സോളാർ വാട്ടർ ഹീറ്റർ തിരഞ്ഞെടുക്കുമ്പോൾ.

സോളാർ വാട്ടർ ഹീറ്റർ തിരഞ്ഞെടുക്കുമ്പോൾ.ദിനംപ്രതി വർദ്ധിച്ചു വരുന്ന കറണ്ട് ബില്ല് മിക്ക വീടുകളിലും ഒരു വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.

അതിന് ഒരു പരിഹാരമെന്നോണം കെഎസ്ഇബിയുമായി സഹകരിച്ചു കൊണ്ട് സൗര പദ്ധതി പോലുള്ളവ ഫലപ്രദമായി വർക്ക് ചെയ്യുന്നുണ്ട്.

നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഇപ്പോൾ വാട്ടർ ഹീറ്റർ ഉപയോഗപ്പെടുത്തുന്നുണ്ട്.

എന്നാൽ ഇതിനായി സോളാറിൽ പ്രവർത്തിക്കുന്ന വാട്ടർ ഹീറ്ററുകൾ ഉപയോഗപ്പെടുത്തുകയാണ് വൈദ്യുത ഉപയോഗം കുറക്കാനായി ഒരു പരിധി വരെ സാധിക്കും.

ഒരു സാധാരണ വാട്ടർ ഹീറ്റർ ഉപയോഗിക്കുന്നതിൽ നിന്ന് സോളാർ വാട്ടർ ഹീറ്റർ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന വ്യത്യാസങ്ങൾ, ഗുണദോഷങ്ങൾ എന്നിവയെ പറ്റി വിശദമായി മനസ്സിലാക്കാം.

സോളാർ വാട്ടർ ഹീറ്റർ വീട്ടിലേക്ക് തിരഞ്ഞെടുക്കുമ്പോൾ.

വ്യത്യസ്ത രീതിയിലുള്ള വാട്ടർ ഹീറ്ററുകൾ നമ്മുടെ നാട്ടിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവയെ പ്രധാനമായും ആറ് രീതിയിൽ തരം തിരിച്ചിരിക്കുന്നു.

ഇവയിൽ ഏറ്റവും പഴക്കം ചെന്ന രീതി ഇമേഴ്‌സ്ഡ് വാട്ടർ ഹീറ്ററുകൾ ആണ്.

ആയേൺ റോഡ്‌ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇത്തരം വാട്ടർ ഹീറ്ററുകൾ വെള്ളം നിറക്കേണ്ട ബക്കറ്റിലേക്ക് ഇട്ടശേഷം പവർ ഓൺ ചെയ്യുകയാണ് ചെയ്തിരുന്നത്.

സാധാരണ ഹീറ്ററുകളെ അപേക്ഷിച്ച് ഇവ ഷോക്ക് അടിക്കാനുള്ള സാധ്യത കൂടുതൽ ആയതു കൊണ്ട് തന്നെ പലരും അവ ഉപയോഗിക്കാൻ മടിക്കുന്നു.

മാത്രമല്ല ഇന്ന് ഇത്തരം വാട്ടർ ഹീറ്ററുകൾ വീടുകളിൽ അധികം കാണുന്നുമില്ല.

ഇൻസ്റ്റന്റ് വാട്ടർ ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ

ഇന്ന് മിക്ക വീടുകളിലും കൂടുതലായും ഉപയോഗപ്പെടുത്തുന്നത് ഇൻസ്റ്റന്റ് വാട്ടർ ഹീറ്ററുകൾ ആണ്. വ്യത്യസ്ത കപ്പാസിറ്റിയിൽ ലഭ്യമായിട്ടുള്ള ഇൻസ്റ്റന്റ് വാട്ടർ ഹീറ്ററുകൾ വളരെ എളുപ്പത്തിൽ ഉപയോഗപ്പെടുത്താനും സാധിക്കും. 1 ലിറ്റർ മുതൽ 10 ലിറ്റർ വരെ കപ്പാസിറ്റിയുള്ള ഇൻസ്റ്റന്റ് വാട്ടർ ഹീറ്ററുകൾ ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വെള്ളം ചൂടാക്കുന്നതിന് ഇത്തരം വാട്ടർ ഹീറ്ററുകൾ സഹായിക്കുന്നു. മാത്രമല്ല ഇവ കാഴ്ചയിലും വളരെയധികം ഭംഗിയുള്ളവയാണ്. സ്വിച്ചിട്ടാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചൂടു വെള്ളം ആവശ്യാനുസരണം എടുത്തു തുടങ്ങാം.

സ്റ്റോറേജ് വാട്ടർ ഹീറ്ററുകൾ

100 ലിറ്റർ വരെ കപ്പാസിറ്റിയിൽ വെള്ളം ചൂടാക്കി വയ്ക്കാൻ സാധിക്കുന്നവയാണ് സ്റ്റോറേജ് വാട്ടർ ഹീറ്ററുകൾ. അതുകൊണ്ടുതന്നെ ആവശ്യമുള്ള ഏതു സമയത്തു വേണമെങ്കിലും സ്റ്റോറേജ് വാട്ടർഹീറ്റകളിൽ നിന്ന് വെള്ളം എടുക്കാവുന്നതാണ്. വീട്ടിൽ കറന്റ് ഇല്ലാത്ത സമയത്ത് പോലും ചൂടുവെള്ളം ഉപയോഗപ്പെടുത്താൻ സാധിക്കും.

