![](https://i0.wp.com/koloapp.in/home/wp-content/uploads/2022/08/sofa-placement-tips-4108023-04-57b9bdfda844478bbe785acd2ffbbb53-1024x683.jpg?resize=750%2C500&ssl=1)
സോഫ ഏത് സ്വീകരണമുറിയുടെയും കേന്ദ്രമാണ്, സ്വീകരണമുറികളിൽ ഒഴിച്ചുകൂടാനാവാത്ത ഫർണിച്ചർ തന്നെയാണ് സോഫകൾ .അതുകൊണ്ടാണ് സോഫ തിരഞ്ഞെടുക്കുന്നതിൽ ഏവരും അതീവ ശ്രദ്ധ പുലർത്തുന്നത്..
അപ്ഹോൾസ്റ്ററി
![](https://i0.wp.com/koloapp.in/home/wp-content/uploads/2022/05/Best-Sofa-Set-Designs-2016.jpg?resize=750%2C458)
കവേഡ് (covered), ലൂസ് (loose) എന്നിങ്ങനെ രണ്ടുതരം അപ്ഹോൾസ്റ്ററിയിൽ ആണ് സോഫകൾ ലഭിക്കുന്നത് . കവേഡ് അപ്ഹോൾസ്റ്ററിയിൽ സോഫയുടെയും കാലു മാത്രമേ കാണാൻ സാധിക്കുകയുള്ളു ബാക്കി ഭാഗങ്ങളെല്ലാം അപ്ഹോൾസ്റ്ററി ചെയിതു മൂടിയാണ് ഉണ്ടാവുക .
കവേഡ് അപ്ഹോൾസ്റ്ററിയിൽ തടിക്കു പ്രാധാന്യമില്ലാത്തതിനാൽ വിലകുടിയതും നല്ല നിലവാരവും ഉള്ള തടി ഉപയോഗിക്കേണ്ട ആവശ്യമില്ല.
ലൂസ് അപ്ഹോൾസ്റ്ററിയിൽ അപ്ഹോൾസ്റ്ററിയെക്കാൾ തടിക്കാണു പ്രധാന്യം. സീറ്റും കുഷ്യനുകളുമെല്ലാം പ്രത്യേകം എടുത്തുമാറ്റാൻ സാധിക്കുന്ന രീതിയിലുള്ള ലൂസ് കുഷനുകളായിരിക്കും.. തടിക്കു പ്രാധാന്യമുള്ളതിനാൽ ഈട് നിൽക്കുന്ന തടി ഉപയോഗിക്കണം.
ലൂസ് അപ്ഹോൾസ്റ്ററി ചെയ്യാൻ കവേഡ് അപ്ഹോൾസ്റ്ററിയെക്കാൾ കുറച്ചു സമയം മതി. കവേഡ് അപ്ഹോൾസ്റ്ററിയെക്കാൾ ലൂസ് അപ്ഹോൾസ്റ്ററിയാണ് വൃത്തിയാക്കാൻ എളുപ്പം. കവർ ഊരിമാറ്റാവുന്ന വിധത്തിൽ തയ്പ്പിച്ചാൽ വൃത്തിയാക്കാൻ കൂടുതൽ എളുപ്പമായി.
സോഫ ട്രെൻഡ്.
![](https://i0.wp.com/koloapp.in/home/wp-content/uploads/2022/02/living-room-modern-apartment-with-two-identical-sofas-opposite-each-other.jpg?resize=750%2C501)
വീടിന്റെ ഇന്റീരിയറിന് ഇണങ്ങുന്ന സോഫാ പണിയുന്നതാണ് ഏറ്റവും നല്ല ഒരു മാർഗ്ഗം . ഇടേണ്ട സ്ഥാലത്തിന്റെ വലുപ്പത്തിനനുസരിച്ച് സോഫ പണിയുക .
ഇപ്പോൾ മിക്ക കടക്കാരും നിങ്ങളുടെ ആവശ്യാനുസരണം സോഫ കസ്റ്റംമെയ്ഡ് ചെയ്തു നൽകാറുണ്ട്. അസിമട്രിക്കൽ സോഫയാണ് ഇപ്പോൾ ട്രെൻഡ്. അതായത് 3+2+1 സീറ്റർ എന്നൊന്നും കൃത്യമായി നിർവചിക്കാൻ സാധിക്കാത്ത തരം സോഫകളാണ് ഇവ.
