷ നേടാനായി സാധിക്കും. പുതിയ വീടുകളിൽ മാത്രമല്ല പഴയ വീടുകളിലും വീടിന് ഒരു മാറ്റം അനിവാര്യമാണ് എന്ന് തോന്നുന്ന നിമിഷത്തിൽ ഒരു ഇന്റീരിയർ ഡിസൈനറെ സമീപിച്ചാൽ അവർ നിങ്ങൾക്ക് പുതിയ ആശയങ്ങൾ പറഞ്ഞു തരും.

ഏവരെയും അതിശയിപ്പിക്കുന്ന ഇന്റീരിയർ ഒരുക്കാൻ പരീക്ഷിക്കാം ഈ കാര്യങ്ങൾ.