മറ്റ് വീടുകളിൽ നിന്നും നിങ്ങളുടെ വീടിനെ വ്യത്യസ്തമാക്കാനുള്ള 10 വഴികള്‍.

ഓരോരുത്തർക്കും തങ്ങളുടെ വീട് മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമായിരിക്കണം എന്നായിരിക്കും ആഗ്രഹം. വീടിനെ കൂടുതൽ അടുക്കും ചിട്ടയുള്ളതും ആക്കി വെക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുമ്പോൾ അവ പലപ്പോഴും പരാജയപ്പെടുന്നതാണ് പതിവ്.

എന്നാൽ ഇനി നിങ്ങളുടെ വീടും മറ്റുള്ള വീടുകളിൽ നിന്നും കൂടുതൽ ഭംഗിയുള്ളതും വ്യത്യസ്തവുമാക്കി വക്കാം. അതിനായി ഒരുപാട് ആഡംബര വസ്തുക്കൾ വാങ്ങി കൂട്ടേണ്ടതില്ല.

1) ഇഷ്ടമുള്ള ചിത്രങ്ങൾ, ഫോട്ടോകൾ എന്നിവ തിരഞ്ഞെടുത്ത് ചുമരുകളിൽ ഉറപ്പിക്കാം.

പല വീടുകളിലും കാണുന്ന ഒരു കാര്യമാണ് ലിവിങ് റൂം നിറയെ ഫോട്ടോകൾ തൂക്കിയിട്ടിട്ടുള്ളത്. ഇവയിൽ ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായി നിരവധി ചിത്രങ്ങൾ ഉണ്ടായിരിക്കും.

എന്നാൽ നിങ്ങളുടെ വീടിനെ മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമാക്കാൻ ആവശ്യമുള്ളത് എന്നു തോന്നുന്ന ചിത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുക.

കൂടുതലായും മനസ്സിന് പോസിറ്റീവ് എനർജി തരുന്നതും, ക്രിയേറ്റീവ് ആയതും തിരഞ്ഞെടുക്കുന്നത് വീട്ടുകാരുടെ മനസ്സിന് സന്തോഷം നൽകും.

കൃത്യമായ ഫോട്ടോ ഫ്രെയിമുകൾ ഉപയോഗിച്ച് മാത്രം ഫോട്ടോകൾ വാളിൽ തൂക്കാനായി ശ്രദ്ധിക്കുക.

ഷെൽഫിൽ ആണ് ഫോട്ടോകൾ വയ്ക്കുന്നത് എങ്കിൽ ഒരു പ്രത്യേക ഓർഡർ ഉറപ്പുവരുത്തുക. അതല്ല ചുമരിൽ തൂക്കുക യാണെങ്കിൽ വിൻടേജ് രീതികളും മറ്റും പരീക്ഷിക്കാവുന്നതാണ്. ചിത്രങ്ങൾ ചുമരുകളിൽ തൂക്കുമ്പോൾ അവ ജനാലകൾക്ക് താഴെയായി നൽകുന്നതാണ് കൂടുതൽ ഉചിതം.

2)അടുക്കളയിലും മറ്റും ആവശ്യമില്ലാതെ വച്ചിരിക്കുന്ന ഹാര്‍ഡ് വെയര്‍ ഉപകരണങ്ങൾ ഒഴിവാക്കാനായി ശ്രദ്ധിക്കുക.

ഇവ അഭംഗി മാത്രമല്ല തരുന്നത് മറിച്ച് അപകടങ്ങൾ ഉണ്ടാക്കാനും കാരണമാകും. പ്രത്യേകിച്ച് നോബുകൾ, കത്തികൾ എന്നിവ പ്രത്യേക ഷെൽഫിൽ അറേഞ്ച് ചെയ്ത് വെക്കാനായി ശ്രദ്ധിക്കുക.

ഒരുപാട് പഴകിയ ഹാർഡ്‌വെയർ ഉപകരണങ്ങൾ മറ്റേതെങ്കിലും രീതിയിൽ പുനരുപയോഗം ചെയ്യാൻ സാധിക്കും എങ്കിൽ അത് ചെയ്യുന്നതാണ് കൂടുതൽ ഉചിതം.

3) സീലിംഗ് കൂടുതൽ ആകർഷമാക്കുന്നതിനായി പ്രത്യേക ലൈറ്റുകളും മറ്റും ഉപയോഗിക്കാവുന്നതാണ്.

പലപ്പോഴും മിക്ക വീടുകളിലും സീലിങ്ങുകൾ ഒഴിച്ച് ഇടുന്നതാണ് പതിവ്. ഷാൻലിയർ പോലുള്ളവ ലിവിംഗ് റൂമിന് ഒരു പ്രത്യേക ഭംഗി നൽകുമെന്ന കാര്യത്തിൽ സംശയമില്ല. വെള്ള നിറമല്ലാത്ത മറ്റ് നിറങ്ങൾ ചുമരുകളിൽ ഉപയോഗപ്പെടുത്തിയാൽ കൂടുതൽ അട്രാക്റ്റീവ് ലുക്ക് തോന്നും.

