ബാത്റൂം ക്ലീനിംഗ് എളുപ്പമാക്കാനുള്ള വഴികൾ.

ബാത്റൂം ക്ലീനിംഗ് എളുപ്പമാക്കാനുള്ള വഴികൾ.ഒരു വീടിനെ സംബന്ധിച്ച് വളരെയധികം വൃത്തി നൽകേണ്ട ഒരു ഭാഗമാണ് ബാത്ത്റൂമുകൾ.

കാലത്തിന്റെ മാറ്റത്തിന് അനുസൃതമായി ബാത്റൂം ആക്സസറീസ്,ഡിസൈനുകൾ എന്നിവയിൽ പല രീതിയിലുള്ള മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ബാത്ത് റൂം വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നതിൽ പലരും ശ്രദ്ധ പുലർത്തുന്നില്ല എന്നതാണ് സത്യം.

വലിയ വില കൊടുത്ത് ആക്സസറീസ് വാങ്ങി വെക്കുന്നതിൽ അല്ല ബാത്റൂമിന്റെ പ്രാധാന്യം വരുന്നത് അവ എത്ര ചെറുതാണെങ്കിലും കൃത്യമായ ഇടവേളകളിൽ കഴുകി വൃത്തിയാക്കി സൂക്ഷിക്കുന്നതിലാണ്.

പല വീടുകളിലും ബാത്റൂമുകളുടെ ഫ്ലോറിങ്ങിൽ അടിഞ്ഞു പിടിച്ചിരിക്കുന്ന കറ അരോചകമുണ്ടാക്കുന്ന കാഴ്ചയാണ്.

ഇവ കാഴ്ചയിൽ അഭംഗി മാത്രമല്ല നൽകുന്നത് രോഗാണുക്കളെ പടർത്തുന്നതിലും വളരെ വലിയ പങ്കു വഹിക്കുന്നു.

ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ ആരോഗ്യപരമായ സുരക്ഷ ഉറപ്പുവരുത്തുന്നതിലും ബാത്ത്റൂമുകൾ ക്ലീൻ ചെയ്ത് വെക്കേണ്ടത് വളരെയധികം പ്രാധാന്യമുള്ള കാര്യമാണ്.

ബാത്റൂം വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന് ആവശ്യമായ ചില ട്രിക്കുകൾ അറിഞ്ഞിരിക്കാം.

ബാത്റൂം ക്ലീനിംഗ് എളുപ്പമാക്കാനുള്ള വഴികൾ.

ബാത്റൂമുകളിൽ ഏറ്റവും കൂടുതലായി നേരിടേണ്ടിവരുന്ന പ്രശ്നം ഫ്ലോറിങ്, വാൾ എന്നിവിടങ്ങളിൽ നൽകിയിട്ടുള്ള ടൈലുകൾക്കിടയിൽ കറ പിടിച്ചിരിക്കുന്ന അവസ്ഥയാണ്.

പലപ്പോഴും ഡിറ്റർജന്റുകളും ഫ്ലോർ ക്ളീനറുകളും ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയാൽ പോലും പോകാത്ത ഇത്തരം കറകൾ പെട്ടെന്ന് പോകുന്നതിനായി പരീക്ഷിക്കാവുന്ന ഒരു കാര്യം ചൂടുവെള്ളം സ്പ്രേ ചെയ്ത് നൽകുക എന്നതാണ്.

ടൈലിന്റെ മുകൾഭാഗത്ത് ശക്തമായി തന്നെ ചൂടു വെള്ളം സ്പ്രേ ചെയ്ത് നല്കണം. അതിനു ശേഷം ബ്രഷ് ഉപയോഗപ്പെടുത്തി കറകൾ ഉരച്ച് കളയാവുന്നതാണ്.

നല്ല രീതിയിൽ വൃത്തിയായി എന്ന് ഉറപ്പു വരുത്തിയ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് ക്ലീൻ ചെയ്ത് ഒരു ഉണങ്ങിയ ടവ്വൽ ഉപയോഗിച്ച് വെള്ളം തുടച്ച് എടുക്കാം.

ആഴ്ചയിൽ ഒരു തവണയെങ്കിലും ഇത്തരത്തിൽ ടൈലുകൾ ക്ലീൻ ചെയ്താൽ കറ പിടിക്കുമെന്ന പേടി വെണ്ട. ചൂട് വെള്ളത്തിന് പകരമായി ഉപയോഗപ്പെടുത്താവുന്ന മറ്റൊരു മാർഗമാണ് സ്റ്റീം ക്ലീൻ ഉപയോഗിക്കുക എന്നത്.

ഇവിടെ വെള്ളം നേരിട്ട് ടൈലിലേക്ക് സ്പ്രേ ചെയ്യുന്നതിന് പകരമായി പ്രകൃതിദത്തമായ രീതിയിൽ ആവി ടൈലിലേക്ക് എത്തിക്കുന്ന രീതിയാണ് ഉപയോഗപ്പെടുത്തുന്നത്.

ആവി ടൈലിൽ എത്തിക്കഴിഞ്ഞാൽ അവ വളരെ പെട്ടെന്ന് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും.

വിനാഗിരി ഉപയോഗപ്പെടുത്തി ക്ലീൻ ചെയ്യുമ്പോൾ

ബാത്റൂമിൽ അടിഞ്ഞു പിടിച്ച കറകൾ റിമൂവ് ചെയ്യുന്നതിന് ഉപയോഗപ്പെടുത്താവുന്ന ഫലപ്രദമായ മറ്റൊരു മാർഗ്ഗം വിനാഗിരിയും വെള്ളവും ചേർത്ത മിശ്രിതം ഉപയോഗപ്പെടുത്തുക എന്നതാണ്.

വിനാഗിരി ആസിഡ് ആയതുകൊണ്ട് തന്നെ നേരിട്ട് ടൈലുകളിലേക്ക് അപ്ലൈ ചെയ്ത് നൽകാൻ പാടുള്ളതല്ല.

അങ്ങിനെ ചെയ്യുന്നത് വഴി ടൈലുകൾ പെട്ടെന്ന് മങ്ങി പോകാനുള്ള സാധ്യത കൂടുതലാണ്.

വിനാഗിരിയും വെള്ളവും ചേർന്ന മിശ്രിതം ടൈലുകളിൽ സ്പ്രേ ചെയ്ത് നൽകി അൽപ സമയം കഴിഞ്ഞ് ഒരു ബ്രഷ് ഉപയോഗപ്പെടുത്തി ക്ലീൻ ചെയ്ത് നൽകുകയാണ് വേണ്ടത്.

വിനാഗിരി യോടൊപ്പം ബേക്കിംഗ് സോഡ ഉപയോഗപ്പെടുത്തിയും ക്ലീൻ ചെയ്യാവുന്നതാണ്. വെള്ളത്തിൽ ബേക്കിംഗ് സോഡ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി കറ കൂടുതൽ ഉള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്ത് നൽകുക.

തുടർന്ന് ചൂട് വെള്ളവും വിനാഗിരിയും ചേർത്ത മിശ്രിതം അപ്ലൈ ചെയ്ത് നൽകുക. വിനാഗിരി ബേക്കിംഗ് സോഡ എന്നിവ തമ്മിൽ പ്രവർത്തിക്കുമ്പോൾ ചെറിയ രീതിയിലുള്ള ബബിൾസ് പുറത്തേക്ക് വരുന്നതായി കാണാം. അതോടൊപ്പം അഴിക്കും പുറത്തു പോകും.

ആസിഡും ഹൈഡ്രജൻ പെറോക്സൈഡും

ബാത്റൂം തറകൾ വൃത്തിയാക്കുന്നതിൽ പലരും ഉപയോഗപ്പെടുത്തുന്നത് ആസിഡുകളാണ്. ആസിഡിന്റെ ഗന്ധം ശ്വസിക്കുന്നത് ക്ലീൻ ചെയ്യുന്ന ആൾക്ക് പലപ്പോഴും ശ്വാസതടസ്സം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകാറുണ്ട്. മാത്രമല്ല ആസിഡ് ഇടയ്ക്കിടയ്ക്ക് ഉപയോഗപ്പെടുത്തുകയാണെങ്കിൽ ടൈലുകൾ, ക്ലോസറ്റ് എന്നിവ പെട്ടെന്ന് ദ്രവിച്ചു പോകാനുള്ള സാധ്യതയും കൂടുതലാണ്. അതിനുപകരമായി ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗപ്പെടുത്തി ഫ്ലോറിങ്ക്,ലോസെറ്റ് എന്നിവ ക്ലീൻ ചെയ്യാവുന്നതാണ്.

ഇവ നേരിട്ട് അപ്ലൈ ചെയ്യാതെ ചൂടുവെള്ളം മിക്സ് ചെയ്ത് നൽകിയ ശേഷം മാത്രം അപ്ലൈ ചെയ്യുക. തുടർന്ന് ബ്രഷ് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കാവുന്നതാണ്.ടോയ്‌ലറ്റിന്റെ ഭാഗത്ത് നൽകിയിട്ടുണ്ട് ടൈലുകൾ ആഴ്ചയിൽ ഒരു തവണയെങ്കിലും ക്ലീൻ ചെയ്തു നൽകിയാൽ മാത്രമാണ് വൃത്തിയായി സൂക്ഷിക്കാൻ സാധിക്കുകയുള്ളൂ. കെമിക്കലിന്റെ അംശം കൂടുതലുള്ള ആസിഡുകൾ നേരിട്ട് അപ്ലൈ ചെയ്യാതെ പ്രകൃതിദത്തമായ രീതികളിൽ എങ്ങിനെ കറകൾക്ക് പരിഹരിക്കാം കണ്ടെത്താം എന്നതാണ് ചിന്തിക്കേണ്ട കാര്യം.

ബാത്റൂം ക്ലീനിംഗ് എളുപ്പമാക്കാനുള്ള വഴികൾ മനസിലാക്കി വൃത്തിയാക്കി തുടങ്ങാം.