ചെറിയ അടുക്കളക്ക് വലിയ മേക്കോവർ.മിക്ക വീടുകളിലും ഒരു വലിയ പ്രശ്നം നേരിടേണ്ടി വരുന്ന ഏരിയയാണ് അടുക്കള.

പ്രത്യേകിച്ച് ഫ്ലാറ്റുകളിൽ അടുക്കളയുടെ വലിപ്പം വളരെ ചെറുതായിരിക്കും.ഒരാൾക്ക് മാത്രം നിന്ന് പാചകം ചെയ്യാവുന്ന വലിപ്പത്തിലുള്ള അടുക്കളകൾ കൂടുതൽ കുടുംബാംഗങ്ങൾ ഉള്ള വീടുകളിൽ എപ്പോഴും തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്.

കൃത്യമായി പ്ലാൻ ചെയ്ത വീട് നിർമ്മിക്കുമ്പോൾ അടുക്കളക്ക് കൂടുതൽ വലിപ്പം നൽകാനായി സമരം നൽകാൻ സാധിക്കുമെങ്കിലും ഫ്ലാറ്റുകളിൽ ഈ ഒരു രീതി നടപ്പിലാക്കാൻ സാധിക്കുകയില്ല. അടുക്കളകക്ക് വേണ്ടി മാത്രം ഒരു പ്രത്യേക ഇടം നൽകിയിട്ടുണ്ടാകും.

ഫ്ലാറ്റുകളിൽ നോൺ സ്പ്ളിറ്റ് ഓപ്പൺ രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ കൂടുതൽ സ്ഥലം ലഭിക്കുകയും അതേസമയം അടുക്കളയ്ക്ക് വേണ്ടി ആവശ്യമുള്ള അത്രയും ഭാഗം ഉപയോഗപ്പെടുത്താനും സാധിക്കും.

ഏതൊരു ചെറിയ അടുക്കളയും ആസൂത്രിതമായി സജ്ജീകരിക്കുക യാണെങ്കിൽ വലിപ്പമുള്ളതാക്കി മാറ്റാൻ സാധിക്കും.അവ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ചെറിയ അടുക്കളക്ക് വലിയ മേക്കോവർ.

പലപ്പോഴും അടുക്കളക്ക് ആവശ്യത്തിന് വലിപ്പമില്ലാത്ത അവസ്ഥ തോന്നിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കാരണം ആവശ്യമുള്ളതും അല്ലാത്തതുമായ സാധനങ്ങൾ ഷെൽഫു കളിലും മറ്റും കൂട്ടി ഇടുന്നതാണ്.

കാലങ്ങളായി ഉപയോഗിക്കാത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ, വക്ക് പൊട്ടിയ പാത്രങ്ങൾ എന്നിവയെല്ലാം സ്ഥലം മുടക്കികൾ ആയി മാറുന്നു. മാത്രമല്ല വക്കു പൊട്ടിയതും ഉപയോഗിക്കാത്തതുമായ പാത്രങ്ങൾ,ഗ്ലാസുകൾ, കുപ്പികൾ എന്നിവയെല്ലാം നിരത്താനുള്ള ഒരിടം അടുക്കളയായി പലരും കണക്കാക്കുന്നു.

എല്ലാ ദിവസവും ഉപയോഗപ്പെടുത്തുന്ന പാത്രങ്ങൾ മാത്രം പെട്ടെന്ന് ലഭിക്കുന്ന രീതിയിൽ സെറ്റ് ചെയ്തു നൽകി ഒരിക്കലും ഉപയോഗപ്പെടുത്താതെ പാത്രങ്ങൾ ഉപേക്ഷിക്കുകയോ അതല്ല എങ്കിൽ ഒരു കാർബോർഡ് ബോക്സിൽ ആക്കി കബോർഡിനു മുകളിലേക്ക് കയറ്റി വയ്ക്കുകയോ ചെയ്യാം.

അടുക്കും ചിട്ടയുമില്ലാത്ത അടുക്കളകൾ വീടിന് നൽകുന്നത് ഒരു നെഗറ്റീവ് എനർജി ആയിരിക്കും.

ആവശ്യമില്ലാത്ത സാധനങ്ങൾ അടുക്കളയിൽ കൂന കൂട്ടി ഇടുന്നത് സ്ഥലമില്ലായ്മ മാത്രമല്ല ആവശ്യത്തിന് വായു,വെളിച്ചം എന്നിവയുടെ ലഭ്യതയും ഇല്ലാതാക്കുന്നതിന് കാരണമാകുന്നു.

ഓർഗനൈസറുകൾ ഉപയോഗപ്പെടുത്തുമ്പോൾ

അടുക്കള വൃത്തിയായി ഓർഗനൈസ് ചെയ്ത് വെക്കാൻ ആവശ്യമായ നിരവധി ആക്സസറീസ് ഇന്ന് വിപണിയിൽ ലഭ്യമാണ്.

