അടുക്കളയ്ക്കും നൽകാം കിടിലൻ മേക്കോവർ.ഒരു വീടിനെ സംബന്ധിച്ച് വളരെയധികം പ്രാധാന്യം നൽകേണ്ട ഏരിയയാണ് അടുക്കള.

വീട്ടിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ പാചകം ചെയ്യുന്ന ഇടം എന്നതിലുപരി ജീവിതത്തിലെ പല പ്രധാന കാര്യങ്ങളും തീരുമാനിക്കുന്ന ഇടങ്ങളായി പോലും അടുക്കളകൾ മാറിത്തുടങ്ങിയിരിക്കുന്നു.

അടുക്കും ചിട്ടയോടും കൂടിയ ഒരു അടുക്കള എല്ലാ വീട്ടമ്മമാരുടെയും സ്വപ്നമായിരിക്കും. എന്നാൽ പലരും ചിന്തിക്കുന്നത് പഴയ അടുക്കളകളിൽ എന്ത് മാറ്റം വരുത്താൻ സാധിക്കും എന്നതായിരിക്കും.

ഒന്ന് മനസ്സ് വെച്ചാൽ ഏതൊരു സാധാരണ അടുക്കളയ്ക്കും നൽകാം കിടിലൻ മേക്കോവർ. ഇവ ചിലപ്പോൾ നിങ്ങളുടെ മൂഡിനെ തന്നെ മാറ്റിമറിക്കാൻ ശക്തിയുള്ളവ ആയിരിക്കും.

അടുക്കളക്ക് വേണ്ടി ഒരു കിടിലൻ മേക്കോവർ സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.

അടുക്കളയ്ക്കും നൽകാം കിടിലൻ മേക്കോവർ.

ഏതൊരു വീട്ടിനകത്തും കൂടുതൽ ഉപയോഗപ്പെടുത്തുന്ന സ്ഥലങ്ങളിലൊന്നാണ് അടുക്കള. കരിയും പുകയും പിടിച്ച് കിടന്നിരുന്ന അടുക്കളകൾ ഇന്ന് പാടെ മാറി.

കാലത്തിനനുസൃതമായ മാറ്റങ്ങൾ അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിലും വന്നു കഴിഞ്ഞു.

പുകയും കരിയും നിറഞ്ഞിരുന്ന അടുപ്പുകൾക്ക് പകരമായി പുകയില്ലാത്ത അടുപ്പുകൾ, ഗ്യാസ് സ്റ്റൗ എന്നിവ അടുക്കളകളിൽ അടക്കി വാഴാൻ തുടങ്ങി.

ഭക്ഷണം പാകം ചെയ്യുന്ന ഇടം വൃത്തിയായി കിടക്കണം എന്ന് നിർബന്ധമുള്ളവർ സെക്കൻഡ് കിച്ചൻ എന്ന ആശയത്തിലേക്ക് പോലും എത്തി കഴിഞ്ഞു.

അടുക്കളകത്ത് ഒരു പോസിറ്റീവ് എനർജി നിറച്ചാൽ അത് പാചകം ചെയ്യുന്ന ഭക്ഷണത്തെ മാത്രമല്ല സ്വാധീനിക്കുക പകരം അവയുണ്ടാക്കുന്ന ആളുകളുടെ മനസിനെയും വളരെയധികം സ്വാധീനം ചെലുത്തും എന്നത് പലരും തിരിച്ചറിയുന്നില്ല.

ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ അടുക്കളകൾ സ്വർഗമാക്കാൻ സാധിക്കും. അതിനായി ചെറിയ ഇൻഡോർ പ്ലാന്റുകൾ കിച്ചണിൽ വിൻഡോയുടെ ചേർന്ന് വരുന്ന ഭാഗങ്ങളിൽ സെറ്റ് ചെയ്തു നൽകാവുന്നതാണ്.

കുറഞ്ഞ ശബ്ദത്തിൽ മ്യൂസിക് ലഭിക്കുന്ന ബ്ലൂടൂത്ത് സ്പീക്കറുകൾ ഫ്രിഡ്ജിന് മുകളിലോ മറ്റോ ആയി സെറ്റ് ചെയ്ത് നൽകാവുന്നതാണ്.

