ആഡംബരം നിറഞ്ഞ കിയാരയുടെ വീട്. സെലിബ്രിറ്റികളുടെ വീട്ട് വിശേഷങ്ങൾ അറിയാൻ താല്പര്യപ്പെടുന്നവർ ആയിരിക്കും സാധാരണക്കാരായ മിക്ക ആളുകളും.
ആഡംബരത്തിന്റെ പര്യായങ്ങളായ ഇത്തരം വീടുകൾ ഡിസൈൻ ചെയ്തിരിക്കുന്ന രീതി, ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകൾ എന്നിവയെല്ലാം അറിയാനാണ് ആളുകൾക്ക് കൂടുതൽ താല്പര്യം.
ഇത്തരത്തിൽ അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ച വീടാണ് ബോളിവുഡ് നടി കിയാര അദ്വാനി മുംബൈയിൽ സ്വന്തമാക്കിയ വീട്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ അറിഞ്ഞിരിക്കാം.
ആഡംബരങ്ങൾ നിറഞ്ഞ കിയാരയുടെ വീട്, കൂടുതൽ വിശേഷങ്ങൾ.
മുംബൈ മഹാലക്ഷ്മിയിൽ സ്ഥിതിചെയ്യുന്ന പ്ലാനറ്റ് ഗോദറേജ് എന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് കിയാര തന്റെ ആഡംബര ഭവനം സ്വന്തമാക്കിയിട്ടുള്ളത്.
51 നിലകളിൽ ആയി സ്ഥിതിചെയ്യുന്ന ഫ്ലാറ്റിൽ 300 അധികം റെസിഡൻഷ്യൽ അപ്പാർട്ട്മെന്റുകളാണ് ഉള്ളത്.
ഇവയിൽ 4 BHK,3 BHK,2 BHK ഫ്ലാറ്റുകൾക്കാണ് പ്രാധാന്യം നൽകിയിട്ടുള്ളത്. ഈയൊരു അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത അറബിക്കടലിന്റെ സൗന്ദര്യം നേരിട്ട് ആസ്വദിക്കാൻ സാധിക്കും എന്നതാണ്.
പുറത്തെ ഭംഗി ആസ്വദിക്കാവുന്ന രീതിയിലാണ് വീടിന്റെ ബാൽക്കണി സജ്ജീകരിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ മുംബൈയിലെ പ്രശസ്തമായ ഹാജി അലി ദർഗ ഈ ഫ്ലാറ്റിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
തിരക്കേറിയ മുംബൈ നഗരത്തിന്റെ അന്തരീക്ഷത്തിലും പ്രൈവസിക്ക് കുറവ് വരുത്താത്ത രീതിയിലാണ് ഫ്ലാറ്റ് ഡിസൈൻ ചെയ്തിട്ടുള്ളത്. അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്നും മുംബൈ നഗരത്തിന്റെ കാഴ്ചകൾ എല്ലാം ആസ്വദിക്കാനായി സാധിക്കും.
കിയാര സ്വന്തമാക്കിയ ഈ ഭവനത്തിന് 15 കോടിക്കും 17 കോടിക്കും ഇടയിൽ വില വരും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇന്റീരിയർ വിശേഷങ്ങൾ.
വൈറ്റ് തീമിനെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ അപ്പാർട്ട്മെന്റ് കാഴ്ചയിൽ ഏവരുടെയും ശ്രദ്ധ എളുപ്പത്തിൽ പിടിച്ചു പറ്റും.
തിരഞ്ഞെടുത്ത പെയിന്റ് ഫർണിച്ചറുകൾ എന്നിവയിൽ മാത്രമല്ല വീടിനകത്ത് ഉപയോഗിച്ചിരിക്കുന്ന ഓരോ ചെറിയ വസ്തുവിൽ പോലും വൈറ്റ് തീം നില നിർത്താനായി ശ്രദ്ധിച്ചിരിക്കുന്നു.
വൈറ്റ് തീമിനോട് യോജിച്ചു നിൽക്കുന്ന രീതിയിൽ ഫ്ലോറിങ്ങിൽ മാർബിൾ ആണ് ഉപയോഗിച്ചിരിക്കുന്നത്.
വൈറ്റ് നിറത്തിലുള്ള മാർബിൾ ഉപയോഗിച്ചത് കൊണ്ട് തന്നെ ലിവിങ് ഏരിയ കൂടുതൽ വലിപ്പമുള്ളതും പ്രകാശം ലഭിക്കുന്ന രീതിയിലും സെറ്റ് ചെയ്യാനായി സാധിച്ചിട്ടുണ്ട്.
ലിവിങ് ഏരിയയിലേക്ക് ഐവറി നിറത്തിലുള്ള റഗ്ഗാണ് തിരഞ്ഞെടുത്തിട്ടുള്ളത്. അതിനോട് ചേർന്ന് നിൽക്കുന്ന രീതിയിൽ വൈറ്റ് നിറത്തിലുള്ള ലതർ സോഫ, കുഷ്യനുകൾ എന്നിവ ലിവിങ് ഏരിയയുടെ ഭംഗി എടുത്തു കാണിക്കുന്നു.
ഇന്റീരിയറിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള മൊസൈക്ക് കണ്ണാടിയാണ് മറ്റൊരു പ്രധാന ആകർഷണത. ലിവിങ് ഏരിയയുടെ കോർണർ സൈഡിൽ ആണ് മിറർ സെറ്റ് ചെയ്തിട്ടുള്ളത്.
ഇന്റീരിയറിന്റെ ഭംഗി ഇരട്ടിയാക്കുന്നതിനായി ഉപയോഗപ്പെടുത്തിയിട്ടുള്ള മറ്റൊരു രീതി കോറിഡോറിൽ നൽകിയിട്ടുള്ള കിയാരയുടെ ഫോട്ടോകൾ ഉൾപ്പെട്ട ഫോട്ടോ വോൾ ആണ്.
ഇന്റീരിയറിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള മെറ്റീരിയലുകൾ എല്ലാം തന്നെ വില പിടിപ്പുള്ളവയാണ്. മോഡേൺ ട്രഡീഷണൽ രീതികൾ മിക്സ് ചെയ്ത റസ്റ്റിക് ലുക്ക് വീടിന്റെ പല ഭാഗങ്ങളിലും കാണാനായി സാധിക്കും.
വീടിന്റെ കിടപ്പ് മുറി, ലിവിങ് ഏരിയ എന്നിവയ്ക്ക് ഇടയിലായാണ് കോറിഡോർ വരുന്നത്. ആഡംബരത്തിന് ഒട്ടും കുറവില്ലാതെ എന്നാൽ മിനിമലിസ്റ്റിക് ആശയം പിന്തുടർന്നു കൊണ്ട് നിർമ്മിച്ച കിയാരയുടെ വീടിന്റെ വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല.
ആഡംബരം നിറഞ്ഞ കിയാരയുടെ വീട്, കാഴ്ചയിൽ നിറയ്ക്കുന്നത് ഒരു അത്ഭുത ലോകം തന്നെയാണ്.