പുതിയ ടെക്നോളജിയിൽ വാട്ടർഹീറ്റർ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് എയർ ടു എയർ രീതിയിൽ പ്രവർത്തിക്കുന്ന വാട്ടർ ഹീറ്റർ തിരഞ്ഞെടുക്കാം. സാധാരണ വാട്ടർഹീറ്ററിൽ നിന്നും വ്യത്യസ്തമായി 50 മുതൽ 60 ശതമാനം വരെ വൈദ്യുതി ലാഭിക്കാൻ ഇവ സഹായിക്കുന്നു. വാട്ടർ ഹീറ്ററുകളിൽ ഉപയോഗപ്പെടുത്തുന്ന മറ്റൊരു പ്രധാന രീതി എൽപിജി പോലുള്ള ഗ്യാസ് സിലിണ്ടറുകൾ ഉപയോഗപ്പെടുത്തി വർക്ക് ചെയ്യിപ്പിക്കുന്ന വാട്ടർ ഹീറ്ററുകൾ ആണ്. ഇൻസ്റ്റന്റ് വാട്ടർ ഹീറ്ററുകൾ പ്രവർത്തിക്കുന്ന അതേരീതിയിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വെള്ളം ചൂടാക്കി ഇവ ഉപയോഗപ്പെടുത്താൻ സാധിക്കും.

സോളാർ വാട്ടർ ഹീറ്റർ തിരഞ്ഞെടുക്കുമ്പോൾ

സോളാർ വാട്ടർ ഹീറ്ററുകൾ നൂറ് ലിറ്റർ മുതൽ 200 ലിറ്റർ വരെ കപ്പാസിറ്റിയിൽ ലഭ്യമാണ്. തുടക്കത്തിൽ ഇവയ്ക്ക് ചിലവ് കുറച്ച് കൂടുതലാണ് എന്ന് തോന്നുമെങ്കിലും തുടർച്ചയായ ഉപയോഗങ്ങൾക്ക് വളരെയധികം ഫലപ്രദമായ ഒരു രീതിയാണ് സോളാർ വാട്ടർ ഹീറ്ററുകൾ. എല്ലാദിവസവും വീട്ടിലേക്ക് ചൂടുവെള്ളം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ സോളാർ വാട്ടർ ഹീറ്ററുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ സോളാർ വാട്ടർ ഹീറ്ററുകൾ പ്രവർത്തിക്കുന്നു. ഇവയിൽ തന്നെ ഏറ്റവും അഡ്വാൻസ്ഡ് ടെക്നോളജിയിൽ പ്രവർത്തിക്കുന്നത് ഇ ടി സി സോളാർ വാട്ടർ ഹീറ്ററുകൾ ആണ്. ഒരു ഗ്ലാസ് ട്യൂബ് നൽകി അതിനകത്ത് സിലിക്കൺ കോട്ടിങ്, കോപ്പർ കോട്ടിംഗ് എന്നിവ നൽകിക്കൊണ്ടാണ് ഇവ പ്രവർത്തിക്കുന്നത്. തണുത്ത വെള്ളത്തെ പൂർണമായും ചൂടുവെള്ളം ആക്കി മാറ്റുന്ന രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.

പ്രവർത്തിക്കുന്ന രീതി

തണുത്ത വെള്ളത്തെ അപേക്ഷിച്ച് ചൂട് വെള്ളത്തിന് ഡെൻസിറ്റി കുറവായിരിക്കും. തണുത്ത വെള്ളത്തെ എടുത്ത് അത് ചൂടാക്കിയ ശേഷം ടാങ്കിലേക്ക് പോകുന്ന രീതിയിലാണ് ഇവിടെ വർക്ക് ചെയ്യുന്നത്. അതു കൊണ്ട് ടാങ്കുകളിൽ 48 മണിക്കൂർ സമയം വരെ വെള്ളം ചൂടായി തന്നെ നില നിർത്തപ്പെടുന്നു. ചൂട് ഒരു കാരണവശാലും പുറത്തേക്ക് പോകുന്നില്ല. ഇത്തരം ടാങ്കുകളുടെ ഏറ്റവും ഉൾവശത്ത് SS മെറ്റീരിയൽ ആണ് നൽകുന്നത്. ഇവയിൽ തന്നെ കൂടുതൽ പേരും 304 ഗ്രേഡ് ആണ് ഉപയോഗപെടുത്തുന്നത്. സോളാർ വാട്ടർ ഹീറ്ററുകൾ തിരഞ്ഞെടുക്കുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം മഴക്കാലത്ത് അവയിൽ വെള്ളത്തിന് ആവശ്യത്തിന് ചൂട് ലഭിക്കില്ല എന്നതാണ്.


അതുകൊണ്ടുതന്നെ സോളാർ വാട്ടർ ഹീറ്റർ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ കമ്പനികളോട് അതിന്റെ ഫീച്ചറുകൾ ചോദിച്ചു മനസ്സിലാക്കിയതിനുശേഷം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

വീട്ടിലേക്ക് സോളാർ വാട്ടർ ഹീറ്റർ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാം.