ഓപ്പൺ കിച്ചൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഇന്ത്യക്കാർ ഭക്ഷണ സംസ്കാരത്തിൽ വളരെയധികം ശ്രദ്ധ പുലർത്തുന്നവരാണ്. അതുകൊണ്ടുതന്നെ ഭക്ഷണം ഉണ്ടാക്കുന്ന ഇടം വൃത്തിയുള്ളതും കൂടുതൽ ഭംഗിയുള്ളതും ആകണമെന്ന് കരുതുന്നു.

ഒന്നിൽ കൂടുതൽ ആളുകൾ ചേർന്ന് ഭക്ഷണം ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ ചെറിയ അടുക്കളകൾ പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് ഓപ്പൺ കിച്ചണിന്റെ പ്രാധാന്യം വർധിക്കുന്നത്.

മിക്ക വീടുകളിലും കുടുംബാംഗങ്ങളുടെ ആശയങ്ങളും തമാശകളും പങ്കുവയ്ക്കുന്ന ഒരിടമായി അടുക്കള മാറാറുണ്ട്. ചെറിയ അപ്പാർട്ട്മെന്റ് കളിൽ സ്ഥലം ലാഭിക്കുന്നതിനായി ഓപ്പൺ കിച്ചൻ എന്ന കൺസെപ്റ്റ് തിരഞ്ഞെടുക്കാവുന്നതാണ്.

എന്നാൽ ഓപ്പൺ കിച്ചൻ എന്ന ആശയം പ്രാവർത്തികമാക്കുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഓപ്പൺ കിച്ചണില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍

1) സ്മെൽ

അടുക്കള പൂർണമായും തുറന്ന രീതിയിൽ ആയതുകൊണ്ട് തന്നെ പുറത്തേക്ക് മണങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് കുക്കിംഗ് ഓയിൽ പോലുള്ളവ ഉപയോഗിക്കുമ്പോൾ അവയുടെ മണം വീടു മുഴുവൻ പരക്കുന്നതിന് കാരണമാകുന്നു.എന്നാൽ കൃത്യമായ രീതിയിൽ ചിമ്മിനി സെറ്റ് ചെയ്യുകയാണെങ്കിൽ ഈയൊരു പ്രശ്നം ഒഴിവാക്കാൻ സാധിക്കുന്നതാണ്. അല്ലാത്ത പക്ഷം വീടുമുഴുവൻ ഭക്ഷണ സാധനത്തിന്റെ ഗന്ധം പടരും.

2) ശബ്ദം

പൂർണമായും തുറന്ന രീതിയിൽ അടുക്കള പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ ചെറിയ ശബ്ദങ്ങൾ പോലും വീടുമുഴുവൻ അലക്കുന്ന രീതിയിൽ അനുഭവപ്പെടും. കുക്കറിൽ നിന്നും വരുന്ന വിസിൽ, ചിമ്മിനി ഓൺ ചെയ്യുമ്പോൾ ഉള്ള ശബ്ദം, മിക്സി പോലുള്ള ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം എന്നിവ പലപ്പോഴും അരോചകമായി തോന്നുന്ന അവസ്ഥ ഉണ്ടാകും.

3) ഭക്ഷണം പാകം ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ.

പലപ്പോഴും ഓപ്പൺ കിച്ചൻ എന്ന രീതി പിന്തുടരുമ്പോൾ പല സാധനങ്ങളും സ്ലേബിലും മറ്റും ചിതറി കിടക്കാനുള്ള അവസ്ഥയുണ്ട്. അടുക്കള പെട്ടെന്ന് വൃത്തികേടായ ഒരു പ്രതീതി ഉളവാക്കുന്നതിന് ഇത് കാരണമാകുന്നു. കൂടാതെ ഭക്ഷണം നല്ല രീതിയിൽ പ്രസന്റ്റ് ചെയ്യുന്നതിലും പാകപ്പിഴകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഓപ്പൺ കിച്ചൻ ചെയ്യുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

കിച്ചൻ ഓപ്പൺ ആയി ഉപയോഗിക്കാൻ തീരുമാനിക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.ഓരോ സ്പേസും എങ്ങിനെ ഉപയോഗിക്കണം എന്നതിനെ പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കണം.

കിച്ചണിന്റെ ഭാഗത്ത് ഒരു ട്രയാങ്കിൾ ഷേപ്പ് ഫോളോ ചെയ്യുന്നത് നല്ലതായിരിക്കും. ഭക്ഷണം പാകം ചെയ്യുന്ന വിധം, നൽകുന്ന ഇടം എന്നിങ്ങനെ വേർതിരിച്ച് നൽകാവുന്നതാണ്.

കൃത്യമായി സ്ഥലം ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം. അടുക്കള എപ്പോഴും കൂടുതൽ വെളിച്ചം ലഭിക്കുന്ന രീതിയിലാണ് സെറ്റ് ചെയ്യേണ്ടത്. ഇത് ഭക്ഷണം പാകം ചെയ്യുന്നതിലും മറ്റും വളരെയധികം ഉപകാരമായിരിക്കും.

ഉപയോഗപ്പെടുത്താം ഈ ട്രിക്കുകള്‍

  • നല്ല രീതിയിലുള്ള ഫ്ലോറിങ് തിരഞ്ഞെടുക്കുക.
  • ഫ്ലോറിൽ റഗ് യൂസ് ചെയ്യുന്നത് നല്ലതാണ്
  • കൂടുതൽ പ്രകാശം ലഭിക്കുന്ന രീതിയിൽ ഓപ്പൺ കിച്ചൻ സെറ്റ് ചെയ്യാം.
  • പകുതി വലിപ്പത്തിലുള്ള ഭിത്തികൾ നൽകുന്നത് ഉചിതം.

ഓപ്പൺ കിച്ചൻ സെറ്റ് ചെയ്യുക എന്നു പറയുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. വീടിന്റെ സ്പേസ് നല്ല രീതിയിൽ ഉപയോഗപ്പെടുത്താനും ഓപ്പൺ കിച്ചണുകൾ ഉപകാരപ്പെടും.

എന്നാൽ അവ വൃത്തിയായും ഭംഗിയായും സൂക്ഷിക്കുക എന്നതിലാണ് കാര്യം. നല്ല രീതിയിൽ ഓപ്പൺ കിച്ചൻ ചെയ്ത ഒരു വീട് വിൽക്കുമ്പോഴും റീസെയിൽ വാല്യു കൂടുതലാണെന്ന കാര്യം പലർക്കും അറിയില്ല. പൂർണ്ണമായും ഓപ്പൺ രീതിയിലല്ലാതെ സെമി ഓപ്പൺ രീതിയിലും കിച്ചൻ സെറ്റ്ചെയ്ത് ഭംഗിയാ ക്കാവുന്നതാണ്.