കത്തി, സ്പൂൺ, പ്ളേറ്റ് എന്നിവ സെറ്റ് ചെയ്യുന്നതിന് ആവശ്യമായ ഓർഗനൈസറുകൾ, പച്ചക്കറികൾ വയ്ക്കുന്നതിന് ആവശ്യമായ വെജി ബാസ്കറ്റ് വെള്ളമുള്ളതും, ഇല്ലാത്തതുമായ പാത്രങ്ങൾ സെപ്പറേറ്റ് ചെയ്തു വയ്ക്കാവുന്ന സ്റ്റാൻഡുകൾ എന്നിവയെല്ലാം നല്ല രീതിയിൽ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

ഓരോ സാധനങ്ങൾക്കും പ്രത്യേക ഇടം നൽകുന്ന രീതിയിൽ വേണം സെറ്റ് ചെയ്യാൻ. അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത ഉപകാരണമായ ഫ്രിഡ്ജിന് ഏതെങ്കിലും കോർണറിൽ ഉള്ള ഒരിടം സെറ്റ് ചെയ്ത് നൽകാം.

ഇലക്ട്രോണിക് ഉപകരണങ്ങൾ എല്ലാം ആവശ്യമുള്ള സമയത്ത് മാത്രം പെട്ടെന്ന് എടുക്കാവുന്ന രീതിയിൽ ഷെൽഫിലേക്ക് കയറ്റി വയ്ക്കാവുന്നതാണ്.

ഒട്ടും ഉപയോഗിക്കാത്ത പാത്രങ്ങൾ ക്രോക്കറി യൂണിറ്റിന് ഏറ്റവും മുകളിലായി നൽകാവുന്നതാണ്.

ക്യാബിനറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാം

ക്യാബിനറ്റിന്റെ എണ്ണം എത്രത്തോളം കൂടുന്നുവോ അത്രത്തോളം സാധനങ്ങൾ അടുക്കും ചിട്ടയിലും വെക്കാൻ സാധിക്കുന്ന ഒരു ഇടമാണ് അടുക്കള.അതു കൊണ്ട് തന്നെ ക്യാബിനറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ യാതൊരു വിധ പിശുക്കും വേണ്ട.

ഒഴിഞ്ഞു കിടക്കുന്ന എല്ലാ ഭാഗങ്ങളിലും കബോർഡുകൾ സെറ്റ് ചെയ്ത് നൽകാൻ സാധിക്കുമെങ്കിൽ പരമാവധി ആ സ്പേസ് ഉപയോഗപ്പെടുത്തുക.

ഓരോ ടൈപ്പ് പാത്രങ്ങൾക്കും വേണ്ടി പ്രത്യേക ഷെൽഫുകൾ അറേഞ്ച് ചെയ്ത് നൽകുന്നതാണ് എപ്പോഴും നല്ലത്.

പൊട്ടുന്ന പാത്രങ്ങൾ മിക്സ് ചെയ്ത് വയ്ക്കുകയാണെങ്കിൽ അവ സ്ക്രാച് വീഴാനും പൊട്ടിപ്പോകാനും കാരണമാകും. പൊട്ടുന്ന പാത്രങ്ങൾ ഗ്ലാസുകൾ എന്നിവ ശ്രദ്ധയോട് കൂടി വേണം സെറ്റ് ചെയ്ത് വെക്കാൻ.

കറ പിടിക്കുന്ന വസ്തുക്കൾ എണ്ണ പാത്രങ്ങൾ എന്നിവ സൂക്ഷിക്കുന്ന ഭാഗത്ത് പ്രത്യേക മാറ്റുകൾ നൽകാവുന്നതാണ്.

ഇത് അടുക്കള വൃത്തിയാക്കുന്നതിന് കൂടുതൽ സഹായിക്കും. ചിമ്മിനിയുടെ മുകൾഭാഗം, ഉയരത്തിൽ നൽകുന്ന ഷെൽഫുകൾ എന്നിവയ്ക്ക് മുകളിൽ ന്യൂസ് പേപ്പർ നൽകുകയാണെങ്കിൽ പൊടിയും മറ്റും അതിൽ വീഴുകയും എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സാധിക്കുകയും ചെയ്യും.

പെട്ടന്ന് എടുക്കേണ്ടി വരുന്ന സുഗന്ധവ്യഞ്ജനങ്ങൾ മസാലക്കൂട്ടുകൾ എന്നിവ കൈയെത്തുന്ന ഭാഗത്ത് ഷെൽഫിൽ നൽകാവുന്നതാണ്.

ഇവ വയ്ക്കുന്നതിന് താഴെയും ഒരു ന്യൂസ് പേപ്പർ അല്ലെങ്കിൽ മാറ്റ് നൽകുകയാണെങ്കിൽ പാത്രത്തിലെ കറ പിടിക്കുകയില്ല.

അടുക്കളയുമായി ബന്ധപ്പെട്ട കിച്ചൻ ടിഷ്യു, ടവ്വലുകൾ, മാറ്റ് എന്നിവ സൂക്ഷിക്കുന്നതിന് ഒരു പ്രത്യേക ഇടം കണ്ടെത്തണം.

അല്ലെങ്കിൽ അവ അടുക്കളയ്ക്ക് ഉള്ളിൽ ചിന്നി ചിതറി കിടക്കുന്ന ഒരു ഫീൽ ഉണ്ടാക്കും.

ചെറിയ അടുക്കളക്ക് വലിയ മേക്കോവർ നൽകുന്നതിനായി തീർച്ചയായും ഈ കാര്യങ്ങൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.