സാധാരണ ലൈറ്റുകൾക്ക് പകരമായി അലങ്കാര വിളക്കുകൾ വ്യത്യസ്ത കോർണറുകളിലായി സെറ്റ് ചെയ്യാം. കബോർഡുകൾക്കും ഒരു മേക്കോവർ നൽകാവുന്നതാണ്.

കേടായതും കാഴ്ചയിൽ അഭംഗി തരുന്നതുമായ ഷെൽഫുകൾ ചെറിയ രീതിയിലുള്ള പണികൾ ആവശ്യമാണെങ്കിൽ അവ നടത്തി ലാമിനേറ്റഡ് ഷീ റ്റുകൾ ഒട്ടിച്ചു മോഡേൺ ആക്കാം.

കേടായ ഉപകരണങ്ങളെല്ലാം അടുക്കളയിൽ നിന്നും എടുത്തു മാറ്റുക എന്നതാണ് കൂടുതൽ സ്റ്റോറേജ് സ്പേസ് ലഭിക്കുന്നതിനുള്ള ഐഡിയ.

അടുക്കളയും ലൈറ്റും

സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന രീതിയിൽ അടുക്കളകൾ സജ്ജീകരിച്ച നൽകുന്നത് തന്നെയാണ് എപ്പോഴും കൂടുതൽ നല്ലത്.

അതേസമയം വെളിച്ചമെത്താൻ കുറവുള്ള അടുക്കളയാണ് എങ്കിൽ അവിടെ അലങ്കാര ലൈറ്റുകൾ നൽകി വെളിച്ചം എത്തിക്കുകയും അടുക്കളക്ക് ഒരു ട്രെൻഡി ലുക്ക് നൽകുകയും ചെയ്യാം.

സാധാരണയായി അടുക്കളകളിൽ കണ്ടുവരുന്ന ട്യൂബ് ലൈറ്റുകൾ എന്ന സങ്കല്പത്തെ പാടെ മാറ്റി മറിച്ച് ടാസ്ക് ലൈറ്റുകൾ കൊണ്ടു വരിക എന്നത് അടുക്കളയുടെ ലുക്ക് തന്നെ മാറ്റിക്കളയും.

അതോടൊപ്പം കുറച്ച് ഡെക്കറേറ്റീവ് ടൈപ്പ് എൽഇഡി സ്ട്രിപ്പുകൾ കൂടി ഉപയോഗപ്പെടുത്താം. അടുക്കള ഐലൻഡ് കിച്ചൻ രീതിയിലാണ് സജ്ജീകരിച്ച് നൽകുന്നത് എങ്കിൽ സീലിങ്ങിൽ പെൻഡന്റ് ലൈറ്റ് നൽകുന്നത് കൂടുതൽ ഭംഗി നൽകും.

അടുക്കളയോട് ചേർന്ന് വരുന്ന ഭാഗത്ത് ഒരു ബ്രേക്ക്ഫാസ്റ്റ് കൌണ്ടർ സെറ്റ് ചെയ്തു രണ്ട് ചെയറുകൾ നൽകാവുന്നതാണ്.

അതിനു മുകളിലായി ടാസ്ക് ലൈറ്റുകൾ ഉപയോഗപ്പെടുത്തി അലങ്കാരം നൽകാം. കിച്ചൻ കബോർഡുകൾക്കുള്ള സ്പോട്ട് ലൈറ്റ് നൽകുന്നത് ഗുണം ചെയ്യും.

സീറ്റിംഗ് അറേഞ്ച്മെന്റ് നല്കാൻ

ഭക്ഷണം കഴിക്കാനായി ഡൈനിങ് ഏരിയ എന്നതിന് പകരം കിച്ചണും ഡൈനിങ് ഏരിയക്കും ഇടയിൽ വരുന്ന ഭാഗത്ത് ഒരു ഭീം സെറ്റ് ചെയ്ത് ഡൈനിങ് ഏരിയ ആക്കി മാറ്റാവുന്നതാണ്. അതോടൊപ്പം 2 സ്റ്റീൽ ചെയറുകൾ കൂടി നൽകുന്നത് ഒരു ട്രെൻഡി ലുക്ക് സമ്മാനിക്കും. ഫോൾഡബിൾ ടൈപ്പ് ടേബിൾ നൽകുകയാണെങ്കിൽ ആവശ്യമില്ലാത്ത സമയങ്ങളിൽ അവ മടക്കി വയ്ക്കാനായി സാധിക്കും.

കിച്ചണിൽ ഭക്ഷണം കഴിക്കാൻ സജ്ജീകരിക്കുന്ന ഭാഗത്ത് പൂക്കൾ, ഇൻഡോർ പ്ലാന്റുകൾ എന്നിവ ഉപയോഗിച്ച് ചെറിയ രീതിയിലുള്ള അലങ്കാരങ്ങൾ നൽകാം. ചെടികൾ നൽകുമ്പോൾ കുപ്പിയിൽ വെള്ളം നിറച്ച് വളർത്താവുന്ന രീതിയിലുള്ള ചെടികൾ നോക്കി തിരഞ്ഞെടുക്കാം. അടുക്കള ആവശ്യങ്ങൾക്ക് വേണ്ടിയുള്ള മല്ലിയില, പുതിന പോലെയുള്ള ചെടികളും ഇത്തരത്തിൽ വളർത്താവുന്നതാണ്. അടുക്കളയിൽ സ്റ്റൗ വിനോട് ചേർന്നു വരുന്ന ഭാഗത്ത് വാളിൽ മൊറൊക്കാൻ ടൈലുകൾ പതിപ്പിച്ചു നൽകാം. അല്ലായെങ്കിൽ കുറഞ്ഞ വിലയിൽ അടുക്കളയിലേക്ക് യോജിക്കുന്ന രീതിയിൽ വാൾപേപ്പറുകൾ ഒട്ടിച്ച് നൽകുന്നതും കാഴ്ചയിൽ ഭംഗി തരും.

അടുക്കളയ്ക്കും നൽകാം കിടിലൻ മേക്കോവർ ,പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ

വീടിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വളരെയധികം ശ്രദ്ധയോടുകൂടി പെയിന്റ് തിരഞ്ഞെടുക്കേണ്ട ഒരു ഇടമാണ് അടുക്കള. ലൈറ്റ് നിറങ്ങളിൽ ഉള്ള പെയിന്റ് തിരഞ്ഞെടുക്കുന്നത് അടുക്കളക്ക് ഒരു പ്രത്യേക ലുക്ക് നൽകുന്നതിനു സഹായിക്കും. അടുക്കളയിലെ മറ്റ് ഉപകരണങ്ങളോട് കോൺട്രാസ്‌റ്റ് ആയി വരുന്ന രീതിയിലുള്ള പെയിന്റ് നോക്കി വേണം തിരഞ്ഞെടുക്കാൻ.

അടുക്കള അലങ്കരിക്കാൻ ആവശ്യമായ പലവിധ ആക്സസറീസും ഇന്ന് വിപണിയിൽ ലഭ്യമാണ്. അതോടൊപ്പം സ്പൂണുകൾ, മഗ്കൾ എന്നിവ അറേഞ്ച് ചെയ്ത് വയ്ക്കുന്നതിനുള്ള പ്രത്യേക ഷെൽഫുകളും തിരഞ്ഞെടുക്കാം. ഡെക്കറേറ്റീവ് ഐറ്റംസിൽ ഉൾപ്പെടുന്ന ജാറുകളും, പാത്രങ്ങളും അടുക്കളയിൽ അലങ്കാരമായി നൽകാവുന്നതാണ്. അടുക്കളയോട് ചേർന്ന് നിൽക്കുന്ന രീതിയിലുള്ള ചെറിയ പെയിന്റിംഗ്സ് ഓപ്പോസിറ്റ് ഭാഗങ്ങളിൽ വരുന്ന ചുമരുകളിൽ ഹാങ്ങ്‌ ചെയ്തു നൽകാം. ഇത്തരത്തിൽ ചെറിയ ചില മാറ്റങ്ങൾ കൊണ്ടുവന്നാൽ തന്നെ ഏതൊരു പഴയ അടുക്കളക്കും പുതിയ ലുക്ക് കൈവരിക്കാൻ സാധിക്കും.

അടുക്കളയ്ക്കും നൽകാം കിടിലൻ മേക്കോവർ ചെറിയ ചില മാറ്റങ്ങൾ മാത്രം നൽകി കൊണ്ട് തന്നെ.