വീട്ടിലേക്ക് തിരഞ്ഞെടുക്കാം സ്മാർട്ട്‌ ബൾബുകൾ.

വീട്ടിലേക്ക് തിരഞ്ഞെടുക്കാം സ്മാർട്ട്‌ ബൾബുകൾ.ടെക്നോളജിയുടെ കടന്നു വരവ് വീട്ടിലേക്ക് ആവശ്യമായ ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്.

പണ്ട് കാലങ്ങളിൽ വീട്ടിലേക്ക് ആവശ്യത്തിന് പ്രകാശം ലഭിക്കുക എന്ന ഉദ്ദേശത്തോടു കൂടി മാത്രം ഉപയോഗപ്പെടുത്തിയിരുന്നു ബൾബുകൾ ഇന്ന് സ്മാർട്ടായി കഴിഞ്ഞു.

ആമസോൺ അലക്സ, ഗൂഗിൾ സിരി പോലെയുള്ള വോയ്സ് അസിസ്റ്റന്റ് സർവീസുകൾ ഉപയോഗപ്പെടുത്തി വർക്ക് ചെയ്യുന്ന സ്മാർട്ട് ബൾബുകൾ ഇപ്പോൾ വീടുകളിലും എത്തി കഴിഞ്ഞു.

വ്യത്യസ്ത ബ്രാൻഡുകൾ പുറത്തിറക്കുന്ന സ്മാർട്ട് ബൾബുകൾ ഫീച്ചറുകളുടെ കാര്യത്തിലും ക്വാളിറ്റിയുടെ കാര്യത്തിലും ചെറിയ രീതിയിൽ വ്യത്യാസം ഉള്ളവയാണ്.

വ്യത്യസ്ത രീതികളിൽ ഉപയോഗപ്പെടുത്താവുന്ന സ്മാർട്ട് ബൾബുകളെ പറ്റി വിശദമായി മനസ്സിലാക്കാം.

വീട്ടിലേക്ക് തിരഞ്ഞെടുക്കാം സ്മാർട്ട്‌ ബൾബുകൾ.

ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT)യുമായി കണക്ട് ചെയ്ത് പ്രവർത്തിപ്പിക്കാവുന്ന രീതിയിലുള്ള സ്മാർട്ട് ബൾബുകൾ ഓരോരുത്തരുടെയും ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്ത് ഉപയോഗപ്പെടുത്താൻ സാധിക്കും.

വിപ്രോ, MI, ഫിലിപ്സ് എന്നിങ്ങനെ പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട് ബൾബുകൾ വളരെ എളുപ്പത്തിൽ ആർക്കു വേണമെങ്കിലും ഉപയോഗപ്പെടുത്താൻ സാധിക്കും എന്നത് തന്നെയാണ് എടുത്തു പറയേണ്ട പ്രത്യേകത.

വീടിന്റെ ഏതു കോണിലിരുന്ന് വേണമെങ്കിലും നിർദ്ദേശങ്ങൾ നൽകി സ്വിച്ച് ഓൺ ചെയ്യാതെ തന്നെ സ്മാർട്ട്‌ ബൾബ് വർക്ക് ചെയ്യിപ്പിക്കാനായി സാധിക്കും.

ഹോം ഓട്ടോമേഷൻ സിസ്റ്റവുമായി കണക്ട് ചെയ്ത് പ്രവർത്തിക്കുകയാണെങ്കിൽ ലോകത്തിന്റെ ഏത് കോണിൽ നിന്ന് വേണമെങ്കിലും വീട്ടിലെ ബൾബുകൾ ഓൺ ചെയ്യുകയോ ഓഫ് ചെയ്യുകയോ ആവാം.

മിക്കപ്പോഴും വീട്ടിൽ നിന്നും പുറത്തു പോകുമ്പോൾ ലൈറ്റ് ഓഫ് ചെയ്യാൻ മറക്കുന്ന സാഹചര്യങ്ങളിൽ വളരെയധികം ഉപയോഗപ്പെടുത്താവുന്ന ഒരു ടെക്നോളജി ആണ് സ്മാർട്ട്‌ ബൾബ് വഴി സാധ്യമാകുന്നത്.

മിക്ക സ്മാർട്ട് ബൾബുകളും കൺട്രോൾ ചെയ്യുന്നതിനായി പ്രത്യേക അപ്ലിക്കേഷനുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്.

