വീട് നിർമാണത്തിന് മുൻപായി ഈ കാര്യങ്ങള്‍ക്ക് കൂടി മുന്‍ തൂക്കം നല്കാം.

വീട് എന്ന സ്വപ്നത്തിലേക്ക് മനുഷ്യനെ നയിക്കുന്ന ഘടകങ്ങൾ പലതാണ്. ജീവിക്കാനുള്ള ഒരിടം എന്നതിലുപരി ആഡംബര ത്തിന്റെ രൂപമായി വീട് മാറുമ്പോൾ പലരും ശ്രദ്ധ പുലർത്താത്ത കാര്യങ്ങൾ നിരവധിയാണ്.ഭാവിയിൽ പലപ്പോഴും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുതിലേക്ക് ഇവ എത്തിച്ചേരുന്നു.

അതുകൊണ്ടുതന്നെ ഒരു വീടിന് പ്ലാൻ വരച്ചു തുടങ്ങുമ്പോൾ മുതൽ അത് പൂർത്തിയാകുന്നതു വരെ പാലിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

കുടുംബാംഗങ്ങളുമായി ചർച്ച ചെയ്യുക.

വീട് നിർമ്മാണത്തിൽ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരേരീതിയിൽ പങ്കുണ്ട്.പ്രത്യേകിച്ച് കൂടുതൽ സമയം വീട്ടിൽ ചിലവഴിക്കുന്ന സ്ത്രീകളുടെ സ്ഥാനം ഒട്ടും പുറകിലല്ല.

എന്ന് മാത്രമല്ല പലപ്പോഴും ഒരു വീട്ടിലെ പുരുഷന്മാരേക്കാൾ കൂടുതൽ പ്ലാനുകൾ സ്ത്രീകൾക്ക് വീടിനെപ്പറ്റി ഉണ്ടായിരിക്കും.

അതുകൊണ്ടുതന്നെ അവരുടെ അഭിപ്രായം ചോദിച്ചു മനസ്സിലാക്കുന്നത് വീട് നിർമ്മാണത്തിൽ ഉപകാര പെടും.

പൂർണമായും ആർക്കിടെക്ടിന് വീട് വിട്ടു നൽകാതെ തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ ശ്രദ്ധിക്കുക. കാരണം ആ വീട്ടിൽ ജീവിക്കുന്നത് നമ്മൾ ആണെന്ന ബോധ്യം കൃത്യമായി ഉണ്ടാകണം.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക ആളുകളും സ്വന്തമായി ഉള്ള ഒരു റഫറൻസ് അനുസരിച്ചാണ് പ്ലാൻ വരയ്ക്കുന്നത്.

കുട്ടികളേയും, പ്രായമായവരെയും പരിഗണിച്ചു കൊണ്ട് ഉപകരണങ്ങൾ, ടൈലുകൾ എന്നിവയെല്ലാം തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക.

മതപരമായ വിശ്വാസങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ട് എങ്കിൽ ഇതിനായി ഒരു പ്രത്യേക ഇടം തയ്യാറാക്കുക.

പ്ലാനിന് അനുസരിച്ചുള്ള പ്ലാനിങ്ങും നടത്തുക.

ഒരു വീട് നിർമ്മിക്കുന്നതിനുള്ള പ്ലാൻ വരയ്ക്കുന്നതിൽ ഉള്ളതിനേക്കാൾ പ്രാധാന്യം അത് എങ്ങിനെ പ്ലാൻ ചെയ്യുന്നു എന്നതിലാണ്. വീട് നിർമ്മാണത്തിന് ആവശ്യമായ പണം കൈവശം ഉണ്ടോ എന്ന് കൃത്യമായി പരിശോധിക്കുക.

വീടുപണി ആരംഭിച്ച ശേഷം പണം ഇല്ലാത്ത അവസ്ഥ വന്നാൽ അത് നിരാശയിൽ ആയിരിക്കും എത്തിച്ചേരുക.

സ്വന്തം ശമ്പളം എത്രയാണ് എന്നതിനെപ്പറ്റി കൃത്യമായ ബോധ്യം വച്ച് കൊണ്ട് മാത്രം വീട് നിർമ്മാണം തുടങ്ങുക. മുൻപെടുത്ത വായ്പകൾ ഉണ്ടെങ്കിൽ അവ ക്ലോസ് ചെയ്ത ശേഷം മാത്രം ഭവനവായ്പ യെ പറ്റി ചിന്തിക്കുക.

നഗരപ്രദേശങ്ങളിൽ ആണ് വീട് നിർമ്മിക്കുന്നത് എങ്കിൽ അതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കുക. വീട്ടിൽ ഭാര്യയും ഭർത്താവും ജോലി ചെയ്യുന്നവരാണ് എങ്കിൽ വീട് വൃത്തിയാക്കാൻ ഉള്ള സാഹചര്യം ഉണ്ടോ എന്ന് വിലയിരുത്തുക.

കുട്ടികൾ വളർന്ന ശേഷം മാത്രം വീട് വിപുലീകരിക്കാൻ ശ്രമിക്കുന്നത് സാമ്പത്തികമായി അടിത്തറ നൽകും.

ഒരു ആഡംബര ത്തിന്റെ രൂപം എന്നതിലുപരി ജീവിക്കാനുള്ള ഒരിടം എന്ന രീതിയിൽ വീടിനെ കാണുമ്പോൾ മാത്രമാണ് അത് പൂർണ്ണ അർത്ഥത്തിൽ ഒരു സ്വപ്ന ഭവനമായി മാറുന്നുള്ളൂ.

ജീവിതകാലം മുഴുവൻ തങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാനുള്ള ഒരിടമാണ് വീട് എന്ന കാര്യം ഒരിക്കലും മറക്കരുത്.

വീട് എന്ന സ്വപ്നം വ്യത്യസ്ഥ ഘട്ടങ്ങളിലൂടെ മാത്രം സ്വന്തമാക്കാന്‍ സാധിക്കുന്ന ഒന്നാണ്.അതു കൊണ്ട് തന്നെ പെട്ടന്ന് നേടിയെടുക്കാന്‍ സാധിക്കില്ല എന്ന കാര്യം ഓർമ്മിക്കുന്നത് നല്ലതാണ്.