4) ബാത്ത്റൂമുകളിലും നൽകാം ചിത്രങ്ങൾ

പലരും യാതൊരുവിധ ഡെക്കറേഷനും ആവശ്യമില്ലാത്ത ഒരു ഭാഗമായി ബാത്റൂമിനെ കരുതുന്നുണ്ട്. എന്നാൽ രാവിലെ എണീറ്റ ഉടനെ ആദ്യം ഉപയോഗിക്കുന്ന ഇടം ബാത്റൂം ആണ് എന്നത് പലരും മറക്കുന്നു.

അതുകൊണ്ടുതന്നെ ആ ദിവസം മുഴുവൻ ഒരു പോസിറ്റീവ് എനർജി ലഭിക്കാനായി പെയിന്റിങ്ങു കളും മറ്റും ബാത്റൂമിൽ തൂക്കാവുന്നതാണ്. എന്നാൽ വെള്ളം തട്ടിയാൽ കേടു വരാത്ത രീതിയിലുള്ള ഫ്രെയിമുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

5) റൂമുകളിൽ ഹാങ്ങിങ് പ്ലാന്റുകൾ ഉപയോഗിക്കാം.

നല്ല വായു അകത്തേക്ക് ലഭിക്കുന്നതിനും തണുപ്പ് തോന്നുന്നതിനും റൂമിന് അകത്തും ലിവിങ് ഏരിയയിലും പ്ലാന്റുകൾ തൂക്കുന്നത് നല്ലതാണ്.

6) ഹാങ്ങിങ് ചെയറുകൾ

പഴമയിലേക്ക് നിങ്ങളെ കൊണ്ടുപോകാൻ ഏറ്റവും മികച്ച ഒന്നായി ഹാങ്ങിങ് ചെയറുകളെ കണക്കാക്കാം. ഒഴിവു സമയങ്ങളിൽ വിശ്രമിക്കുന്നതിനായി ഹാങ്ങിങ് ചെയറുകളും,സ്വിങ് ചെയറുകളും തിരഞ്ഞെടുക്കാം.

7) വീടിന്‍റെ പ്രധാന വാതിലിന് കൂടുതൽ ശ്രദ്ധ നൽകാം.

വീട്ടിലേക്കു പ്രവേശിക്കുമ്പോൾ ഏറ്റവും ആദ്യം കാണുന്ന ഇടം പ്രധാനവാതിൽ ആണ്. അതുകൊണ്ടുതന്നെ പ്ലെയിൻ ആയിട്ടാണ് വാതിൽ നൽകിയിട്ടുള്ളത് എങ്കിൽ അതിന് മറ്റുള്ളവരെ സ്വീകരിക്കുന്ന രീതിയിൽ വെള്ള ഒഴിവാക്കിയുള്ള നിറങ്ങളിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം . പ്രധാനമായും ബ്രൈറ്റ് നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. നീലനിറം വിശ്വാസത്തെയും, പച്ചനിറം വളർച്ചയേയും സൂചിപ്പിക്കുന്നു.

8)അടുക്കളയിലും നൽകാം ഫോട്ടോകൾ

വീട്ടിൽ പാചകം ചെയ്യുന്ന വ്യക്തി ഏറ്റവും കൂടുതൽ ചിലവഴിക്കുന്ന സ്ഥലമാണ് കിച്ചൻ. അതു കൊണ്ട് തന്നെ പാചകം ആസ്വാദ്യകരമാക്കാൻ സാധിക്കുന്ന രീതിയിലുള്ള ചിത്രങ്ങൾ ഒഴിവ് സ്ഥലങ്ങളിൽ നൽകാവുന്നതാണ്.അവ കൂടുതൽ അർത്ഥ തലങ്ങളിലേക്ക് നിങ്ങളെ എത്തിക്കും

9)മുറികളിൽ ഡാർക്ക് നിറങ്ങൾ പരീക്ഷിക്കാം.

ഒരു വീടിനെ വലിപ്പമുള്ളതാക്കി തോന്നിക്കുന്നതിൽ ഏറ്റവും പ്രധാന ഘടകം പ്രകാശവും നിറങ്ങളും ആണ്. അതുകൊണ്ടുതന്നെ ഡാർക്ക് നിറത്തിലുള്ള ചുമരുകളിൽ ഒരു ഭാഗത്ത് ലൈറ്റ് നിറം കൂടി നൽകുന്നതിലൂടെ കൂടുതൽ അട്രാക്റ്റീവ് ആയി തോന്നിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു.

10)ഫ്ലോറിങ് തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധ നൽകാം.

സാധാരണ ടൈലുകൾ തിരഞ്ഞെടുക്കുന്നതിന് പകരമായി കുറച്ചു കൂടി പ്രീമിയം ലുക്ക് ലഭിക്കുന്ന ടൈലുകൾ പ്രത്യേകമായി തിരഞ്ഞെടുക്കാം.വീടിന് കൂടുതല്‍ ആകര്‍ഷണതയും