വർക്ക് ഏരിയയ്ക്ക് പ്രാധാന്യമേറുമ്പോൾ.ഇന്ന് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സൗകര്യങ്ങളേക്കാൾ കൂടുതൽ ആഡംബരത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് നിർമ്മിക്കുന്നത്.

ഇവയിൽ ഏറ്റവും മോഡേൺ രീതിയിലുള്ള നിർമ്മാണ രീതികളും, ഇന്റീരിയർ ഡിസൈനും ഫോളോ ചെയ്തു കൊണ്ട് നിർമ്മിക്കുന്ന വീടുകൾ എത്രമാത്രം വാസയോഗ്യമാണ് എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു.

പ്രത്യേകിച്ച് അടുക്കളകൾ മോഡുലാർ ടൈപ്പിലേക്ക് മാറി കഴിഞ്ഞപ്പോൾ അവ വൃത്തിയായും ഭംഗിയായും നോക്കുക എന്നത് വളരെയധികം ശ്രദ്ധ നൽകേണ്ട കാര്യമായി മാറി.

അതുകൊണ്ടുതന്നെ മുൻ കാലങ്ങളിൽ വീടുകളിൽ ഉണ്ടായിരുന്ന വർക്ക് ഏരിയകൾ സെക്കൻഡ് കിച്ചൻ എന്ന പേരിൽ പല വീടുകളിലും സ്ഥാനം പിടിച്ചു കഴിഞ്ഞു.

അടുക്കളയോട് ചേർന്ന് വർക്ക് ഏരിയ സെറ്റ് ചെയ്ത് പാചക ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഒരിടമായി ഉപയോഗ പെടുത്തുന്നവരും കുറവല്ല.

വർക്ക് ഏരിയ നല്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

വർക്ക് ഏരിയയ്ക്ക് പ്രാധാന്യമേറുമ്പോൾ.

കാഴ്ചയിൽ മാത്രം ഒരു അടുക്കള എന്ന രീതിയിൽ മോഡുലാർ കിച്ചൺ നൽകുകയും വീട്ടിലെ പാചക പാചക ആവശ്യങ്ങൾക്ക് വേണ്ടി വർക്കേരിയ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന നിരവധി വീടുകൾ ഇന്ന് നമ്മുടെ നാട്ടിലുണ്ട്.

വർഷങ്ങളോളം മോഡുലാർ കിച്ചണിന്റെ ഭംഗിക്ക് കോട്ടം വരരുത് എന്ന് ആഗ്രഹിക്കുന്ന ആളുകളാണ് ഇത്തരത്തിൽ വർക്കേരിയ സെക്കൻഡ് കിച്ചൺ രീതിയിൽ ഉപയോഗപ്പെടുത്തുന്നത്.

പുകയില്ലാത്ത അടുപ്പുകളും നാടൻ അടുപ്പുകളും അടുക്കളയിൽ നൽകാൻ ആഗ്രഹിക്കുന്നവർക്ക് വർക്ക് ഏരിയകൾ അതിനായി ഉപയോഗപ്പെടുത്താവുന്നതാണ്.

ഗ്യാസ് സിലണ്ടർ പ്രധാന അടുക്കളയിലെ പാചകത്തിന് മാത്രമായും ഉപയോഗപ്പെടുത്താം.

ഈയൊരു പ്ലാൻ മുൻകൂട്ടി കാണുകയാണെങ്കിൽ പ്രധാന അടുക്കളയുടെ വലിപ്പം കുറച്ച് വർക്ക് ഏരിയയുടെ വലിപ്പം കൂട്ടി നൽകുന്നതും ഒരു നല്ല ഐഡിയ തന്നെയാണ്.

പലരും ചെയ്യുന്ന അബദ്ധങ്ങൾ

പ്രധാന അടുക്കള പാചക ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നില്ല എങ്കിലും അവക്ക് 10 മുതൽ 12 അടി വരെ നീളം നൽകി വിശാലമായി പണിയുകയും, വെറും അഞ്ച് മുതൽ ആറ് അടി വരെ മാത്രം വലിപ്പം നൽകി വർക്ക് ഏരിയ നൽകുകയും ചെയ്യുന്നു.

ഇങ്ങിനെ ചെയ്യുന്നത് വഴി ആദ്യത്തെ അടുക്കള കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ല എന്നു മാത്രമല്ല വർക്ക് ഏരിയ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താനും സാധിക്കാത്ത അവസ്ഥ വരും.

പാചകം ചെയ്ത പാത്രങ്ങൾ കഴുകാനുള്ള ഒരു സിങ്ക് വർക്ക് ഏരിയിലും രണ്ടാമത്തേത് പ്രധാന കിച്ചണിലും നൽകാവുന്നതാണ്.

കൂടുതൽ കരി പിടിക്കാത്ത പാത്രങ്ങൾ അടുക്കളയിലെ സിങ്കിലും, കരി പിടിക്കുന്ന പാത്രങ്ങൾ പുറത്തും കഴുകാനായി സിങ്കുകൾ ഉപയോഗിക്കാം.

പ്രധാന കിച്ചണിൽ പാത്രം കഴുകി ഉണ്ടാകുന്ന വെള്ള കറകൾ ഒഴിവാക്കാൻ വർക്ക് ഏരിയയോട് ചേർന്നുതന്നെ പാത്രങ്ങൾ അടുക്കി വക്കാനുള്ള ഒരു സ്റ്റാൻഡ് നൽകാവുന്നതാണ്.

ഇവിടെ നൽകുന്ന സ്റ്റോറേജ് സ്പേസുകൾക്ക് ചിലവ് കുറയ്ക്കാനായി സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ച റെഡിമെയ്ഡ് സ്റ്റാൻഡുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

കൂടുതൽ വെള്ളം വീഴുന്ന ഭാഗങ്ങളിൽ റസ്റ്റിക് ടൈപ്പ് ടൈലുകൾ തിരഞ്ഞെടുത്താൽ ഈർപ്പം മൂലമുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല.

വർക്ക് ഏരിയ കൊണ്ടുള്ള മറ്റ് ഉപയോഗങ്ങൾ

വീടിന് പുറത്ത് ഒരു കോമൺ ടോയ്ലറ്റ് നൽകേണ്ട സാഹചര്യങ്ങളിൽ അതിന് അനുയോജ്യമായ ഒരു ഇടമാണ് വർക്ക് ഏരിയ. വീട്ടിൽ ചെറിയ ഫങ്‌ഷനുകൾ നടത്തുമ്പോൾ പുറത്തു നിന്ന് വരുന്ന ആളുകൾക്ക് കോമൺ ടോയ്‌ലെറ്റ് ഉപയോഗിക്കാൻ നൽകാവുന്നതാണ്.

വാഷിംഗ് മെഷീൻ,വീട് വൃത്തിയാക്കാനായി ഉപയോഗിക്കുന്ന മോപ്, ചൂൽ എന്നിവ വക്കാനുള്ള ഇടമായും ഈ ഒരു ഏരിയ ഉപയോഗപ്പെടുത്താവുന്നതാണ്. പച്ചക്കറികൾ വൃത്തിയാക്കാനും കട്ട് ചെയ്യാനും വായു സഞ്ചാര മുള്ള ഒരിടം വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് അടുക്കളയോട് ചേർന്ന് ഓപ്പൺ രീതിയിൽ ഒരു വർക്ക് ഏരിയ സെറ്റ് ചെയ്ത് നൽകാം.

വർക്ക് ഏരിയയ്ക്ക് പ്രാധാന്യമേറുമ്പോൾ അവയുടെ ഉപയോഗങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.