കൃത്യമായ ആകൃതിക്കുള്ളിൽ ഇവയെ തളച്ചിടാനുമാവില്ല.ഇത്തരത്തിലുള്ള ബാക്റെസ്റ്റ് ഇല്ലാത്ത സോഫകളും എത്തിത്തുടങ്ങിയിട്ടുണ്ട്.
അളവുകൾ പാലിക്കാം
![](https://i0.wp.com/koloapp.in/home/wp-content/uploads/2022/02/fin-6-flanked-sofa-trees-5a3d7c7013f129003715d2a5.jpeg?resize=750%2C501)
ഇരിക്കുമ്പോൾ കാൽ നിലത്തു കുത്താൻ പറ്റുന്ന രീതിയിൽ ആവണം സോഫയുടെ ഉയരം . ഇരിക്കാൻ മാത്രമല്ല ചാരിയിരിക്കുമ്പോളും സുഖപ്രദമാകുന്നതാവണം സോഫയുടെ നിർമ്മാണം.
സീറ്റും ഹെഡ്റെസ്റ്റും തമ്മിലുള്ള ചരിവ് കൃത്യമായാലേ ഇരിക്കാൻ സുഖമുണ്ടാകൂ. ഏഴ്–15 ഡിഗ്രി വരെ ചരിവാണ് വേണ്ടത്.
10 ഡിഗ്രിയാണ് സാധാരണഗതിയിൽ അനുയോജ്യം. താഴെനിന്നും ഇരിപ്പിടത്തിലേക്കുള്ള ഉയരം 38–45 സെമീ വേണം.
കുഞ്ഞന്‍ സോഫ
![](https://i0.wp.com/koloapp.in/home/wp-content/uploads/2022/05/chesterfield-sofas-1570808926.webp?resize=750%2C422)
അധികം വിശാലമല്ലാത്ത ഇടുങ്ങിയ ഇടത്താണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ നീളവും വീതിയും കൂടിയ സോഫാ വാങ്ങുന്നത് വെറുതെയാവും.
അതിനാല്‍ ഡെമി-സോഫയും ലവ്സീറ്റുകളുമാണ് ഇവിടെ അഭികാമ്യം. അയണ്സോഫകളും പരീക്ഷിക്കാവുന്നതാണ്.
വിവിധ ഡിസൈനുകളിലുള്ള അയണ്‍ സോഫകള്‍ വിപണിയില്‍ ഇന്ന് ലഭ്യമാണ് .
സ്ഥലം കുറവുള്ള വീടുകളിൽ മുഴുവനായി അപ്ഹോൾസ്റ്ററി ചെയ്ത സോഫാ അത്രയ്ക്കു ചേരില്ല. അവ കൂടുതൽ സ്ഥലം കളയുമെന്ന പ്രതീതിയുണ്ടാക്കും.
സ്ഥലം കുറവാണെങ്കിൽ കൈപ്പിടി, കാലുകൾ എന്നിവയുടെ തടിഭാഗം പുറത്തേക്കു കാണുന്നതാണു നല്ലത്.
ഫ്ലാറ്റ് പോലെ പരിമിതമായ സ്ഥലമുള്ളയിടങ്ങളിൽ ‘എൽ’ ആകൃതിയിലുള്ള സോഫ നല്ലതാണ്. ഒറ്റ യൂണിറ്റായി ലഭിക്കുന്ന ഇവ വേർപെടുത്തി ഉപയോഗിക്കാനും സാധിക്കും.
ഒരുഭാഗം നീണ്ട ‘എൽ’ ആകൃതിയിലുള്ള സോഫകൾക്ക് ആരാധകരേറെയാണ്. ഇവ കൂടുതലും ഫാമിലി ലിവിങ്ങിലേക്കാണ് ഇണങ്ങുന്നത്.
ടിവി കാണാനും വിശ്രമിക്കാനുമൊക്കെയായി കിടക്കുകയും ചെയ്യാം എന്നതാണ് മെച്ചം.
നിങ്ങളുടെ വീട് അലങ്കരിക്കാൻ ഏറ്റവും മികച്ച സോഫ ഡിസൈനുകൾ part – 1