ചില അഡീഷണൽ ഫീച്ചറുകൾ കൂടി ആഡ് ചെയ്യുമ്പോൾ

സ്മാർട്ട്‌ ബൾബുകളിൽ എഡ്ജ് കമ്പ്യൂട്ടിംഗ് കൂടി അപ്ലൈ ചെയ്യുമ്പോൾ ഇൻ ബിൽറ്റ് ക്യാമറ,ഇൻ ബിൽറ്റ് സ്പീക്കർ എന്നീ സംവിധാനങ്ങൾ കൂടി നൽകാനായി സാധിക്കും.RGB സംവിധാനം ഉപയോഗപ്പെടുത്തി ആവശ്യാനുസരണം നിറങ്ങൾ സെറ്റ് ചെയ്യാനും ബൾബിന്റെ ബ്രൈറ്റ്നസ് കണ്ട്രോൾ ചെയ്യാനും സാധിക്കും.

പ്രത്യേക രീതിയിൽ പാസ്‌വേഡുകൾ സെറ്റ് ചെയ്ത് സ്മാർട്ട് ബൾബുകൾ ഉപയോഗപ്പെടുത്താനും സാധിക്കും. ബൾബിൽ നിന്നും ഏകദേശം 30 മീറ്റർ അകലെയായി വൈഫൈ ഉപയോഗപ്പെടുത്തി ബൾബ് ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സാധിക്കും. ഇതിനായി പ്രത്യേക എൻക്രിപ്ഷൻ അൽഗോരിതമാണ് ഉപയോഗപ്പെടുത്തുന്നത്.

വീട്ടിലേക്ക് തിരഞ്ഞെടുക്കാം സ്മാർട്ട്‌ ബൾബുകൾ പ്രധാന ഗുണങ്ങൾ

ടെക്നോളജിക്ക് അനുസൃതമായി വീട് ഒരുക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷൻ തന്നെയാണ് സ്മാർട്ട് ബൾബുകൾ. എവിടെ ഇരുന്നു വേണമെങ്കിലും കണ്ട്രോൾ ചെയ്യാൻ സാധിക്കും എന്നതിനാൽ തന്നെ വൈദ്യുത ഉപയോഗം കുറക്കാനായി സാധിക്കും.

വ്യത്യസ്ത നിറങ്ങളിലും ബ്രൈറ്റ്നസ് അഡ്ജസ്റ്റ് ചെയ്തും വളരെയധികം നല്ല രീതിയിൽ സ്മാർട്ട് ബൾബ് വീടിന് അലങ്കാരം നൽകുന്നു. സ്റ്റാൻഡ് ബൈ മോഡ് ഉപയോഗപ്പെടുത്തിയാണ് മിക്ക ബൾബുകളും വർക്ക് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ബൾബുകൾ ഓഫ് ചെയ്താലും ചെറിയ രീതിയിൽ വൈദ്യുതി ഉപയോഗിക്കും.

ദോഷങ്ങൾ

സ്റ്റാൻഡ് ബൈ മോഡ് രീതിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ബൾബുകൾ പലപ്പോഴും വൈദ്യുത ഉപയോഗം കൂട്ടുന്നതിന് കാരണമായേക്കാം. ഇന്റർനെറ്റ് ഉപയോഗപ്പെടുത്തി മാത്രം വർക്ക് ചെയ്യുന്ന സ്മാർട്ട് ബൾബുകൾ കണക്ടിവിറ്റി പ്രോബ്ലം ഉള്ള സമയത്ത് ശരിയായ രീതിയിൽ വർക്ക് ചെയ്യണം എന്നില്ല.ചെറിയ രീതിയിലുള്ള കംപ്ലൈന്റ് കൾ വന്നാൽപോലും ബൾബ് പൂർണമായും മാറ്റേണ്ട അവസ്ഥയാണ് ഉള്ളത്.

പലരും സ്മാർട്ട്‌ ബൾബ് ഒരു സ്പൈ രീതിയിൽ വർക്ക് ചെയ്യുമെന്ന് പേടിക്കുന്നവർ ഉണ്ട്.എന്നാൽ അതിന് സാങ്കേതികപരമായ അടിത്തറ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. പലപ്പോഴും ബൾബിൽ നൽകിയിട്ടുള്ള അൽഗോരിതം കൃത്യമായ രീതിയിൽ വർക്ക് ചെയ്യാത്തത് ബൾബിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതിന് കാരണമാകുന്നു. സാധാരണ ബൾബുകളെ അപേക്ഷിച്ച് സ്മാർട്ട് ബൾബുകൾ ഉപയോഗപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന കംപ്ലൈന്റ്സ് കൂടുതലാണ്.

സ്മാർട്ട്‌ ബൾബുകൾ വീട്ടിലേക്ക് തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുക.