കിച്ചൻ ഫ്ളോറിങ്ങിലെ പുതിയ ട്രെൻഡുകൾ.വീട് നിർമ്മാണത്തിലെ മാറുന്ന ട്രെൻഡ് അനുസരിച്ച് കിച്ചൻ ഫ്ലോറിങ്ങിന് വേണ്ടി തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകളുടെ കാര്യത്തിലും വ്യത്യാസങ്ങൾ വന്നു.

ഓപ്പൺ, മോഡുലാർ,സെമി മോഡുലാർ കിച്ചൻ ഡിസൈനുകൾ വീട് നിർമ്മാണത്തിൽ ട്രെൻഡ് സൃഷ്ടിക്കുമ്പോൾ സ്ലീക്ക് ലൈൻ ഡിസൈനുകളോടാണ് കൂടുതൽ പേർക്കും താൽപര്യം.

അതോടൊപ്പം നാച്ചുറൽ മെറ്റീരിയലുകൾ, ഹോൺഡ് മാർബിൾ, പോലിഷ്ഡ് സ്റ്റോണുകൾ എന്നിവ ഉപയോഗപ്പെടുത്താനും ആളുകൾ ഇഷ്ടപ്പെടുന്നു.

കിച്ചൻ ഫ്ലോറിങ്ങിലെ വ്യത്യസ്ത ട്രെൻഡുകളെ പറ്റി വിശദമായി മനസ്സിലാക്കാം.

കിച്ചൻ ഫ്ളോറിങ്ങിലെ പുതിയ ട്രെൻഡുകൾ ഇവയെല്ലാമാണ്.

വീടിന്റെ ലുക്ക് മുഴുവനായും മാറ്റി മറിക്കാൻ ഫ്ലോറിങ് രീതികൾക്ക് സാധിക്കും. വ്യത്യസ്ത മോഡലുകളിൽ ഉള്ള ടൈലുകൾ പല പാറ്റേണുകളിൽ അറേഞ്ച് ചെയ്ത് നൽകുന്നത് അടുക്കളയിൽ ഒരു പുത്തൻ ട്രെൻഡ് സൃഷ്ടിക്കുന്നതിന് വഴിയൊരുക്കുന്നു.

എല്ലാ ഭാഗത്തേക്കും ഒരേ നിറത്തിലുള്ള ടൈലുകൾ തന്നെ തിരഞ്ഞെടുക്കുന്നത് തുടർച്ച ലഭിക്കുന്നതിന് സഹായിക്കുന്നു. കിച്ചണിൽ ഉപയോഗിക്കുന്ന അതേ ടൈലുകൾ തന്നെ ഡൈനിങ് ഏരിയയിലേക്ക് കൂടി ഉപയോഗിക്കുന്നതും പലരും ഇഷ്ടപ്പെടുന്ന കാര്യമാണ്.

ചെറിയ ടൈലുകളെക്കാൾ വലിപ്പം കൂടുതലുള്ള ടൈലുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അടുക്കളയ്ക്ക് കൂടുതൽ വിശാലത തോന്നിപ്പിക്കാനായി സഹായിക്കും.

ഫ്ലോറിങ്ങിനോട് ചേർന്ന് നിൽക്കുന്ന അതേ ഷേഡിൽ തന്നെ വാൾ ടൈലുകളും തിരഞ്ഞെടുക്കുന്നത് പല വീടുകളിലും ഇപ്പോൾ കണ്ടു വരുന്നുണ്ട്.

ഗ്ലോസി ടൈപ്പ് ഫ്ലോർ ടൈലുകൾ തിരഞ്ഞെടുക്കുന്നത് അടുക്കളയിലേക്ക് കൂടുതൽ വെളിച്ചം നൽകുന്നതിന് വഴിയൊരുക്കുന്നു.

അതേസമയം കൂടുതൽ റഫ് ആയി ഉപയോഗപ്പെടുത്താൻ എപ്പോഴും മാറ്റ് ഫിനിഷ് ടൈലുകൾ തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യം.

ഓപ്പൺ പ്ലാൻ കിച്ചണുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ വ്യത്യസ്ത രീതിയിലുള്ള ഫ്ലോറിങ് മെറ്റീരിയലുകൾ മിക്സ് ചെയ്ത് ഉപയോഗപ്പെടുത്താവുന്നതാണ്.

ഇവ കാഴ്ചയിൽ ഒരു വ്യത്യസ്തത കൊണ്ടു വരാനും സ്ഥലം കൂടുതലുള്ള ഒരു ഫീൽ ഉണ്ടാക്കാനും വഴിയൊരുക്കുന്നു.

എപ്പോഴും വൃത്തിയായി കിടക്കേണ്ട ഒരിടം ആയതു കൊണ്ട് തന്നെ കറകൾ പിടിച്ചാൽ അത് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന രീതിയിലുള്ള മെറ്റീരിയൽ നോക്കി കിച്ചൻ ഫ്ളോറിലേക്ക് തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ ഉചിതം.

ഫ്ളോറിങ്ങിൽ നിറങ്ങൾ പരീക്ഷിക്കുമ്പോൾ

കിച്ചൻ വാർഡ്രോബുകളിൽ വ്യത്യസ്ത നിറങ്ങൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അതേ നിറങ്ങളുടെ കോമ്പിനേഷൻ തന്നെ ടൈലുകളിലും പരീക്ഷിക്കാം.

ഉദാഹരണത്തിന് റെഡ് വൈറ്റ് കോമ്പിനേഷനിലാണ് ക്യാബിനറ്റുകൾ ചെയ്തിട്ടുള്ളത് എങ്കിൽ അവ ഇട കലർത്തി നൽകുന്നു രീതിയിൽ ഫ്ലോറിങ് മെറ്റീരിയലും ഉപയോഗിക്കാവുന്നതാണ്.

അതേസമയം കോൺട്രാസ്റ്റ് ആയ നിറങ്ങൾ ഉപയോഗിച്ച് ഫ്ലോറിങ് ചെയ്യുമ്പോഴാണ് കൂടുതൽ ഭംഗി ലഭിക്കുക. രണ്ട് നിറങ്ങൾ ഉപയോഗപ്പെടുത്തിയുള്ള കിച്ചൻ ഡിസൈൻ രീതികൾക്കാണ് ഇപ്പോൾ കൂടുതൽ ആവശ്യക്കാർ ഉള്ളത്.

വിനൈൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ക്യാബിനറ്റുകൾക്ക് അതിനോട് യോജിച്ച് നിൽക്കുന്ന നിറങ്ങളിൽ ടൈലുകൾ തിരഞ്ഞെടുക്കുന്നത് അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ല.

അടുക്കളക്ക് ലക്ഷ്വറി ലുക്ക് നൽകാനാണ് ആഗ്രഹിക്കുന്നത് എങ്കിൽ വൈറ്റ് നിറത്തിലുള്ള കിച്ചൻ കൗണ്ടർ ടോപ്പ്, വാർഡ്രോബുകൾക്കും ഫ്ളോറിങ്ങിനും വൈറ്റ് നിറം എന്നിവ പരീക്ഷിക്കാം.ലാമിനേറ്റ് ഫ്ളോറിങ് ചെയ്യുന്നതും അടുക്കളയുടെ ഫ്ലോറിങ്ങിൽ കോസ്റ്റ് ഇഫക്റ്റീവ് ആയി ചെയ്തു നോക്കാവുന്ന കാര്യമാണ്.

അവയോടൊപ്പം ലൈറ്റ് ഗ്രേ നിറത്തിലുള്ള വാർഡ്രോബുകൾ ഉപയോഗ-പ്പെടുത്താവുന്നതാണ്.ഒഴുക്കൻ മട്ടിൽ അടുക്കള നൽകാൻ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ ഡാർക്ക് നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

ചെറിയ രീതിയിൽ പൊടി,കറ എന്നിവ പിടിച്ചാലും ഇവ പെട്ടെന്ന് തിരിച്ചറിയില്ല.വ്യത്യസ്ത പാറ്റേണിൽ ഉള്ള ഫ്ലോർ ടൈലുകൾ അടുക്കളയ്ക്ക് ഒരു ബോൾഡ് ലുക്ക് കൊണ്ടു വരുന്നതിന് സഹായിക്കുന്നു.

അതേസമയം ഒരു പ്ലേഫുൾ പാറ്റേൺ ആണ് അടുക്കളയ്ക്ക് വേണ്ടത് എന്ന് ആഗ്രഹിക്കുന്നവർക്ക് പ്രിന്റ്ഡ് ടൈപ്പ് ടൈലുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

ഇവയോട് യോജിച്ചു നിൽക്കുന്ന രീതിയിൽ മൊറോക്കൻ പ്രിന്റ് ടൈലുകൾ വാളുകളിലും നൽകാവുന്നതാണ്.

കിച്ചൻ ഫ്ലോർ തിരഞ്ഞെടുക്കുമ്പോൾ അവയുടെ ഉപയോഗം വൃത്തിയാക്കാനുള്ള സമയം എന്നിവ നോക്കി ഓരോരുത്തർക്കും തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.

കിച്ചൻ ഫ്ളോറിങ്ങിലെ പുതിയ ട്രെൻഡുകൾ തീർച്ചയായും വീട് നിർമ്മാണത്തിൽ ഉപകാരപ്പെടും.